എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള​വ​ർ​ക്കും കു​വൈ​റ്റി​ലേ​ക്ക് എ​ത്താം; ക​ർ​ശ​ന കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധ​കം; പക്ഷേ…

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള യാ​ത്ര​ക്കാ​ര്‍​ക്കും നേ​രി​ട്ട് പ്ര​വേ​ശി​ക്കാ​ന്‍ അ​നു​മ​തി. ഫെ​ബ്രു​വ​രി 21 മു​ത​ലാ​ണ് പ്ര​വേ​ശി​ക്കാ​നാ​കു​ക.

എ​ന്നാ​ൽ, കോ​വി​ഡ് അ​പ​ക​ട​സാ​ധ്യ​ത ഉ​യ​ര്‍​ന്ന രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​ര്‍ ര​ണ്ടാ​ഴ്ച​യും അ​ല്ലാ​ത്ത​വ​ര്‍ ഒ​രാ​ഴ്ച​യും ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റീ​നി​ല്‍ ക​ഴി​യ​ണ​മെ​ന്ന് വ്യ​വ​സ്ഥ​യു​ണ്ട്.

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ര്‍, 18 വ​യ​സ്‌​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍ എ​ന്നി​വ​രെ ഈ ​വ്യ​വ​സ്ഥ​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​വ​ര്‍ ഒ​രാ​ഴ്ച വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണം.

Related posts

Leave a Comment