കോഴിക്കോട്: കെ.എം.ഷാജി എംഎല്‍എയുടെ വിദേശയാത്രകളുടെ ചുരുളഴിക്കാനൊരുങ്ങി വിജിലന്‍സ്. വിദേശയാത്രകള്‍ നടത്തിയതിന്റെ ഉദ്യേശങ്ങളും ചെലവഴിച്ച ദിവസവുമുള്പ്പെടെയുള്ള കാര്യങ്ങള്‍ ഷാജിയില്‍ നിന്ന് നേരിട്ട് ചോദിച്ചറിയും. ചോദ്യം ചെയ്യുന്നതിന് ഹാജരാകണമെന്ന് വ്യക്തമാക്കി ഷാജിക്ക് നോട്ടീസ് നല്‍കുമെന്നും ഷാജിയുടെ സൗകര്യാര്‍ഥമുള്ള ദിവസം കൂടി പരിഗണിച്ച് ചോദ്യം ചെയ്യുമെന്നും വിജിലന്‍സ് സ്പെഷല്‍ സെല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ക്ക് സ്പീക്കറുടെ അനുമതി നേരത്തെ തേടിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണമായതിനാല്‍ വിദേശയാത്രകളെക്കുറിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ട്. ഇതിനായി പാസ്പോര്‍ട്ട് വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. വിദേശയാത്രാ രേഖകളും മറ്റു രേഖകളും വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്. നേരത്തെ വിദേശയാത്രകളുമായി ബന്ധപ്പെട്ട് ഐഎന്‍എല്‍ നേതാവ് എന്‍.കെ.അബ്ദുള്‍ അസീസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കിയിരുന്നു. വിദേശയാത്രകള്‍ വിജിലന്‍സ് അന്വേഷിക്കുന്ന സാഹചര്യത്തില്‍ എസ്പിയ്ക്കും പരാതി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഷാജിക്ക് ഹവാല ഇടപാടുകളുള്ള ചില വ്യക്തികളുമായി ബന്ധമുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. വിദേശയാത്രകള്‍…
Read MoreDay: April 15, 2021
കോട്ടയം ജില്ലയും സേഫ് സോണിൽ അല്ല… ‘ബസുകളിലെ നിന്നുള്ള യാത്ര തുടരുന്നു; ട്രെയിൻ യാത്രക്കാർക്ക് കരുതൽ വേണം
കോട്ടയം: ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ഇന്നലെ 816 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ എട്ട് പേർ ആരോഗ്യ പ്രവർത്തകരാണ്.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒന്പതുപേർ രോഗബാധിതരായി. പുതുതായി 4998 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 368 പുരുഷൻമാരും 368 സ്ത്രീകളും 80 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 131 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.കോവിഡ് വ്യാപനം രൂക്ഷമായതോടെ അധികൃതർ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. ജില്ലയിലെ വിവിധ മേഖലയിലെ കോവിഡ് പ്രതിരോധം കാര്യക്ഷമമാക്കാൻ ആരോഗ്യ വകുപ്പും പോലീസും മറ്റു വകുപ്പുകളും ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ജില്ലാ കളക്്ടറുടെ നിർദ്ദേശത്തെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതരും പഞ്ചായത്ത് നഗരസഭ ഭരണ സമിതികളും യോഗം ചേർന്നിരുന്നു. വിവിധ കോവിഡ് സെന്ററുകളുടെയും സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. കോവിഡിന്റെ പിടിയിലമർന്നിരുന്ന വ്യാപാര മേഖലയിൽ ഉണർവുണ്ടായി തുടങ്ങിയ സമയത്താണ് കോവിഡിന്റെ രണ്ടാം ഘട്ടവ്യാപനം…
Read Moreകോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷം! മൃതദേഹങ്ങൾ സംസ്കരിക്കാൻ സൗകര്യമില്ലാതെ ബന്ധുക്കൾ അലയുന്നു… (വീഡിയോ )
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആശുപത്രി കിടക്കകൾക്കും ശ്മശാന ങ്ങൾക്കും ക്ഷാമമെന്ന് റിപ്പോർട്ടുകൾ. രോഗികളുമായി എത്തുന്ന ആംബുലൻസുകൾ ആശുപത്രികൾക്കു പുറത്ത് നീണ്ട നിരയായി കിടക്കുന്നതും, മറുവശത്ത് മൃതദേഹങ്ങൾ അടക്കം ചെയ്യാൻ സ്ഥലമില്ലാതെ ബന്ധുക്കൾ നരകിക്കുന്നതും വാർത്തയാവുകയാണ്. ആശുപത്രികളിൽ രോഗികളുടെ ബന്ധുക്കൾ കിടക്കകൾക്കുവേണ്ടി കലഹിക്കുന്നതായും ചിലയിടങ്ങളിൽ തെരുവുകളിൽപോലും രോഗികൾക്ക് ഓക്സിജൻ നൽകുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഗുജറാത്തിലെ സൂററ്റിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ സൗകര്യമില്ലാതെ ബന്ധുക്കൾ വലയുകയാണ്. ദഹിപ്പിക്കാനുള്ള ലോഹക്കൂടുകൾ ദിവസം മുഴുവൻ ഉപയോഗിച്ച് ഉരുകിപ്പോകുന്ന സ്ഥിതിയാണ്. ഡൽഹിയിലും സംസ്കാരച്ചടങ്ങുകൾ പ്രതിസന്ധിയിലായി. ദഹിപ്പിക്കാൻ സൗകര്യമുള്ള ഏറ്റവും വലിയ പൊതു ശ്മശാനമായ നിഗംബോധ് ഘട്ടിൽ പ്രതിദിന സംസ്കാരങ്ങളുടെ എണ്ണം കുതിച്ചുയർന്നതോടെ ആവശ്യത്തിനുള്ള സാമഗ്രികൾ കിട്ടാതായി. ഐടിഒയ്ക്കു സമീപമുള്ള ഏറ്റവും വലിയ ശ്മശാനത്തിൽ മണ്ണുമാന്തിയന്ത്രം നിരന്തരം കുഴിയെടുക്കുകയാണ്. എന്നാൽ ഇവിടെ സ്ഥലം ഇല്ലാതായ സ്ഥിതിയാണ് ഇപ്പോൾ.
Read Moreആകെ ആശയക്കുഴപ്പം! മെഡിക്കൽ റിപ്പോർട്ട് തള്ളി പിതാവ്; തന്റെ കുഞ്ഞിനുനേരെ അതിക്രമ മുണ്ടായിട്ടില്ലെന്ന് പിതാവ്; രണ്ടാനമ്മയ്ക്കും മാമ്മനും വലിയ ഇഷ്ടമായിരുന്നു മക്കളെ…
ഗാന്ധിനഗർ: മാരകമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നര വയസുകാരിക്ക് നേരേ പീഡനമുണ്ടായിട്ടില്ലെന്ന് കുട്ടിയുടെ പിതാവ്. സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടായ മുറിവ് സൈക്കിളിന്റെ സീറ്റ് ഒടിഞ്ഞതിനാൽ ഉണ്ടായതാണെന്നും കുട്ടിയുടെ പിതാവ് രാഷ്്ട്രദീപികയോടു പറഞ്ഞു. അതേസമയം ലൈംഗിക പീഡനം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്താനൊരുങ്ങുകയാണ് ചികിത്സാ സംബന്ധമായി രൂപീകരിച്ച മെഡിക്കൽ ബോർഡ്.കഴിഞ്ഞ ചൊവാഴ്ച ആശുപത്രി അധികൃതർ മൂവാറ്റുപുഴ പോലീസിന് ചികിത്സാ സംബന്ധമായ പ്രാഥമിക മെഡിക്കൽ റിപ്പോർട്ട് കൈമാറിയിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് മുറിവേല്‍പിച്ചിരുന്നതായും, കൈ കാൽ എന്നിവ ഒടിഞ്ഞ്, വാരിയെല്ല് പൊട്ടുകയും, തലയ്ക്ക് ചെറിയ മുറിവുകളും ഉണ്ടായിരുന്നു. പഴക്കമുള്ള ഈ മുറിവുകൾക്ക് ആവശ്യമായ ചികിത്സ നൽകിയിരുന്നില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഈ വിവരങ്ങൾ പോലീസിന് നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ഫോറൻസിക് വിഭാഗം അസ്ഥിരോഗ വിഭാഗവും നടത്തിയ പരിശോധനകളിലാണ് കുട്ടിയുടെ…
Read Moreഅവര്‍ ഇവിടെത്തന്നെ ഉണ്ടായിരുന്നു..! വാടകവീട് കേന്ദ്രീകരിച്ച് പെൺവാണിഭം; പിടിയിലായവരിൽ ഇടുക്കി സ്വദേശിനിയായ യുവതിയും
പേരൂർക്കട: വാടകവീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിവന്ന സംഘത്തെ സ്പെഷൽ ബ്രാഞ്ച് എസ്.ഐ ബിജു എസ്. നായരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വട്ടിയൂർക്കാവ് പോലീസ് പിടികൂടി. കുടപ്പനക്കുന്ന് ഇരപ്പുകുഴി സ്വദേശി ശാന്തി (40), നരുവാമൂട് സ്വദേശി നിഖിൽ (38), വലിയറത്തല സ്വദേശി രഞ്ജിത്ത് (38), ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി സംഗീത (26) എന്നിവരാണ് പിടിയിലായത്. വട്ടിയൂർക്കാവ് മേലത്തുമേലെ സി- ആപ്റ്റിന് സമീപം ഒരു ഇരുനില വീട് വാടകയ്ക്ക് എടുത്താണ് സംഘം പ്രവർത്തിച്ചു വന്നിരുന്നത്. കഴിഞ്ഞ ഒന്നരമാസമായി ഇവിടം കേന്ദ്രീകരിച്ച് ഇടപാടുകൾ നടന്നു വന്നിരുന്നതായാണ് സൂചന. ഇരപ്പകുഴി സ്വദേശി ശാന്തിയാണ് സംഘത്തിലെ മുഖ്യകണ്ണി. കുറച്ചുദിവസമായി പുരുഷന്മാരും സ്ത്രീകളും വാടക വീട്ടിലേക്ക് വന്നു പോകുന്നത് പതിവായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. വീട്ടിൽ നിന്ന് നാലു മൊബൈൽ ഫോണുകൾ, രണ്ടു പഴ്സ്, വസ്ത്രങ്ങൾ, ഗർഭനിരോധന ഉറകൾ എന്നിവ പോലീസ് കണ്ടെടുത്തു. പോലീസ് വീട്ടിൽ പരിശോധനയ്ക്ക്…
Read Moreകതിരൂരിൽ ബോംബ് നിർമാണത്തിനിടയിൽ സ്ഫോടനം! സിപിഎം പ്രവർത്തകന്റെ കൈപ്പത്തികൾ തകർന്നു; ബോംബ് നിർമിച്ചത് അഞ്ചംഗസംഘം
തലശേരി: കതിരൂർ നാലാം മൈലിൽ ബോംബ് നിർമാണത്തിനിടയിലുണ്ടായ സ്ഫോടനത്തിൽ സിപി എം പ്രവർത്തകന്റെ രണ്ടു കൈപ്പത്തികളും തകർന്നു. നാലാം മൈൽ പറമ്പത്ത് കോളനിയിലെ നിജേഷ് എന്ന മാരിമുത്തു (38) വിനെയാണ് ഇരു കൈപ്പത്തികളും തകർന്ന് അതീവ ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകനായ ഒരാളെ കതിരൂർ സിഐ ബി.കെ. ഷിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. നിജേഷിനു പുറമെ വിജീഷ്, ആകാശ്,ഗൾഫിൽ നിന്നും വന്നൊരാൾ, മറ്റൊരാൾ എന്നിവർ ചേർന്ന് ബോംബ് നിർമിക്കുന്നതിനിടയിലാണ് സ്ഫോടനമെന്നാണ് പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്. മാലിന്യം ഉപയോഗിക്കുന്ന ടാങ്കിൽ കൈകൾ കടത്തി ബോംബ് കെട്ടുന്നതിനിടയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകൾ കേട്ടതായി നാട്ടുകാർ പറഞ്ഞു. സ്ഫോടനത്തിൽ വേസ്റ്റ് ടാങ്കിന്റെ മൂടി തകർന്നിട്ടുണ്ട്. ഇരു കൈകളും…
Read Moreഎക്സൈസ് പിടിച്ചപ്പോൾ പറഞ്ഞ് പടിച്ച കള്ളങ്ങൾ പൊളിഞ്ഞു; കാറിൽ കറങ്ങിനടന്ന് പുതുച്ചേരി മദ്യവിൽപ്പന നടത്തിയ കണ്ണൂരുകാരൻ കോട്ടയത്ത് പിടിയിൽ
കോട്ടയം: അനധികൃതമായി ജില്ലയിൽ വില്പനയ്ക്ക് എത്തിച്ച 144 കുപ്പി പുതുച്ചേരി നിർമ്മിത വിദേശ മദ്യവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. കണ്ണൂർ തലശേരി കതിരൂർ പുല്യേട് വെസ്റ്റ് മലമ്മൽ കെ.വി. സുജിത്തി (27) നെയാണ് കോട്ടയം എക്സൈസ് സ്പെഷൽ സ്ക്വാഡും കമ്മിഷണർ സ്ക്വാഡ് അംഗങ്ങളും ചേർന്ന് അറസ്റ്റ് ചെയ്തത്. മദ്യവുമായി ഇയാൾ സഞ്ചരിച്ച ഹോണ്ട സിറ്റി കാറും എക്സൈസ് സംഘം പിടിച്ചെടുത്തു. കഴിഞ്ഞ ചൊവാഴ്ച മുണ്ടക്കയം കോസ്വേ പാലത്തിന് സമീപത്ത് വാഹന പരിശോധനക്കിടയിലാണ് ഇയാളെ പിടികൂടിയത്. കാറിൽ എത്തിയ സുജിത് പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ ഉദ്യോഗസ്ഥർ കാർ പരിശോധിച്ചു. ഇതോടെ കാറിൽ വില്പയ്നക്കായി ജില്ലയിലേക്ക് കൊണ്ടു വന്ന മദ്യം കണ്ടെത്തി. 144 കുപ്പികളിലായി 108 ലിറ്റർ പുതുച്ചേരി മദ്യമാണ് കാറിലുണ്ടായിരുന്നത്.ഇയാൾ മുന്‍പും കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്ക് പുതുച്ചേരി മദ്യം എത്തിച്ചു വിൽപ്പന നടത്തിയിട്ടുണ്ടെന്ന് എക്സൈസ് കണ്ടെത്തി. സമാന കുറ്റത്തിന്…
Read Moreവൈക്കത്തെ പഴയ ബോട്ടുജെട്ടി കെട്ടിട പുനർനിർമാണം നിലച്ചു; ബോട്ടുജെട്ടിയുടെ ചരിത്ര പ്രാധാന്യം പോലെ പണിമുടക്കവും ചരിത്രമാവുന്നു
വൈക്കം: നൂറ്റാണ്ടു പിന്നിട്ട വൈക്കത്തെ പഴയ ബോട്ടുജെട്ടി കെട്ടിടം ചരിത്ര സ്മാരകമായി പുനർനിർമിക്കുന്നതിനായി വിഭാവനം ചെയ്ത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നിലച്ചു. പഴയ ബോട്ടുജെട്ടി കെട്ടിടത്തിന്റെ തനിമ നിലനിർത്തി ബോട്ടുജെട്ടിയുടെ ചരിത്ര പ്രാധാന്യം പരിരക്ഷിക്കണമെന്ന ജനകീയ ആവശ്യം പരിഗണിച്ചാണ് സംസ്ഥാന സർക്കാർ 42 ലക്ഷം രൂപ അനുവദിച്ചു നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പഴയ ബോട്ട് ജെട്ടിയുടെ ഫ്ളാറ്റ് ഫോം വീതി കൂട്ടി പുനർനിർമിച്ചു പഴയ ബോട്ടുജെട്ടിയും പ്രവർത്തനക്ഷമമാക്കാനാണ് പദ്ധതി വിഭാവനം ചെയ്തത്. ഇറിഗേഷൻ വകുപ്പാണ് ബോട്ടു ജെട്ടിക്കെട്ടിടം പുനർ നിർമിച്ചു ഫ്ളാറ്റ് ഫോം നവീകരിക്കുന്നത്. പദ്ധതിയുടെ കരാർ ഏറ്റെടുത്തയാൾ പഴയ ബോട്ടുജെട്ടിയുടെ ഫ്ളാറ്റ് ഫോമിന്റെ വശങ്ങളിൽ തൂണുകൾ നിർമിച്ചെങ്കിലും ഇതിൽ ഒരു തൂണിന്റെ ഭാര പരിശോധന മാത്രമാണ് നടന്നത്. കഴിഞ്ഞ മൂന്നു മാസമായി നിർമാണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. സാങ്കേതിക കാര്യങ്ങളുടെ പേരിൽ പദ്ധതി തുക വർധിപ്പിക്കുന്നതിനുള്ള ഗൂഢ…
Read Moreമുഖ്യമന്ത്രി കോവിഡ് മുക്തനായി! കണ്ണൂരിലെ വീട്ടില്‍ ഒരാഴ്ചത്തെ ക്വാറന്റൈനില്‍ തുടരും; ആരോഗ്യപ്രശ്നങ്ങളില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും അധികൃതര്‍
കോഴിക്കോട് : കോവിഡ് മുക്തനായതിനെ ത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രി വിട്ടു. കണ്ണൂരിലെ വീട്ടില്‍ ഒരാഴ്ചത്തെ ക്വാറന്റൈനില്‍ തുടരും. അതിന് ശേഷമേ പൊതുരംഗത്ത് സജീവമാവുകയുള്ളൂ. മുഖ്യമന്ത്രിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ എട്ടിനാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. അന്ന് വൈകിട്ട് തന്നെ നിരീക്ഷണത്തിനായി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. പ്രത്യേക മെഡിക്കല്‍സംഘമാണ് അദ്ദേഹത്തെ പരിചരിച്ചിരുന്നത്. തെരഞ്ഞെടുപ്പ് ദിനത്തിലാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കും ഭര്‍ത്താവ് മുഹമ്മദ് റിയാസിനും രോഗം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്കും രോഗം സ്ഥിരീകരിച്ചത്. കോവിഡ് മുക്തനായതിനെ തുടര്‍ന്ന് അദ്ദേഹം എല്ലാവരോടും നന്ദി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മികച്ച രീതിയിലുള്ള പരിചരണമാണ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും നല്‍കിയതെന്നും ഈ ഘട്ടത്തില്‍ മാനസികമായി വലിയ പിന്തുണയാണ് ജനങ്ങളില്‍ നിന്നു…
Read Moreകോവിഡ്! കൂടുതൽ നിയന്ത്രണങ്ങൾ വരും; രണ്ട് ദിവസം കൊണ്ട് രണ്ടരലക്ഷം പേരെ പരിശോധിക്കാൻ നീക്കം
തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമാകുന്നതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. വിവിധ വകുപ്പ് മന്ത്രിമാരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ കളക്ടർമാരും ആരോഗ്യവിദഗ്ധരും ഇന്ന് രാവിലെ കൂടുന്ന ഓൺലൈൻ യോഗത്തിൽ പങ്കെടുക്കും. രണ്ട് ദിവസം കൊണ്ട് രണ്ടരലക്ഷം പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ മാസ് കോവിഡ് പരിശോധന നടത്താനും ഉദ്ദേശമുണ്ട്. വെള്ളി, ശനി ദിവസങ്ങളിലായി കൂട്ടപ്പരിശോധന നടത്താനാണ് നീക്കം. ഇന്നത്തെ യോഗത്തിൽ ഇക്കാര്യവും ചർച്ച ചെയ്യും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്ക് പരിശോധന നടത്തും. പൊതു ഇടങ്ങളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്ന കാര്യവും യോഗത്തിൽ ചർച്ചയാകും. തിരുവനന്തപുരത്ത് കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
Read More