തൊടുപുഴ: കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ചേർന്നു നടപ്പിലാക്കുന്ന കാർഷിക ഇൻഷ്വറൻസ് പദ്ധതികളായ പ്രധാനമന്ത്രി ഫസൽ ഭീമായോജനയിലും കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിലും അംഗമാകാൻ ഇനി നാലു ദിവസം. വിജ്ഞാപിത വിളകൾക്കു വായ്പ എടുത്തിട്ടുളള കർഷകരെ അതാതു ബാങ്കുകൾ, സഹകരണ സംഘങ്ങൾ ഇൻഷുറൻസിൽ ചേർക്കണം. വായ്പ എടുക്കാത്ത കർഷകർ അടുത്തുളള പൊതുസേവന, അക്ഷയകേന്ദ്രങ്ങൾ അല്ലെങ്കിൽ അംഗീകൃത ബ്രോക്കിംഗ് പ്രതിനിധികൾ മുഖേനയോ നേരിട്ട് ഓണ്‍ലൈനായോ ചേരാം. (www.pmfby.gov.in). പ്രധാനമന്ത്രി ഫസൽ ഭീമ യോജനയിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെല്ലും എല്ലാ ജില്ലകളിലെയും വാഴയും മരച്ചീനിയും ആണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. വിജ്ഞാപിത പ്രദേശത്ത് ആ സീസണിൽ കിട്ടേണ്ടിയിരുന്ന വിളവിനെക്കാൾ കുറവാണ് ലഭിച്ചതെങ്കിലും കർഷകന് പദ്ധതിപ്രകാരം നഷ്ടപരിഹാരം നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതിപ്രകാരം വെള്ളപ്പൊക്കം, കാറ്റ്, ഉരുൾപൊട്ടൽ എന്നീ പ്രകൃതിക്ഷോഭങ്ങൾ നിമിത്തമുണ്ടാകുന്ന വിള നഷ്ടങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കും.…
Read MoreDay: July 28, 2021
തന്റെ സഹോദരിയെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടോ ? പെണ്ണുകാണാൻ വിളിച്ചുവരുത്തി കവർച്ച; ഏഴംഗ സംഘം അറസ്റ്റിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
തൃശൂർ: പെണ്ണുകാണാനെന്ന പേരിൽ വിളിച്ചുവരുത്തി പണവും സ്വർണാഭരണവും കവർച്ച ചെയ്യൽ പതിവാക്കിയ സംഘത്തെ തൃശൂർ ടൗണ്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കഞ്ചിക്കോട് ഈട്ടുങ്ങപ്പടി ബിനീഷ് (44), തിരുപ്പൂർ തോന്നാംപാളയം അംബേദ്കർ നഗർ അറുമുഖം എന്ന ശിവ (39), തേനി ആട്ടിപ്പെട്ടി കുമനൻതുളു പ്രകാശ് (40), തിരുപ്പൂർ മംഗളം റോഡ് കുറുവംപാളയം വിഘ്നേഷ് (23), തിരുപ്പൂർ മംഗളം റോഡ് ലിബ്രോ കോന്പൗണ്ട് മണികണ്ഠൻ (27), തിരുപ്പൂർ മാക്കലിയമ്മൻ തെരുവ് ശെന്തിൽ (42), തിരുപ്പൂർ മംഗളം റോഡ് സഞ്ജയ് (35) എന്നിവരെയാണു തൃശൂർ വെസ്റ്റ് സിഐ ജെ. പ്രസാദും സംഘവും അറസ്റ്റുചെയ്തത്. പുനർവിവാഹം കഴിക്കുന്നതിനായി പത്രങ്ങളിൽ പരസ്യം നൽകുന്നവരും താരതമ്യേന പ്രായമായവരുമായ വ്യക്തികളെയാണ് ഇവർ ഇരകളായി കണ്ടെത്തുന്നത്. തുടർന്നു ഫോണിലൂടെ ബന്ധപ്പെടുകയും തന്റെ സഹോദരിയെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്യും. തുടർന്ന് ഏതെങ്കിലും ഒരു…
Read Moreസീരിയൽ അണിയറ പ്രവർത്തകരായി വീട് വാടകയ്ക്കെടുത്ത് കിടിലന്‍ പരിപാടി! പോലീസ് പൊക്കിയത് ഏഴ് പേരെ; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍
കൂത്താട്ടുകുളം: ഇലഞ്ഞി പൈങ്കുറ്റിയിൽ വീട് വാടകയ്ക്കെടുത്ത് കള്ളനോട്ട് അടിച്ചിരുന്ന ഏഴംഗ സംഘത്തെ ഭീകരവിരുദ്ധ സേനയും (എടിഎസ്) പോലീസും ചേർന്നു പിടികൂടി. 500 രൂപയുടെ കള്ളനോട്ടുകളാണ് ഇവിടെ അടിച്ചിരുന്നത്. 7.57 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ കണ്ടെടുത്തു. പ്രിന്റർ, നോട്ട് എണ്ണുന്ന യന്ത്രം, ലാമിനേറ്റർ യന്ത്രം, നോട്ട് അച്ചടിക്കാനുള്ള പേപ്പർ എന്നിവയും സംഘം ഉപയോഗിച്ചിരുന്ന രണ്ടു കാറുകളും പിടിച്ചെടുത്തു. വണ്ടിപ്പെരിയാർ സ്വദേശികളായ ഇഞ്ചിക്കാട്ട് എസ്റ്റേറ്റിൽ സ്റ്റീഫൻ (33), ആനന്ദ് (24), കോട്ടയം കിളിരൂർ ചെറുവളളിത്തറ ഫാസിൽ (34), തൃശൂർ പീച്ചി വാഴയത്ത് ജിബി (36), നെടുങ്കണ്ടം മൈനർസിറ്റി കിഴക്കേതിൽ സുനിൽ കുമാർ (40), പത്തനംതിട്ട സ്വദേശി മധുസൂദനൻ, വണ്ടിപ്പെരിയാർ സ്വദേശി തങ്കവേൽ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ നാലിന് റെയ്ഡ് നടക്കുന്ന സമയത്ത് പ്രതികളിൽ അഞ്ചു പേർ പൈങ്കുറ്റിയിലെ വാടകവീട്ടിലുണ്ടായിരുന്നു. മധുസൂദനനെയും തങ്കവേലിനെയും പിന്നീടാണു പിടികൂടിയത്. കൂത്താട്ടുകുളം സിഐ കെ.ആർ.…
Read Moreഞാൻപെറ്റ മകനെ..! കുട്ടിയാന ചരിഞ്ഞു; ചിഹ്നം വിളിച്ച് കുട്ടിയാനയ്ക്ക് ചുറ്റും വലയംവച്ച് കാട്ടാനക്കൂട്ടം
മറയൂർ: ചന്ദന ഡിവിഷനിലെ കാന്തല്ലൂർ റേഞ്ചിൽ വണ്ണാന്തുറ ഫോറസ്റ്റ് സ്റ്റേഷനു സമീപം ആറുമാസം പ്രായമുള്ള ആനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വിവരമറിഞ്ഞ് മറയൂർ ഡിഎഫ്ഒ ബി. രഞ്ജിത്ത്, കാന്തല്ലൂർ റേഞ്ച് ഓഫിസർ ആർ. അധീഷ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. ജഡത്തിനു രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ആനക്കുട്ടി ചെരിഞ്ഞുകിടക്കുന്ന സ്ഥലത്ത് പത്തിലധികം കാട്ടാനകൾ ചുറ്റും വലയംവച്ചു നിൽക്കുകയാണ്. വനപാലകർ അടുത്തെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. വെറ്ററിനറി സർജൻ എത്തിയശേഷം സ്ഥലത്ത് തന്പടിച്ചിരിക്കുന്ന കാട്ടാന കൂട്ടത്തെ മാറ്റി പോസ്റ്റുമോർട്ടം നടത്താനാണ് വനംവകുപ്പ് ആലോചിക്കുന്നത്.
Read Moreമുഖത്തു നോക്കി സംസാരിക്ക് സാറേ..! ക്യൂ നിന്നയാൾക്കു പിഴ; ചോദ്യം ചെയ്ത പെണ്‍കുട്ടിക്കെതിരേ കേസ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
അഞ്ചൽ: ബാങ്കിനു മുന്നിൽ ക്യൂ നിന്നയാൾക്ക് കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരിൽ പെറ്റി എഴുതി നൽകിയ പോലീസുദ്യോഗസ്ഥരേ ചോദ്യം ചെയ്ത പതിനെട്ടുകാരിയെ അസഭ്യം പറയുകയും പിന്നാലെ കേസെടുക്കുകയും ചെയ്ത് കേരള പോലീസ്. ‘മുഖത്തു നോക്കി സംസാരിക്ക് സാറേ’എന്നുച്ചത്തിൽ പറഞ്ഞുകൊണ്ട് പോലീസ് നടപടിയെ ചോദ്യം ചെയ്യുന്ന പെണ്‍കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് പെണ്‍കുട്ടിക്കെതിരേ പോലീസ് കേസെടുത്തത്. പ്ലസ്ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന ചടയമംഗലം ഇടുക്കുപാറ സ്വദേശിയായ ഗൗരിനന്ദയ്ക്കെതിരേയാണു ചടയമംഗലം പോലീസ് കേസെടുത്തത്. ചടയമംഗലം ഇന്ത്യൻ ബാങ്ക് ശാഖയ്ക്കു മുന്നിൽ കഴിഞ്ഞ ദിവസമാണു സംഭവം. രാവിലെ സ്ഥലത്തെത്തിയ പോലീസ് കോവിഡ് ചട്ടം ലംഘിച്ചെന്ന പേരിൽ ക്യൂവിൽ നിന്ന ഒരാൾക്ക് പെറ്റി എഴുതി നൽകി. പെറ്റി ലഭിച്ചയാളും പോലീസും തമ്മിൽ തർക്കമുണ്ടാകുന്നതു കണ്ട ഗൗരിനന്ദ പ്രശ്നം തിരക്കി. പോലീസുകാർക്ക് ഇതിഷ്ടപ്പെട്ടില്ല. അവർ കോവിഡ് മാനദന്ധം ലംഘിച്ചതിന് പെണ്‍കുട്ടിക്കെതിരേയും പിഴ…
Read Moreഅമ്മയില്ലാത്ത കുഞ്ഞ് നേരിട്ടത് കൊടിയ മർദനം; പഠിക്കാത്തതിന് ആറുവയസുകാരിയോട് പിതാവ് ചെയ്തത് കണ്ടാൽ സഹിക്കില്ല
കൊച്ചി: എറണാകുളം തോപ്പുംപടിയില്‍ ആറ് വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് പിതാവ്. പഠിക്കുന്നില്ല എന്നാരോപിച്ചാണ് കുട്ടിയെ പിതാവ് ചൂരൽ വടികൊണ്ട് മർദ്ദിച്ചത്. സംഭവത്തിൽ പിതാവ് ആന്റണി രാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് സംഭവത്തില്‍ ഇടപെട്ടത്. കുട്ടിയുടെ ദേഹത്ത് മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് പോലീസില്‍ വിവരം അറിയിച്ചത്. ഇയാള്‍ ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഇയാള്‍ക്കൊപ്പമാണ് കുട്ടി താമസിക്കുന്നത്. ഇടക്കിടയ്ക്ക് കുഞ്ഞിനെ മര്‍ദ്ദി ക്കുമായിരുന്നു. കുട്ടി പഠിക്കുന്നില്ലെന്നാണ് ആന്റണി രാജുവിന്റെ വിശദീകരണം. പോലീസ് ഇയാള്‍ക്ക് എതിരെ കേസെടുത്തു. കുട്ടിയെ ശിശുക്ഷേമ ഭവനിലേക്ക് മാറ്റി.
Read Moreഅനധികൃത ഇടപാടു രേഖകൾക്കു പ്രത്യേക ലോക്കർ! കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
തൃശൂർ: കരുവന്നൂർ സർവീസ് സഹകരണബാങ്കിൽ അനധികൃത ഇടപാടുകളുടെ രേഖകൾ സൂക്ഷിക്കാൻ പ്രത്യേക ലോക്കർ സംവിധാനം. സംസ്ഥാന ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ ബാങ്കിന്റെ അലമാരയിലാണ് ഇത്തരത്തിലുള്ള പ്രത്യേക ലോക്കർ കണ്ടെത്തിയത്. ലോക്കറിൽനിന്ന് അനധികൃത വായ്പാ ഇടപാടു നടത്തിയ 29 ആധാരങ്ങൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഇതിന്മേലെല്ലാം ഉടമയറിയാതെ പലതവണ വായ്പകളെടുത്തിട്ടുണ്ട്. അനധികൃതമായി നടത്തിയ ഇടപാടുകൾ മറ്റു രേഖകളുമായി കൂടിച്ചേരാതിരിക്കാനാണത്രെ പ്രത്യേക ലോക്കർ സജ്ജമാക്കി അതിനകത്തു സൂക്ഷിച്ചിരുന്നത്. ലോക്കറിൽനിന്ന് ഏതാനും സ്വർണനാണയങ്ങളും കണ്ടെടുത്തിരുന്നു. ഇതു ബാങ്കിനു കീഴിലുള്ള സൂപ്പർ മാർക്കറ്റ് ശൃംഖലകളിലേക്കു പർച്ചേസ് നടത്തിയപ്പോൾ ലഭിച്ച സ്വർണനാണയങ്ങളാണെന്നു പറയുന്നു. ഇതും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്താതെ ഇപ്പോഴും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള പ്രതികളിൽനിന്നു പരമാവധി വിവരങ്ങൾ ശേഖരിച്ച് കേസുമായി ബന്ധപ്പെട്ട് കിട്ടാവുന്നത്ര തെളിവുകളും രേഖകളും കണ്ടെത്തുന്നതിനാണ് അന്വേഷണസംഘം ഊന്നൽ കൊടുക്കുന്നത്. പ്രതികളുടെ അറസ്റ്റ് സ്ഥിരീകരിക്കാതെ ക്രൈംബ്രാഞ്ച് തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ്…
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ? ദേഹത്ത് മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകള്‍; പഠിക്കാത്തതിന് ആറുവയസുകാരിക്ക് ക്രൂരമർദ്ദനം
കൊച്ചി: എറണാകുളം തോപ്പുംപടിയില്‍ ആറ് വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് പിതാവ്. പഠിക്കുന്നില്ല എന്നാരോപിച്ചാണ് കുട്ടിയെ പിതാവ് ചൂരൽ വടികൊണ്ട് മർദ്ദിച്ചത്. സംഭവത്തിൽ പിതാവ് ആന്റണി രാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് സംഭവത്തില്‍ ഇടപെട്ടത്. കുട്ടിയുടെ ദേഹത്ത് മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് പോലീസില്‍ വിവരം അറിയിച്ചത്. ഇയാള്‍ ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഇയാള്‍ക്കൊപ്പമാണ് കുട്ടി താമസിക്കുന്നത്. ഇടക്കിടയ്ക്ക് കുഞ്ഞിനെ മര്‍ദ്ദി ക്കുമായിരുന്നു. കുട്ടി പഠിക്കുന്നില്ലെന്നാണ് ആന്റണി രാജുവിന്റെ വിശദീകരണം. പോലീസ് ഇയാള്‍ക്ക് എതിരെ കേസെടുത്തു. കുട്ടിയെ ശിശുക്ഷേമ ഭവനിലേക്ക് മാറ്റി.
Read More“കുടുംബത്തിന്റെ മാനം കളഞ്ഞില്ലേ’, “നമുക്ക് എല്ലാം ഉണ്ട്, ഇതെല്ലാം ചെയ്യേണ്ടതിന്റെ ആവശ്യം എന്തായിരുന്നു; ഭർത്താവിനോട് പൊട്ടിത്തെറിച്ചും പൊട്ടിക്കരഞ്ഞും ശിൽപ ഷെട്ടി
മുംബൈ: അശ്ലീല വീഡിയോ നിർമാണത്തിന് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയോട് പൊട്ടിത്തെറിച്ചും പൊട്ടിക്കരഞ്ഞും ശിൽപ ഷെട്ടി. റെയ്ഡിന്റെ ഭാഗമായി ജുഹുവിലെ ആഡംബര വസതിയിൽ രാജ് കുന്ദ്രയെ എത്തിച്ചപ്പോഴാണ് സംഭവമുണ്ടായത്. പോലീസ് തെരച്ചില്‍ ആരംഭിച്ചപ്പോള്‍ ശില്പ ഷെട്ടി ക്ഷുഭിതയാകുകയായിരുന്നു. “നമുക്ക് എല്ലാം ഉണ്ട്, ഇതെല്ലാം ചെയ്യേണ്ടതിന്റെ ആവശ്യം എന്തായിരുന്നു. കുടുംബത്തിന്റെ മാനം കളഞ്ഞില്ലേ’ എന്നും ശില്‍പ്പ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നീലച്ചിത്ര നിർമാണത്തിലെ മുഖ്യ കണ്ണികളിലൊരാളാണ് രാജ് കുന്ദ്രയെന്നാണ് പോലീസ് പറയുന്നത്. നേരത്തേ, രാജ് കുന്ദ്രയുടെ വസതിയില്‍ നിന്ന് ക്രൈംബ്രാഞ്ച് അശ്ലീല വീഡിയോകള്‍ പിടിച്ചെടുത്തിരുന്നു. 2019 ഫെബ്രുവരിയിലാണ് രാജ് കുന്ദ്ര ആംസ് പ്രൈം മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഒരു കമ്പനി ആരംഭിക്കുന്നത്. ആറ് മാസത്തിന് ശേഷം ഈ കമ്പനി ഹോട്ട്ഷോട്ട് എന്ന മൊബൈൽ ഫോൺ ആപ്ലിക്കേഷൻ വികസിപ്പിച്ചു. ഈ ആപ്പിലൂടെയായിരുന്നു അശ്ലീല…
Read Moreസ്ത്രീധന സന്പ്രദായത്തിനെതിരേ പ്രതികരിക്കുന്ന സമൂഹം വേണമെന്ന് ഗവർണർ
തിരുവനന്തപുരം: സ്ത്രീധന സന്പ്രദായത്തിനെതിരേ ഓരോരുത്തരുടേയും മനസ് ചിട്ടപ്പെടുത്തുക എന്നതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധന സന്പ്രദായത്തിനെതിരായ സർവകലാശാല തലത്തിലുള്ള പ്രചാരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച വൈസ് ചാൻസലർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നു വേണ്ടത് സ്ത്രീധനത്തിനെതിരെ സാമൂഹിക ഉപരോധങ്ങൾ കെട്ടിപ്പടുക്കുന്ന തരത്തിൽ പൊതുജന അവബോധം എത്തിക്കുക എന്നതാണ്. സ്ത്രീധനം ആവശ്യപ്പെടുന്നതിൽ നിന്നും നല്കുന്നതിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കണം. ഇക്കാര്യത്തിൽ സർവകലാശാലകൾക്ക് വലിയ പങ്കുണ്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
Read More