ബാലുശേരി: ബാലുശേരി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുന്ന നടൻ ധർമജനെതിരേ മണ്ഡലത്തിലെ യുഡിഎഫ് കമ്മിറ്റി രംഗത്ത്. ധർമജനെ മത്സരിപ്പിക്കുന്നത് പല വിവാദങ്ങൾക്കും വഴിതെളിക്കുമെന്നും ഇതു സംബന്ധിച്ച് ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കണമെന്നും അവർ കെപിസിസിക്ക് നല്കിയ പരാതിയിൽ പറയുന്നു. ധർമജനെപ്പോലെ ഒരാളെ കെട്ടിയിറക്കേണ്ട ആവശ്യമില്ലെന്നും പരാതിയിലുണ്ട്.
Read MoreDay: March 5, 2021
രാഹുൽ അങ്ങനെ സംവദിക്കേണ്ടെന്ന്…! പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു തെരഞ്ഞെടുപ്പു കമ്മീഷനു ബിജെപിയുടെ പരാതി
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്നാട്ടിലെത്തിയ രാഹുല്‍ ഗാന്ധി മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് തമിഴ്നാട് ബിജെപി. കഴിഞ്ഞയാഴ്ച കന്യാകുമാരി ജില്ലയിലെ സ്കൂള്‍ കുട്ടികളുമായി സംവദിച്ച രാഹുല്‍ രാഷ് ട്രീയ സംവാദം നടത്തുകയായിരുന്നുവെന്ന് ബിജെപി അറിയിച്ചു. രാഹുലിനെതിരേ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ എല്‍. മുരുഗന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സത്യബ്രത സഹൂവിന് പരാതി നല്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ പ്രചാരണം നടത്തുന്നത് പെരുമാറ്റ ചട്ട ലംഘനമാണെന്നും അതിനെതിരേ നിരോധിത ഉത്തരവ് ഉള്‍പ്പെടെ ശക്തമായ നടപടി വേണമെന്നും ബിജെപിയുടെ പരാതിയിലുണ്ട്. പരാതികള്ക്കെതിരേ കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. യുവാക്കളോട് അടുത്തൊരു സ്വാതന്ത്ര്യസമരപോരാട്ടത്തിന് ആഹ്വാനം ചെയ്തതിനു രാഹുലിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിനോട് നിര്‍ദേശിക്കണമെന്നും പരാതിയിലുണ്ട്. ഏപ്രില്‍ ആറിനു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രണ്ടുതവണയാണ് രാഹുല്‍ ഗാന്ധി തമിഴ്നാട്ടിലെത്തിയത്. പ്രധാന പ്രതിപക്ഷമായ ഡിഎംകെയുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് തമിഴ്നാട്ടില്‍…
Read Moreകിഫ്ബി ഉദ്യോഗസ്ഥനോട് മോശമായി പെരുമാറി! തുറന്നപോരിനൊരുങ്ങി സംസ്ഥാനം; ഇഡിക്കെതിരെ കേസെടുക്കും
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ തുറന്നപോരിനൊരുങ്ങി സംസ്ഥാന സർക്കാർ. കിഫ്ബി ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയെന്ന പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) കേസെടുക്കും. സിഇഒയുടെ പരാതിയിലാണ് കേസെടുക്കുക. തുടർ നടപടികൾ വൈകാതെയുണ്ടാകുമെന്നാണ് അറിയുന്നത്. കിഫ്ബി സിഇഒ ചോദ്യം ചെയ്യലിനും ഹാജരാകില്ല. ഇഡി ഉദ്യോഗസ്ഥർ കിഫ്ബിയിലെ വനിതകൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോടു അപമര്യാദയായി പെരുമാറിയെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. മാന്യതയുടെ അതിരു ലംഘിക്കുന്ന പെരുമാറ്റമാണ് ഇഡി ഉദ്യോഗസ്ഥരിൽനിന്നും ഉണ്ടായത്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായാൽ അതിനിരയാകുന്നവർക്കു സംരക്ഷണം നൽകാൻ നാട്ടിൽ നിയമമുണ്ടെന്നും പിണറായി പറഞ്ഞു. അധികാരം ദുർവിനിയോഗം ചെയ്ത് ഭയപ്പെടുത്തി വരുതിയിലാക്കിയ കോണ്‍ഗ്രസ് നേതാക്കളെ അന്വേഷണ ഏജൻസികൾ കണ്ടിട്ടുണ്ടാകും. ആ പരിപ്പ് ഇവിടെ വേകില്ല. അത്തരം വിരട്ടു കൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യം നടക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Moreഎനിക്ക് നീതി വേണം..! ജീവന് ഭീഷണിയെന്ന് ജയലിലായ ബിജെപി വനിത നേതാവ്; പിന്നില്‍ ബിജെപി നേതാവ്; പമേല ഗോസ്വാമി പറഞ്ഞത് ഇങ്ങനെ…
കോൽക്കത്ത: ജീവന് ഭീഷണിയുണ്ടെന്ന് മയക്കുമരുന്ന് കേസിൽ ജയലിലായ ബംഗാൾ ബിജെപി യുവജന വിഭാഗം നേതാവ് പമേല ഗോസ്വാമി. കോടതിയിൽനിന്നും മടങ്ങുമ്പോൾ മാധ്യമങ്ങളോടാണ് പമേല ഇക്കാര്യം അറിയിച്ചത്. കോൽക്കത്തയിലെ എൻഡിപിഎസ് കോടതി പമേലയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പമേലയ്ക്കു ജാമ്യം നിഷേധിക്കുകയും പോലീസ് കസ്റ്റഡി 18 വരെ ദീർഘിപ്പിക്കുകയും ചെയ്തു. തനിക്കൊപ്പം അറസ്റ്റിലായ സുഹൃത്ത് പ്രബീറിന്റെയും ജീവൻ അപകടത്തിലാണെന്ന് പമേല പറയുന്നു. ബിജെപി നേതാവ് രാകേഷ് സിംഗ് തന്നെയും പ്രബീറിനെയും ജയിലിൽവച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതായാണ് പമേലയുടെ പരാതി. ജീവന് ഭീഷണിയുണ്ട്. തനിക്ക് നീതിവേണമെന്നും പമേല മാധ്യമങ്ങളോടായി പറഞ്ഞു.
Read More