കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള കോൺഗ്രസ് നേതാക്കളുടെ സംസ്ഥാന പര്യടനത്തിന് കോഴിക്കോട്ട് തുടക്കം. കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും നേതൃത്വത്തിലാണ് ജില്ലയിലെ പര്യടനത്തിന് തുടക്കമായത്. ഉച്ചകഴിഞ്ഞ് ജില്ലയിലെ കെപിസിസി, ഡിസിസി ഭാരവാഹികളുടെ യോഗത്തിലും തുടർന്ന് മുതിർന്ന നേതാക്കളുടെ യോഗത്തിലും നേതാക്കൾ പങ്കെടുക്കും. മണ്ഡലം പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളും നേതാക്കൾ കേൾക്കും.ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് പ്രാദേശിക തലത്തിൽ പാർട്ടിയിലെ ഭിന്നതകൾ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് പര്യടനം. കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നേതാക്കൾ എല്ലാ ജില്ലകളിലും പര്യടനം നടത്തുന്നത്. പര്യടനം നവംബർ 11ന് എറണാകുളത്ത് അവസാനിക്കും.
Read MoreTag: vd satheeshan
എഐ കാമറ പദ്ധതിയില്‍ വന്‍ അഴിമതി; എല്ലാം കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കറക്കു കമ്പനികൾ; എല്ലാം വന്നുചേരുന്നത് ഒരൊറ്റ പെട്ടിയിലേക്കെന്ന് വി.ഡി. സതീശന്
തിരുവനന്തപുരം:എഐ കാമറ പദ്ധതിയില്‍ അടിമുടി ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. എസ്ആര്‍ഐടി കമ്പനിക്ക് കണ്ണൂരിലെ ഊരാളുങ്കല്‍ സൊസൈറ്റിയുമായി ബന്ധമുണ്ട്. എല്ലാം കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കറക്കു കമ്പനികളാണ്. എല്ലാം ഒരൊറ്റ പെട്ടിയിലേക്കാണ് വന്ന് ചേരുന്നതെന്നും സതീശന് . എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് കരാര്‍ നല്‍കിയതെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു.കരാര്‍ ലഭിച്ച കെല്‍ട്രോണ്‍ കമ്പനിക്ക് മേഖലയില്‍ ഒരു മുന്‍ പരിചയവുമില്ല. ധനവകുപ്പിന്റെ നിര്‍ദേശം ലംഘിച്ച് ഇവര്‍ ബംഗളൂരു കേന്ദ്രീകൃതമായ എസ്ആര്‍ഐടി കമ്പനിക്ക് ഉപകരാര്‍ നല്കി. കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ മന്ത്രിസഭയ്ക്ക് പോലും അറിയില്ലെന്നും സതീശന് പറഞ്ഞു. ഒരു കാമറയ്ക്ക് 9.5 ലക്ഷം രൂപയായെന്ന വാദം തെറ്റാണ്. കമ്പനി സ്ഥാപിച്ചിട്ടുള്ള കാമറകള്‍ക്ക് അതിന്റെ പത്തിലൊന്ന് വില പോലുമില്ല. ഇതിലും കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കാമറകള്‍ സ്ഥാപിക്കാമായിരുന്നു. ഇതില്‍ കോടികളുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പൂര്‍ണമായി വാങ്ങാന്‍ കിട്ടുന്ന കാമറ…
Read Moreബിജെപിയെ സന്തോഷിപ്പിക്കാൻ പ്രതിഷേധക്കാരുടെ തലയടിച്ച് പൊട്ടിക്കുന്നു; രാഹുൽ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് വി.ഡി. സതീശൻ
കൊച്ചി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു വശത്ത് രാഹുൽ ഗാന്ധിക്ക് പിന്തുണയെന്ന് പറയുകയും മറുവശത്ത് പ്രതിഷേധക്കാരെ ക്രൂരമായി വേട്ടയാടുകയും ചെയ്യുന്ന രീതിയാണ് സംസ്ഥാനത്ത് ഇടതുപക്ഷം സ്വീകരിക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. ഇന്നലെ സംസ്ഥാനത്ത് രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ പ്രതിഷേധിച്ച കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ തലയടിച്ച് പൊട്ടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് ഈ ആക്രമണങ്ങളുണ്ടായത്. നരേന്ദ്രമോദിയെ സന്തോഷിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വ്യക്തമാണ്. ഒരു വശത്ത് രാഹുൽ ഗാന്ധിക്ക് അനുകൂലമായ പ്രസ്താവന നൽകുകയും മറുവശത്ത് ബിജെപിയെ സന്തോഷിപ്പിക്കാൻ പ്രതിഷേധക്കാരുടെ തലയടിച്ച് പൊട്ടിക്കുകയും ചെയ്യുന്നുവെന്നു സതീശൻ കുറ്റപ്പെടുത്തി.
Read Moreവാക്കുകൾകൊണ്ട് പോരാടി പിണറായിയും സതീശനും; മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചർച്ചകളെ ഭയമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്പോരിന് സാക്ഷ്യം വഹിച്ച് സ്പീക്കർ വിളിച്ചു ചേർത്ത യോഗം. കഴിഞ്ഞ ദിവസത്തെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിൽ എല്ലാ വിഷയത്തിലും അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാൻ ആകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്. അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കിൽ സഭ നടക്കില്ല എന്ന് വി.ഡി.സതീശൻ തിരിച്ചടിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവ് വൈകാരികമായും പ്രകോപനപരവുമായി സംസാരിക്കുന്നത് എന്തിനെന്ന് മുഖ്യമന്ത്രി ചോദിച്ചു. ചോദ്യത്തിന് ആരാണ് ബാലൻസ് തെറ്റി സംസാരിക്കുന്നത് എന്നാണ് വി.ഡി.സതീശൻ മറുപടിയായി പറഞ്ഞത്. എംഎൽഎ മാത്യു കുഴൽ നാടൻ സംസാരിച്ചപ്പോൾ എത്ര തവണ മുഖ്യമന്ത്രി ഇടപെട്ടു എന്നും വി.ഡി.സതീശൻ ചോദിച്ചു. മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചർച്ചകളെ ഭയം: വി.ഡി. സതീശൻതിരുവനന്തപുരം: മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചർച്ചകളെ ഭയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.…
Read Moreഭീരുവാണെന്ന് സ്വയം വിളിച്ചുപറയുന്നു; മുഖ്യമന്ത്രി പരിഹാസ പാത്രമാകുന്നുവെന്ന് വി.ഡി. സതീശന്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പ്രതിഷേധിക്കുന്ന കെഎസ്യു പ്രവര്‍ത്തകരെയോര്‍ത്ത് അഭിമാനമാണെന്ന് പറഞ്ഞ സതീശന് മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുന്നുവെന്നും വിമര്‍ശിച്ചു. രണ്ട് കുട്ടികൾ കരിങ്കൊടി കാട്ടുമ്പോൾ മുഖ്യമന്ത്രി ഓടിയോളിക്കുകയാണ്. സർക്കാർ ചില കാര്യങ്ങൾ മറച്ചു വെക്കാനാണ് ശ്രമിക്കുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കരിങ്കൊടി കാണാൻ ഭാഗ്യം കിട്ടിയ മുഖ്യമന്ത്രിയാണ് പിണറായി. അദ്ദേഹം ഞങ്ങളെ പരിഹസിച്ചത് കൊണ്ടാണ് സമരം ഇത്ര ശക്തമാക്കുന്നത്. സത്യാഗ്രഹ സമരത്തിൽ നിന്നും ആത്മഹത്യാ സ്ക്വാഡ് നടത്തുന്ന സമരം എന്ന് സിപിഎം തന്നെ പറയേണ്ടി വന്നല്ലോവെന്ന് സതീശന് ചോദിച്ചു. സിപിഎമ്മിന്റെ പ്രതിരോധ ജാഥ എന്ന പേര് ആ ജാഥയ്ക്ക് യോജിക്കുമെന്നും എല്ലാ തരത്തിലും പ്രതിരോധത്തിലാണ് സിപിഎമ്മെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആകാശിനെ വിഷമിപ്പിക്കരുതെന്നാണ് നൽകിയിരിക്കുന്ന നിർദേശമെന്നും ആകാശ് വാ തുറന്നാൽ പലരും കുടുങ്ങും.…
Read Moreഎം.വി. ഗോവിന്ദന്റെ ജാഥ കൊണ്ട് സിപിഎമ്മിന്റെ കൊലപാതകക്കറ മായില്ല; ആകാശ് തില്ലങ്കേരിയെ സിപിഎമ്മിന് ഭയമെന്ന് വി.ഡി സതീശന്
കണ്ണൂർ: എം.വി. ഗോവിന്ദന്റെ ജാഥ കൊണ്ട് സിപിഎമ്മിന്റെ കൊലപാതകക്കറ മായി. ആകാശ് തില്ലങ്കേരിയെ സിപിഎമ്മിനും സര്‍ക്കാരിനും ഭയമാണെന്ന് വി.ഡി. സതീശന്. ശുഹൈബിന്റെ കൊലപാതകം ഓര്‍മിപ്പിച്ച് ആകാശ് തില്ലങ്കേരി സിപിഎമ്മിനെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും സതീശൻ പറഞ്ഞു. കൊല നടത്താന്‍ സിപിഎമ്മില്‍ പ്രത്യേക ടീമുണ്ട്. തീവ്രവാദ സംഘടനകള്‍ പോലും ചെയ്യാത്ത തരത്തിലുള്ള കൊലപാതകം സിപിഎമ്മിന് ചെയ്യാനാകും. സിപിഎം ആളെക്കൊല്ലി പാര്‍ട്ടിയെന്ന് സംസ്ഥാന സെക്രട്ടറി തന്നെ പറയുന്നു. പോലീസിനെ നോക്കുകുത്തിയാക്കിയാണ് കഴിഞ്ഞ ദിവസം ആകാശ് തില്ലങ്കേരി കോടതിയില്‍ നിന്ന് ഇറങ്ങി പോയത്.
Read Moreസ്റ്റാലിന്റെ റഷ്യയല്ല, ഇത് ജനാധിപത്യ കേരളം; കാക്ക പറന്നാൽ പോലും പേടിക്കുന്ന മുഖ്യമന്ത്രി വീട്ടിലിരിക്കട്ടെയെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: സ്റ്റാലിന്റെ റഷ്യയല്ല, ഇത് ജനാധിപത്യ കേരളം. പൊതുജനങ്ങളുടെ വഴിയടച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയെ രൂക്ഷമായി പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പേടിയുണ്ടെങ്കിൽ മുഖ്യമന്ത്രി വീട്ടിലിരിക്കട്ടെയെന്നും ജനങ്ങളെ എന്തിനാണ് ബന്ദിയാക്കുന്നതെന്നും സതീശൻ ചോദിച്ചു. ഇത്തരം നടപടി ഇവിടെ വച്ചുപൊറുപ്പിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കറുപ്പ് പേടിയായിരുന്നു മുഖ്യമന്ത്രിക്ക്, ഒരിക്കൽ കാക്ക പറന്നത് പേടിച്ചാണ് സുരക്ഷ ശക്തമാക്കിയതെന്നും സതീശൻ പരിഹസിച്ചു.
Read Moreഅദാനിക്കുണ്ടായ നഷ്ടം ലത്തീന്‍ സഭയില്‍നിന്ന് ഈടാക്കണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ലെന്ന് സതീശന്
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി ഒറ്റയടിക്ക് പിന്‍വലിക്കാന്‍ സര്‍ക്കാരിനു ജാള്യതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. അതുകൊണ്ടാണ് ഘട്ടം ഘട്ടമായി പദ്ധതി പിന്‍വലിക്കാനുള്ള നടപടികള്‍ തുടരുന്നത്. പദ്ധതി അവസാനിപ്പിക്കുമെങ്കില്‍ നല്ല കാര്യമാണെന്നു സതീശന് പറഞ്ഞു. അതല്ല പദ്ധതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെങ്കില്‍ സമരം തുടരും. കെ റെയിലിന്റെ ഒരു നടപടിക്രമങ്ങളും സംസ്ഥാനത്ത് പൂര്‍ത്തിയാക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്നും സതീശന് പറഞ്ഞു. വിഴിഞ്ഞത്ത് ഞായറാഴ്ചയുണ്ടായ സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും സതീശന് വിമര്‍ശിച്ചു. അദാനിക്കുണ്ടായ നഷ്ടം ലത്തീന്‍ സഭയില്‍നിന്ന് ഈടാക്കണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ല. അങ്ങനെയെങ്കില്‍ കഴിഞ്ഞ 50 വര്‍ഷംകൊണ്ട് വിവിധ സമരങ്ങളില്‍നിന്ന് ഉണ്ടായ നഷ്ടം സിപിഎമ്മില്‍നിന്ന് ഈടാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreഗ്രൂപ്പില്ലാതെ എന്തോന്ന് വലതുപക്ഷം; വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ച് ഈരാറ്റുപേട്ടയിൽ ഫ്ളക്സ്; കോട്ടയത്ത് കോൺഗ്രസിൽ ചേരിതിരിവ് രൂക്ഷമാകുന്നു
കോട്ടയം: ശശി തരൂരിന്റെ പേരിൽ ഉയർന്ന വിവാദത്തിൽ കോട്ടയം ജില്ലയിലെ കോൺഗ്രസിൽ ചേരിതിരിവ് രൂക്ഷമാകുന്നു. ഈരാറ്റുപേട്ടയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ് ബോർഡ് ഉയർന്നതാണ് ഒടുവിലത്തെ സംഭവം. തരൂർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കെപിസിസി വിചാർ വിഭാഗ് മണ്ഡലം കമ്മിറ്റിയുടെ പേരിലാണു ബോർഡ് സ്ഥാപിച്ചത്.കോണ്‍ഗ്രസ് അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ഇന്നലെ തിരുവനന്തപുരത്ത് യോഗം ചേർന്നു കഴിഞ്ഞദിവസങ്ങളിൽ ഉയർന്ന ശശി തരൂർ വിഷയങ്ങളെപ്പറ്റി ചർച്ച നടത്തിയിരുന്നു. റിപ്പോർട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ഇന്നു നൽകുമെന്നാണു കരുതുന്നത്. ഇതിനിടയിലാണു ഈരാറ്റുപേട്ടയിൽ വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ് ബോർഡ് ഉയർന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങൾ ജില്ലയിൽ നിർജീവമാണെന്നുള്ള ആരോപണം ഇതൊടൊപ്പം ഒരുവിഭാഗം ഉയർത്തുന്നുണ്ട്.
Read Moreമുഖ്യമന്ത്രിയുടെ രോമത്തെ തൊടാന്‍ ഒരു പുല്ലനെയും അനുവദിക്കില്ല ! ഭരണമുള്ളതു കൊണ്ടു മാത്രമാണ് മര്യാദയ്ക്കിരിക്കുന്നതെന്ന് എംഎം മണി…
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ നടത്തുന്ന സമരത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ മന്ത്രി എംഎം മണി. മുഖ്യമന്ത്രിയുടെ രോമത്തെ തൊടാന്‍ ഒരു പുല്ലനെയും അനുവദിക്കില്ല. പെപ്പടിയും ഉമ്മാക്കിയും കാട്ടി ആരും പേടിപ്പിക്കാന്‍ നേക്കണ്ട, മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ഞങ്ങളുടെ പാര്‍ട്ടിയ്ക്ക് അറിയാം. ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും എംഎം മണി പറഞ്ഞു.ഭരണമുള്ളതുകൊണ്ടാണ് ഞങ്ങള്‍ മര്യാദയ്ക്ക് ഇരിക്കുന്നത്. അല്ലെങ്കില്‍ വിഡി സതീശനെ നേരിടാന്‍ ഞങ്ങള്‍ മുണ്ടും മടക്കി കുത്തിയിറങ്ങുമെന്നും മണി പറഞ്ഞു.
Read More