ദോശകള്‍ ഇന്ത്യക്കാരുടെ പ്രിയ ഭക്ഷണമാണ്. സോഷ്യല്‍ മീഡിയ വ്യാപകമായതോടെ ലോകത്തെവിടെയുമുള്ള ദോശകള്‍ നമുക്കും പരീക്ഷിക്കാം എന്നായി. ഇപ്പോള്‍ വൈറലായിരിക്കുന്നത് ‘ഫയര്‍ ദോശ’യാണ്. ഫുഡി ഇന്‍കാര്‍നേറ്റ് എന്ന ഫൂഡ് വ്ളോഗിലാണ് തീപ്പൊരി ദോശയുടെ വിഡിയോ എത്തിയത്. ഇന്‍ഡോറിലാണ് ഈ വെറൈറ്റി ദോശ തയ്യാറാക്കിയിരിക്കുന്നത്. 180 രൂപയാണ് ഒരു ദോശയുടെ വില. പറക്കും ദോശയുടെയും ബാഹുബലി ദോശയുടെയും പിന്‍ഗാമി എന്നാണ് പലരും ഫയര്‍ ദോശയെ വിശേഷിപ്പിക്കുന്നത്. ദോശ തയ്യാറാക്കുന്നതിന്റെയും വിളമ്പുന്നതിന്റെയും ദൃശ്യങ്ങള്‍ വിഡിയോയില്‍ കാണാം. തവയിലേക്ക് ദോശമാവ് ഒഴിച്ച ശേഷം അതിന് മുകളിലേക്ക് സ്പൈസസ്, വെജിറ്റബിള്‍സ്, ചീസ്, കോണ്‍ എന്നിവ നിരത്തും. ഈ ദോശ തീ കൂട്ടി വെച്ചാണ് ചുട്ടെടുക്കുന്നത്. മസാല നിരത്തി കഴിയുമ്പോള്‍ ടേബിള്‍ ഫാന്‍ തീയുടെ അടുത്തേക്ക് കൊണ്ടുവരും. ഫാന്‍ കൊണ്ടുവരുന്നതോടെ തീപ്പൊരികള്‍ കൊണ്ടുള്ള കളിയാണ് ഇതിലെ കൗതുക കാഴ്ച്ച. പിന്നീട് ദോശ മടക്കി അതിനു മുകളിലേക്ക്…
Read MoreDay: July 28, 2021
വാക്സിൻ രജിസ്ട്രേഷന് ശ്രമിക്കുന്നവർക്ക് കിട്ടുന്നത് സ്വകാര്യ ആശുപത്രികളുടെ വിവരങ്ങൾ! തൊണ്ണൂറും നൂറും ദിവസങ്ങള്‍ കഴിഞ്ഞിട്ടും രണ്ടാം ഡോസ് തരപ്പെടാത്തവരും നിരവധി
കുളത്തൂപ്പുഴ : കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി മരുന്നുകളുടെ ബുക്കിംഗ് രജിസ്ട്ര്േഷന് ശ്രമിക്കുന്നവര്‍ക്ക് കിട്ടുന്നത് ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ പേരുവിവരങ്ങള്‍ മാത്രം. സര്‍ക്കാര്‍ ആശുപത്രികളുടെ പേരുകളെത്തുന്നതും കാത്തിരിക്കുന്നവര്‍ക്ക് പൂര്‍ണമായും ബുക്ക് ചെയ്തുവെന്ന അറിയിപ്പോടെ മാത്രമാണ് ഇത്തരം കേന്ദ്രങ്ങളുടെ വിവരങ്ങള്‍ വെബ് സൈറ്റിലേക്കെത്തുന്നതു തന്നെ. അതേ സമയം കിഴക്കന്‍ മേഖലയിലെ പല കേന്ദ്രങ്ങളിലും എല്ലാ ദിവസവും പ്രതിരോധ കുത്തിവെപ്പ് നടക്കുന്നുണ്ടെങ്കിലും ഇവ തെരഞ്ഞെടുക്കുന്നതിനുള്ള അവസരം വെബ് സൈറ്റില്‍ കാണിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ തന്നെ ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ പേരുകളും മരുന്നിന്റെ ലഭ്യതയും വെബ് സൈറ്റില്‍ കാണുന്നുണ്ടായിരുന്നു. എന്നാല്‍ കിഴക്കന്‍ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നിന്റെ ലഭ്യതയും വിവരങ്ങളും രാത്രി 8.30 വരെയും വെബ് സൈറ്റിലെത്തിയിരുന്നില്ല. എത്തിയപ്പോഴാകട്ടെ എല്ലാം ബുക്ക് ചെയ്തുവെന്ന അറിയിപ്പുമായിട്ടായിരുന്നു. ആദിവാസി മേഖലകളിലടക്കം അമ്പതിനു മുകളില്‍ പ്രായമുള്ള നിരവധി പേരാണ് ഇനിയും…
Read Moreകനത്ത മഴയില്ലെങ്കിലും, പ്രതീക്ഷകളിലേക്കു നിറഞ്ഞ് മംഗംലംഡാം
മംഗലംഡാം: മഴ കുറഞ്ഞിട്ടും മംഗലംഡാം നിറഞ്ഞൊഴുകുകയാണ്. വൃഷ്ടി പ്രദേശത്തു നിന്നും ഒഴുകിയെത്തുന്ന വെള്ളം മുഴുവൻ വേനലിലേക്ക് സംഭരിച്ചു നിർത്താനാകാതെ പുഴയിലേക്ക് ഒഴുക്കിവിടുന്നു.മഴക്കാലം പിന്മാറും വരെ ഈ സ്ഥിതി തുടരും. പതിറ്റാണ്ടുകളായി മംഗലംഡാം ഇങ്ങനെയാണ്. എത്ര മഴ കുറവായാലും ഡാം നിറഞ്ഞ് ഷട്ടറുകൾ തുറക്കാത്ത ഏതെങ്കിലും വർഷമുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെയാണ് മറുപടി.2007ലെ അധിക മഴക്കു ശേഷം ഒന്നാം പ്രളയം എന്ന് വിശേഷിപ്പിക്കപ്പെട്ട 2018ൽ ഡാമിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ജൂണ്‍ മാസം 14ന് ഡാം നിറഞ്ഞ് ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ടായി. ഇക്കുറി കഴിഞ്ഞ 16നാണ് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നത്. പിന്നെ അടച്ചിട്ടില്ല. മൂന്ന് ഷട്ടറുകൾ 50 സെന്റീമീറ്ററിലും മൂന്നെണ്ണം 15 സെന്റീമീറ്ററിലും ഉയർത്തിയാണ് വെള്ളം പുഴയിലേക്ക് ഒഴുക്കുന്നത്.ജലം സംഭരിക്കുന്പോൾ ഡാമുകളുടെ റൂൾ കർവ് മാനദണ്ഡങ്ങൾ കൂടി പാലിക്കണമെന്ന നിർദ്ദേശമുള്ളതിനാൽ വെള്ളം പരമാവധിയിലെത്തി നിൽക്കുന്ന ഡാമിൽ…
Read More1600 കിലോയുള്ള തിരണ്ടി വലയിൽ! തീരത്ത് എത്തിച്ചത് ഏറെ സാഹസപ്പെട്ട്; നാല് മീറ്ററോളം നീളമുള്ള ഭീമൻ തിരണ്ടിയുടെ വില കേട്ട് ഞെട്ടരുത്…
വിഴിഞ്ഞം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന് കൗതുകമായി കൂറ്റൻ തിരണ്ടിയെത്തി. നാല് മീറ്ററോളം നീളവും 1600ൽപ്പരം കിലോ ഭാരവുമുള്ള ഭീമൻ തിരണ്ടിക്ക് 44000 രൂപ വിലയും കിട്ടി. വിഴിഞ്ഞം സ്വദേശി വർഗീസിന്റെ വലയിലാണ് ഇന്നലെ രാവിലെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മാന്റാ വർഗത്തിൽപ്പെട്ട തിരണ്ടി ഭീമൻ കുടുങ്ങിയത്. കരയിലേക്ക് വലിച്ച് കൊണ്ടുവരുന്നതിനിടയിൽ രക്ഷപ്പെടാൻ ശ്രമം നടത്തിയ തിരണ്ടി വലയിൽ കുടുങ്ങിക്കിടന്ന മോദമീനുകളെയും വലയെയും നശിപ്പിച്ചു. ഏറെ സാഹസപ്പെട്ട് തീരത്ത് എത്തിച്ച മീനിനെ കാണാൻ ജനം തടിച്ച് കൂടി.തുറമുഖത്തിന്റെ ചരിത്രത്തിൽ ആദ്യമായെത്തിയ വലിപ്പമേറിയെ തിരണ്ടിയെ ലേലംകൊള്ളാനും മത്സരമായെങ്കിലും വിഴിഞ്ഞം സ്വദേശി സഹായത്തിന് നറുക്ക് വീണു. ഏഴ് മീറ്റർ വരെ വലിപ്പം വയ്ക്കുന്ന മാന്റാതിരണ്ടി വർഗത്തിലെ രണ്ടാമനാണ്. പവിഴപ്പുറ്റു മേഖലകളിൽ അധിവസിക്കുന്ന മാന്റകൾക്ക് ആവാസ കേന്ദ്രങ്ങൾ കുറഞ്ഞതോടെ പ്രജനനമില്ലാതെ വശംനാശഭീഷണിയിലായി. സ്വന്തം സ്ഥലത്ത് നിന്ന് ആയിരം കിലോമീറ്റർ വരെ സഞ്ചരിച്ച് തിരിച്ചെത്താൻ ശേഷിയുള്ളവയാണ്…
Read Moreഹോട്ടലിൽ വച്ച് അപമാനിക്കാൻ ശ്രമിച്ചു; രമ്യ ഹരിദാസ് എംപിക്കെതിരേ മാനനഷ്ടക്കേസ് നൽകുമെന്നു യുവാവ്
പാലക്കാട് : രമ്യ ഹരിദാസ് എംപിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് പരാതിക്കാരൻ സനൂഫ്. നിയമലംഘനം ചോദ്യം ചെയ്ത തന്നെ രമ്യ ഹരിദാസ് എംപി ഹോട്ടലിൽ വച്ച് അപമാനിക്കാൻ ശ്രമിക്കുകയാണുണ്ടായത്. തന്റെ ഫോണ്‍ തട്ടിപ്പറിക്കാൻ നിർദ്ദേശം നൽകിയതും രമ്യ ഹരിദാസായിരുന്നു എന്നും സനൂഫ് ആരോപിക്കുന്നു.ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മൊഴി നൽകിയിട്ടും എംപിക്കെതിരെ കേസ് എടുത്തില്ലെന്ന് സനൂഫ് പറയുന്നു. ഈ പശ്ചാത്തലത്തിൽ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും യുവാവ് വ്യക്തമാക്കി.
Read More105 കുട്ടികള്‍ക്ക് ജന്മം നല്‍കാനൊരുങ്ങി ഒരു അമ്മ ! മാതൃത്വം ഒരു ലഹരിയാക്കിയ അമ്മയ്ക്ക് ഇപ്പോഴുള്ളത് 11 കുട്ടികള്‍; പ്രശംസിച്ച് ലോകം…
പലരും കുട്ടികളുടെ എണ്ണം കുറയ്ക്കാനും കുട്ടികളെത്തന്നെ വേണ്ടെന്നു വയ്ക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ തികച്ചും വ്യത്യസ്ഥയാകുകയാണ് ഒരു റഷ്യന്‍ മാതാവ്. 23 വയസുള്ള ക്രിസ്റ്റീന ഓസ്തുര്‍ക്ക് എന്ന യുവതി നിലവില്‍ 11 കുട്ടികളുടെ അമ്മയാണ്. പക്ഷേ അവരുടെ ആഗ്രഹം ചെറുതല്ല. തനിക്ക് കുറഞ്ഞത് 105 മക്കളെങ്കിലും വേണം എന്നതാണ് അവരുടെ ആഗ്രഹം. ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് 105 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുക വഴി ഒരു ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ക്രിസ്റ്റീനയും 56 വയസ്സുള്ള ഭര്‍ത്താവ് ഗാലിപ് ഓസ്തുര്‍ക്കും. ഇതിനായി അവര്‍ വാടക ഗര്‍ഭധാരണം (സറോഗസി) തിരഞ്ഞെടുക്കാനും തീരുമാനിച്ചിരിക്കുകയാണ്. ഇരുവരുടേയും നിലവിലുള്ള 11 കുട്ടികളില്‍, മൂത്ത മകളായ വിക്ക സ്വാഭാവിക രീതിയിലാണ് ജനിച്ചത്. അതേസമയം, ബാക്കിയുള്ളവരെല്ലാം തന്നെ വാടക ഗര്‍ഭധാരണത്തിലൂടെയാണ് ജനിച്ചതെന്നാണ് റിപ്പോര്‍ട്ട്. മാതൃത്വം ഒരു ലഹരി ആണെന്നും താനും ഭര്‍ത്താവും കുട്ടികളുടെ സന്തോഷകരമായ കളി ചിരികള്‍ ആസ്വദിക്കാന്‍…
Read Moreകൃണാലിനു കോവിഡ്; ട്വന്റി-20 നടന്നില്ല
കൊളംബോ: ഇന്ത്യൻ ക്രിക്കറ്റ് താരം കൃണാൽ പാണ്ഡ്യക്കു കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണു പാണ്ഡ്യ പോസിറ്റീവാണെന്ന് അറിഞ്ഞത്. ഇതോടെ ഇന്നലെ നടക്കേണ്ട ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്റി-20 മാറ്റിവച്ചു. പാണ്ഡ്യക്കു കോവിഡ് സ്ഥിരീകരിച്ചതോടെ ഇരുടീമിലെയും കളിക്കാരെ ആർടിപിസിആർ പരിശോധനയ്ക്കു വിധേയരാക്കി. പാണ്ഡ്യയുമായി നേരിട്ട് ബന്ധം പുലർത്തിയ ആർക്കും കോവിഡ് ഇല്ലെന്ന് പരിശോധനയിൽ തെളിഞ്ഞു.
Read Moreകുട്ടികൾക്കുള്ള വാക്സിൻ ദിവസങ്ങൾക്കുള്ളിൽ! പദ്ധതി വേഗത്തിലാക്കുന്നത് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പുകൾ ലഭിക്കുന്ന സാഹചര്യത്തില്‍
ന്യൂഡൽഹി: കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ. ബിജെപി എംപിമാരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത മാസം മുതൽ കുട്ടികൾക്ക് വാക്സിനേഷൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പുകൾ ലഭിക്കുന്ന സാഹചര്യത്തിലാണ് കുട്ടികൾക്കായുള്ള വാക്സിൻ പദ്ധതി വേഗത്തിലാക്കുന്നത്. കോവാക്സിനും സൈഡസ് കാഡിലയുടെയും ക്ലിനിക്കൽ പരീക്ഷണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കോവാക്സിന്റെ പരീക്ഷണ ഫലം സെപ്റ്റംബറോടെയുണ്ടാകുമെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേരിയ പറഞ്ഞിരുന്നു. കോവാക്സിന്റെ പരീക്ഷണം ഓഗസ്റ്റ് – സെപ്റ്റംബർ മാസത്തോടെ അവസാനിക്കും.
Read Moreദാരിദ്ര്യമാണ് മനുഷ്യനെ അതിജീവനത്തിനായി തെരുവിലേക്കിറങ്ങാൻ പ്രേരിപ്പിക്കുന്നത്! ഭിക്ഷാടനം നിരോധിക്കാനാവില്ല; സുപ്രീംകോടതി
ന്യൂഡൽഹി: ഭിക്ഷാടനം നിരോധിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നു സുപ്രീംകോടതി. ദാരിദ്ര്യമാണ് മനുഷ്യനെ അതിജീവനത്തിനായി തെരുവിലേക്കിറങ്ങാൻ പ്രേരിപ്പിക്കുന്നത്. ഭിക്ഷാടനം ഒരു ജീവനോപാധിയായി ആരും സ്വയമേ തെരഞ്ഞെടുക്കുന്നതുമല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. കോവിഡ് സാഹചര്യം കണക്കിലെടുത്ത് രാജ്യവ്യാപകമായി പൊതുസ്ഥലങ്ങളിൽ ഭിക്ഷാടനം നിരോധിക്കണമെന്ന ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് സുപ്രീംകോടതി ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്. കോവിഡ് പ്രതിസന്ധികാലത്ത് ഭിക്ഷാടനം നിരോധിച്ച് ഉത്തരവിറക്കാൻ കഴിയില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ കോടതിക്ക് വരേണ്യവിഭാഗ മനോഭാവം വച്ചുപുലർത്താൻ കഴിയില്ലെന്നും ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവർ ഉൾപ്പെട്ട ബെഞ്ച് വിശദീകരിച്ചു. ഭിക്ഷാടനം നിരോധിക്കണമെന്ന ആവശ്യം പരിഗണിക്കാനാകില്ല. ഭിക്ഷാടനം സാമൂഹ്യ-സാന്പത്തിക പ്രശ്നത്തിന്റെ പരിണ തഫലമാണ്. ആരും ഭിക്ഷയെടുക്കാനാഗ്രഹിക്കുന്നില്ല. മാത്രമല്ല, ഇത് സർക്കാരിന്റെ സാമൂഹ്യക്ഷേമ നയങ്ങളുടെ പ്രശ്നംകൂടിയാണ്. ഭിക്ഷാടകരെ കണ്മുന്നിൽ കണ്ടുപോകരുത് എന്നൊന്നും നിർദേശിക്കാൻ കഴിയില്ലെന്നും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. ഭിക്ഷാടകരെ വിലക്കണമെന്ന് വാശിപിടിക്കരുതെന്ന് ജസ്റ്റീസ് എം.ആർ ഷായും പറഞ്ഞു.…
Read Moreനല്ല നിലയിൽ പണിപാളി… കൈയാങ്കളി കേസിൽ സർക്കാരിന് തിരിച്ചടി; പ്രതികൾ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: നിയമസഭാ കൈയാങ്കളി കേസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. കൈയാങ്കളി കേസ് അവസാനിപ്പിക്കണമെന്ന സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളി. കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണമെന്നും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഉത്തരവിട്ടു. കേരള നിയമസഭയിൽ നടന്നത് സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണെന്നും കോടതി കണ്ടെത്തി. ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാകില്ല. നിയമസഭ പരിരക്ഷ ക്രിമിനൽ കുറ്റം ചെയ്യാനുള്ള പരിരക്ഷയല്ല. അക്രമത്തിന് പരിരക്ഷ തേടുന്നത് പൗരനോടുള്ള ചതിയാണെന്നും ജനപ്രതിനിധികൾക്ക് എപ്പോഴും പരിരക്ഷ അവകാശപ്പെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജനപ്രതിനിധികൾക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്വം നിർവഹിക്കുന്നതിനാണ്. പ്രത്യേക അവകാശം പൊതുനിയമങ്ങളിൽനിന്ന് ഒഴിവാകാനുള്ള കവാടമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഉത്തരവാദിത്വം സഭയിൽ നിർഭയമായി നിർവഹിക്കാനാണ് അംഗങ്ങൾക്ക് അവകാശങ്ങൾ നൽകിയിരിക്കുന്നത്. നിയമസഭയിലെ അക്രമങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്നും കോടതി വ്യക്തമാക്കി. കേസുകൾ പിൻവലിക്കാനുള്ള അപേക്ഷ ഭരണഘടനാതത്വങ്ങളോടും ജനങ്ങളോടുമുള്ള വഞ്ചനയാണ്.…
Read More