ചൈനീസ് ശതകോടീശ്വരന് 18 വർഷം തടവ്, 3.5 കോ​​​ടി രൂ​​​പ പി​​​ഴ​​​യും ! ആരോപിക്കുന്ന കുറ്റങ്ങള്‍ ഇങ്ങനെയൊക്കെ…

ബെ​​​യ്ജിം​​​ഗ്: ചൈ​​​നീ​​​സ് കൃ​​​ഷി​​​മേ​​​ഖ​​​ല​​​യി​​​ലെ വ​​​ൻ​​​കി​​​ട വ്യ​​​വ​​​സാ​​​യി സണ്‍ ദാ​​​വു​​​വി​​​നു 18 വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ.

ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ ​വി​മ​ര്‍​ശി​ക്കു​ക​യും ക​ര്‍​ഷ​ക അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളെ പി​​​ന്തു​​​ണ​​​യ്ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സണ്‍ ദാ​​​വു​​​വി​​​ന്‍റെ വി​​​ചാ​​​ര​​​ണ ര​​​ഹ​​​സ്യ​​​മാ​​​യാ​​​ണു ന​​​ട​​​ത്തി​​​യ​​​ത്. 3.11 ദ​​​ശ​​​ല​​​ക്ഷം യു​​​വാ​​​ൻ (3.5 കോ​​​ടി രൂ​​​പ) പി​​​ഴ​​​യും വി​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.

സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ ആ​​​ളെ സം​​​ഘ​​​ടി​​​പ്പി​​​ച്ചു, ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി, പ്ര​​​ശ്ന​​​മു​​​ണ്ടാ​​​ക്കാ​​​ൻ പ്ര​​​കോ​​​പ​​​നം സൃ​​​ഷ്ടി​​​ച്ചു എ​​​ന്നി​​​വ​​​യ​​​ട​​​ക്ക​​​മു​​​ള്ള കു​​​റ്റ​​​ങ്ങ​​​ൾ ചു​​​മ​​​ത്തി​​​യാ​​​ണു ബെ​​​യ്ജിം​​​ഗി​​​നു സ​​​മീ​​​പ​​​ത്തെ ഗാ​​​വോ​​​ബീ​​​ഡി​​​യ​​​ൻ കോ​​​ട​​​തി ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്.

ഭ​​​ര​​​ണ​​​കൂ​​​ട വി​​​മ​​​ർ​​​ശ​​​ക​​​ർ​​​ക്കെ​​​തി​​​രേ വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​യോ​​​ഗി​​​ക്കു​​​ന്ന വ​​​കു​​​പ്പു​​​ക​​​ളാ​​​ണി​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ന​​​വം​​​ബ​​​റി​​​ലാ​​​ണു സണ്‍ ദാ​​​വു​​​വും 19 ബ​​​ന്ധു​​​ക്ക​​​ളും ബി​​​സി​​​ന​​​സ് പ​​​ങ്കാ​​​ളി​​​ക​​​ളും അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ഏ​​​ജ​​​ൻ​​​സി​​​യു​​​മാ​​​യി ഉ​​​ട​​​ലെ​​​ടു​​​ത്ത ഭൂ​​​മി ത​​​ർ​​​ക്ക​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു അ​​​റ​​​സ്റ്റ്.

2003ൽ ​​​അ​​​ന​​​ധി​​​കൃ​​​ത പ​​​ണ​​​ശേ​​​ഖ​​​ര​​​ണ കു​​​റ്റം ആ​​​രോ​​​പി​​​ച്ച് സ​ണ്ണി​നെ ശി​​​ക്ഷി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ​​​യും ഭാ​​​ഗ​​​ത്തു​​​നി​​​ന്നു വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ന്ന​​​തോ​​​ടെ വി​​​ട്ട​​​യ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Related posts

Leave a Comment