ഇ​ന്ത്യ​യി​ലെ ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രു​ടെ പ​ട്ടി​ക​യി​ല്‍ 10 മ​ല​യാ​ളി​ക​ള്‍; യൂ​സ​ഫ​ലി ഒ​ന്നാ​മ​ത്

 

ന്യൂ​യോ​ർ​ക്ക്: ഫോ​ർ​ബ്സ് പു​റ​ത്തു​വി​ട്ട ഇ​ന്ത്യ​യി​ലെ അ​തി​സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ല്‍ ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ൻ എം.​എ യൂ​സ​ഫ​ലി അ​ട​ക്കം 10 മ​ല​യാ​ളി​ക​ള്‍. പ്ര​വാ​സി വ്യ​വ​സാ​യി​യാ യൂ​സ​ഫ​ലി​യാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. 480 കോ​ടി ഡോ​ള​റാ​ണ് (35,600 കോ​ടി രൂ​പ) ആ​സ്തി.

അ​തി സ​മ്പ​ന്ന​രു​ടെ ആ​ഗോ​ള പ​ട്ടി​ക​യി​ല്‍ 589-ാം സ്ഥാ​ന​മാ​ണ് യൂ​സ​ഫ​ലി​ക്ക്. ഇ​ന്ത്യ​യി​ലെ സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ല്‍ 26-ാം സ്ഥാ​ന​ത്താ​ണ്. ക​ഴി​ഞ്ഞ വ​ര്‍​ഷം 445 കോ​ടി ഡോ​ള​റാ​യി​രു​ന്നു യൂ​സ​ഫ​ലി​യു​ടെ ആ​സ്തി. ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലെ അ​തി​സ​മ്പ​ന്ന​നാ​യ ഇ​ന്ത്യ​ക്കാ​ര​നും യൂ​സ​ഫ​ലി​യാ​ണ്.

ഇ​ന്‍​ഫോ​സി​സ് സ​ഹ​സ്ഥാ​പ​ക​ന്‍ ക്രി​സ് ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ് പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്ത്. 330 കോ​ടി ഡോ​ള​ര്‍ ആ​സ്തി​യാ​ണ് ക്രി​സ് ഗോ​പാ​ല​കൃ​ഷ്ണ​നു​ള്ള​ത്. ര​വി പി​ള്ള, ബൈ​ജു ര​വീ​ന്ദ്ര​ന്‍ (250 കോ​ടി ഡോ​ള​ര്‍ വീ​തം), എ​സ്. ഡി. ​ഷി​ബു​ലാ​ല്‍ (190 കോ​ടി), ജെം​സ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ സ​ണ്ണി വ​ര്‍​ക്കി (140 കോ​ടി), ജോ​ര്‍​ജ് അ​ല​ക്‌​സാ​ണ്ട​ര്‍ മു​ത്തൂ​റ്റ്, ജോ​ര്‍​ജ് ജേ​ക്ക​ബ് മു​ത്തൂ​റ്റ്, ജോ​ര്‍​ജ് തോ​മ​സ് മു​ത്തൂ​റ്റ് (130 കോ​ടി ), ടി.​എ​സ് ക​ല്യാ​ണ​രാ​മ​ന്‍ (100 കോ​ടി) എ​ന്നി​വ​രാ​ണു പ​ട്ടി​ക​യി​ലു​ള്ള മ​റ്റു മ​ല​യാ​ളി​ക​ള്‍.

മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് അ​തി​സ​മ്പ​ന്ന​രു​ടെ എ​ണ്ണം 102 ൽ ​നി​ന്ന് 140 ആ​യി ഉ​യ​ർ​ന്നു. ഇ​വ​രു​ടെ സം​യോ​ജി​ത ആ​സ്തി 596 ബി​ല്യ​ൺ ഡോ​ള​റാ​യി. ഇ​ന്ത്യ​യി​ലെ മൂ​ന്ന് അ​തി​സ​മ്പ​ന്ന​ർ മാ​ത്രം 100 ബി​ല്യ​ൺ ഡോ​ള​റാ​ണ് ഇ​തി​ൽ ചേ​ർ​ത്ത​ത്.

Related posts

Leave a Comment