ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നടപടികളിലേക്ക് കടന്ന് കേന്ദ്ര സര്‍ക്കാര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള 150തോളം ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. അവശ്യസര്‍വീസുകള്‍ക്കടക്കം ഇളവ് നല്‍കിയാകും ലോക്ക്ഡൗണ്‍. ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നടപടികള്‍ക്ക് ശിപാര്‍ശ ചെയ്തത്. എങ്കിലും സംസ്ഥാനങ്ങളുമായി ആലോചിച്ചശേഷമായിരക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്രസർക്കാർ കൈക്കൊള്ളുക. 15 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ കേരളത്തിലെ പല ജില്ലകളും അടച്ചിടേണ്ടിവരും.
Read MoreDay: April 28, 2021
ഇന്ത്യയില്‍ കണ്ടെത്തിയ ഇരട്ടജനിതകമാറ്റം വന്ന കോവിഡ് വൈറസ് സൃഷ്ടിക്കുന്നത് വലിയ ആശങ്ക! 17 രാജ്യങ്ങളിലേക്ക് വ്യാപിച്ചതായി ലോകാരോഗ്യ സംഘടന
ജനീവ: ജനിതകമാറ്റം വന്ന അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം പതിനേഴോളം രാജ്യങ്ങളിലേക്ക് വ്യാപിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഇന്ത്യയില്‍ കണ്ടെത്തിയ ബി.1.617 വകഭേദം വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1,200ലേറെ സ്വീക്വന്‍സുകളിലും കണ്ടെത്തി. ഇന്ത്യ, യുകെ, യുഎസ്എ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് ഭൂരിഭാഗം സീക്വൻസുകളും അപ്ലോഡ് ചെയ്തതെന്നും ലോകാരോഗ്യ സംഘടന ആഴ്ചതോറുമുള്ള എപിഡെമോളജിക്കൽ അപ്ഡേറ്റിൽ പറഞ്ഞു. ഇന്ത്യയിൽ കണ്ടെത്തിയ ഇരട്ടജനിതകമാറ്റം വന്ന കോവിഡ് വൈറസ് (ബി.1.617) വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. യുകെ, ആഫ്രിക്ക,ബ്രസീല്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ വകഭേദം സംഭവിച്ച വൈറസുകളെക്കാള്‍ അപകടകാരിയാണ് ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നു. രാജ്യത്തെ കോവിഡിന്റെ രണ്ടാം തരംഗത്തിന് പുതിയ വകഭേദം കാണമായിട്ടുണ്ടെന്നാണ് കരുതുന്നത്. രാജ്യത്ത് ചൊവ്വാഴ്ച മാത്രം 3,23,144 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 28 കോടിയിലധികം പരിശോധനകൾ നടത്തി. 6.28 ശതമാനം ആണ് ആകെ രോഗ…
Read Moreകോവിഡ് വ്യാപനം! അനാവശ്യ യാത്രകൾ തടയും പരിശോധന കർശനമാക്കാൻ ഡിജിപിയുടെ നിർദേശം
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പരിശോധന കർശനമാക്കാൻ പോലീസ്. ഡിജിപി ലോക്നാഥ് ബെഹ്റ ഇതുസംബന്ധിച്ച് നിർദേശം പുറത്തിറക്കി. ചന്തകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ഭക്ഷണ ശാലകൾ തുടങ്ങി എല്ലാ സ്ഥലങ്ങളിലും പോലീസിന്റെ സാന്നിധ്യമുണ്ടാകണമെന്നും അനാവശ്യ യാത്രകൾ തടയണമെന്നും ഡിജിപിയുടെ സർക്കുലറിലുണ്ട്. ആൾക്കൂട്ടം ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്വം എസ്എച്ച്ഓമാർക്കാണ്. പോലീസിന് വാഹനപരിശോധന നടത്താമെന്നും ഡിജിപി നിർദേശിച്ചു.
Read Moreപ്രധാനമന്ത്രിയുടെ അമ്മായി കോവിഡ് ബാധിച്ചു മരിച്ചു! ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 10 ദിവസങ്ങൾക്കുമുമ്പ്
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മായി കോവിഡ് ബാധിച്ചു മരിച്ചു. നർമദാബെൻ(80)ആണ് മരിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സിവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. മക്കളോടൊപ്പം ന്യൂറാണിപ് പ്രദേശത്ത് താമസിച്ചു വരികയായിരുന്നു. കോവിഡ് ബാധിച്ച് ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് 10 ദിവസങ്ങൾക്കു മുൻപെയാണ് നർമദാ ബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം പിന്നീട്
Read Moreഇങ്ങനെ ഉണ്ടായാല്‍ ഏത് രാജ്യത്തും സ്ഥിതി അതീവ ഗുരുതരമാകാം! ഇന്ത്യയില്‍ കോവിഡ് വ്യാപനം വര്‍ധിക്കാന്‍ കാരണമായി ഡബ്ല്യൂഎച്ച്ഒ പറയുന്നത് ഇങ്ങനെ…
ജനീവ: ജനങ്ങൾ അനാവശ്യമായി ആശുപത്രിയിലേക്കെത്തുന്നത് ഇന്ത്യയിൽ കോവിഡ് വ്യാപനം വർധിക്കാൻ കാരണമാകുന്നുവെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് ബാധിച്ച 15 ശതമാനത്തില്‍ താഴെ രോഗികള്‍ക്ക് മാത്രമെ ആശുപത്രികളിലെ പരിചരണം ആവശ്യമുള്ളൂ. അതിനെക്കാള്‍ കുറച്ച് പേര്‍ക്കു മാത്രമേ ഓക്സിജന്‍ ആവശ്യമായി വരുന്നുള്ളുവെന്നും ഡബ്ല്യൂഎച്ച്ഒ വക്താവ് താരിക് ജസാറെവിക് പറഞ്ഞു. നിലവില്‍ ഇന്ത്യയിലെ പ്രധാന പ്രശ്നം ധാരാളം പേര് ആശുപത്രികളിലേക്ക് എത്തുന്നു എന്നതാണ്. വിദഗ്ധ ഉപദേശമോ കൃത്യമായ വിവരങ്ങളോ ലഭിക്കാത്തതു കൊണ്ടാണ് അവര്‍ ആശുപത്രികളിലേക്ക് എത്തുന്നത്. ഗുരുതര രോഗമില്ലാത്തവരെ വീടുകളില്‍തന്നെ ചികിത്സ നല്‍കുകയും നിരീക്ഷിക്കുകയും ചെയ്യാന്‍ കഴിയും. താഴെത്തട്ടിലുള്ള ആരോഗ്യ പരിചരണ സംവിധാനങ്ങള്‍ തന്നെ രോഗികളെ കണ്ടെത്തുകയും അവര്‍ക്ക് വിദഗ്ധ ഉപദേശം നല്കി വീടുകളില്‍തന്നെ കഴിഞ്ഞ് രോഗമുക്തി നേടാന്‍ പ്രേരിപ്പിക്കുകയുമാണ് വേണ്ടത്. ഹോട്ട്ലൈന്‍ സംവിധാനത്തിലൂടെയും ഡാഷ്ബോര്‍ഡുകള്‍ വഴിയും കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കണം. വലിയ ജനക്കൂട്ടങ്ങള്‍ അനുവദിക്കുക, തീവ്രവ്യാപന ശേഷിയുള്ള വൈറസിന്റെ സാന്നിധ്യം…
Read More