വി​വാ​ഹം ചെ​യ്യാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് അ​ഞ്ച് വ​ർ​ഷം കൂ​ടെ​താ​മ​സി​പ്പിച്ച്..! ​ ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ത​മി​ഴ്നാ​ട് മു​ൻ​മ​ന്ത്രി അ​റ​സ്റ്റി​ൽ; പരാതിയില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

ബം​ഗ​ളൂ​രു: ജീ​വി​ത​പ​ങ്കാ​ളി​യാ​യ ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ത​മി​ഴ്നാ​ട് മു​ൻ​മ​ന്ത്രി എം.​മ​ണി​ക​ണ്ഠ​ൻ അ​റ​സ്റ്റി​ൽ.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്നാ​ണ് എ​ഡി​എം​കെ നേ​താ​വ് കൂ​ടി​യാ​യ മ​ണി​ക​ണ്ഠ​നെ ചെ​ന്നൈ സി​റ്റി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ലേ​ഷ്യ​ക്കാ​രി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​ൻ മ​ണി​ക​ണ്ഠ​ൻ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും കോ​ട​തി മു​ൻ​കൂ​ർ​ജാ​മ്യം നി​ഷേ​ധി​ച്ചു.

ഇ​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റു​ണ്ടാ​യ​ത്. രാ​ഷ്ട്രീ​യ സ്വാ​ധീ​ന​മു​ള്ള ആ​ളാ​യ​തി​നാ​ൽ തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന പോ​ലീ​സ് വാ​ദം ശ​രി​വ​ച്ചാ​ണ് കോ​ട​തി മു​ൻ​കൂ​ർ​ജാ​മ്യം നി​ഷേ​ധി​ച്ച​ത്.

വി​വാ​ഹം ചെ​യ്യാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് അ​ഞ്ച് വ​ർ​ഷം കൂ​ടെ​താ​മ​സി​പ്പി​ച്ചെ​ന്നും ഗ​ർ​ഭഛി​ദ്ര​ത്തി​ന് നി​ർ​ബ​ന്ധി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നു​മാ​ണ് മ​ലേ​ഷ്യ​ൻ യു​വ​തി ന​ൽ​കി​യ പ​രാ​തി.

വാ​ട്സാ​പ് ചാ​റ്റു​ക​ളു​ടെ സ്ക്രീ​ന്‍ ഷോ​ട്ടു​ക​ള​ട​ക്ക​മു​ള്ള തെ​ളി​വു​ക​ള്‍ സ​ഹി​തം ചെ​ന്നൈ പോ​ലീ​സ് ക​മ്മി​ഷ​ണ​ർ‌​ക്കാ​ണ് ഇ​വ​ർ പ​രാ​തി ന​ല്‍​കി​യ​ത്.

നാ​ടോ​ടി​ക​ള്‍, വാ​ഗൈ ചൂ​ടാ വാ ​തു​ട​ങ്ങി​യ ത​മി​ഴ് സി​നി​മ​ക​ളി​ല്‍ അ​ഭി​നി​യി​ച്ചി​ട്ടു​ള്ള മ​ലേ​ഷ്യ​ന്‍ പൗ​ര​ത്വ​മു​ള്ള ന​ടി​യാ​ണ് പ​രാ​തി​ക്കാ​രി.

വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന ഉ​റ​പ്പി​ന്‍​മേ​ല്‍ 2017 മു​ത​ല്‍ ഒ​രു​മി​ച്ചു താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നെ​ന്ന് യു​വ​തി പ​റ​യു​ന്നു.

ഗ​ര്‍​ഭി​ണി​യാ​യ​പ്പോ​ള്‍ പു​റം ലോ​ക​മ​റി​ഞ്ഞാ​ല്‍ മ​ന്ത്രി​പ​ദ​വി​ക്കു ഭീ​ഷ​ണി​യാ​ണെ​ന്നു ധ​രി​പ്പി​ച്ച്, സ​മ്മ​ത​മി​ല്ലാ​തെ ചെ​ന്നൈ ഗോ​പാ​ല​പു​ര​ത്തെ ക്ലി​നി​ക്ക​ലെ​ത്തി​ച്ച് അ​ല​സി​പ്പി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പീ​ഡ​നം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍, ക്രി​മി​ന​ല്‍ ഗൂ​ഡാ​ലോ​ച​ന, വ​ഞ്ച​ന, സ​മ്മ​ത​മി​ല്ലാ​തെ ഗ​ര്‍​ഭം അ​ല​സി​പ്പി​ക്ക​ല്‍ തു​ട​ങ്ങി എ​ട്ടു​കു​റ്റ​ങ്ങ​ളാ​ണ് മു​ൻ​മ​ന്ത്രി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

മ​ലേ​ഷ്യ​യി​ല്‍ ബി​സി​ന​സ് തു​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ന​ടി​യും മ​ണി​ക​ണ്ഠ​നും ത​മ്മി​ല്‍ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഈ ​ബ​ന്ധം വ​ള​ര്‍​ന്നാ​ണു ലി​വിം​ഗ് ടു​ഗെ​ത​ര്‍ ബ​ന്ധ​ത്തി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ ന​ടി​യെ അ​റി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണു മ​ണി​ക​ണ്ഠ​ൻ.

Related posts

Leave a Comment