തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി വി. ശിവൻകുട്ടി രാജിവയ്ക്കണമെന്ന് പി.ടി. തോമസ് എംഎൽഎ. ആന കരിന്പിൻകാട്ടിൽ എന്നതിനുപകരം ശിവൻകുട്ടി നിയമസഭയിൽ എന്നായി. നിയമസഭയിലെ ആ ദൃശ്യം വിക്ടേഴ്സ് ചാനലിൽ കാണിക്കണമെന്നും പി.ടി. തോമസ് നിയമസഭയിൽ പറഞ്ഞു. ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പി.ടി. തോമസ് അടിയന്തര പ്രമേയ നോട്ടീസും നൽകിയിരുന്നു. പൊതുമുതൽ നശിപ്പിച്ചയാൾ എങ്ങനെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുമെന്നും തോമസ് ചോദിച്ചു. സുപ്രീംകോടതി വിധിയിൽ സന്തോഷിക്കുന്നത് കെ.എം. മാണിയുടെ ആത്മാവാണ്. മാണി അഴിമതിക്കാരനെന്ന് ഇടതുപക്ഷം ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും വയ്യെന്ന അവസ്ഥയിലാണ് ജോസ് കെ. മാണിയെന്നും പി.ടി. തോമസ് പരിഹസിച്ചു. അതേസമയം കൈയാങ്കളി കേസിൽ വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. ഇത് ശിവൻകുട്ടിക്കെതിരായ വിഷയമല്ല. പൊതുവിഷയമാണ്. പ്രക്ഷുബ്ധ…
Read MoreDay: July 29, 2021
ഇങ്ങനെയൊക്കെ ചെയ്യാമോ? ഏരൂരില്‍ ആടുകള്‍ കൂട്ടമായി ചത്തു; ആടുകളുടെ ഉള്ളില്‍ വിഷം ചെന്നതായി പ്രാഥമിക നിഗമനം
അഞ്ചല്‍ : ഏരൂര്‍ പഞ്ചായത്തില്‍ ഒരാളുടെ ഉടമസ്ഥതയിലുള്ള ആടുകള്‍ കൂട്ടമായി ചത്തു. ഏരൂര്‍ എല്‍.പി സ്കൂളിനു സമീപം ചരുവിള വീട്ടില്‍ മോഹനന്-ഷീജ ദമ്പതികളുടെ ഉടമസ്ഥതയിലുള്ള എട്ടു ആടുകളാണ് ചത്തത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ആടുകളില്‍ ചിലതിനു അസ്വസ്ഥതകള്‍ പ്രകടമായത്. തിങ്കളാഴ്ച ഇവര്‍ ഏരൂര്‍ മൃഗാശുപത്രിയില്‍ എത്തി ഇക്കാര്യം പറയുകയും ചെയ്തു. എന്നാല്‍ അന്ന് ഡോക്ടര്‍ ഇല്ലാതിരുന്നതിനാല്‍ ജീവനക്കാരി നല്കിയ മരുന്ന് ആടുകള്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ വൈകുന്നേരമായപ്പോഴേക്കും ഇതില്‍ ഒരാട് ചത്തു. തുടര്‍ന്ന് ചൊവ്വാഴ്ച വീണ്ടും മൃഗാശുപത്രിയില്‍ എത്തി വിവരം ധരിപ്പിച്ചു. വൈകുന്നേര ത്തോടെ എത്തിയ ഡോക്ടര്‍ ആടുകള്‍ക്ക് ട്രിപ്പ് അടക്കം നല്‍കിയെങ്കിലും രാത്രിയോടെ ഏഴ് ആടുകള്‍ കൂടി ചത്തു. ബുധനാഴ്ച സ്ഥലത്ത് എത്തിയ മൃഗഡോക്ടറുടെ നേതൃത്വത്തില്‍ ആടുകളെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മറവ് ചെയ്തു. ആടുകളുടെ ഉള്ളില്‍ വിഷം ചെന്നതായിട്ടാണ് പ്രാഥമിക നിഗമനം. ഏരൂര്‍ പോലീസും സ്ഥലത്തെത്തി…
Read Moreകോവിഡിൽ കളിവിളക്കുകളണഞ്ഞു; ജീവിതത്തിന്റെ ആട്ടവിളക്കിന് തിരിയിടാൻ കഥകളി ശിൽപ്പങ്ങളുണ്ടാക്കുന്ന തിരക്കിൽ കലാമണ്ഡലം രാമകൃഷ്ണൻ
മംഗലം ശങ്കരൻകുട്ടി ഒറ്റപ്പാലം: കളിവിളക്കുകളണഞ്ഞു, മനോല തേച്ച മുഖങ്ങളിൽ നവരസങ്ങളാടിയിരുന്ന രാവുകൾ എന്നിനി മടങ്ങി വരുമെന്നറിയില്ല. ജീവിതത്തിന്റെ ആട്ടവിളക്കിന് തിരിയിടാൻ കഥകളി ശിൽപ്പങ്ങളുണ്ടാക്കുന്ന തിരക്കിലാണ് കലാമണ്ഡലം രാമകൃഷ്ണൻ. കഥകളി മുദ്രയുടെ ആംഗ്യങ്ങളല്ലാ, കരകൗശലത്തിന്റെ മോഹനരൂപങ്ങളാണ് രാമകൃഷ്ണനിലൂടെ ഇപ്പോൾ പൊട്ടി വിരിയുന്നത്.വീടുകൾ, ഹോട്ടലുകൾ, സ്വീകരണമുറികൾ എന്നിവിടങ്ങളിൽ അലങ്കാരമായി രാമകൃഷ്ണന്റെ കൈകളാൽ വിരിഞ്ഞ കഥകളി ശില്പങ്ങൾ കാഴ്ചക്കാർക്ക് കളി (കഥകളി ) പോലെ കന്പമാകുന്പോൾ, രാമകൃഷ്ണനിത് ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാനുള്ള തൊഴിലാണ്. ഒറ്റപ്പാലം സ്വദേശിയായ കലാമണ്ഡലം രാമകൃഷ്ണൻ കഥകളിസംഗീതത്തിലും മികച്ച പ്രതിഭയാണ്.കഥകളി സംഗീതത്തിലും അവതരണത്തിലും ഒരുപോലെ മികവ് തെളിയിച്ചുവെങ്കിലും കെട്ട കാലത്തിന്റെ വറുതിയിൽ ഇദ്ദേഹവും കഷ്ടത്തിലാണ്. കഴിവുകൾ കൊണ്ട് വിശപ്പകറ്റാനാവില്ലന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹം കണ്ടെത്തിയ പുതിയ തൊഴിലിടം കൂടിയാണ് സ്വീകരണമുറികളിലെ അലങ്കാര ശിൽപ്പങ്ങളുടെ നിർമ്മാണം.സ്വീകരണ മുറികളുടെ അലങ്കാരത്തിനുമപ്പുറം കഥകളിയെ സ്നേഹിക്കുന്നവർക്ക് നല്ലൊരു ഉപഹാരം കൂടിയാണ് രാമകൃഷ്ണന്റെ കൈപ്പടയിൽ വിരിയുന്ന ശിൽപ്പങ്ങൾ.…
Read Moreകണ്ണിൽ മുളകുപൊടിയെറിഞ്ഞ് യുവാവിനെ വെട്ടിവീഴ്ത്തി! വിഷ്ണുവിനെ ആക്രമിക്കാൻ എത്തിയ സംഘമാണ് ആളുമാറി വിവേകിനെ വെട്ടിയതെന്ന് ആർഎസ്എസ് പ്രവർത്തകർ
കാട്ടാക്കട : ആർഎസ്എസ് പ്രവർത്തകന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് വെട്ടിവീഴ്ത്തിയതായി പരാതി. കൈകാലുകൾക്ക് ഗുരുതര പരിക്കേറ്റ മലയിൻകീഴ് അയണിയോട് മേലേവീട്ടിൽ (ജയാഭവൻ) വിവേക് (27) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ പുലർച്ചെ നാലിന് വിളവൂർക്കൽ പാറപ്പൊറ്റയിൽ വച്ചായിരുന്നു ആക്രമണം. ടിപ്പർ ലോറി ഡ്രൈവറായ വിവേക് വണ്ടി എടുക്കാൻ പോകവെ റോഡരികിൽ പതിയിരുന്ന നാലംഗ സംഘം വിവേക് സഞ്ചരിച്ചിരുന്ന സ്കൂട്ടർ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വിവേകിന്റെ വലതുകൈയുടെ പെരുവിരൽ അറ്റുവീണു. സ്ഥിരം ഡ്രൈവറായ വിഷ്ണുവിന്റെ (അച്ചു)അമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയിലായതിനാൽ ഇന്നലെ വണ്ടി എടുക്കാൻ സുഹൃത്ത് വിവേകിനെ അയയ്ക്കുകയായിരുന്നു. വിഷ്ണുവിനെ ആക്രമിക്കാൻ എത്തിയ സംഘമാണ് ആളുമാറി വിവേകിനെ വെട്ടിയതെന്ന് ആർഎസ്എസ് പ്രവർത്തകർ പറഞ്ഞു. വിഷ്ണു ആർഎസ്എസ് വിളവൂർക്കൽ മണ്ഡൽ കാര്യവാഹാണ്. കഴിഞ്ഞ ഏപ്രിൽ 8 ന് രാത്രി വിളവൂർക്കലിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ സംഘം ചേർന്നെത്തി സംഘപരിവാർ പ്രവർത്തകരുടെ…
Read Moreകോവിഡിന് ഒരു മനഃശാസ്ത്ര ചികിത്സ!! തന്റ വിവാഹനിശ്ചയ ദിനം പോലും നിതിൻ തന്റെ ജോലിയിൽ നിന്നും വിട്ടുനിന്നില്ല…
റിച്ചാർഡ് ജോസഫ് തിരുവനന്തപുരം: കോവിഡ് വൈറസ് ബാധ മൂലം മാനസിക ബുദ്ധിമുട്ട് നേരിടുന്നവർക്കു തുണയാകുകയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന മനഃശാസ്ത്രജ്ഞൻ എ.എഫ്. നിതിൻ. കോവിഡ് രോഗികൾക്കു മാത്രമല്ല, അവരുടെ ബന്ധുക്കൾക്കും ആത്മവിശ്വാസവും പ്രത്യാശയും പകർന്നു നൽകുകയാണ് ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദധാരിയായ നിതിൻ. 2020 മാർച്ച് 17ന് ജനറൽ ആശുപത്രിയിൽ സേവനം ആരംഭിച്ച നിതിൻ തന്റെ സേവനപാതയിൽ ഇന്ന് 500 ദിനങ്ങൾ പിന്നിടുകയാണ്. ഓണം, ക്രിസ്മസ് മറ്റ് അവധി ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങൾക്കൊപ്പം തന്റ വിവാഹനിശ്ചയ ദിനം പോലും നിതിൻ തന്റെ ജോലിയിൽ നിന്നും വിട്ടുനിന്നില്ല. കോവിഡ് രോഗികളുടെ ഉത്കണ്ഠയും സമ്മർദവും ലഘൂകരിക്കുന്ന ജോലി അത്ര ചെറുതല്ല. പ്രതിഫലമില്ലാതെയാണ് ജോലി ചെയ്യുന്നത് എന്നതാണ് നിതിന്റെ ജോലിയുടെ മറ്റൊരു പ്രത്യേകത. ജനറൽ ആശുപത്രിയിൽ നിതിൻ തന്റെ സേവനം ആരംഭിക്കുന്പോൾ കോവിഡ് രോഗികൾക്ക് ഒപി മാത്രമേ ഉണ്ടായിരുന്നുള്ളൂ. സൊസൈറ്റി…
Read Moreസാമൂഹിക സേവനങ്ങളിൽ നിറ സാന്നിധ്യമായ നീലവേണിക്കു മുന്നിൽ മലകളും കോവിഡും തോറ്റുപോകും…
മാത്യു കല്ലടിക്കോട്കല്ലടിക്കോട്: ട്രോമകെയർ വനിതാ ഘടകം ജില്ലാ കോ-ഓഡിനേറ്ററായ നീലവേണിക്ക് മുന്നിൽ മലകളും കോവിഡും തോറ്റു പോകും.ഓടി നടത്തമാണ് ഇഷ്ടം. മനോഹരവും ശാന്തസുന്ദരവുമായ പ്രദേശങ്ങൾ കാണാനുള്ള നടത്തമല്ല ഇത്. മലവെള്ളം താണ്ടി കുന്നുകൾ കയറി കാടിന്റെ മക്കളെ പരിചരിക്കാനാണ് ഈ നടത്തം. കാട്ടിലെ ഏത് ദുഷ്കര യാത്രയും പിന്നിട്ട് ജനങ്ങൾക്ക് സേവനവും സഹായവുമായിട്ടെത്തുന്ന ഈ പാലക്കയംകാരിയെ പലയിടങ്ങളിലായി നിങ്ങൾക്ക് കാണാം.മഹാമാരിക്കാലത്ത് സാമൂഹിക സേവനങ്ങളിൽ നിറ സാന്നിധ്യമാണ് നീലവേണി. ട്രോമ കെയർ കോഡിനേറ്ററായും കോവിഡ് കാലത്ത് സ്പെഷ്യൽ പോലീസ് സേവകയായും. ആരോഗ്യ സംവിധാനങ്ങൾ ഉൗരുകളിൽ എത്തിക്കുന്നവളായും കുട്ടികൾക്ക് പഠനോപകരണവും ഭക്ഷണകിറ്റ് എത്തിക്കാനും അങ്ങനെ പല വേഷത്തിൽ നീലവേണിയെ കാണാം.അസാധ്യമായിട്ടൊന്നുമില്ല എന്നാണ് നീലവേണിയുടെ നിലപാട്.തച്ചന്പാറ പഞ്ചായത്തിലെ ആശ വർക്കർ കൂടിയാണ് ഇവർ. ആരോഗ്യ പ്രവർത്തകർ, പോലീസ്, ഫയർഫോഴ്സ് തുടങ്ങിയവർക്കൊപ്പം കൂട്ടായി ഇവരുണ്ടാകും. സേവനത്തിനു മുന്പിൽ മലവെള്ളത്തിന്റെ കുത്തൊഴുക്കും കുതിർന്ന് നിൽക്കുന്ന…
Read Moreചൈനീസ് ശതകോടീശ്വരന്‍ 18 വർഷം തടവ്, 3.5 കോടി രൂപ പിഴയും ! ആരോപിക്കുന്ന കുറ്റങ്ങള്‍ ഇങ്ങനെയൊക്കെ…
ബെയ്ജിംഗ്: ചൈനീസ് കൃഷിമേഖലയിലെ വൻകിട വ്യവസായി സണ്‍ ദാവുവിനു 18 വർഷം തടവുശിക്ഷ. ഭരണകൂടത്തെ വിമര്‍ശിക്കുകയും കര്‍ഷക അവകാശങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന സണ്‍ ദാവുവിന്റെ വിചാരണ രഹസ്യമായാണു നടത്തിയത്. 3.11 ദശലക്ഷം യുവാൻ (3.5 കോടി രൂപ) പിഴയും വിധിച്ചിട്ടുണ്ട്. സർക്കാർ സംവിധാനങ്ങളെ ആക്രമിക്കാൻ ആളെ സംഘടിപ്പിച്ചു, ഭരണകൂടത്തെ തടസപ്പെടുത്തി, പ്രശ്നമുണ്ടാക്കാൻ പ്രകോപനം സൃഷ്ടിച്ചു എന്നിവയടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണു ബെയ്ജിംഗിനു സമീപത്തെ ഗാവോബീഡിയൻ കോടതി ശിക്ഷ വിധിച്ചത്. ഭരണകൂട വിമർശകർക്കെതിരേ വ്യാപകമായി പ്രയോഗിക്കുന്ന വകുപ്പുകളാണിത്. കഴിഞ്ഞ വർഷം നവംബറിലാണു സണ്‍ ദാവുവും 19 ബന്ധുക്കളും ബിസിനസ് പങ്കാളികളും അറസ്റ്റിലായത്. സർക്കാർ നിയന്ത്രണത്തിലുള്ള ഏജൻസിയുമായി ഉടലെടുത്ത ഭൂമി തർക്കത്തെ തുടർന്നായിരുന്നു അറസ്റ്റ്. 2003ൽ അനധികൃത പണശേഖരണ കുറ്റം ആരോപിച്ച് സണ്ണിനെ ശിക്ഷിച്ചിരുന്നെങ്കിലും പൊതുജനങ്ങളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും ഭാഗത്തുനിന്നു വ്യാപക പ്രതിഷേധം ഉയർന്നതോടെ വിട്ടയയ്ക്കുകയായിരുന്നു.
Read Moreകുണ്ടറക്കേസിൽ ” നല്ല രീതിയിൽ’ പണി തുടങ്ങി; കേസ് വൈകിപ്പിച്ച സിഐയ്ക്ക് സ്ഥാന ചലനം
കുണ്ടറ: എൻസിപി നേതാവ് പത്മാകരനെതിരേ യുവതി കുണ്ടറ പോലീസിൽ നൽകിയ പീഡന ശ്രമ കേസ് മാസങ്ങളോളം വച്ചു താമസിപ്പിച്ച കുണ്ടറ സിഐ ജയകൃഷ്ണനെ സ്ഥലംമാറ്റി. പകരം ചുമതല കോസ്റ്റൽ സിഐ മഞ്ജു ലാലിന് നൽകി. പീഡനശ്രമം സംബന്ധിച്ച് പരാതി യുവതി കുണ്ടറ പോലീസ് സ്റ്റേഷനിൽ നൽകിയത് കഴിഞ്ഞ ജൂൺ 28ന് ആയിരുന്നു. 30ന് പരാതിക്കാരിയെയും എൻസിപി കുണ്ടറ നിയോജകമണ്ഡലം ഭാരവാഹിയായ യുവതിയുടെ പിതാവിനെയും സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. രാവിലെ സ്റ്റേഷനിലെത്തിയ ഇരുവരെയും സ്റ്റേഷനു പുറത്തു നിർത്തി 11. 30 കഴിഞ്ഞ് പറഞ്ഞു വിടുകയായിരുന്നുവെന്ന് യുവതി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. അതിനിടെയാണ് യുവതിയുടെ പിതാവിനെ മന്ത്രി എ.കെ. ശശീന്ദ്രൻ സ്വന്തം ഫോണിൽ വിളിച്ച് കേസ് നല്ല രീതിയിൽ ഒത്തു തീരണം എന്ന് ആവശ്യപ്പെട്ട സംഭവം വിവാദമായത്. ജൂലൈ 20 വരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ യുവതിയുടെ…
Read Moreമൗണ്ട് സിനബംഗ് വീണ്ടും തീ തുപ്പി! പൊട്ടിത്തെറി 12 മിനിറ്റ് നീണ്ടുനിന്നതായി ജിയോളജിക്കൽ ഏജൻസി
മെഡൻ: ഇന്തോനേഷ്യയിലെ മൗണ്ട് സിനബംഗ് അഗ്നിപർവതം ഇന്നലെ വീണ്ടും പൊട്ടിത്തെറിച്ചു. വടക്കൻ സുമാത്ര ദ്വീപിൽ സ്ഥിതിചെയ്യുന്ന അഗ്നിപർവതത്തിന്റെ പൊട്ടിത്തെറി 12 മിനിറ്റ് നീണ്ടുനിന്നതായി ജിയോളജിക്കൽ ഏജൻസി അറിയിച്ചു. പ്രദേശം ചാരവും പുകയും നിറഞ്ഞിരിക്കുകയാണ്. പൊട്ടിത്തെറിയെത്തുടർന്ന് അവശിഷ്ടങ്ങൾ 4500 മീറ്റർ വരെ ഉയർന്നു. പൊട്ടിത്തെറി തൊട്ടടുത്ത ഗ്രാമങ്ങളെ ബാധിച്ചിട്ടില്ലാത്തതിനാൽ ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിട്ടില്ല. വിമാന സർവീസുകൾ സാധാരണ നിലയിലാണ്. അതേസമയം, ലാവാപ്രവാഹം തുടർന്നാൽ അഞ്ചു കിലോമീറ്റർ പരിധിയിലുള്ളവരെ ഒഴിപ്പിക്കുന്നത് അധികൃതരുടെ പരിഗണനയിലുണ്ട്. നൂറ്റാണ്ടുകളായി ഉറങ്ങിക്കിടന്ന സിനബംഗ് അഗ്നിപർവതം 2010ൽ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചിരുന്നു. മൂന്നു വർഷത്തിനുശേഷം 2013ൽ വീണ്ടും തീ തുപ്പി. അതിനുശേഷം ഇത് സജീവമാണ്. 2014ലെ ലാവാപ്രവാഹത്തിൽ 16 പേരും 2016ൽ ഏഴു പേരും കൊല്ലപ്പെട്ടു. 17,000ൽ അധികം ദ്വീപുകളുടെ കൂട്ടമായ ഇന്തോനേഷ്യയിൽ 130 സജീവ അഗ്നിപർവതങ്ങളുണ്ടെന്നാണു കണക്ക്.
Read Moreകോവിഡ് വ്യാപനം! കേരളം കർശന ജാഗ്രത പുലർത്തണം; ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: കേരളത്തിലെ കോവിഡ് വ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രസർക്കാർ. കേരളത്തിലെ സ്ഥിതി അതീവ ആശങ്കാ ജനകമാണെന്നും കർശന ജാഗ്രത പുലർത്തണമെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ സംസ്ഥാന ചീഫ് സെക്രട്ടറിക്കു കത്തയച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം വീണ്ടും കേരളത്തിൽ സന്ദർശനം നടത്തുമെന്നും കത്തിൽ വ്യക്തമാക്കി. ജൂലൈ പത്തിനും പത്തൊൻപതിനും ഇടയിൽ കേരളത്തിൽ 91617 കോവിഡ് കേസുകളും 775 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു എന്നും രാജേഷ് ഭൂഷന്റെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Read More