സ​ജി​ഭ​വ​നം സ​ജി​ക്കു​ട്ട​ൻ! കോ​വി​ഡ് രോ​ഗി​യു​ടെ ബ​ന്ധു​വി​നെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്രമിച്ച ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍; കൊല്ലത്ത് നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൊ​ല്ലം: കോ​വി​ഡ് രോ​ഗി​യു​ടെ ബ​ന്ധു​വാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍.

ച​വ​റ തെ​ക്കും​ഭാ​ഗം സ​ജി​ഭ​വ​നം സ​ജി​ക്കു​ട്ട​ൻ (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. ഈ ​മാ​സം മൂ​ന്നി​ന് രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ കോ​വി​ഡ് രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​വു​ന്ന​തി​ന് ഇ​ട​യി​ലാ​ണ് രോ​ഗി​യു​ടെ ബ​ന്ധു​വാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ന്ന​ത്.

തെ​ക്കും​ഭാ​ഗം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ന്‍റെ ഗൃ​ഹ​വാ​സ പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന വീ​ട്ട​മ്മ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​തോ​ടെ ആം​ബു​ല​ൻ​സി​ൽ ശ​ങ്ക​ര​മം​ഗ​ല​ത്തെ ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

പ​ഞ്ചാ​യ​ത്തി​നു വേ​ണ്ടി ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന തെ​ക്കും​ഭാ​ഗ​ത്തെ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആം​ബു​ല​ൻ​സാ​യി​രു​ന്നു ഇ​ത്.

ആ​ശു​പ​ത്രി​യി​ൽ സ​ഹാ​യി​യാ​യി നി​ൽ​ക്കാ​ൻ സ്ത്രീ​ക​ളാ​രെ​ങ്കി​ലും വേ​ണ​മെ​ന്നു സ​ജി​ക്കു​ട്ട​ൻ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് യു​വ​തി കൂ​ടി ആം​ബു​ല​ൻ​സി​ൽ ക​യ​റി​യ​ത്.

കൈ​യു​റ എ​ടു​ക്കു​ന്ന​തി​നാ​യി യാ​ത്ര​യ്ക്കി​ടെ തെ​ക്കും​ഭാ​ഗം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ക​യ​റി​യ ഇ​യാ​ൾ തി​രി​കെ​യെ​ത്തി യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ചു.

ഈ ​സ​മ​യം അ​തു​വ​ഴി മ​റ്റൊ​രു വാ​ഹ​നം ക​ട​ന്നു​പോ​യ​തോ​ടെ പീ​ഡ​ന​ശ്ര​മം ഉ​പേ​ക്ഷി​ച്ച് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

പി​റ്റേ​ന്നു കോ​വി​ഡ് രോ​ഗി മ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു യു​വ​തി സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി അ​യ​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ​നി​ന്നു ല​ഭി​ച്ച നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment