നാട്ടു വൈദ്യ ചികിത്സയിലൂടെയും ആധുനിക വൈദ്യശാസ്ത്രത്തിനെതിരായ നിലപാടുകളിലൂടെയും വാര്‍ത്തകളില്‍ വിവാദനായകനായി നിറഞ്ഞു നിന്ന മോഹനന് വൈദ്യര് എന്ന മോഹനന് നായരെ (65) കരമനയിലെ ബന്ധുവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര സ്വദേശിയായ മോഹനന് വൈദ്യര് 25 വര്‍ഷമായി ചേര്‍ത്തല മതിലകത്താണ് താമസം. രണ്ടു ദിവസം മുന്‍പാണ് കരമനയിലെ ബന്ധുവീട്ടില്‍ എത്തിയത്. രാവിലെ പനിയും ഛര്‍ദ്ദിയുമുണ്ടായി. കടുത്ത ശ്വാസതടസ്സവും നേരിട്ടു. വൈകിട്ടോടെ കുഴഞ്ഞു വീണപ്പോള്‍ ബന്ധുക്കള്‍ നാട്ടുകാരെ വിവരമറിയിച്ചു. ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തിച്ച മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. ഭാര്യ: ലത, മക്കള്‍: ബിന്ദു, രാജീവ്. മരുമകന്: പ്രശാന്ത്. മരണാനന്തരം നടത്തിയ പരിശോധനയില്‍ വൈദ്യര് കോവിഡ് രോഗബാധിതനാണെന്ന് കണ്ടെത്തുകയായിരുന്നു. മരിക്കുമ്പോള്‍ വീട്ടില്‍ മോഹനന് നായരും മകനും ബന്ധുക്കളുമുണ്ടായിരുന്നു. മോഹനന് വൈദ്യര് ഇടയ്ക്കിടെ ഇവിടെയെത്തി വൈദ്യചികിത്സ നടത്തിയിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും…
Read MoreDay: June 20, 2021
വിവാഹം ചെയ്യാമെന്ന് വിശ്വസിപ്പിച്ച് അഞ്ച് വർഷം കൂടെതാമസിപ്പിച്ച്..! നടിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് മുൻമന്ത്രി അറസ്റ്റിൽ; പരാതിയില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
ബംഗളൂരു: ജീവിതപങ്കാളിയായ നടിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് മുൻമന്ത്രി എം.മണികണ്ഠൻ അറസ്റ്റിൽ. ബംഗളൂരുവിൽനിന്നാണ് എഡിഎംകെ നേതാവ് കൂടിയായ മണികണ്ഠനെ ചെന്നൈ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. മലേഷ്യക്കാരിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റ് ഒഴിവാക്കാൻ മണികണ്ഠൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി മുൻകൂർജാമ്യം നിഷേധിച്ചു. ഇതിനെ തുടർന്നാണ് അറസ്റ്റുണ്ടായത്. രാഷ്ട്രീയ സ്വാധീനമുള്ള ആളായതിനാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പോലീസ് വാദം ശരിവച്ചാണ് കോടതി മുൻകൂർജാമ്യം നിഷേധിച്ചത്. വിവാഹം ചെയ്യാമെന്ന് വിശ്വസിപ്പിച്ച് അഞ്ച് വർഷം കൂടെതാമസിപ്പിച്ചെന്നും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നുമാണ് മലേഷ്യൻ യുവതി നൽകിയ പരാതി. വാട്സാപ് ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകളടക്കമുള്ള തെളിവുകള്‍ സഹിതം ചെന്നൈ പോലീസ് കമ്മിഷണർക്കാണ് ഇവർ പരാതി നല്‍കിയത്. നാടോടികള്‍, വാഗൈ ചൂടാ വാ തുടങ്ങിയ തമിഴ് സിനിമകളില്‍ അഭിനിയിച്ചിട്ടുള്ള മലേഷ്യന്‍ പൗരത്വമുള്ള നടിയാണ് പരാതിക്കാരി. വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേല് 2017 മുതല്‍…
Read Moreപിണറായിയോട് ആ രഹസ്യം പറഞ്ഞത് കൊച്ചിയിലെ പ്രമുഖന്? സുധാകരന്റെയും മമ്പറം ദിവാകരന്റെയും അടുത്ത സുഹൃത്തായിരുന്നു ഇദ്ദേഹം…
തലശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പദ്ധതിയിട്ട വിവരം പിണറായിയോടു പറഞ്ഞത് പ്രമുഖ അബ്കാരിയും കോൺഗ്രസ് നേതാവുമായിരുന്ന കൊച്ചിയിലെ പ്രമുഖനെന്ന് സൂചന. കണ്ണൂരിലെ മലയോരഗ്രാമത്തിൽ ജനിക്കുകയും നിർമലഗിരി കോളജിലും ബ്രണ്ണൻ കോളജിലും പഠിക്കുകയും പിന്നീട് കൊച്ചി ആസ്ഥാനമായി വലിയ അബ്കാരി കോൺട്രാക്ടറായി മാറുകയും ചെയ്തയാളാണ് ഇദ്ദേഹം. കോൺഗ്രസ് നേതാവായിരിക്കുമ്പോഴും ഇദ്ദേഹം പിണറായി ഉൾപ്പെടെയുള്ള സിപിഎം നേതാക്കളുമായി അടുത്ത സൗഹൃദമാണ് പുലർത്തിയിരുന്നത്. കോൺഗ്രസിലെ ഉന്നതാധികാര സമിതികളിൽ അംഗമായിരുന്ന അതിസമ്പന്നനായ അബ്കാരി കോൺട്രാക്ടർ ഏതാനും വർഷം മുമ്പാണ് മരിച്ചത്. സുധാകരന്റെയും മമ്പറം ദിവാകരന്റെയും അടുത്ത സുഹൃത്തായിരുന്നു ഇദ്ദേഹം. സ്വന്തമായി ഡിസ്റ്റിലറികളുള്ള ഈ പ്രമുഖൻ പലപ്പോഴും സിപിഎമ്മും സുധാകരനും തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ മധ്യസ്ഥന്റെ റോളുകളിലും എത്തിയിരുന്നു
Read Moreപുസ്തകമുള്‍പ്പെടെ മറ്റൊരു രൂപത്തിലും മറ്റെങ്ങും ഇത് ഇപ്പോള്‍ ലഭ്യമാകില്ല! അനിതാ നായരുടെ എഴുത്ത്, പ്രകാശ് രാജ് വായിക്കുന്നു
കൊച്ചി: ഇംഗ്ലീഷില്‍ എഴുതുന്ന മലയാളി എഴുത്തുകാരി അനിതാ നായരുടെ മറ്റൊരു ഓഡിയോ ബുക്കുകൂടി സ്റ്റോറിടെലില്‍ എത്തുന്നു. പ്രശസ്ത ചലച്ചിത്രതാരം പ്രകാശ് രാജാണ് പുസ്തകം പാരായണം ചെയ്തിരിക്കുന്നത്. സ്റ്റോറിടെല്‍ ഒറിജിനല്‍ ആയാണ് എ ഫീല്‍ഡ് ഓഫ് ഫ്ലവേഴ്സ് എന്ന ഈ പുസ്തകമെത്തുന്നത്. അതായത്, പുസ്തകമുള്‍പ്പെടെ മറ്റൊരു രൂപത്തിലും മറ്റെങ്ങും ഇത് ഇപ്പോള്‍ ലഭ്യമാകില്ല. ഹത്രസ് കേസിന്റെ പശ്ചാത്തലത്തില്‍ മഹാഭാരത കഥയുടെ പുനരാഖ്യാനമാണ് എ ഫീല്‍ഡ് ഓഫ് ഫ്ലവേഴ്സ്. പ്രകാശ് രാജ് വായിക്കുന്ന ഈ ഓഡിയോ ബുക് ശ്രവിക്കാന്‍ താഴെ തന്നിരിക്കുന്ന ഈ ലിങ്ക് സന്ദര്‍ശിക്കുക: tthps://wwwts.orytel.com/in/en/books/2465145AFieldofFlower. സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റോറിടെല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത് 2017 നവംബറിലാണ്.
Read Moreസി.കെ. ജാനു പണം നൽകിയത് ഷീബ ശശീന്ദ്രനെന്ന്..! സാമ്പത്തിക സഹായം നൽകിയത് സുതാര്യമായ രീതിയിൽ; സി.കെ. ശശീന്ദ്രൻ
സുൽത്താൻ ബത്തേരി: സി.കെ. ജാനുവിന് ലഭിച്ച കോഴപ്പണത്തിൽ നാലര ലക്ഷം രൂപ കൽപ്പറ്റ മുൻ എംഎൽഎ ആയിരുന്ന സി.കെ. ശശീന്ദ്രന്റെ ഭാര്യ ഷീബ ശശീന്ദ്രൻ ജോലി ചെയ്യുന്ന കൽപ്പറ്റ സഹകരണ ബാങ്കിലെത്തി ജാനു നേരിട്ടു കൈമാറുകയായിരുന്നുവെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ബത്തേരിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോഴപ്പണം സംബന്ധിച്ച് ജാനുവും കെ. സുരേന്ദ്രനും പറയുന്നത് പച്ചക്കള്ളമാണ്. മാർച്ച് രണ്ടിനു കോട്ടയത്തുവച്ചാണ് പണം കൈമാറുന്നത് സംബന്ധിച്ച് ധാരണയായത്. ഇരു നേതാക്കൾക്കും പുറമെ വയനാട് സ്വദേശിയും എൻഡിഎ ഘടകകക്ഷിയുടെ നേതാവുമായ ശ്രീലേഷ് എന്നയാളുമാണ് കോഴപ്പണം കൈമാറുന്നത് സംബന്ധിച്ച ചർച്ചയിൽ പങ്കാളിയായത്. ഇതു സംബന്ധിച്ച തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ മുന്‍പാകെ നൽകുമെന്നും നവാസ് പറഞ്ഞു. സാന്പത്തിക സഹായം നൽകിയത് സുതാര്യമായ രീതിയിൽ: സി.കെ. ശശീന്ദ്രൻ കൽപ്പറ്റ: സി.കെ. ജാനുവിന് സാന്പത്തികസഹായം നൽകിയതും അവർ തിരിച്ചു തന്നതും തീർത്തും സുതാര്യമായ രീതിയിലാണെന്നു…
Read Moreകണ്ണൂർ പോരിൽ സംസ്ഥാന രാഷ്ട്രീയം! സുധാകരനോട് പിണറായിക്കും തിരിച്ചുമുള്ള ശത്രുത പണ്ടേ പ്രസിദ്ധമാണ്…
തിരുവനന്തപുരം: കണ്ണൂരിൽ ഒതുങ്ങി നിന്ന പിണറായി – കെ. സുധാകരൻ പോര് സംസ്ഥാന രാഷ്ട്രീയത്തിലേക്കു പടരുന്നു. ഇവർ തമ്മിലുള്ള വാക്പോര് സംസ്ഥാന രാഷ്ട്രീയത്തിന്റെ തന്നെ ഗതിയും ശൈലിയും മാറ്റിമറിക്കാൻ പര്യാപ്തമാണ്. സുധാകരനോട് പിണറായിക്കും തിരിച്ചുമുള്ള ശത്രുത പണ്ടേ പ്രസിദ്ധമാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയും കെ. സുധാകരൻ കെപിസിസി അധ്യക്ഷനുമായി വന്നതോടെയാണ് ഇരുവരും തമ്മിലുള്ള വ്യക്തിവൈരാഗ്യത്തിനു പുതിയ രാഷ്ട്രീയമാനം കൈവരുന്നത്. സുധാകരൻ കെപിസിസി അധ്യക്ഷനായതിനോടു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം തികഞ്ഞ പക്വതയോടെയായിരുന്നു. അതു കോണ്‍ഗ്രസുകാരുടെ കാര്യം എന്ന മട്ടിൽ നിസംഗതയോടെയായിരുന്നു പിണറായി പ്രതികരിച്ചത്. എന്നാൽ, സിപിഎം നേതാക്കൾ പലരും സുധാകരനെതിരേ അതിനിശിതമായ വിമർശനം അഴിച്ചു വിട്ടു തുടങ്ങിയിരുന്നു. സുധാകരനു ഗുണ്ടാനേതാവിന്റെ പരിവേഷം ചാർത്തിക്കൊടുത്തതിനൊപ്പം അദ്ദേഹത്തിനു ബിജെപിയുമായി ധാരണയുണ്ടെന്ന മട്ടിലുള്ള വിമർശനങ്ങളും പ്രമുഖ നേതാക്കളിൽനിന്നു തന്നെ ഉണ്ടായി. കേരളത്തിൽ സിപിഎം ആണു മുഖ്യഎതിരാളി എന്ന സുധാകരന്റെ പ്രസ്താവനയാണ്…
Read Moreസുധാകരനെതിരേ ഫ്രാൻസിസിന്റെ മകൻ; വർഷങ്ങൾക്കു മുമ്പു മൺമറഞ്ഞ തന്റെ ഭർത്താവിനെ വേട്ടയാടരുതെന്ന് ഫ്രാൻസിസിന്റെ ഭാര്യ മേരിക്കുട്ടി
കൂരാച്ചുണ്ട്: 21 വർഷം മുമ്പ് മരണപ്പെട്ട തന്റെ പിതാവ് ഫ്രാൻസിസ്, കോളജ് രാഷ്ട്രീയകാലത്ത് കത്തിയുമായി നടന്നിരുന്ന ആളായിരുന്നുവെന്ന രീതിയിൽ ക്രൂരനായി ചിത്രീകരിച്ചുകൊണ്ടുള്ള കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പരാമർശം പിൻവലിച്ച് അദ്ദേഹം മാപ്പു പറയണമെന്ന് ഫ്രാൻസിസിന്റെ മകനും കൂരാച്ചുണ്ട് സ്വദേശിയുമായ ജോബി ഫ്രാൻസിസ് . അല്ലാത്തപക്ഷം അദ്ദേഹത്തിനെതിരെ നിയമപരമായ നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും ജോബി ഫ്രാൻസിസ് പറഞ്ഞു. ഇക്കാര്യങ്ങളിൽ യാതൊരു പങ്കുമില്ലാത്ത, വർഷങ്ങൾക്കു മുന്‍പു മൺമറഞ്ഞ തന്റെ ഭർത്താവിനെ വേട്ടയാടരുതെന്ന് ഫ്രാൻസിസിന്റെ ഭാര്യ മേരിക്കുട്ടി പറഞ്ഞു. ബ്രണ്ണൻ കോളജ് വളപ്പിൽ പ്രസംഗിച്ചുകൊണ്ടിരുന്ന പിണറായി വിജയന്റെ വേദി ആക്രമിച്ചുവെന്നും സുധാകരന്റെ പരാമർശത്തിലുണ്ട്. എന്നാൽ പിതാവ് അക്കാലത്ത് വോളിബോളിൽ യൂണിവേഴ്സിറ്റി താരമായിരുന്നു. മറിച്ച് സഹജീവികളെ ഉപദ്രവിക്കുന്ന വ്യക്തിയല്ലായിരുന്നുവെന്നും ഇത്തരത്തിലുള്ള പരാമർശം തങ്ങളെ വേദനിപ്പിച്ചതായും ജോബി പ്രതികരിച്ചു.
Read Moreഇനി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കാണാം..! കെ. സുധാകരൻ ഇന്നലെ ഉന്നയിച്ച ആരോപണങ്ങൾക്കു തത്കാലം മറുപടി നൽകാതെ മുഖ്യമന്ത്രി
തിരുവനന്തപുരം: കെ. സുധാകരൻ ഇന്നലെ ഉന്നയിച്ച ആരോപണങ്ങൾക്കു തത്കാലം മറുപടി നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ ഇത്തരം ആരോപണങ്ങൾക്കു മറുപടി നൽകാറുള്ള വൈകുന്നേരത്തെ പത്രസമ്മേളനം ഇന്നലെയുണ്ടായില്ല. ഇനി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മാത്രമേ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണൂ.ഇത്തരം കാര്യങ്ങൾക്കായി പത്രസമ്മേളനം നടത്തേണ്ടതില്ലെന്നുള്ള നിലപാടിലാണു മുഖ്യമന്ത്രിയെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ നടത്തുന്ന പത്രസമ്മേളനങ്ങളിൽ ഇതിനു മറുപടി നൽകും. മുഖ്യമന്ത്രിയുടെ മറുപടി വഴി കെ. സുധാകരനു കൂടുതൽ മൈലേജ് ലഭിക്കുമെന്നും അദ്ദേഹം ഉന്നയിക്കുന്ന അക്രമ സംഭവങ്ങളും കൊലപാതകങ്ങളും വഴി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും ഇമേജിനു കോട്ടം തട്ടുമെന്നുമാണു വിലയിരുത്തൽ. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇന്നലെ പത്രസമ്മേളനം ഒഴിവാക്കിയത്. സാധാരണ ശനിയും ഞായറും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാറില്ലെന്നാണ് ഇതിനു മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന മറുപടി.
Read Moreകൊലക്കേസിൽ പിണറായി ഒന്നാം പ്രതി…! പിണറായി വിജയൻ കൊടുവാളിനു വെട്ടിപ്പരിക്കേൽപിച്ചയാളെ പത്രസമ്മേളനത്തിൽ ഹാജരാക്കിയ സുധാകരൻ; എഫ്ഐആർ ഉയർത്തിക്കാട്ടി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി പറഞ്ഞ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷയിലും ശൈലിയിലുമാണു തനിക്കെതിരേ പിണറായി ആരോപണങ്ങൾ ഉന്നയിച്ചതെന്നും നട്ടെല്ലുണ്ടെങ്കില്‍ അവ തെളിയിക്കണമെന്നും സുധാകരൻ പത്രസമ്മേളനത്തിൽ വെല്ലുവിളിച്ചു. കണ്ണൂരിലെ ബീഡിത്തൊഴിലാളി കളുടെ സമരത്തിനിടെ പിണറായി വിജയൻ കൊടുവാളിനു വെട്ടിപ്പരിക്കേൽപിച്ചയാളെ പത്രസമ്മേളനത്തിൽ ഹാജരാക്കിയ സുധാകരൻ, കൊലക്കേസുകളിൽ പ്രതിയായിരുന്നയാളാണു മുഖ്യമന്ത്രിയെന്ന് എഫ്ഐആർ ഉയർത്തിക്കാട്ടി ആരോപിച്ചു. തനിക്ക് മാഫിയാ ബന്ധമുണ്ടെന്നും തെറ്റുകാരനാണെന്നും തെളിയിച്ചാല്‍ രാ ഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാം. ഇല്ലെങ്കില്‍ പിണറായി മാറുമോയെന്നും സുധാകരന് ചോദിച്ചു. മക്കളെ തട്ടിക്കൊണ്ടുപോകാന്‍ താന്‍ ശ്രമിച്ചുവെന്നാണു പിണറായി പറയുന്നത്. ഇതറിഞ്ഞിട്ടും എന്തുകൊണ്ടു പോലീസില്‍ പരാതി നല്‍കിയില്ല. മക്കളുടെ കാര്യം സ്വന്തം ഭാര്യയോടു പോലും പറഞ്ഞില്ലെന്നു പറയുമ്പോള്‍ പിണറായി അച്ഛന്റെ സ്ഥാനത്തായിരുന്നോ എന്ന സംശയമുണ്ട്. തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ട കാര്യം തന്റെ സുഹൃത്തും ഫിനാന്ഷ്യറുമായ ഒരാൾ പിണറായിയോടു പറഞ്ഞെന്നാണു…
Read More