അ​ന​ധി​കൃ​ത ഇ​ട​പാ​ടു രേ​ഖ​ക​ൾ​ക്കു പ്ര​ത്യേ​ക ലോ​ക്ക​ർ! ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടിപ്പില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍… ​

തൃ​​​ശൂ​​​ർ: ക​​​രു​​​വ​​​ന്നൂ​​​ർ സ​​​ർ​​​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ​​​ബാ​​​ങ്കി​​​ൽ അ​​​ന​​​ധി​​​കൃ​​​ത ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ രേ​​​ഖ​​​ക​​​ൾ സൂ​​​ക്ഷി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക ലോ​​​ക്ക​​​ർ സം​​​വി​​​ധാ​​​നം.

സം​​​സ്ഥാ​​​ന ക്രൈം​​​ബ്രാ​​​ഞ്ച് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ബാ​​​ങ്കി​​​ന്‍റെ അ​​​ല​​​മാ​​​രയി​​​ലാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക ലോ​​​ക്ക​​​ർ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ലോ​​​ക്ക​​​റി​​​ൽ​​​നി​​ന്ന് അ​​​ന​​​ധി​​​കൃ​​​ത വാ​​​യ്പാ ഇ​​​ട​​​പാ​​​ടു ന​​​ട​​​ത്തി​​​യ 29 ആ​​​ധാ​​​ര​​​ങ്ങ​​​ൾ ക്രൈം​​​ബ്രാ​​​ഞ്ച് പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ഇ​​​തി​​​ന്മേ​​​ലെ​​​ല്ലാം ഉ​​​ട​​​മ​​​യ​​​റി​​​യാ​​​തെ പ​​​ല​​​ത​​​വ​​​ണ വാ​​​യ്പ​​​ക​​​ളെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ന​​​ട​​​ത്തി​​​യ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ മ​​​റ്റു രേ​​​ഖ​​​ക​​​ളു​​​മാ​​​യി കൂ​​​ടി​​​ച്ചേ​​​രാ​​​തി​​​രി​​​ക്കാ​​​നാ​​​ണ​​​ത്രെ പ്ര​​​ത്യേ​​​ക ലോ​​​ക്ക​​​ർ സ​​​ജ്ജ​​​മാ​​​ക്കി അ​​​തി​​​ന​​​ക​​​ത്തു സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​ത്.

‌ലോ​​​ക്ക​​​റി​​​ൽ​​​നി​​​ന്ന് ഏ​​​താ​​​നും സ്വ​​​ർ​​​ണ​​​നാ​​​ണ​​​യ​​​ങ്ങ​​​ളും ക​​​ണ്ടെ​​​ടു​​​ത്തി​​​രു​​​ന്നു. ഇ​​​തു ബാ​​​ങ്കി​​​നു കീ​​​ഴി​​​ലു​​​ള്ള സൂ​​​പ്പ​​​ർ​​​ മാ​​​ർ​​​ക്ക​​​റ്റ് ശൃം​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു പ​​​ർ​​​ച്ചേ​​​സ് ന​​​ട​​​ത്തി​​​യ​​​പ്പോ​​​ൾ ല​​​ഭി​​​ച്ച സ്വ​​​ർ​​​ണ​​​നാ​​​ണ​​​യ​​​ങ്ങ​​​ളാ​​​ണെ​​​ന്നു പ​​​റ​​​യു​​​ന്നു. ഇ​​​തും ക്രൈം ബ്രാ​​​ഞ്ച് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​തെ ഇ​​​പ്പോ​​​ഴും ക്രൈംബ്രാ​​​ഞ്ചി​​​ന്‍റെ ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള പ്ര​​​തി​​​ക​​​ളി​​​ൽ​​​നി​​​ന്നു പ​​​ര​​​മാ​​​വ​​​ധി വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ച്ച് കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കി​​​ട്ടാ​​​വു​​​ന്ന​​​ത്ര തെ​​​ളി​​​വു​​​ക​​​ളും രേ​​​ഖ​​​ക​​​ളും ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ഊ​​​ന്ന​​​ൽ കൊ​​​ടു​​​ക്കു​​​ന്ന​​​ത്.

പ്ര​​​തി​​​ക​​​ളു​​​ടെ അ​​​റ​​​സ്റ്റ് സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​തെ ക്രൈംബ്രാ​​​ഞ്ച്

തൃ​​​ശൂ​​​ർ: ക​​​രു​​​വ​​​ന്നൂ​​​ർ ബാ​​​ങ്ക് ത​​​ട്ടി​​​പ്പ് കേ​​​സി​​​ൽ പ്ര​​​ധാ​​​ന പ്ര​​​തി​​​ക​​​ളെ ഞാ​​​യ​​​റാ​​​ഴ്ച തൃ​​​ശൂ​​​ർ അ​​​യ്യ​​​ന്തോ​​​ളി​​​ൽ​​​നി​​​ന്നു പി​​​ടി​​​കൂ​​​ടി​​​യെ​​​ങ്കി​​​ലും ഇ​​​തു​​​വ​​​രെ​​​യും ഇ​​​ങ്ങ​​​നെ​​​യൊ​​​രു സം​​​ഭ​​​വം ന​​​ട​​​ന്നു​​​വെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ൻ ക്രൈംബ്രാ​​​ഞ്ച് ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.

കേ​​​സി​​​ലെ മു​​​ഴു​​​വ​​​ൻ പ്ര​​​തി​​​ക​​​ളെ​​​യും പി​​​ടി​​​കൂ​​​ടി​​​യ​​​ശേ​​​ഷം മാ​​​ത്രം അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നാണു ക്രൈം​​​ബ്രാ​​​ഞ്ച് കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു ക​​​രു​​​തു​​​ന്നു.

അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ൽ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി പ്ര​​​തി​​​ക​​​ൾ റി​​​മാ​​​ൻ​​​ഡി​​​ലാ​​​യാ​​​ൽ പി​​​ന്നീ​​​ട് ക​​​സ്റ്റ​​​ഡി​​​യി​​​ൽ കി​​​ട്ടി​​​യാ​​​ൽ മാ​​​ത്ര​​​മേ ചോ​​​ദ്യം ചെ​​​യ്യ​​​ലും ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ളും മ​​​റ്റും ക​​​ണ്ടെ​​​ത്ത​​​ലും ന​​​ട​​​ക്കു​​​ക​​​യു​​​ള്ളൂ.

അ​​​തി​​​നാ​​​ലാ​​​ണു പ്ര​​​തി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തു​​​വെ​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ത്ത​​​ത് എ​​​ന്നും പ​​​റ​​​യു​​​ന്നു.

ലോ​​​ക്ക​​​ൽ പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ക്കാ​​​തെ​​​യാ​​​ണു പ്ര​​​തി​​​ക​​​ളെ അ​​​യ്യ​​​ന്തോ​​​ളി​​​ലെ ഫ്ളാ​​​റ്റി​​​ൽ​​​നി​​​ന്നു പി​​​ടി​​​കൂ​​​ടി​​​യ​​​ത്. പി​​​ന്നീ​​ട് ഇ​​​വ​​​രെ പി​​​പി​​​ഇ കി​​​റ്റ​​​ണി​​​യി​​​ച്ച് കൊ​​​ണ്ടു​​​പോ​​​കുക​​​യും ചെ​​​യ്തു.

Related posts

Leave a Comment