ന്യൂയോർക്ക്: ഫോർബ്സ് പുറത്തുവിട്ട ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്മാൻ എം.എ യൂസഫലി അടക്കം 10 മലയാളികള്‍. പ്രവാസി വ്യവസായിയാ യൂസഫലിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 480 കോടി ഡോളറാണ് (35,600 കോടി രൂപ) ആസ്തി. അതി സമ്പന്നരുടെ ആഗോള പട്ടികയില്‍ 589-ാം സ്ഥാനമാണ് യൂസഫലിക്ക്. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ 26-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം 445 കോടി ഡോളറായിരുന്നു യൂസഫലിയുടെ ആസ്തി. ഗള്‍ഫ് രാജ്യങ്ങളിലെ അതിസമ്പന്നനായ ഇന്ത്യക്കാരനും യൂസഫലിയാണ്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 330 കോടി ഡോളര്‍ ആസ്തിയാണ് ക്രിസ് ഗോപാലകൃഷ്ണനുള്ളത്. രവി പിള്ള, ബൈജു രവീന്ദ്രന് (250 കോടി ഡോളര്‍ വീതം), എസ്. ഡി. ഷിബുലാല്‍ (190 കോടി), ജെംസ് ഗ്രൂപ്പ് ചെയര്മാന് സണ്ണി വര്‍ക്കി (140 കോടി), ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ്…
Read MoreDay: April 8, 2021
വകഭേദം വന്ന വൈറസ് വളരെ വേഗം പടരുന്നു;ആശങ്കവേണ്ട, കരുതൽ മതി; കോവിഡ് രണ്ടാം തരംഗം കൂടുതലായും ബാധിക്കുന്നത് കുട്ടികളെ
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ചെറുപ്പക്കാരെയും കുട്ടികളെയും കൂടുതലായും ബാധിക്കുന്നതായി റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ പ്രായമായവരെയും മറ്റ് രോഗങ്ങളുള്ളവരെയുമാണ് രോഗം പെട്ടെന്ന് ബാധിച്ചിരുന്നെങ്കിൽ രണ്ടാം തരംഗത്തിൽ ഇതിനു മാറ്റംവന്നിരിക്കുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിലായി 79,688 കുട്ടികൾക്കാണ് രോഗം ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ കുട്ടികൾക്ക് വാക്സിൻ നൽകുന്നില്ല. യുകെയിൽ കുട്ടികൾക്ക് ആസ്ട്രാസെനെക്ക വാക്സിൻ നൽകിയിരുന്നു. എന്നാൽ ആസ്ട്രാസെനെക്ക വാക്സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിച്ച് മരണം ഉണ്ടായതായി റിപ്പോർട്ടിനെ തുടർന്ന് കുട്ടികളിലെ വാക്സിനേഷൻ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. മഹാരാഷ്ട്രയിൽ മാർച്ച് ഒന്നിനും ഏപ്രിൽ നാലിനും ഇടയിൽ 60,684 കുട്ടികൾക്ക് കോവിഡ് ബാധിച്ചിരിന്നു. ഈ കുട്ടികളിൽ 9,882 പേർ അഞ്ച് വയസിന് താഴെയുള്ളവരാണ്. ഛത്തീസ്ഗഡിൽ 5,940 കുട്ടികളെയാണ് രോഗം ബാധിച്ചത്. അവരിൽ 922 പേർ അഞ്ച് വയസിന് താഴെയുള്ളവരാണ്. കർണാടകയിൽ 7,327…
Read More