തമിഴ്നാട്ടില്‍ ഐഎസ് ഭീകരന് പിടിയിലായതിനെത്തുടര്‍ന്ന് പുറത്തു വരുന്ന വിവരങ്ങള്‍ കേരളത്തെ ഞെട്ടിക്കുന്നത്. തിരുവനന്തപുരം ഭീകരുടെ ലക്ഷ്യ സ്ഥാനവും സുരക്ഷിത കേന്ദ്രവുമാണെന്നതിന് വ്യക്തമായ തെളിവുകളാണ് കഴിഞ്ഞ ദിവസം എന്‍ഐഎ നടത്തിയ റെയ്ഡില്‍ ലഭിച്ചത്. തമിഴ്നാട്ടില്‍ പിടിയിലായ കോളജ് വിദ്യാര്‍ത്ഥി മീര്‍ അനസ് അലിയില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് എന്‍.ഐ.എ കേരളമടക്കം ഏഴ് സംസ്ഥാനങ്ങളിലെ 13 കേന്ദ്രങ്ങളില്‍ തിരച്ചില്‍ നടത്തിയത്. ജയില്‍ കിടക്കുന്ന ഭീകരന് തമിഴ്നാട് സ്വദേശി സാദിഖ് ബാഷ താമസിച്ചിരുന്ന വട്ടിയൂര്‍ക്കാവിലെ വീട്ടിലാണ് പ്രധാനമായും തെരച്ചില്‍ നടത്തിയത്. സാദിഖ് ബാഷയുടെ വട്ടിയൂര്‍ക്കാവ് തോപ്പുമുക്കിലെ ഭാര്യാഗൃഹത്തില്‍ നടത്തിയ റെയ്ഡില്‍ ചില ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍, ഹാര്‍ഡ് ഡിസ്ക്, സിം എന്നിവ കണ്ടെടുത്തു. സാദ്ദിഖ് ബാഷ നിരവധി തവണ തിരുവനന്തപുരത്ത് വന്നുപോവുകയും, വട്ടിയൂര്‍കാവില്‍ രണ്ടാം ഭാര്യ സുനിത സുറുമിയുടെ വീട്ടില്‍ ഒളിവില്‍ കഴിയുകയും ചെയ്തിരുന്നു എന്നാണ് വ്യക്തമാകുന്നത്. പരിശോധന നടത്തിയതിനെക്കുറിച്ചും നിരവധി…
Read MoreTag: kummanam
നേമത്തെ പ്രതീക്ഷകൾക്ക് മങ്ങലേറ്റിട്ടില്ല’; എക്സിറ്റ് പോൾ അല്ല എക്സാക്റ്റ് പോളിലാണ് വിശ്വാസമെന്നു കുമ്മനം
തിരുവനന്തപുരം: നേമത്തെ വിജയ പ്രതീക്ഷകൾക്ക് മങ്ങലേറ്റിട്ടില്ലെന്ന് എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. തന്നെ തോൽപിക്കാൻ എൽഡിഎഫും യുഡിഎഫും ഒന്നിച്ചു പ്രവർത്തിച്ചുവെന്നും കുമ്മനം ആരോപിച്ചു. കൊടുക്കൽ വാങ്ങൽ കൊണ്ട് ചിലത് സംഭവിക്കാൻ സാധ്യത ഉണ്ട്. എന്നാൽ ഇത് എൻഡിഎയ്ക്ക് തിരിച്ചടി ആകുമോ എന്നു പറയാനാകില്ല. എക്സിറ്റ് പോൾ അല്ല എക്സാക്റ്റ് പോളിൽ ആണ് വിശ്വാസമെന്നും കുമ്മനം പറഞ്ഞു.
Read Moreഒ. രാജഗോപാലിനെ തള്ളി കുമ്മനം; “കെ. മുരളീധരൻ അത്ര ശക്തനൊന്നുമല്ല; ശക്തനാണെങ്കിൽ രാജിവെച്ച് മത്സരിക്കട്ടെയെന്ന്
തിരുവനന്തപുരം: നേമത്തെ കോൺഗ്രസ് സ്ഥാനാർഥി കെ. മുരളീധരൻ ശക്തനായ നേതാവാണെന്ന ഒ. രാജഗോപാലിന്റെ പ്രസ്താവനയെ തള്ളി കുമ്മനം രാജശേഖരൻ. കെ. മുരളീധരന് കരുത്തനായ എതിരാളിയല്ല. കരുത്തനാണെങ്കില്‍ എംപി സ്ഥാനം രാജിവെച്ച് അദ്ദേഹം മത്സരിക്കട്ടെയെന്നും കുമ്മനം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രതീക്ഷകളെ ഒരു തരത്തിലും മുരളീധരന്റെ കടന്നുവരവ് ബാധിക്കില്ല. നേമം മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരൊന്നും മോശക്കാരായിരുന്നില്ല. ബിജെപിയുടെ വോട്ട് ഷെയര്‍ ഒരു തെരഞ്ഞെടുപ്പിലും കുറഞ്ഞിട്ടില്ല. വികസനത്തിന്റെ പേരിലാണ് നേമം ഗുജറാത്തെന്ന് പറയുന്നതെന്നും കുമ്മനം പറഞ്ഞു.
Read Moreനേമം ബിജെപിയുടെ ഗുജറാത്ത്; ബിജെപിക്ക് നേമത്ത് യാതൊരു വെല്ലുവിളിയില്ലെന്നും കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: നേമം മണ്ഡലം ബിജെപിയുടെ ഗുജറാത്ത് ആണെന്ന് കുമ്മനം രാജശേഖരൻ. നേമത്ത് പാർട്ടിക്ക് വെല്ലുവിളിയില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. പാര്‍ട്ടി ഇതേ സംബന്ധിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും നേമം ബിജെപിയെ കൈവിട്ടിട്ടില്ല. ബിജെപിക്ക് നേമത്ത് യാതൊരു വെല്ലുവിളിയില്ലെന്നും കുമ്മനം രാജശേഖരന് വ്യക്തമാക്കി.
Read Moreശ്രീധരൻപിള്ളയ്ക്ക് കിട്ടിയത് പണിയല്ല, അംഗീകാരം; അധ്യക്ഷ സ്ഥാനത്തിനായി ചരടുവലിക്കില്ലെന്ന് കുമ്മനം
തിരുവനന്തപുരം: മിസോറാം ഗവര്‍ണറായി ശ്രീധരന്‍പിള്ളയെ നിയമിച്ചതോടെ ഒഴിവുവന്ന ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തിനായി ചരടുവലിക്കില്ലെന്ന് കുമ്മനം രാജശേഖരന്. ശ്രീധരന്‍പിള്ളക്ക് കിട്ടിയത് പണിയല്ല, അംഗീകാരമാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു. എൻഡിഎ ശക്തമായി തിരിച്ചുവരും. എൻഡിഎയുടെ വളർച്ചക്ക് താനും ഒപ്പമുണ്ടാകും. പാർട്ടി എന്തു പറഞ്ഞാലും അത് അംഗീകരിക്കാൻ തയാറാണ്. വട്ടിയൂർക്കാവിൽ ബിജെപിക്ക് കോട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. തോൽവി പാർട്ടി പരിശോധിക്കുമെന്നും കുമ്മനം വ്യക്തമാക്കി.
Read Moreകുമ്മനം തോറ്റാല്‍ തലമൊട്ടയടിക്കുമെന്ന് പ്രഖ്യാപിച്ചു ! കുമ്മനം തോറ്റതോടെ പറഞ്ഞ വാക്ക് അക്ഷരം പ്രതിപാലിച്ച് സംവിധായകന്…
ഇക്കാലത്ത് പറഞ്ഞ വാക്കു പാലിക്കുന്നവരെ കണ്ടു കിട്ടാന്‍ വലിയ പാടാണ്. എന്നാല്‍ സംവിധായകന് അലി അക്ബര്‍ ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്ഥനാണ്. പറഞ്ഞ വാക്ക് പാലിക്കണമെന്ന് കടുത്ത നിര്‍ബന്ധമുള്ളയാളാണ് പുള്ളി. തിരുവനന്തപുരത്ത് കുമ്മനം തോറ്റാല്‍ തലമൊട്ടയടിക്കുമെന്നായിരുന്നു പ്രചാരണ സമയത്ത് അദ്ദേഹം വെല്ലുവിളിച്ചത്. ഫലം വന്നപ്പോള്‍ കുമ്മനത്തിന് അടിതെറ്റി. ഇതോടെ പഴയ വാക്ക് ഓര്‍മിപ്പിച്ച് ഒട്ടേറെ പേര് രംഗത്തെത്തി. പിന്നെ വൈകിയില്ല. പറഞ്ഞ വാക്കുപാലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റും ഇട്ടു സംവിധായകന്. തലമൊട്ടയടിച്ച് മീശ പിരിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവച്ച് അദ്ദേഹം കുറിച്ചു. ‘സംഘി ഡാ..’ ‘പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാര് തോല്‍പ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു, എത്ര തന്തക്കുപിറന്നവന്‍ എന്ന് ചോദിക്കുന്നവരോട് പറയാം ഒറ്റതന്തയ്ക്ക്, ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു അവരോടും ചോദിക്കണം, എത്ര തന്തയ്ക്ക് പിറന്നവനെന്നു. കൂടെ നിന്നവരോടും, മോദിയെ വീണ്ടും തിരഞ്ഞെടുത്തവര്‍ക്കും നന്ദി, കേരളത്തില്‍…
Read Moreട്രോളി…ട്രോളി കുമ്മനത്തെയും മോദിയെയും ബിജെപിയെയും ജയിപ്പിക്കരുത്; സൈബര്‍ പോരാളികള്‍ക്ക് ഇടതു നേതാക്കളുടെ കര്‍ശന നിര്‍ദ്ദേശം…
തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ശക്തിപ്രാപിച്ചതോടെ എങ്ങും ട്രോളുകളുടെ ബഹളമാണ്. തിരഞ്ഞടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയനേതാക്കള്‍ക്കെതിരേ രസകരമായ ട്രോളുകളാണ് വന്നു കൊണ്ടിരിക്കുന്നത്. സമീപകാലത്ത് ഏറ്റവുമധികം ട്രോളിനുവിധേയമായ വ്യക്തികളിലൊരാളാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്. ഇടതുപക്ഷ സൈബര്‍ പോരാളികളാണ് കുമ്മനത്തെ ട്രോളാന്‍ മുന്‍പന്തിയില്‍ നിന്നിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ട്രോളി ട്രോളി കുമ്മനത്തെയും ബിജെപിയെയും വിജയിപ്പിക്കരുതെന്ന നിര്‍ദ്ദേശമാണ് ഇടതു ട്രോളന്മാര്ക്ക് ഇടതു നേതാക്കന്മാര് നല്‍കിയിരിക്കുന്നത്. ചിരിയും ചിന്തയും ഒരുപോലെ പങ്കു വെയ്ക്കാന്‍ കഴിയുന്ന ആധുനിക കാലത്തെ ഏറ്റവും വലിയ വിമര്‍ശനമാണെങ്കിലും ട്രോളുകളില്‍ നിന്നും നരേന്ദ്രമോഡിയേയും കുമ്മനത്തെയും ഒഴിവാക്കാന്‍ ഇടതു സോഷ്യല്‍മീഡിയാ വിഭാഗത്തിന്റെ നിര്‍ദേശം. ഇതിലൂടെ അവര്‍ക്ക് കിട്ടുന്ന പ്രചാരമാണ് പ്രശ്നം. കുമ്മനത്തേയും മോദിയേയും സോഷ്യല്‍ മീഡിയയില്‍ ട്രോളുന്നത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി വരുമെന്ന ഭയം സിപിഎമ്മിനുണ്ട്. ഗവര്‍ണ്ണര്‍ സ്ഥാനം രാജിവച്ചാണ് കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കാന്‍…
Read More‘കൊച്ചി മെട്രോയില്‍ ആദ്യമായികള്ളവണ്ടി കയറിയ മഹാന്’ ;കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടന്ന മെട്രോ യാത്രയില്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ഒപ്പം യാത്ര ചെയ്ത കുമ്മനത്തെ ട്രോളി ട്രോളന്മാര്
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടന്ന മെട്രോ യാത്രയില്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ഒപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് എത്തിയതിനെ ട്രോളി സോഷ്യല്‍ മീഡിയ. പ്രധാനമന്ത്രിക്കൊപ്പമുള്ള യാത്രയില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.വി.തോമസ് എംപി, പി.ടി. തോമസ് എംഎല്‍എ, മേയര്‍ സൗമിനി ജെയിന് എന്നിവര്‍ക്കു ലഭിക്കാത്ത അവസരം കുമ്മനത്തിനു ലഭിച്ചതോടെയാണ് സോഷ്യല്‍ മീഡിയ കുമ്മനത്തിനെതിരേ ട്രോളഭിഷേകം നടത്തിയത്. കൊച്ചി മെട്രോയില്‍ കള്ളവണ്ടി കയറിയ ആദ്യ ആള് എന്നതാണ് ഒരു ട്രോള്‍.
Read More