സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും അന്വേഷണ ഏജൻസികളുടെ അന്വേഷണത്തെ ഭയപ്പെടുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസികളെ സർക്കാർ സ്വതന്ത്ര അന്വേഷണത്തിന് അനുവദിക്കുന്നില്ല. സർക്കാർ സംവിധാനങ്ങളെ ആകെ കള്ളക്കടത്തിനായി ഉപയോഗിച്ചുവെന്നാണ് തെളിയുന്നത്. ആരോപണങ്ങളെക്കുറിച്ച് വിശദീകരിക്കേണ്ട ചുമതല സർക്കാരിനുണ്ട്. ഏജൻസികളെ സ്വതന്ത്രമായി അന്വേഷിക്കാൻ അനുവദിക്കണം. ഡോളർ കടത്ത് പുതിയ കേസല്ല, സ്വർണക്കടത്ത് കേസിന്റെ തുടർച്ചയാണിത്. നിയമവിധേയമായാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി.സി.ജോർജുമായി ആശയവിനിമയം നടത്തി. എന്നാൽ ഇതുമായി ബന്ധപ്പെട്ട യാതൊരു തീരുമാനവും എടുത്തിട്ടില്ല. സിപിഎം ഇപ്പോൾ ഭാര്യമാർക്കെല്ലാം സീറ്റ് കൊടുക്കുന്ന ഭാര്യാവിലാസം പാർട്ടിയായി മാറിയെന്നും സുരേന്ദ്രൻ പരിഹസിച്ചു.
Read MoreDay: March 7, 2021
ആര്‍മി റിക്രൂട്ട്മെന്റ് റാലിയിൽ ഓട്ടത്തിനിടെ കുഴഞ്ഞുവീണ ഉദ്യോഗാര്‍ഥി മരിച്ചു; ഉച്ചയ്ക്ക് ഒന്നരയോടെ സച്ചിന് ശര്‍ദ്ദിച്ചുവെന്ന് കൂടെയുണ്ടായിരുന്നവര്‍…
കഴക്കൂട്ടം: ആര്‍മി റിക്രൂട്ട്മെന്റ് റാലിയിലെ ഓട്ടത്തിനിടെ കുഴഞ്ഞുവീണ ഉദ്യോഗാര്‍ഥി മണിക്കൂറുകള്‍ കഴിഞ്ഞ് മരിച്ചു. കാസര്‍ഗോഡ് , നീലേശ്വരം പുത്തരിയടികം പാലത്തടം മഡോണ ഹൗസില്‍ ശേഖരന്റെ മകന് സച്ചിന് (23) ആണ് മരിച്ചത്. റിക്രൂട്ട്മെന്റ് റാലി നടക്കുന്ന കാര്യവട്ടം സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാവിലെ മറ്റ് ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം സച്ചിനും കായികക്ഷമത തെളിയിക്കാന്‍ ഇറങ്ങിയിരുന്നു. ഓട്ടത്തിനിടെ കുഴഞ്ഞുവീണ സച്ചിന് അവിടെ പ്രഥമശുശ്രൂഷ കൊടുത്തു. തുടർന്നു റാലിയുടെ നടത്തിപ്പുകാര്‍ സച്ചിനെ കാസർഗോഡുകാരായ മറ്റ് ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം താമസസ്ഥലത്തേക്കു വിട്ടു. ഇവര്‍ക്കു താമസ സൗകര്യം കൊടുത്തിരുന്നത് ചന്തവിള സര്‍ക്കാര്‍ പ്രൈമറി സ്കൂളിലാണ്. അവിടെ എത്തി ശുചിമുറിയില്‍ പോയിവന്ന സച്ചിന് കുറച്ചു നേരം വിശ്രമിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ സച്ചിന് ശര്‍ദ്ദിച്ചുവെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. അവര്‍ 108 ആംബുലന്‍സ് വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടാത്തതുകൊണ്ട് ഓട്ടോറിക്ഷയിൽ കഴക്കൂട്ടം സിഎസ്ഐ. മിഷന് ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും സച്ചിന് വളരെ അവശനായിക്കഴിഞ്ഞിരുന്നു. അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ച…
Read Moreമുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കും വനിതാ കമാൻഡോകൾ! വനിതാദിനത്തിൽ പോലീസ് സ്റ്റേഷനുകളുടെ ചുമതല വനിതാ ഓഫീസർക്ക്
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനമായ തിങ്കളാഴ്ച സംസ്ഥാനത്തെ പരമാവധി പോലീസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതല വനിതാ ഓഫീസർമാർ വഹിക്കും. ഈ ദിവസം കഴിയുന്നത്ര പോലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം നിർവഹിക്കുന്നതും വനിതകളായ പോലീസ് ഉദ്യോഗസ്ഥരായിരിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശങ്ങൾ പുറപ്പെടുവിച്ചു.വനിതാ ഇൻസ്പെക്ടർമാരും സബ് ഇൻസ്പെക്ടർമാരും ഉള്ള സ്റ്റേഷനുകളിൽ അവർ ഈ ദിവസം സ്റ്റേഷന്റെ ചുമതല വഹിക്കും. സ്റ്റേഷനുകളിൽ ഒന്നിലധികം വനിതാ സബ് ഇൻസ്പെക്ടർമാർ ഉണ്ടെങ്കിൽ അവരുടെ സേവനം സമീപത്തെ മറ്റു സ്റ്റേഷനുകളിൽ ലഭ്യമാക്കും. വനിതാ ഓഫീസർമാർ ആവശ്യത്തിന് ഇല്ലാത്ത സ്ഥലങ്ങളിൽ വനിതകളായ സീനിയർ സിവിൽ പോലീസ് ഓഫീസർമാരെയും സിവിൽ പോലീസ് ഓഫീസർമാരെയും നിയോഗിക്കാൻ ജില്ലാ പോലീസ് മേധാവിമാർ നടപടി സ്വീകരിക്കും. സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നിയന്ത്രണത്തിൽ അവർ പൊതുജനങ്ങളുമായി ഇടപഴകുകയും പരാതികളിൽ അന്വേഷണം നടത്തുകയും ചെയ്യും. കഴിയുന്നത്ര പോലീസ് സ്റ്റേഷനുകളിൽ…
Read More