മലപ്പുറം: പെരിന്തൽമണ്ണയിൽ കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പുലാമന്തോൾ സ്വദേശി പ്രശാന്ത് ആണ് അറസ്റ്റിലായത്. ആംബുലൻസ് അറ്റൻഡറാണ് ഇയാൾ. വണ്ടൂർ സ്വദേശിനിയാണ് പീഡനശ്രമത്തിന് ഇരയായത്. ഏപ്രിൽ 27 ന് പുലർച്ചെ സ്കാനിംഗിന് കൊണ്ടുപോകുന്പോഴായിരുന്നു പീഡിപ്പിക്കാൻ ശ്രമിച്ചത്. അവശനിയിലായിരിക്കുന്പോഴാണ് ഉപദ്രവിക്കാൻ ശ്രമിച്ചതെന്ന് യുവതി പറയുന്നു. ഇവർ പെരുന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Read MoreDay: May 15, 2021
സിപിഎം നേതാവിന്റെ വീടിന്റെ പിൻവാതലിൽ പൂച്ചയുടെ തല അറുത്തുവച്ച നിലയിൽ; സംഭവം കായംകുളത്ത്
കായംകുളം: സിപിഎം നേതാവിന്റെ വീടിന്റെ അടുക്കള വാതിലിന് മുമ്പിൽ പൂച്ചയുടെ തല അറുത്തുവച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം കോശി അലക്സിന്റെ കറ്റാനത്തെ വീടിന്റെ അടുക്കള വാതിലിലാണ് പൂച്ചയുടെ തല അറുത്തുവച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം. രാവിലെ അടുക്കള വാതിൽ തുറന്നപ്പോഴാണ് രക്തം വാർന്നൊഴുകുന്ന നിലയിൽ പൂച്ചയുടെ തല അറുത്ത നിലയിൽ കണ്ടത്. കോശി അലക്സ് നൽകിയ പരാതിയിൽ കുറത്തികാട് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreടൗട്ടെ ചുഴലിക്കാറ്റ് രൂപംകൊണ്ടു! അഞ്ചു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; ചുഴലിക്കാറ്റ് മേയ് 18നോട് കൂടി ഗുജറാത്ത് തീരത്തിനടുത്തെത്തുമെന്നു പ്രതീക്ഷ; ജാഗ്രത പാലിക്കണം
തിരുവനന്തുപുരം: തെക്കുകിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് ടൗട്ടെ ചുഴലിക്കാറ്റായി മാറി. ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് മേയ് 18നോട് കൂടി ഗുജറാത്ത് തീരത്തിനടുത്തെത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നാൽ ന്യൂനമർദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നിൽക്കുന്നതിനാൽ കേരളത്തിൽ മേയ് 15 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ കേരളതീരത്ത് മത്സ്യബന്ധനത്തിന് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്.…
Read More