ഇത് എന്ത് പൂവാണെന്ന് അറിയുമോ? അത്യപൂര്‍വമായ സംഭവം കൗതുകമാകുന്നു

മു​ഹ​മ്മ: അ​ത്യ​പൂ​ർ​വ​മാ​യ ചേ​മ്പി​ൻ പൂ​വ് കൗ​തു​ക​മാ​കു​ന്നു. കാ​യി​പ്പു​റം തോ​ട്ടു​ങ്ക​ൽ വി​ലാ​സ​ന്‍റെ വീ​ട്ടി​ൽ വി​രി​ഞ്ഞ പൂ​വാ​ണ് അ​പൂ​ർ​വ​കാ​ഴ്ച​യാ​കുന്ന​ത്.

സാ​ധാ​ര​ണ ചേ​മ്പി​നേ​ക്കാ​ൾ മൂ​ന്നി​ര​ട്ടി വ​ലുപ്പ​വും ഉ​യ​ര​വു​മു​ള്ള ചേ​മ്പി​ലാ​ണ് ആ​ന്തൂ​റി​യ​ത്തി​ന്‍റെ പൂ​വു പോ​ലെ വെ​ള്ള​പ്പൂ​വ് വി​രി​ഞ്ഞ​ത്.

ഭ​ക്ഷ​ണ ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ചേ​മ്പ് പൂ​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​ത്ര​യും വ​ലുപ്പ​മു​ള്ള പു​വും ത​ണ്ടു​ക​ളും കാ​ണാ​റി​ല്ല.

ആ​ന​ച്ചെ​വി പോ​ലെ വ​ലുപ്പ​മേ​റി​യ​താ​ണ് ഇ​ല​ക​ൾ. ആ​റ​ടി​യോ​ളം ഉ​യ​ര​മു​ണ്ട്. ഇ​ത്ത​രം ചേ​മ്പ് അ​ത്യ​പൂ​ർ​വ​മാ​ണെ​ന്ന് കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രും പ​റ​യു​ന്നു.

ക​ർ​ഷ​ക​നാ​യ വി​ലാ​സ​നും കു​ടും​ബ​വും ചേ​മ്പുകൃ​ഷി ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഒ​റ്റ​പ്പെ​ട്ട ഭാ​ഗ​ത്താ​ണ് അ​പൂ​ർ​വ ചേ​മ്പ് ത​നി​യെ പൊ​ട്ടി​മു​ള​ച്ച​ത്.

വ​ള​ർ​ന്നുവ​ന്ന​പ്പോ​ൾ വ്യ​ത്യ​സ്ത​ത ശ്ര​ദ്ധി​ച്ച വി​ലാ​സ​ൻ ക​ണ്ടു​പ​രി​ച​യ​മി​ല്ലാ​ത്ത ഇ​ന​മാ​യ​തി​നാ​ൽ പ​റി​ച്ച് ക​ള​യാ​മെ​ന്നാ​ണ് ക​രു​തി​യ​ത്. ഇ​തി​നി​ടെ​യാ​ണ് താ​മ​ര​മൊ​ട്ടു പോ​ലെ മെ​ാട്ടു​ക​ൾ വ​ന്ന​തും പി​ന്നീ​ട് പൂ​വി​ട്ട​തും.

Related posts

Leave a Comment