തിരുവനന്തപുരം: ആർസിസിയിൽ ലിഫ്റ്റ് തകർന്ന് പരിക്കേറ്റ യുവതി മരിച്ചു. പത്തനാപുരം കുണ്ടയം ചരുവിള വീട്ടിൽ നദീറ (22) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നദീറ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്. കഴിഞ്ഞ മാസം 15 ന് പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിക്കാനെത്തിയതായിരുന്നു നദീറ. അപായ സൂചന അറിയിപ്പ് നൽകാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ നിന്ന് രണ്ട് നില താഴ്ചയിലേക്ക് വീണായിരുന്നു അപകടം. നദീറയുടെ തലച്ചോറിനും തുടയെല്ലിനും മാരകമായ ക്ഷതമേറ്റു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവിൽ ചികിത്സയിൽ കഴിയവെയാണ് മരണം. അപടവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു. അർബുദ രോഗിയായ മാതാവ് നസീമയുടെ ചികിത്സയ്ക്കു പണം കണ്ടെത്താൻ പ്രയാസപ്പെടുന്നതിനിടെയാണ് നദീറയ്ക്കു അപകടം സംഭവിച്ചത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നു ഇവരുടെ ഭർത്താവ് ഏറെ നാളായി ജോലിക്കു പോകുന്നില്ല. അമ്മയും ഒരു വയസുള്ള മകളും…
Read MoreDay: June 17, 2021
സജിഭവനം സജിക്കുട്ടൻ! കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍; കൊല്ലത്ത് നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കൊല്ലം: കോവിഡ് രോഗിയുടെ ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. ചവറ തെക്കുംഭാഗം സജിഭവനം സജിക്കുട്ടൻ (34) ആണ് അറസ്റ്റിലായത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്. ഈ മാസം മൂന്നിന് രാത്രിയായിരുന്നു സംഭവം. അബോധാവസ്ഥയിലായ കോവിഡ് രോഗിയെ ആശുപത്രിയിലേക്കു കൊണ്ടുപോവുന്നതിന് ഇടയിലാണ് രോഗിയുടെ ബന്ധുവായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടന്നത്. തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്തിന്റെ ഗൃഹവാസ പരിചരണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്ന വീട്ടമ്മ അബോധാവസ്ഥയിലായതോടെ ആംബുലൻസിൽ ശങ്കരമംഗലത്തെ ചികിത്സാകേന്ദ്രത്തിലേക്കു മാറ്റുമ്പോഴായിരുന്നു സംഭവം. പഞ്ചായത്തിനു വേണ്ടി കരാറടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന തെക്കുംഭാഗത്തെ ചാരിറ്റബിൾ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസായിരുന്നു ഇത്. ആശുപത്രിയിൽ സഹായിയായി നിൽക്കാൻ സ്ത്രീകളാരെങ്കിലും വേണമെന്നു സജിക്കുട്ടൻ പറഞ്ഞതനുസരിച്ചാണ് യുവതി കൂടി ആംബുലൻസിൽ കയറിയത്. കൈയുറ എടുക്കുന്നതിനായി യാത്രയ്ക്കിടെ തെക്കുംഭാഗം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കയറിയ ഇയാൾ തിരികെയെത്തി യുവതിയെ കടന്നുപിടിച്ചു. ഈ സമയം അതുവഴി മറ്റൊരു വാഹനം…
Read Moreകീഴ്ശാന്തി ആള് ശരിയല്ല…! വിദ്യാർഥിനിയേയും നഴ്സിനേയും ബൈക്കിൽ പിന്തുടർന്നു ശല്യം ചെയ്യൽ; ഗോപി കൃഷ്ണന് കുടുങ്ങി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
മുളങ്കുന്നത്തുകാവ്: ഗവ. ഡെന്റൽ കോളജിലെ വിദ്യാർഥിനിയേയും നഴ്സിനേയും ബൈക്കിൽ പിന്തുടർന്നു ശല്യം ചെയ്ത കീഴ്ശാന്തിയെ തൃശൂർ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി ഗോപി കൃഷ്ണനെ(20)യാണ് അറസ്റ്റ് ചെയതത്. ഹോസ്റ്റലിലേക്കു നടന്നുപോവുന്പോൾ ബൈക്കിൽ പിന്തുടർന്നെത്തിയ യുവാവ് ലൈംഗികചുവയോടെ കൈയിൽ കടന്നുപിടിക്കുകയും ദ്രോഹിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. മറ്റൊരു വിദ്യാർഥിനിയെ ശല്യം ചെയ്തതായി ഇയാൾക്കെതിരേ മറ്റൊരു കേസും നിലവിലുണ്ട്. വടക്കാഞ്ചേരി പാർലിക്കാട് നടരാജ്ഗിരി ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ കീഴ്ശാന്തിയാണ് ഇയാൾ. രാത്രികാലങ്ങളിൽ മെഡിക്കൽ കോളജ് കാന്പസിലെ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളിൽ പതുങ്ങിനിന്ന് സ്ത്രീകളെ ആക്രമിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.
Read Moreആറ്റിങ്ങൽ സ്വദേശിയായ 12 വയസുള്ള പെൺകുട്ടിയെ മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇയാൾ …! അങ്ങനെ സംവിധായകൻ കുടുങ്ങി…
ആറ്റിങ്ങൽ: സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സംവിധായകൻ അറസ്റ്റിൽ. കിഴുവിലം പന്തലക്കോട് പാറക്കാട്ടിൽ വീട്ടിൽ ശ്രീകാന്ത് എസ്. നായർ (47)ആണ് അറസ്റ്റിലായത്. ആറ്റിങ്ങൽ സ്വദേശിയായ 12 വയസുള്ള പെൺകുട്ടിയെ മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇയാൾ പീഡിപ്പിച്ചെന്നാണ് കേസ്. ഒരു യുവാവ് ശല്യം ചെയ്യുന്നതിന്റെ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്ത് പറയുന്നത്. ശ്രീകാന്ത് വണ്ടർ ബോയ് എന്ന സിനിമയും നിരവധി ഹ്രസ്വ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
Read Moreസന്പൂർണ ലോക്ഡൗണുള്ള സ്ഥലങ്ങളിലേക്ക് പാസ് വേണം! വ്യാഴാഴ്ച മുതൽ യാത്ര ചെയ്യുന്നവർ കരുതേണ്ട രേഖകൾ സംബന്ധിച്ച് മാർഗനിർദേശങ്ങളായി
തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെത്തുടർന്ന് വ്യാഴാഴ്ച മുതൽ യാത്ര ചെയ്യുന്നവർ കരുതേണ്ട രേഖകൾ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളിൽ ഇളവ് വന്ന സ്ഥലങ്ങളിൽ നിന്ന് (ടിപിആർ നിരക്ക് എട്ട് ശതമാനത്തിൽ കുറവുളള സ്ഥലം) ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാൽ യാത്രക്കാർ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം. ഈ രണ്ട് വിഭാഗത്തിൽപെട്ട സ്ഥലങ്ങളിൽ നിന്നും സന്പൂർണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേക്ക് മെഡിക്കൽ ആവശ്യങ്ങൾ, വിവാഹ ചടങ്ങുകൾ, മരണാനന്തര ചടങ്ങുകൾ, നിർമാണ പ്രവർത്തനങ്ങൾ, വ്യാവസായിക ആവശ്യങ്ങൾ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവർക്ക് പോലീസ് പാസ് ആവശ്യമാണ്. സന്പൂർണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിൽ നിന്ന് ഭാഗിക ലോക്ഡൗണ്‍ ഏർപ്പെടുത്തിയ സ്ഥലത്തേക്കും നിയന്ത്രണങ്ങൾ ഒഴിവാക്കിയ സ്ഥലത്തേക്കും മേൽ പറഞ്ഞ ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നതിനും പാസ് ആവശ്യമാണ്. പാസ്…
Read Moreആപ്പില്ല, ബുക്കിംഗുമില്ല; ഇന്നു മുതൽ നേരിട്ടെത്തി മദ്യം വാങ്ങാം! സാമൂഹിക അകലം ഉറപ്പുവരുത്താൻ പോലീസിനെ നിയോഗിക്കും
തിരുവനന്തപുരം: ലോക്ഡൗണിനെത്തുടർന്നു സംസ്ഥാനത്തു നിർത്തിവച്ച മദ്യവിതരണം ഇന്നു പുനരാരംഭിക്കും. ബെവ്കോ ഔട്ട്ലെറ്റുകളിലൂടെയും ബാറുകളിലൂടെയുമാണു വിൽപ്പന. വിൽപ്പനശാലകൾക്കു മുന്നിൽ സാമൂഹിക അകലം ഉറപ്പുവരുത്താൻ പോലീസിനെ നിയോഗിക്കും. പ്രായോഗിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് ബെവ്ക്യു ആപ്പ് ഒഴിവാക്കാൻ തീരുമാനമെടുത്തത്. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 26നാണ് സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾ അടച്ചത്.
Read Moreഒടുവില്‍ രതിദേവി കുറ്റം സമ്മതിച്ചു! കോവിഡ് രോഗിയെ കൊന്ന് മോഷണം; പ്രതി ആശുപത്രി ജീവനക്കാരി തന്നെ; സുനിതയെ വാർഡിൽ നിന്ന് കാണാതായത് മേയ് 24 ന്
ചെന്നൈ: ചെന്നൈ രാജീവ്ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ നിന്ന് കാണാതായ കോവിഡ് രോഗിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ആശുപത്രിയിലെ കരാർ ജീവനക്കാരിയായ തിരുവൊട്ടിയൂർ സ്വദേശി രതിദേവി(40) ആണ് അറസ്റ്റിലായത്. വെസ്റ്റ് താംബരം സ്വദേശി സുനിത(41) ആണ് കൊല്ലപ്പെട്ടത്. മേയ് 24നാണ് സുനിതയെ വാർഡിൽ നിന്ന് കാണാതായത്. ജൂൺ എട്ടിന് എട്ടാം നിലയിലെ എമർജൻസി ബോക്സ് റൂമിൽ നിന്ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ സംഭവം കൊലപാതകമാണെന്നും തെളിഞ്ഞു. സുനിതയെ രതിദേവി വീൽചെയറിൽ കൊണ്ടുപോയിരുന്നുവെന്ന് നേരത്തെ പോലീസിന് വിവരം ലഭിച്ചിരുന്നു. സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ പോലീസ് വീണ്ടും ചോദ്യം ചെയ്യൽ നടത്തുകയും രതിദേവി കുറ്റം സമ്മതിക്കുകയുമായിരുന്നു. സുനിതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രതിദേവി ഇവരുടെ പണവും മൊബൈൽ ഫോണും മോഷ്ടിക്കുകയും ആശുപത്രിയിലെ എട്ടാം നിലയിൽ മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു.
Read Moreതെളിവുകളെല്ലാം കൈയിലുണ്ട്..! ഉന്നയിച്ച ആരോപണങ്ങൾ ശരിയായിരുന്നെന്ന് കൂടുതൽ വ്യക്തമാവുന്നു; സുരേന്ദ്രനെതിരെ കേസെടുക്കാനുള്ള ഉത്തരവ് സ്വാഗതാർഹം; പ്രസീത
കണ്ണൂർ: കെ.സുരേന്ദ്രനെതിരെ കേസെടുക്കാനുള്ള ഉത്തരവ് സ്വാഗതം ചെയ്യുന്നതായി ജനാധിപത്യ രാഷ്ട്രീയ പാർട്ടി ട്രഷറർ പ്രസീത അഴീക്കോട്. ഉന്നയിച്ച ആരോപണങ്ങൾ ശരിയായിരുന്നെന്ന് കൂടുതൽ വ്യക്തമാവുകയാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പ്രസീത പറഞ്ഞു. സുൽത്താൻ ബത്തേരിയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ സി.കെ. ജാനുവിന് സുരേന്ദ്രൻ 50 ലക്ഷം രൂപ നൽകിയെന്ന എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിന്റെ ഹർജിയിൽ കൽപ്പറ്റ കോടതിയാണ് കേസെടുക്കാൻ ഉത്തരവിട്ടത്. പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. തെളിവുകളെല്ലാം ഞങ്ങളുടെ കൈയിലുണ്ടെന്നും അതുവച്ച് അന്വേഷണവുമായി സഹകരിച്ച് പോകാനാണ് തീരുമാനമെന്നും പ്രസീത പറഞ്ഞു.
Read Moreകോവിഷീൽഡ് ഒറ്റ ഡോസ് ഡെൽറ്റയ്ക്കെതിരെ 61 ശതമാനം ഫലപ്രദം! ഡോ. എൻ.കെ. അറോറ; യുകെയിൽ ആദ്യം കണ്ടെത്തിയ ആൽഫ വകഭേദത്തിനെക്കാൾ മാരക വ്യാപന ശേഷിയുള്ളതാണ് ഡെൽറ്റ വകഭേദം
ന്യൂഡൽഹി: കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദത്തിനെതിരെ കോവിഷീൽഡ് വാക്സിന്റെ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദമെന്ന് നാഷണല്‍ ടെക്നിക്കല്‍ അഡ്വസൈറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ മേധാവി ഡോ. എൻ.കെ. അറോറ. യുകെയിൽ ആദ്യം കണ്ടെത്തിയ ആൽഫ വകഭേദത്തിനെക്കാൾ മാരക വ്യാപന ശേഷിയുള്ളതാണ് ഡെൽറ്റ വകഭേദം. കോവിഷീൽഡ് വാക്സിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേള നീട്ടിയത് സംബന്ധിച്ച് ചർച്ചകൾ നടക്കവേയാണ് അറോറ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. കോവിഷീൽഡിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേളകളുടെ ദൈർഘ്യം 12 ആഴ്ചയായാണ് കേന്ദ്രം വർധിപ്പിച്ചത്. ഇടവേള വർധിപ്പിച്ചത് സുതാര്യവും ശാസ്ത്രീയ സ്ഥിതിവിവരങ്ങളുടെ അടിസ്ഥാനത്തിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ വ്യക്തമാക്കിയിരുന്നു. ഡോ. എൻ.കെ. അറോറയുടെ പ്രസ്താവനയും ആരോഗ്യമന്ത്രി ട്വിറ്ററിൽ പങ്കുവച്ചിരുന്നു. വാക്സിനുകൾ തമ്മിലുള്ള ഇടവേള 12 ആഴ്ച ആകുമ്പോൾ ഫലപ്രാപ്തി 65 ശതമാനം മുതൽ 88 ശതമാനം വരെ വ്യത്യാസപ്പെട്ടിരിക്കുന്നതായി യുകെ ഹെൽത്ത് റെഗുലേറ്റർ പബ്ലിക്…
Read More