തെ​ളി​വു​ക​ളെ​ല്ലാം കൈ​യി​ലു​ണ്ട്..! ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​യാ​യി​രു​ന്നെ​ന്ന് കൂ​ടു​ത​ൽ വ്യ​ക്ത​മാ​വു​ന്നു; സു​രേ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ക്കാ​നു​ള്ള ഉ​ത്ത​ര​വ് സ്വാ​ഗ​താ​ർ​ഹം; പ്ര​സീ​ത

ക​ണ്ണൂ​ർ: കെ.​സു​രേ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ക്കാ​നു​ള്ള ഉ​ത്ത​ര​വ് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി ട്ര​ഷ​റ​ർ പ്ര​സീ​ത അ​ഴീ​ക്കോ​ട്‌.

ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​യാ​യി​രു​ന്നെ​ന്ന് കൂ​ടു​ത​ൽ വ്യ​ക്ത​മാ​വു​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും പ്ര​സീ​ത പ​റ​ഞ്ഞു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​ൻ സി.​കെ. ജാ​നു​വി​ന് സു​രേ​ന്ദ്ര​ൻ 50 ല​ക്ഷം രൂ​പ ന​ൽ​കി​യെ​ന്ന എം​എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ. ന​വാ​സി​ന്‍റെ ഹ​ർ​ജി​യി​ൽ ക​ൽ​പ്പ​റ്റ കോ​ട​തി​യാ​ണ് കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

പ​ണം ന​ൽ​കി സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചു, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി കേ​സെ​ടു​ക്കാ​നാ​ണ് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

തെ​ളി​വു​ക​ളെ​ല്ലാം ഞ​ങ്ങ​ളു​ടെ കൈ​യി​ലു​ണ്ടെ​ന്നും അ​തു​വ​ച്ച് അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ച്ച് പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും പ്ര​സീ​ത പ​റ​ഞ്ഞു.

Related posts

Leave a Comment