മുംബൈ/ന്യുഡൽഹി: ബോളിവുഡിൽ ആദായ നികുതി റെയ്ഡ് വ്യാപകമാക്കാൻ ആദായനികുതി വകുപ്പ്. അടുത്തിടെ പിരിച്ചുവിടപ്പെട്ട ഫാന്റം ഫിലിംസ് എന്ന സിനിമാ നിർമാണക്കന്പനി ഉടമയും ബോളിവുഡ് താരവുമായ അനുരാഗ് കശ്യപിന്റെ ഓഫീസിലും റിലയൻസ് എന്റർടെയ്ൻമെന്റ് ഗ്രൂപ്പ് സിഇഒ ശിബാഷിഷ് സർക്കാരിന്റെ ഓഫീസിലും നടി തപ്സി പന്നുവിന്റെ വസതിയിലും ഉൾപ്പെടെ മുംബൈയിലും പൂനയിലുമായി മുപ്പതിടങ്ങളിലായിരുന്നു ഒരേ സമയം റെയ്ഡ്. കെഡബ്ല്യുഎഎൻ എന്ന ടാലന്റ് മാനേജ്മെന്റ് കന്പനിയുടെ എക്സിക്യൂട്ടീവുകളുടെ വസതികളിലും റെയ്ഡ് നടന്നു. ഫാന്റം ഫിലിംസിന്റെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിലായിരുന്നു റെയ്ഡ്. കശ്യപിനെക്കൂടാതെ സംവിധായകനും നിർമാതാവുമായ വിക്രമാദിത്യ മോട്വാനെ, നിർമാതാവ് വികാസ് ബഹൽ, നിർമാതാവും വിതരണക്കാരനുമായ മധു മന്ദേന എന്നിവരായിരുന്നു ഫാന്റം ഫിലിംസിന്റെ പ്രമോട്ടർമാർ. നിർമാണ കന്പനികൾ തമ്മിൽ നടന്ന പണമിടപാടുകളിൽ ക്രമക്കേടു നടന്നിട്ടുണ്ടെന്നും കൂടുതൽ റെയ്ഡുകൾ വരുംദിവസങ്ങളിൽ നടക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 2011 ൽ സ്ഥാപിതമായ ഫാന്റം ഹൗസ് കന്പനി,…
Read MoreDay: March 4, 2021
കമല്‍ ആണൈയിട്ടാല്‍ തമിഴകം കേള്‍ക്കുമോ? തമിഴ്നാട്ടില്‍ മൂന്നാം മുന്നണി പരീക്ഷണവുമായി കമല്ഹാസന്; എംഎൻഎമ്മിന് വ്യക്തമായ ലക്ഷ്യമുണ്ട്…
ആര്. വിധുലാല്‍ നാൻ ആണൈയിട്ടാൽ അതു നടന്തുവിട്ടാൽ… പാട്ടുംപാടിയാണ് എംജിആർ പറങ്കിമലയിൽനിന്ന് മുഖ്യമന്ത്രിക്കസേരവരെയെത്തിയത്. പറങ്കിമലയല്ല, ചെന്നൈ കോർപറേഷനു കീഴിലെ അലന്തൂരാണിപ്പോൾ പുതിയ മണ്ഡലം. ദ്രാവിഡ കക്ഷികൾ തേരോട്ടം നടത്തിയ മണ്ണാണ്. പെരിയാറും അണ്ണാദുരൈയും കാമരാജും എംജിആറും കരുണാനിധിയും ഇവരുടെ കണ്‍കണ്ട ദൈവങ്ങൾ… 80 കളിൽനിന്ന് കാലചക്രം ഉരുളുന്നു… തലൈവർ കരുണാനിധിയും തലൈവി ജയലളിതയും മാറി മാറി ഭരിച്ചു. സൂര്യശോഭയോടെ ഇരുവരും മൺമറഞ്ഞു. ഉടൽ മണ്ണുക്ക്, ഉയിർ തമിഴ്ക്ക്. ഡിഎംകെ- അണ്ണാ ഡിഎംകെ പാർട്ടികൾ അഴിമതിക്കാരെന്ന് ആരോപിച്ച് ഉലകനായകൻ കമല്ഹാസൻ തമിഴ്നാട്ടിൽ പുതിയ പാർട്ടിയുണ്ടാക്കുന്നു. 2018 ഫെബ്രുവരി 21ന് മക്കൾ നീതി മയ്യം (ജനങ്ങളുടെ നീതി കേന്ദ്രം- എംഎൻഎം) പിറന്നു. അഴിമതിക്കെതിരേ പുതുയുഗമെത്തിയെന്ന് കമല്‍ പ്രഖ്യാപിച്ചു. അടുത്തവർഷം പാർലമെന്റ് തെരഞ്ഞെടുപ്പ്. 34 സീറ്റിലും സ്ഥാനാർഥികൾ. തെരഞ്ഞെടുപ്പു ചിഹ്നം ടോർച്ച്. ഒരു സീറ്റുപോലും ജയിച്ചില്ല. എന്നാൽ, പാർട്ടിയുടെ ശക്തികേന്ദ്രങ്ങൾ മനസിലാക്കാൻ കമലിനെ…
Read Moreഇനി രാഷ്ട്രീയമില്ല! ഒരുകാലത്തും അധികാരത്തിനു പിന്നാലെ പോയിട്ടില്ല; ജയലളിതയുടെ തോഴി വി.കെ. ശശികല പറയുന്നു…
ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ. ശശികല താൻ ഇനി രാഷ്ട്രീയത്തിലേക്കില്ലെന്നു പ്രഖ്യാപിച്ചു. ഒരുകാലത്തും അധികാരത്തിനു പിന്നാലെ പോയിട്ടില്ല. ജയലളിത ജീവിച്ചിരുന്നപ്പോഴും അങ്ങനെതന്നെ. ജയലളിതയുടെ മരണശേഷവും അങ്ങനെതന്നെയായിരിക്കും. ഡിഎംകെയുടെ പരാജയത്തിനായി അണ്ണാഡിഎംകെ പ്രവർത്തകർ ഒരുമിച്ചു നിൽക്കണമെന്നും ശശികല പ്രസ്താവനയിൽ അറിയിച്ചു. 66 കോടിയുടെ അനധികൃത സ്വത്ത് സന്പാദനക്കേസിൽ നാലുവർഷത്തെ തടവുശിക്ഷ കഴിഞ്ഞ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽനിന്നു പുറത്തിറങ്ങിയ ശശികലയ്ക്ക് തമിഴ്നാട്ടിൽ വൻ സ്വീകരണമാണു ലഭിച്ചത്. ശശികല തെങ്കാശിയിൽ മത്സരിക്കുമെന്ന് സഹോദരീപുത്രനും അമ്മ മുന്നേറ്റ കഴകം നേതാവുമായ ടി.ടി.വി. ദിനകരൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ജയലളിതയുടെ നിര്യാണത്തിനുശേഷം ശശികലയെ പാർട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി ഉയർത്തിയിരുന്നു.ശശികലയെയും ടി.ടി.വി. ദിനകരനെയും 2017 ലാണ് അണ്ണാഡിഎംകെയിൽനിന്നു പുറത്താക്കിയത്
Read Moreഎനിക്ക് സംസ്ഥാനത്തെ വിവിധ മസ്ജിദുകളില്‍ പ്രാര്‍ഥന നടത്താന്‍ ആഗ്രഹമുണ്ട്..! ജാമ്യംനേടാന്‍ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചോ? സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസില്‍ പ്രതിയായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ജാമ്യം നേടാന്‍ കോടതിയെ കബളിപ്പിച്ചെന്നു സംശയമുണ്ടെന്നു ഹൈക്കോടതി. ജാമ്യ വ്യവസ്ഥയില്‍ ഇളവു തേടി ഇബ്രാഹിം കുഞ്ഞ് നല്കിയ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ചാണ് ഇക്കാര്യം വാക്കാല്‍ പറഞ്ഞത്. കോടതിയുടെ പ്രതികൂല നിരീക്ഷണത്തെത്തുടര്‍ന്ന് ഇബ്രാഹിം കുഞ്ഞ് ഹര്‍ജി പിന്‍വലിച്ചു. രോഗം ഗുരുതരമാണെന്നു പറഞ്ഞു ജാമ്യം നേടിയശേഷം ഇബ്രാഹിം കുഞ്ഞ് പല പൊതുപരിപാടികളിലും പങ്കെടുത്തു. രോഗബാധിതനായതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു നിയമസഭയില്‍ യുദ്ധം ചെയ്യാനല്ലല്ലോ പോകുന്നതെന്നു മറുപടി നല്‍കിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പാലാരിവട്ടം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നു വ്യക്തമാക്കി ഹര്‍ജിയെ എതിര്‍ത്ത സര്‍ക്കാര്‍, ജാമ്യവ്യവസ്ഥയില്‍ ഇളവു നല്കിയാല് സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനുമിടയുണ്ടെന്നും വാദിച്ചു. ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ആരോപണ വിധേയനാണെന്നും സ്റ്റേറ്റ് അറ്റോണി ബോധിപ്പിച്ചു. കാന്‍സര്‍ ബാധിതനായി ആശുപത്രിയില്‍ കഴിയുമ്പോൾ…
Read Moreനികുതി കുറയ്ക്കില്ല; ഇന്ധനവില അഞ്ചു രൂപ കുറച്ചേക്കും; ലോകത്തില്‍ ഏറ്റവും കൂടിയ പെട്രോള്‍, ഡീസല്‍ നികുതി ഇന്ത്യയില്‍
ന്യൂഡൽഹി: പ്രതിഷേധങ്ങളും ജനരോഷവും കൂടുന്പോഴും ഇന്ധന നികുതികൾ ഉടൻ കുറയ്ക്കില്ലെന്നു കേന്ദ്രം. എന്നാൽ, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസാം, പുതുച്ചേരി തെരഞ്ഞെടുപ്പിനു മുന്നോടിയായി ഏപ്രിൽ ആദ്യം ലിറ്ററിന് അഞ്ചു രൂപയുടെ കുറവു വരുത്തിയേക്കുമെന്നു പെട്രോളിയം മന്ത്രാലയത്തിലെ ഉന്നതർ സൂചിപ്പിച്ചു. പാചക വാതകത്തിന്റെ വിലയും പലതവണ കേന്ദ്രം കൂട്ടുകയും സബ്സിഡി പൂർണമായി എടുത്തു കളയുകയും ചെയ്തെങ്കിലും സാധാരണക്കാർക്ക് ആശ്വാസം നൽകാൻ കേന്ദ്രം തയാറല്ല. ലോകത്തിലെ ഏറ്റവും കൂടിയ ഇന്ധന നികുതിയാണ് ഇന്ത്യയിലേത്. ഇന്ത്യയിൽ പെട്രോളിനായി ചെലവഴിക്കുന്ന ഓരോ നൂറു രൂപയിലും 64 രൂപ നികുതിയാണ്. ഡൽഹിയിൽ പെട്രോളിന് 91.17 രൂപയും ഡീസലിന് 81.47 രൂപയുമാണു വില. എന്നാൽ പെട്രോളിന് അടിസ്ഥാന വില 31.82 രൂപ മാത്രമാണ്. നികുതികളാകട്ടെ ഓരോ ലിറ്ററിനും 53.15 രൂപ. ലിറ്ററിന് 32.9 രൂപ എക്സൈസ് തീരുവകളും 20.61 രൂപ വാറ്റുമാണ്. ഡീസലിന് അടിസ്ഥാന…
Read Moreകയ്യൂക്ക് കാണിച്ചാൽ വകവച്ചു തരില്ല, അതു നേരിടാൻ യുവമോർച്ച മാത്രം മതി; കെ. സുരേന്ദ്രൻ പറയുന്നു…
ആലപ്പുഴ: അഴിമതിക്കെതിരെ നടപടിയെടുത്താൽ തെരുവിൽ നേരിടേണ്ടി വരുമെന്ന മന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന വകവച്ച് തരില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. നിയമങ്ങൾ പാലിക്കാതെ വിദേശത്തു നിന്നും കടം വാങ്ങിയതു കൊണ്ടാണ് കിഫ്ബിക്കെതിരെ കേസെടുത്തതെന്നും ആലപ്പുഴയിൽ വിജയയാത്രയ്ക്കു നൽകിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിനെതിരെ കയ്യൂക്കിന്റെ ഭാഷയിൽ സംസാരിച്ചാൽ അതു നേരിടാൻ യുവമോർച്ച മാത്രം മതി. അഴിമതി നടത്തിയ ശേഷം സമരം ചെയ്തു രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ഇടതുസർക്കാരെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു
Read Moreപ്രസംഗിച്ച് പ്രസംഗിച്ച് പിണറായി കയറിയത് ചരിത്രത്തിൽ! ഇനി എത്ര സമയം കൂടി പ്രസംഗിക്കാൻ വേണമെന്നു ചോദിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം കൂട്ടി
തിരുവനന്തപുരം: നിയമസഭയിൽ ഏറ്റവും കൂടുതൽ സമയം പ്രസംഗിച്ചതാര്? മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലാണ് ഈ ചരിത്ര നേട്ടം. നിലവിലെ 14-ാം കേരള നിയമസഭയിലെ അവിശ്വാസ പ്രമേയ ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് മൂന്നു മണിക്കൂർ 45 മിനിറ്റ് സമയമെടുത്ത് പിണറായി വിജയൻ റിക്കാർഡ് കുറിച്ചത്. സ്വർണക്കടത്ത്, റിവേഴ്സ് ഹവാല ആരോപണത്തിന്റെ പേരിൽ എൽഡിഎഫ് സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്തി കോണ്‍ഗ്രസിലെ വി.ഡി. സതീശൻ 2020 ഓഗസ്റ്റ് 24ന് അവതരിപ്പിച്ച അവിശ്വാസ പ്രമേയ ചർച്ചയുടെ മറുപടിയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി സമയപരിധി ഭേദിച്ചത്. പ്രതിപക്ഷ ഇടപെടലിന് അടക്കം വിശദീകരണം നൽകിയാണ് 3.45 മണിക്കൂർ പിണറായി മറുപടി പറഞ്ഞത്. അതേദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി പറയാൻ 225 മിനിറ്റ് സമയമെടുത്തു. അനുവദിച്ചത് 74 മിനിറ്റ്. അനുവദിച്ചതിലും മൂന്നിരട്ടി സമയമെടുത്തായിരുന്നു പ്രസംഗം. പിണറായിയുടെ പ്രസംഗം മൂന്നു മണിക്കൂർ 15 മിനിറ്റെടുത്തപ്പോൾ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം കൂട്ടി.…
Read More‘തിരക്കഥ’ പൊളിഞ്ഞു! രഞ്ജിത്തിന്റെ സ്ഥാനാർഥി ഭാവിയിലും അരങ്ങേറിയത് ‘ആ’ സിനിമയിലേതു പോലെയുള്ള തകിടംമറിച്ചില്‍; ലൊക്കേഷൻ കോഴിക്കോടായതു യാദൃശ്ചികം
കോഴിക്കോട്: ‘ഇന്ത്യൻ റുപ്പീ’ എന്ന സിനിമയിൽ കോഴിക്കോട് നഗരത്തിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തി ഒരു രാത്രികൊണ്ട് കോടീശ്വരനാകുന്ന കഥാപാത്രമുണ്ട്, പൃഥിരാജ് അവതരിപ്പിച്ച ജയകുമാർ. കോടീശ്വരനായതിനു പിന്നാലെ നായകന്റെ കാര്യങ്ങൾ തകിടംമറിയുന്നതായിരുന്നു കഥാതന്തു. രഞ്ജിത്തായിരുന്നു സിനിമയുടെ സംവിധാനം. കഴിഞ്ഞ ദിവസങ്ങളിൽ രഞ്ജിത്തിന്റെ സ്ഥാനാർഥി ഭാവിയിലും അരങ്ങേറിയത് സമാന തകിടംമറിച്ചിലാണ്. ലൊക്കേഷൻ കോഴിക്കോടായതു തികച്ചും യാദൃശ്ചികം. കോഴിക്കോട് നോർത്തിൽ സംവിധായകൻ രഞ്ജിത്ത് ഇടതുമുന്നണി സ്ഥാനാർഥിയാവുമെന്ന വാർത്ത പുറത്തുവന്ന് ഒരു ദിവസത്തിനകം മത്സരിക്കാനില്ലെന്നറിയിച്ച് രഞ്ജിത്ത്. മത്സരിക്കുന്നോ എന്ന് പാർട്ടി അന്വേഷിച്ചതായും പാർട്ടി പിന്തുണയുണ്ടെങ്കിൽ മത്സരിക്കുമെന്നും അറിയിച്ച രഞ്ജിത്ത് ഇന്നലെ നിലപാട് മാറ്റുകയായിരുന്നു. ഇടതുമുന്നണിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് കോഴിക്കോട് നോർത്ത്. കഴിഞ്ഞ മൂന്നുതവണ ഇവിടെ വിജയിച്ചത് സിപിഎമ്മിലെ എ.പ്രദീപ് കുമാറാണ്. പ്രിസം പദ്ധതിപോലുള്ള നൂതന ആശയങ്ങൾ മണ്ഡലത്തിൽ നടപ്പിലാക്കി കൈയടി നേടിയ പ്രദീപിനെ മാറ്റി രഞ്ജിത്തിനെ മത്സരിപ്പിക്കുന്നതിൽ പാർട്ടിക്കകത്തുതന്നെ എതിരഭിപ്രായമുയർന്നിരുന്നു.…
Read More