മലപ്പുറം: പെരുന്തൽമണ്ണയിൽ വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് യുവതിയെ കുത്തിക്കൊന്നു. ഏലംകുളം കുന്നക്കാട് ബാലചന്ദ്രന്റെ മകൾ ദൃശ്യ (21) ആണ് കൊല്ലപ്പെട്ടത്. പ്രതി കുണ്ടുപറമ്പ് സ്വദേശി വിനീഷിനെ (21) പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ ദൃശ്യയുടെ സഹോദരി ദേവശ്രീക്ക് (13) ഗുരുതര പരിക്കേറ്റു. കുട്ടിയെ പെരുന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രേമനൈരാശ്യമാണ് ആക്രമണത്തിനു കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. വ്യാഴാഴ്ച രാവിലെ എട്ടോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഇന്നലെ രാത്രിയിൽ ബാലചന്ദ്രന്റെ പെരുന്തൽമണ്ണയിലെ ചെരുപ്പ്-ബാഗ് കട കത്തിനശിച്ചിരുന്നു. ഇന്ന് രാവിലെ ബാലചന്ദ്രൻ ഇവിടേക്കുപോയിരുന്നു. ബാലചന്ദ്രൻ വീട്ടിൽ ഉണ്ടാവില്ലെന്ന് മനസിലാക്കിയ വനീഷ് അതിക്രമിച്ചുകയറുകയായിരുന്നു. ആക്രമണം നടക്കുമ്പോൾ ദൃശ്യയുടെ അമ്മ കുളിമുറിയിലായിരുന്നു. വീട്ടിനുള്ളിൽ കടന്നുകയറിയ വനീഷ് ദൃശ്യയെ കുത്തിവീഴ്ത്തി. തടയാൻ എത്തിയ ദേവശ്രീക്കും കുത്തേറ്റു. ഇതിനു ശേഷം വനീഷ് പുറത്തിറങ്ങി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ ഓട്ടോ ഡ്രൈവറുടെ ഇടപെടലാണ് പ്രതിയെ പിടികൂടാൻ…
Read MoreDay: June 17, 2021
കളിക്കുന്നതിനിടെ കടലിൽ കാണാതായ അഞ്ച് വയസുകാരന്റെ മൃതദേഹം കണ്ടെത്തി; തിരുവനന്തപുരം അഞ്ചുതെങ്ങിൽ നടന്ന സംഭവം ഇങ്ങനെ…
തിരുവനന്തപുരം: അഞ്ചുതെങ്ങിൽ കളിക്കുന്നതിനിടെ കടലിൽ കാണാതായ അഞ്ച് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് നെടുങ്ങണ്ട പുതിയപാലത്തിനുസമീപം കൂട്ടിൽവീട്ടിൽ മുഹമ്മദ് ഷഹബാസിന്റെ മൃതദേഹമാണ് കണ്ടുകിട്ടിയത്. വെട്ടുതുറ തീരത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. ഷംനാദ്- അൻസീന ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷഹബാസ്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെയായിരുന്നു അപകടമുണ്ടായത്. കുട്ടിയുടെ അച്ഛനും അമ്മയും പാലത്തിനു സമീപത്തുനിന്ന് ഗാർഹികാവശ്യത്തിന് പൈപ്പ് വെള്ളം ശേഖരിക്കാൻപോയ സമയം ഏഴുവയസുള്ള സഹോദരനോടോപ്പം ഷഹബാസ് കടപ്പുറത്ത് കളിക്കുകയായിരുന്നു. ഇതിനിടെ വലിയ തിരയിൽ കുട്ടി അകപ്പെട്ടു. കൂടെയുണ്ടായിരുന്ന സഹോദരൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുട്ടിയെ കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞില്ല. സഹോദരൻ വീട്ടുകാരോട് വിവരം പറഞ്ഞപ്പോഴാണ് സംഭവം അറിഞ്ഞത്. നാട്ടുകാരായ മത്സ്യത്തൊഴിലാളികൾ കടലിൽ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വിവരം അറിഞ്ഞെത്തിയ അഞ്ചുതെങ്ങ് തീരപോലീസും കോസ്റ്റ് ഗാർഡും അഞ്ചുതെങ്ങ് പോലീസും മണിക്കൂറുകളോളം തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.
Read Moreകോവാക്സിനിൽ പശുക്കുട്ടിയുടെ സിറം അടങ്ങിയിട്ടുണ്ടോ? കേന്ദ്രസർക്കാർ നല്കുന്ന വിശദീകരണം ഇങ്ങനെ…
ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ തദ്ദേശീയ കോവിഡ് വാക്സിനായ കോവാക്സിനിൽ പശുവിന്റെ സിറം അടങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രസർക്കാർ. കോവാക്സിനിൽ അടങ്ങിയിരിക്കുന്ന ഘടകപദാർഥങ്ങളിൽ ഇത് ഉൾപ്പെടുന്നില്ലെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചു. കോവാക്സിനിൽ പശുക്കുട്ടിയുടെ സിറം അടങ്ങിയിട്ടുണ്ടെന്നു വിവരാവകാശ രേഖയിൽ പറയുന്നതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കോവാക്സിനിൽ പശുവിന്റെ സിറം അടങ്ങിയിട്ടുണ്ട് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. ഇതു തെറ്റാണെന്നും വസ്തുതകളെ വളച്ചൊടിക്കുന്നതാണെന്നും കേന്ദ്രസർക്കാരിന്റെ വിശദീകരണത്തിൽ പറയുന്നു.
Read Moreവിശ്വസിച്ചവരെല്ലാം എല്ലാ പ്രതിസന്ധി ഘട്ടത്തിലും ഉണ്ടാവണമെന്നില്ല; പാര്‍ട്ടിയില്‍ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ടെന്ന ചെന്നിത്തലയുടെ പരാമർശത്തിന് വിഡി സതീശന്റെ പ്രതികരണം
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി കെ.സുധാകരൻ ചുമതലയേറ്റ ചടങ്ങിൽ ആൾക്കൂട്ടത്തെ പരമാവധി നിയന്ത്രിക്കാൻ ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അതേ സമയം ഇക്കാര്യത്തിൽ കുറച്ച് കൂടി ജാഗ്രത വേണമായിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവർത്തകർ ആവേശഭരിതരായി കെപിസിസി ആസ്ഥാനത്തേക്ക് എത്തിയതാണ് തിരക്ക് കൂടാൻ കാരണം. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസെടുത്തതിന് എതിരല്ല. എന്നാൽ ഇത്തരത്തിൽ ആളുകൾ കൂടുന്ന സംഭവങ്ങൾ ഉണ്ടാകുന്പോൾ കേസെടുക്കുന്നത് ഏകപക്ഷീയമാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ടെന്ന ചെന്നിത്തലയുടെ പരമാർശത്തെപ്പറ്റിയും വി.ഡി.സതീശൻ പ്രതികരിച്ചു. വിശ്വസിച്ചവരെല്ലാം എല്ലാ പ്രതിസന്ധി ഘട്ടത്തിലും ഉണ്ടാവണമെന്നില്ലെന്നും അത് സാധാരണ കാര്യമാണെന്നും വി.ഡി.സതീശൻ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreകൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് തുടങ്ങി; പ്രതിഷേധക്കാരെ പോലീസ് അറസ്റ്റുചെയ്തു;അഞ്ചുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികൾക്ക് സൗജന്യം
കൊല്ലം : ബൈപ്പാസിൽ പ്രതിഷേധങ്ങൾക്കിടെ ടോൾ പിരിവ് തുടങ്ങി. ടോൾ പിരിവ് തടയാനെത്തിയ ഡിവൈഎഫ്ഐ , എഐവൈഎഫ് പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. ഇന്ന് രാവിലെഎട്ടിനാണ് ടോൾ പിരിവ് തുടങ്ങാനിരുന്നത്. ഉടൻതന്നെ സംഘടിച്ചെത്തിയ ഡിവൈഎഫ്ഐ, എഐ വൈഎഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ആറുവരിപാതയാക്കിയശേഷം ടോൾ പിരിവ് നടത്തിയാൽ മതിയെന്നും സമീപപഞ്ചായത്തുകളിലുള്ളവർക്കും യാത്ര സൗജന്യമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം തുടങ്ങിയത്. പോലീസും പ്രവർത്തകരും തമ്മിൽ നേരിയ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കിയശേഷം 9.30ഓടെ ടോൾ പിരിവ് തുടങ്ങി. ജൂൺ ഒന്നിന് ടോൾ പിരിവ് തുടങ്ങാൻ ശ്രമം നടത്തിയെങ്കിലും പ്രതിഷേധത്തെതുടർന്ന് മാറ്റുകയായിരുന്നു. കഴിഞ്ഞദിവസം ഇത് സംബന്ധിച്ച് ജില്ലാഭരണകൂടവും ടോൾ കന്പനിയായ എ.കെ ഗ്രൂപ്പും ചർച്ചനടത്തിയതിനുശേഷമാണ് ഇന്ന് പിരിവ് തുടങ്ങിയത്. ബൈപ്പാസിലെ ടോൾ പ്ലാസയ്ക്ക് അഞ്ചുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികൾക്ക് സൗജന്യ യാത്രാപാസ് അനുവദിച്ചു. മാത്രമല്ല. 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് മാസം…
Read Moreമാസ്ക് അഴിക്കാനൊരുങ്ങി ഫ്രാൻസും; പ്രതീക്ഷിച്ചതിലും വേഗത്തില്‍ കോവിഡ് രോഗബാധ കുറയുന്നു
പാരീസ്: പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് നിബന്ധന അവസാനിപ്പിക്കാനൊരുങ്ങി ഫ്രാൻസ്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് മാസ്ക് അഴിച്ചുവെക്കാൻ ഫ്രാൻസ് ഒരുങ്ങുന്നത്. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന നിബന്ധന വ്യാഴാഴ്ച അവസാനിക്കുമെന്ന് പ്രധാനമന്ത്രി ജീന്‍ കാസ്റ്റക്സ് അറിയിച്ചു. ആള്‍ക്കൂട്ടങ്ങള്‍ ഉള്ളയിടങ്ങളിലും സ്റ്റേഡിയങ്ങളിലും മാസ്ക് ധരിക്കുന്നത് തുടരണം. ജൂണ്‍ ഇരുപതോടെ കോവിഡ് കര്‍ഫ്യൂ പിന്‍വലിക്കും. പ്രതീക്ഷിച്ചതിലും വേഗത്തില്‍ രാജ്യത്തെ ആരോഗ്യസാഹചര്യം മെച്ചപ്പെടുന്നുണ്ടെന്നും കാസ്റ്റക്സ് കാബിനറ്റ് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫ്രാൻസിൽ ഒരാഴ്ചത്തെ ശരാശരി കോവിഡ് കേസുകളുടെ എണ്ണം 3,522 ആയി കുറഞ്ഞിരുന്നു. ചൊവ്വാഴ്ച മാത്രം 3,235 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
Read Moreസെര്‍ജിയോ റാമോസ് റയൽ മാഡ്രിഡ് വിട്ടു
മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളായ സെര്‍ജിയോ റാമോസ് ക്ലബ് വിട്ടു. റയൽ മാഡ്രിഡ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടെ നീണ്ട പതിനാറ് വര്‍ഷത്തെ റയലുമായുള്ള ബന്ധത്തിനാണ് റാമോസ് വിരാമമിടുന്നത്. 2005ൽ റയൽ മാഡ്രിഡിലെത്തിയ റാമോസ് ടീമിന് വിവിധ കിരീടങ്ങളക്കം നിരവധി നേട്ടങ്ങൾ സമ്മാനിച്ചിട്ടുണ്ട്. റയലില്‍ 671 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. പ്രതിരോധ താരമായിട്ടിരുന്നുകൂടി റയലിനായി 101 ഗോളുകള്‍ നേടിയിട്ടുണ്ട്. . 2010 ഫിഫ ലോകകപ്പിലും, 2008 ലെയും 2012 ലെയും യൂറോ കപ്പ് നേടിയ സ്പാനിഷ് ടീമിലും അദ്ദേഹം അംഗമായിരുന്നു.
Read Moreചിരിക്കുന്നവരെല്ലാം സ്നേഹിതന്മാരാണെന്നു സുധാകരൻ കരുതരുതേ..! കെ. സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങ്; കുത്തുവാക്കുകൾ പറഞ്ഞ് മുല്ലപ്പള്ളിയും രമേശും
തിരുവനന്തപുരം : തനിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന ആരോപണം വന്നപ്പോൾ പാർട്ടിയിൽനിന്നും ആരും പ്രതികരിച്ചില്ലെന്നും ഇതു വല്ലാതെ വേദനയുണ്ടാക്കിയെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓർമവച്ച നാൾ മുതൽ കോണ്‍ഗ്രസുകാരനായി വളർന്നുവന്ന താൻ ബിജെപിക്കാരനാണെന്നു പറഞ്ഞപ്പോൾ പല സ്നേഹിതൻമാരും അതിനോടൊപ്പം ചേർന്നു ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഈ മനോവികാരത്തിലാണ് ഇപ്പോൾ കെ.സുധാകരനെ അനുകൂലിച്ചു എഫ്ബിയിൽ പ്രതികരിച്ചത്. ഇതായിരിക്കണം നമ്മുടെ വികാരം. കോണ്‍ഗ്രസിന്റെ ശത്രു കോണ്‍ഗ്രസ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റായി കെ. സുധാകരൻ ചുമതലയേറ്റ ചടങ്ങിലായിരുന്നു രമേശ് ചെന്നിത്തലയുടെ വിമർശനം. ബിജെപി മുഖ്യ ശത്രുവല്ലെന്നുള്ള കെ.സുധാകരന്റെ പരാമർശത്തിൽ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മറുപടി പറയണമെന്നും സുധാകരനു ബിജെപിയുമായി ബന്ധമുണ്ടെന്നും കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണു സുധാകരന് അനുകൂലമായി രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ടായിരുന്നു ഇന്നലെ കെപിസിസിയിൽ നടന്ന…
Read Moreഅപായ സൂചന അറിയിപ്പ് ഉണ്ടായിരുന്നെങ്കിൽ… തിരുവനന്തപുരം ആർസിസിയിൽ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ നിന്ന് വീണ യുവതി മരണത്തിന് കീഴടങ്ങി
തിരുവനന്തപുരം: ആർസിസിയിൽ ലിഫ്റ്റ് തകർന്ന് പരിക്കേറ്റ യുവതി മരിച്ചു. പത്തനാപുരം കുണ്ടയം ചരുവിള വീട്ടിൽ നദീറ (22) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നദീറ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്. കഴിഞ്ഞ മാസം 15 ന് പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിക്കാനെത്തിയതായിരുന്നു നദീറ. അപായ സൂചന അറിയിപ്പ് നൽകാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ നിന്ന് രണ്ട് നില താഴ്ചയിലേക്ക് വീണായിരുന്നു അപകടം. നദീറയുടെ തലച്ചോറിനും തുടയെല്ലിനും മാരകമായ ക്ഷതമേറ്റു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവിൽ ചികിത്സയിൽ കഴിയവെയാണ് മരണം. അപടവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു. അർബുദ രോഗിയായ മാതാവ് നസീമയുടെ ചികിത്സയ്ക്കു പണം കണ്ടെത്താൻ പ്രയാസപ്പെടുന്നതിനിടെയാണ് നദീറയ്ക്കു അപകടം സംഭവിച്ചത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നു ഇവരുടെ ഭർത്താവ് ഏറെ നാളായി ജോലിക്കു പോകുന്നില്ല. അമ്മയും ഒരു വയസുള്ള…
Read Moreവിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്കു മുങ്ങി; തിരിച്ചെത്തിയപ്പോള്‍ പോലീസ് യുവാവിനെ പൊക്കി
നെടുമ്പാശേരി: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്കു കടന്നെന്ന കേസിൽ പ്രതിയായ യുവാവ് നാട്ടിൽ മടങ്ങിയെത്തിയപ്പോൾ വിമാനത്താവളത്തിൽ അറസ്റ്റിൽ. പത്തനംതിട്ട കോന്നി സ്വദേശി മേലേതിൽ വളപ്പറമ്പിൽ ജിതിൻ ആർ. അരവിന്ദനെയാണ്(33) എമിഗ്രേഷൻ വിഭാഗം പിടികൂടിയത്. 2016 ൽ പന്തളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരിക്കുന്പോഴാണ് യുവതിയെ ഇയാൾ പരിചയപ്പെടുന്നത്. പിന്നീട് അടുത്ത സൗഹൃദം സ്ഥാപിക്കുകയും വിവാഹം വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. തമിഴ്നാട്ടിലെ കുറ്റാലത്തെ ലോഡ്ജ് മുറിയിൽ വച്ചും യുവതിയുടെ വീട്ടിൽവച്ചും പീഡിപ്പിച്ചതായാണു പരാതി. പിന്നീട് 2019 മാർച്ചിൽ ഇയാൾ കുവൈത്തിലേക്കു പോകുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടർന്ന് ഇയാൾക്കെതിരെ ലുക്കൗട്ട്, ബ്ലൂ കോർണർ നോട്ടീസുകൾ പുറപ്പെടുവിച്ചിരുന്നതിനാലാണ് വിദേശത്തുനിന്ന് മടങ്ങിയെത്തിയപ്പോൾ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്. നെടുമ്പാശേരി പോലീസിനു കൈമാറിയ പ്രതിയെ പന്തളം എസ്എച്ച്ഒ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി കസ്റ്റഡിയിലെടുത്തു.
Read More