തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് രാ​ഹു​ൽ​ഗാ​ന്ധി സ​ജീ​വ​മാ​യു​ണ്ടാ​കും; തെ​ര​ഞ്ഞെ​ടു​പ്പ് പ​ത്രി​ക ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ൾ മാ​നി​ക്കു​ന്ന​താ​കു​മെ​ന്നു ഉ​മ്മ​ൻ​ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് രാ​ഹു​ൽ ഗാ​ന്ധി കേ​ര​ള​ത്തി​ൽ സ​ജീ​വ​മാ​യി ഉ​ണ്ടാ​കു​മെ​ന്ന് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് മേ​ൽ​നോ​ട്ട സ​മി​തി അ​ധ്യ​ക്ഷ​ൻ ഉ​മ്മ​ൻ​ചാ​ണ്ടി.

സ​മി​തി​യു​ടെ ആ​ദ്യ യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​വി. തോ​മ​സ് സ​മു​ന്ന​ത​നാ​യ നേ​താ​വാ​ണെ​ന്നും അ​ദ്ദേ​ഹം കോ​ൺ​ഗ്ര​സി​ൽ ത​ന്നെ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ​രാ​തി പ​റ​യു​ന്ന​വ​രെ ത​ള്ളി​ക്ക​ള​യി​ല്ലെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര ജ​നു​വ​രി 31ന് ​മ​ഞ്ചേ​ശ്വ​ര​ത്തു നി​ന്നും ആ​രം​ഭി​ക്കും. ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഐ​ശ്വ​ര്യ​കേ​ര​ള യാ​ത്ര​യി​ൽ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ധി​ഖ് മ​ല​പ്പു​റം ജി​ല്ല​യു​ടെ​യും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം കെ.​സി. വേ​ണു​ഗോ​പാ​ൽ വ​യ​നാ​ട്, ആ​ല​പ്പു​ഴ ജി​ല്ല​ക​ളു​ടെ​യും ചു​മ​ത​ല വ​ഹി​ക്കും. മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ അ​താ​ത് എം​പി​മാ​ർ നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യ്ക്ക് മു​ന്നോ​ടി​യാ​യി ശ​ശി ത​രൂ​ർ എം​പി അ​ഞ്ച് സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് പ​ത്രി​ക ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ൾ മാ​നി​ക്കു​ന്ന​താ​കു​മെ​ന്നും അ​ത് ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment