നെടുമ്പാശേരി: കുപ്പികളിൽ നിറച്ച ജ്യൂസിൽ ദ്രവരൂപത്തിൽ ആക്കിയ സ്വർണം കലർത്തിയുള്ള കള്ളക്കടത്ത് വ്യാപകമാകുന്നതായി രഹസ്യ അന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. ഈ വിധത്തിൽ നടത്തിയ സ്വർണ കള്ളക്കടത്ത് ഇന്ത്യയിൽ ആദ്യമായാണ് കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ പിടികൂടിയത്. കുപ്പിയിൽ നിറച്ച മാംഗോ ജ്യൂസിൽ ദ്രാവകരൂപത്തിൽ കലർത്തിയ 2 .5 കിലോഗ്രാം സ്വർണമാണ് കണ്ണൂർ സ്വദേശിയായ യാത്രക്കാരനിൽനിന്നു പിടിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ട്രോളികളിൽ കയറ്റി ധാരാളം ജ്യൂസ് കുപ്പികൾ വിദേശത്തുനിന്ന് വരുന്നവർ പുറത്തേക്ക് കൊണ്ടുപോകുന്നത് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം നിരീക്ഷിച്ചിരുന്നു. കുപ്പികളിൽ നിറച്ച ജ്യൂസുകളിൽ കലർത്തി കൊണ്ടുവരുന്ന സ്വർണം കണ്ടെത്താൻ വിമാനത്താവളങ്ങളിൽ സംവിധാനങ്ങൾ ഇല്ല. യാത്രക്കാരനെ സംബന്ധിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നെടുമ്പാശേരിയിൽ സംശയം തോന്നിയ ആറ് ബോട്ടിൽ പിടിച്ചെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. ഇന്ത്യയിൽ വിമാനത്താവളങ്ങൾ വഴി ഈ വിധത്തിൽ സ്വർണ കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന നിഗമനത്തിൽ മേൽനടപടികൾ…
Read MoreDay: April 13, 2021
സനു മോഹന്‍ കേരളത്തില്‍ തന്നെയുണ്ടോ ? മരുമകളുടെ കുടുംബം പറയുന്ന കാര്യങ്ങളില്‍ അസ്വാ ഭാവികത; ആരോപണങ്ങളുമായി സനുവിന്റെ അമ്മ സരള
കൊച്ചി: മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈഗ (13)യുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുമായി സനു മോഹന്റെ അമ്മ സരള. സനുവിന്റെ തിരോധാനത്തില്‍ മരുമകളുടെ കുടുംബം പറയുന്ന കാര്യങ്ങളില്‍ അസ്വാഭാവികതയുണ്ടെന്നു സരള പറയുന്നു. സനുവിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്നാണ് കരുതുന്നതെന്നും സരള പറഞ്ഞു. പൂനെയില്‍ സാമ്പത്തിക ബാധ്യതകളുണ്ടായതിനെത്തുടര്ന്നു കൊച്ചിയിലെത്തിയ മകനും കുടുംബവും ഒളിവില്‍ കഴിഞ്ഞിരുന്ന വിവരം സനുവിന്റെ ഭാര്യവീട്ടുകാര്‍ക്ക് അറിയാമായിരുന്നു. അഞ്ചു വര്‍ഷമായി ബന്ധുക്കള്‍ അവരെ തന്നില്‍നിന്ന് അകറ്റിനിര്ത്തിയിരിക്കുകയായിരുന്നുവെന്നും സരള കുറ്റപ്പെടുത്തി. അതേസമയം സനു ഒളിവില്‍ പോയി 22 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തില്‍ സനുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഒരുസംഘം പൂനെയിലെത്തി. അവിടെ സനുവിന്റെ അടുപ്പക്കാരില്‍നിന്നും സുഹൃത്തുക്കളില്‍നിന്നുമായി പോലീസ് വിവരങ്ങള്‍ ശേഖരിക്കും. നിലവില്‍ കോയമ്പത്തൂരിലും ചെന്നൈയിലും രണ്ടു സംഘം സനുവിനായി തെരച്ചില്‍ നടത്തുണ്ട്. സാന്പത്തിക ആവശ്യങ്ങള്‍ക്കായി സനു സുഹൃത്തുക്കളെയോ അടുത്ത ബന്ധുക്കളെയോ ബന്ധപ്പെടുമെന്നായിരുന്നു പോലീസിന്റെ…
Read Moreയൂസഫലി അബുദാബിയില്‍ വിശ്രമത്തില്‍! അബുദാബിയിലെത്തിയതു രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിൽ
കൊച്ചി: ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അബുദാബിയിലെ വീട്ടില്‍ വിശ്രമത്തിൽ. അപകടശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന യൂസഫലി ഇന്നലെ പുലര്‍ച്ചെ ഒന്നോടെ പ്രത്യേക വിമാനത്തില്‍ ഭാര്യ സാബിറയോടൊപ്പം അബുദാബിയിലെ വീട്ടിലേക്കു പോകുകയായിരുന്നു. അബുദാബി രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിൽ നെടുന്പാശേരിയിൽനിന്നായിരുന്നു യാത്ര. യൂസഫലി പൂര്‍ണ ആരോഗ്യവാനാണെന്നും അപകടത്തെത്തുടര്‍ന്നുള്ള ബഹളം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ മാത്രമാണ് അദ്ദേഹത്തിനുള്ളതെന്നും അതിൽനിന്നു മോചിതനായി വരുന്നതായും യുഎഇ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഹെഡ് ഓഫീസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ അറിയിച്ചു. നട്ടെല്ലിനു ക്ഷതം സംഭവിച്ചത് സംബന്ധിച്ചു മെഡിക്കല്‍ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും നന്ദകുമാര്‍ പറഞ്ഞു. യൂസഫലിക്കും ഭാര്യക്കും പുറമേ സെക്രട്ടറിമാരായ പി.വി. ഷാഹിദ്, ഇ.എ. ഹാരിസ്, പൈലറ്റുമാരായ ടിപി. അശോക്, ശിവകുമാർ എന്നിവരാണ് അപകടസമയത്തു കോപ്റ്ററിലുണ്ടായിരുന്നത്. കാര്യമായ പരിക്കുകളൊന്നും ഇവർക്കുമില്ല. സെക്രട്ടറി പി.വി. ഷാഹിദും യൂസഫലിക്കൊപ്പം…
Read Moreമാസ്ക് ഇന്നൊവേഷന് ചലഞ്ച്! 500000 ഡോളര്‍ സമ്മാനം, അവസാന തീയതി ഏപ്രില്‍ 21; വിജയികളെ തെരഞ്ഞെടുക്കുന്നത് ഇങ്ങനെ…
ന്യൂയോര്‍ക്ക്: യുഎസ് ഗവണ്മെന്റ് ബയോമെഡിക്കല്‍ അഡ്വാന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓക്കുപ്പേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്തുമായി സഹകരിച്ച് മാസ്ക് ഇന്നവേഷന്‍ ചലഞ്ച് സംഘടിപ്പിക്കുന്നു. അമേരിക്കയിലുള്ളവര്‍ക്ക് മാത്രം പങ്കെടുക്കാവുന്ന ഈ മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് 500000 ഡോളര്‍ സമ്മാനം സമ്മാനം ലഭിക്കും. പുതിയ ടെക്നോളജി ഉപയോഗിച്ച് വൈറസിനെ പ്രതിരോധിക്കുന്നതിനു സൗകര്യപ്രദമായതും, കാര്യക്ഷമവും, ചെലവു കുറഞ്ഞതുമായ മാസ്കുകള്‍ ഡിസൈന്‍ ചെയ്യുന്നവരില്‍ നിന്നാണ് വിജയികളെ തെരഞ്ഞെടുക്കുക. ആഗോളാടിസ്ഥാനത്തില്‍ പബ്ലിക് ഹെല്‍ത്ത് ഏജന്‍സികള്‍ അനിയന്ത്രിതമായി വ്യാപിക്കുന്ന വൈറസിനെ പ്രതിരോധിക്കുന്നതിന് തുടര്‍ന്നും മാസ്ക് ധരിക്കുവാന്‍ നിര്‍ബന്ധിതമായിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതുയ തരം മാസ്കുകളുടെ ലഭ്യതയെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചത്. രണ്ടു ഘട്ടമായിട്ടാണ് അവസാന വിജയികളെ നിര്‍ണയിക്കുക. അദ്യം ഡിസൈനും പിന്നീട് പ്രൂഫ് ഓഫ് കണ്‍സെപ്റ്റും. എല്ലാവര്ക്കും കോവിഡ് വാക്സിന് ലഭിച്ചുകഴിഞ്ഞാലും തുടര്‍ന്നും മാസ്കും, സോഷ്യല്‍ ഡിസ്റ്റന്‍സിംഗും വേണ്ടിവരുമെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന്…
Read Moreഅവസാനമായി നഖം വെട്ടിയത് 1990 ല്‍! 30 വർഷം കൊണ്ട് വളർത്തിയെടുത്ത് വേൾഡ് റിക്കാർഡിൽ ഇടം നേടിയ നഖങ്ങൾ; ഒടുവിൽ…
ഹൂസ്റ്റണ്‍: മുപ്പതുവർഷം ഇരുകരത്തിലും നീട്ടിവളർത്തിയ ഏകദേശം 24 അടി നീളം വരുന്ന, 2017 ൽ ഗിന്നസ് വേൾഡ് റിക്കാർഡിൽ ഇടം നേടിയ നഖങ്ങൾ അയ്യണ വില്യം വെട്ടിമാറ്റി. ഇനി ഈ നഖങ്ങൾ ഫ്ളോറിഡാ ഒർലാന്േറാ മ്യൂസിയത്തിൽ സൂക്ഷിക്കും. 2017 ലാണ് ലോകത്തിന്റെ ഏറ്റവും നീളം കൂടിയ നഖത്തിന്റെ ഉടമയായ ഹൂസ്റ്റണിൽ നിന്നുള്ള അയ്യണ വില്യംസ് റെക്കോർഡിൽ സ്ഥാനം പിടിച്ചതെങ്കിൽ 2021 ഏപ്രിൽ എട്ടിന് നഖങ്ങൾ നീക്കം ചെയ്യുന്പോൾ ഇതു 24 അടിവരെ വളർന്നിരുന്നു. ഈ വാരാന്ത്യം ഫോർട്ട്വർത്തിലെ ഡർമിറ്റോളജി ഓഫീസിൽ എത്തിചേർന്ന അയ്യണ നഖങ്ങൾ വെട്ടിമാറ്റുന്നതിന് മുന്‍പ്, 3 മണിക്കൂർ ചിലവഴിച്ച് അവസാനമായി പോളീഷ് ചെയ്തു. ഡർമിറ്റോളജിസ്റ്റ് ഇലക്ട്രിക് കട്ടർ ഉപയോഗിച്ചു നഖങ്ങൾ ഓരോന്നായി വെട്ടിമാറ്റി. 1990 ലാണ് അവസാനമായി ഇവർ കൈവിരലിലെ നഖങ്ങൾ വെട്ടിമാറ്റിയത്. ദിനചര്യങ്ങൾ നിർവഹിക്കുന്നതിന് വലിയ പ്രയാസം നേരിട്ട അയ്യണക്ക് നഖങ്ങൾ വെട്ടിമാറ്റിയപ്പോൾ…
Read Moreലോകായുക്തയുമായി ബന്ധപ്പെട്ട ചോദ്യവുമായി പിഎസ്സി; ജലീലിന് നന്ദി പറഞ്ഞ് ട്രോളന്മാർ
പിഎസ്സി പരീക്ഷയിലെ ഒരു ചോദ്യത്തിന് ഉത്തരമെഴുതാൻ കഴിഞ്ഞതിൽ മന്ത്രി കെ ടി ജലീലിന് നന്ദി പറഞ്ഞ് ട്രോളന്മാർ. ശനിയാഴ്ച പ്ലസ് ടു അടിസ്ഥാനയോഗ്യതയായുള്ള വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാനുള്ള പൊതുപ്രാഥമിക പരീക്ഷ നടന്നിരുന്നു. ഇതിൽ ഒരു ചോദ്യത്തിന്റെ ഉത്തരം ലോകായുക്ത എന്നായിരുന്നു. സംസ്ഥാനതലത്തിൽ അഴിമതിക്കേസുകൾ പരിശോധിക്കുന്നതിന് രൂപം നൽകിയ സ്ഥാപനമേതാണെന്നായിരുന്നു ചോദ്യം. കഴിഞ്ഞ ദിവസം ബന്ധുനിയമനത്തിൽ കെ ടി ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്ത വിധിച്ചിരുന്നു. ഇതാണ് ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്.
Read Moreസ്ഥലം നിരപ്പാക്കുന്നതിനിടെ നിധി! റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ കിളി പോയി; നിധി 100 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ളതാണെങ്കില്‍ പണിപാളും…
സ്ഥലം കുഴിക്കുന്പോൾ നിധി ലഭിക്കുന്നത് പുതിയ സംഭവമല്ല. അത്തരമൊരു നിധിയുടെ വിശേഷമാണ് തെലുങ്കാനയിൽ നിന്നു വരുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ മേട്ടു നരസിംഹയുടെ സ്ഥലത്താണ് നിധി കണ്ടെത്തിയത്. ഇയാൾ പെമ്പാര്‍ത്തി ഗ്രാമത്തില്‍ 11 ഏക്കർ സ്ഥലം വാങ്ങിയിരുന്നു. സ്ഥലം നിരപ്പാക്കുന്നതിനിടെയാണ് നിധി കിട്ടിയത്. നിധികണ്ട് അത്ഭുതപ്പെട്ട് നരസിംഹയുടെ ചെയ്തികൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 1.727 കിലോഗ്രാം ഭാരമുള്ള ഒരു ചെന്പു കുടമാണ് ലഭിച്ചത്. 189.8 ഗ്രാം സ്വർണം, 1.72 കിലോഗ്രാം വെള്ളി ആഭരണങ്ങൾ, 6.5 ഗ്രാം ഭാരമുള്ള ഒരു മാണിക്യവും മറ്റ് പുരാതന വസ്തുക്കളുമാണ് കുടത്തിൽ ഉണ്ടായിരുന്നത്. രണ്ട് ഡസന്‍ സ്വര്‍ണകമ്മൽ, 51 സ്വര്‍ണമുത്തുകൾ,11 സ്വര്‍ണ നെക്ലേസുകള്‍ തുടങ്ങി വിലപിടിപ്പുള്ള പലതും കണ്ടെത്തിയതില്‍ പെടുന്നു. നിധി കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാർ ഇവിടെ പൂജകൾ നടത്താനും പൂക്കൾ അർപ്പിക്കാനും ഒക്കെ തുടങ്ങിയിരിക്കുകയാണ്. പ്രാദേശിക അധികാരികൾ സ്ഥലവും…
Read More2,000 രൂപ പാരിതോഷികവും പ്രശംസാപത്രവും! ഹെലികോപ്റ്റര്‍ യാത്രികര്‍ക്ക് തുണയായ വനിതാ പോലീസ് ഓഫീസര്‍ക്ക് ആദരം
കൊച്ചി: പനങ്ങാട് അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലെ യാത്രക്കാരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് കേരള പോലീസിന്റെ ആദരം. കൊച്ചി പനങ്ങാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ.വി. ബിജിക്ക് 2,000 രൂപ പാരിതോഷികവും സംസ്ഥാന പോലീസ് മേധാവിയുടെ പ്രശംസാപത്രവും നല്‍കും. വ്യവസായി എം.എ. യൂസഫലി ഉൾപ്പെടെ ആറു യാത്രക്കാർ സഞ്ചരിച്ചിരുന്ന സ്വകാര്യ ഹെലികോപ്ടറാണ് പനങ്ങാട് ദേശീയപാതയ്ക്ക് സമീപമുള്ള ചതുപ്പില്‍ ഇടിച്ചിറക്കിയത്. ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയപ്പോള്‍ അവരെ രക്ഷിക്കാന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജി കാണിച്ച ധീരതയാര്‍ന്ന പ്രവര്‍ത്തനത്തിനാണ് സര്‍ട്ടിഫിക്കറ്റും പാരിതോഷികവും നല്കുന്നതെന്നു സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. യാത്രക്കാരെ പുറത്തിറങ്ങാന്‍ സഹായിച്ചതും വിശ്രമത്തിനുള്ള സൗകര്യമൊരുക്കിയതും ബിജിയും ഭര്‍ത്താവ് രാജേഷുമാണ്. അപകട വിവരം സ്റ്റേഷനില്‍ അറിയിച്ചത് ബിജിയും.
Read Moreമുഖ്യമന്ത്രി പകപോക്കുകയാണ്..! തന്നെ എങ്ങനെയെങ്കിലും കുടുക്കാനാവുമോയെന്ന അവസാനത്തെശ്രമം; കെ.എം.ഷാജി പറയുന്നു…
കോഴിക്കോട്: അഴീക്കോട് എംഎൽഎ കെ.എം.ഷാജിയുടെ വസതിയിൽ വിജിലൻസ് നടത്തിവന്ന റെയ്ഡ് അവസാനിച്ചു. വിജിലന്‍സിനെ ഉപയോഗിച്ചും റെയ്ഡ് നടത്തിയും പിണറായി വിജയന് പകപോക്കുകയാണെന്നും വീട്ടില്‍ നിന്ന് കണ്ടെടുത്ത പണത്തിന് രേഖയുണ്ടെന്നും കെ.എം ഷാജി പ്രതികരിച്ചു. മൂന്നു ദിവസം അവധിയായതിനാല്‍ പണം ബാങ്കില്‍ അടക്കാനായില്ല. സ്ഥാനാർഥിയായതിനാല്‍ പണം കൈവശമുണ്ടാവുമെന്ന് ഉറപ്പിച്ച് എത്തിയാണ് വിജിലന്സുകാര് പണം കൈവശപ്പെടുത്തിയത്. ഇതു തനിക്ക് തിരിച്ചുതരേണ്ടി വരുമെന്ന് ഉറപ്പാണ്. എല്ലാ രേഖയുമുള്ള പണമായതിനാലാണ് വീട്ടില്‍ സൂക്ഷിച്ചത്. ഇതിന്റെ രേഖ ഏത് അന്വേഷണ ഏജന്‍സിക്ക് മുമ്പിലും ഹാജരാക്കാന്‍ ഒരുക്കമാണ്. അനധികൃതമായി ഒരു സ്വത്തും തന്റെ പേരിലില്ല അദ്ദേഹം വ്യക്തമാക്കി. വിജിലന്‍സ് തന്നെ പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇപ്പോള്‍ പിണറായി വിജയന്റെ വിജിലന്‍സ് ചെയ്യുന്നത് സത്യസന്ധമായ അന്വേഷണമല്ല. തന്നെ എങ്ങിനെയെങ്കിലും കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്. അതിനു മുന്നില്‍ മുട്ടുമടക്കില്ലെന്നും നിയമപരമായി നേരിടുമെന്നും കെ.എം ഷാജി പറഞ്ഞു.
Read More