അന്പൂരി: അന്പൂരി കുട്ടമലയിൽ ഭർത്താവ് വെട്ടേറ്റു മരിച്ച സംഭവത്തിൽ ഭാര്യ കസ്റ്റഡിയിൽ. കണ്ടംത്തിട്ട ജിബിൻ ഭവനിൽ സെൽവമുത്ത് (52) വെട്ടേറ്റ് മരിച്ച സംഭവത്തിലാണ് ഭാര്യ സുമലതയെ നെയ്യാർ ഡാം പോലീസ് കസ്റ്റഡിയിലെടുത്തത്. ടാപ്പിംഗ് തൊഴിലാളിയും കെഎസ്ആർടിസിയുടെ താത്കാലിക ഡ്രൈവറായിരുന്ന സെൽവമുത്തു ജോലിക്കിടെ വീണ് പരിക്കേറ്റ് കിടപ്പിലാണെന്നാണ് സുമലത സമീപവാസികളോട് പറഞ്ഞത്. സംശയം തോന്നിയ നാട്ടുകാർ പരിശോധിച്ചപ്പോൾ സെൽവമുത്തുവിന്റെ തലയിലും കഴുത്തിലും വെട്ടേറ്റ മുറിവുകൾ കണ്ടെത്തിയത്. തുടർന്ന് നെയ്യാർഡാം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സുമലതയും സെൽവമുത്തുവുമായി നിരന്തരം വഴക്കുണ്ടാകാറുണ്ടെന്നും സുമലത മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും നാട്ടുകാർ പറയുന്നത്. സുമലതയെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിൽ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് പറഞ്ഞു. മരിച്ച സെൽവമുത്ത്. മൂത്തമകൻ ജിബിൻ ബംഗളൂരൂവിലാണ്. ഭിന്നശേഷിക്കാരനായ ജിത്തുവും നാലുവയസുകാരൻ ജിനോയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭിന്നശേഷിക്കാരനായ ജിത്തുവിൽ നിന്നും ബഡ്സ് സ്കൂൾ അധ്യാപികയുടെ സഹായത്തോടെ വിവരങ്ങൾ പോലീസ്…
Read MoreDay: September 12, 2021
മയക്കുമരുന്ന് ജിഹാദ് ഉണ്ട്! പഞ്ചാബിൽ പിടിയിലായ പാക്കിസ്ഥാനിയുടെ കുറ്റസമ്മതം കേട്ട് ഞെട്ടി പോലീസ്; വെളിപ്പെടുത്തല്‍ ഇങ്ങനെ…
ചണ്ഡിഗഡ്: മയക്കുമരുന്നു ജിഹാദിന്റെ ഭാഗമായി പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കു ധാരാളമായി മയക്കുമരുന്നു കടത്തിയിട്ടുണ്ടെന്നു പാക്കിസ്ഥാനി കള്ളക്കടത്തുകാരന്റെ കുറ്റസമ്മതം ചർച്ചയാകുന്നു. 2016 ജൂണിലാണ് റംസാൻ (32) എന്ന പാക്കിസ്ഥാനിയായ മയക്കുമരുന്നു കള്ളക്കടത്തുകാരനെ പഞ്ചാബ് പോലീസും അതിർത്തി രക്ഷാ സേനയും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ റംസാൻ നടത്തിയത്. ദ ട്രിബ്യൂണ്‍ എന്ന ഇംഗ്ലീഷ് പത്രം ചിത്രം സഹിതം ഇതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. 2016 ജൂണ്‍ 13നാണ് റംസാനെ മയക്കുമരുന്നുമായി ഫസിൽക ജില്ലയിലെ സോവാന അതിർത്തി ഒൗട്ട്പോസ്റ്റിൽനിന്നു പിടിച്ചത്. ഇന്ത്യയിലെ യുവതലമുറയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൻ തോതിൽ മയക്കുമരുന്ന് ഇവിടേക്ക് ഇറക്കുന്നതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ പഞ്ചാബ് പോലീസിനോടു വെളിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇങ്ങനെ മയക്കുമരുന്നു കടത്തുന്ന റംസാനെപ്പോലെയുള്ളവർക്ക് അഞ്ചു ലക്ഷം രൂപയാണ് ഒരു ഓപ്പറേഷനു പ്രതിഫലമായി ലഭിക്കുന്നതെന്ന് ഫസിൽക ജില്ലാ പോലീസ് എസ്എസ്പി…
Read Moreഭർത്താവിന്റെ മരണത്തിന് പിന്നാലെ യുവതി പാറക്കുളത്തിൽ മരിച്ച നിലയിൽ! സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക നിഗമനം ഇങ്ങനെ….
തിരുവനന്തപുരം: പോത്തന്‍കോട് യുവതിയെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലാമൂട് സ്വദേശി മിഥുനയാണ് (22) മരിച്ചത്. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. മിഥുനയുടെ ഭര്‍ത്താവ് അഞ്ചുദിവസം മുന്‍പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. പോത്തന്‍കോട് പ്ലാമൂടിന് സമീപം പാറക്കുളത്തില്‍ ഞായറാഴ്ച രാവിലെയാണ് മിഥുനയുടെ മൃതദേഹം കണ്ടെത്തിയത്. സമീപവാസികളാണ് ബന്ധുക്കളെയും പോലീസിനെയും വിവരമറിയിച്ചത്. മുട്ടത്തറയില്‍ കഴിഞ്ഞയാഴ്ച ഉണ്ടായ വാഹനാപകടത്തിലാണ് യുവതിയുടെ ഭര്‍ത്താവ് സൂരജ് മരിച്ചത്.
Read Moreമോഹന്‍ലാലിന്റെ കാര്‍ മാത്രം അവിടെ പ്രവേശിപ്പിച്ചത് എന്ത് കാരണത്താതാണ് ? ഗുരുവായൂർ ക്ഷേത്ര നടയിൽ മോഹൻലാലിന്റെ കാർ; സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ നടപടി
തൃശൂർ: നടൻ മോഹൻലാലിന്റെ കാർ ഗുരുവായൂർ ക്ഷേത്ര നടയിലേക്ക് വരാൻ ഗേറ്റ് തുറന്നു കൊടുത്ത സെക്യൂരിറ്റി ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്. മോഹന്‍ലാലിന്റെ കാര്‍ മാത്രം അവിടെ പ്രവേശിപ്പിച്ചത് എന്ത് കാരണത്താലാണെന്ന് വ്യക്തമാക്കണമെന്നാണ് അഡ്മിനിസ്ട്രേറ്ററുടെ നോട്ടീസിലെ ആവശ്യം. മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇവരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താനും അഡ്മിനിസ്ട്രേറ്റര്‍ നിര്‍ദേശം നല്കി. വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് വ്യാഴാഴ്ച മോഹൻലാൽ ഗുരുവായൂരിൽ എത്തിയത്. താരത്തെ കാണാന്‍ അമ്പലത്തില്‍ ആരാധകര്‍ തടിച്ചുകൂടിയ വീഡിയോയും പുറത്തുവന്നിരുന്നു.
Read Moreയാത്രക്കാരെ മയക്കിയ ശേഷം കവര്‍ച്ച! സംഭവം തിരുവനന്തപുരം-നിസാമുദീൻ എക്സ്പ്രസിൽ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
തിരുവനന്തപുരം: തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്സ്പ്രസ് ട്രെയിനിൽ കവർച്ച. മൂന്ന് യാത്രക്കാരുടെ സ്വർണവും മൊബൈലും കവർന്നു. തിരുവല്ല സ്വദേശി വിജയലക്ഷ്മി, മകൾ ഐശ്വര്യ, ആലുവ സ്വദേശി കൗസല്യ എന്നിവരാണ് കവർച്ചക്ക് ഇരയായത്.യാത്രക്കാരെ മയക്കിയ ശേഷമാണ് കവർച്ച നടത്തിയത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. കോയമ്പത്തൂരിൽ നിന്ന് വാങ്ങിയ ഭക്ഷണം ഇവര്‍ കഴിച്ചിരുന്നു. അതിന് ശേഷമാണ് മയക്കം അനുഭവപ്പെട്ടതെന്നാണ് പോലീസിന് പ്രാഥമികമായി ലഭിച്ച മൊഴി.രാജലക്ഷ്മിയും മകളും ഒരു കോച്ചിലാണുണ്ടായിരുന്നത്. കൗസല്യ മറ്റൊരു കോച്ചിലായിരുന്നു. രാജലക്ഷ്മിയുടെ ബാഗുകളില്‍നിന്ന് പത്ത് പവന്റെ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളുമാണ് മോഷണം പോയത്. കൗസല്യയുടെ സ്വര്‍ണക്കമ്മലുകളും നഷ്ടപ്പെട്ടു.
Read Moreമത്സരത്തിനിടെ എമ്മയ്ക്കു വീഴ്ചയിൽ പരിക്കേറ്റു; എന്നിട്ടും…! ഇതാ ഇതാണ് വിസ്മയം… കൗമാര കലാശത്തിൽ ബ്രിട്ടീഷ് കുമാരിക്ക് കിരീടം
ന്യൂയോർക്ക്: ഫ്ലഷിംഗ് മെഡോസിൽ ബ്രിട്ടീഷ് കുമാരിയുടെ റാക്കറ്റിൽ വിസ്മയം വിരിഞ്ഞു. ഗ്രാൻസ്ലാമിൽ യോഗ്യതാ റൗണ്ടിലൂടെയെത്തി കിരീടത്തിൽ മുത്തമിടുന്ന ചരിത്ര വിസ്മയം. യുഎസ് ഓപ്പണിൽ ബ്രിട്ടന്റെ പതിനെട്ടുകാരി എമ്മ റാഡുകാനു പുതുചരിത്രം എഴുതിച്ചേർത്തു. വനിതാ സിംഗിൾസിൽ കൗമാരക്കാരുടെ കലാപ്പോരിൽ കിരീടം എമ്മയ്ക്കു സ്വന്തം. കാനഡയുടെ പത്തൊൻപതുകാരി ലൈല ഫെർണാണ്ടസിനെയാണ് എമ്മ പരാജയപ്പെടുത്തിയത്. യോഗ്യതാ റൗണ്ടിലൂടെയെത്തി കിരീടം സ്വന്തമാക്കുന്ന ആദ്യ താരമെന്ന ചരിത്രനേട്ടമാണ് ബ്രിട്ടീഷ് താരം സ്വന്തമാക്കിയത്. ഇതോടെ 44 വർഷത്തെ ബ്രിട്ടന്റെ ഗ്രാൻസ്ലാം കിരീട വരൾച്ചയ്ക്കു കൂടി എമ്മയിലൂടെ പരിഹാരമായി. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ബ്രിട്ടീഷ് താരത്തിന്റെ വിജയം. സ്കോർ: 6-4, 6-3. യോഗ്യതാ ഘട്ടം മുതൽ ഒരു സെറ്റുപോലും നഷ്ടപ്പെടുത്താതെയാണ് എമ്മ ചാമ്പ്യനായത്, റിയൽ ചാമ്പ്യൻ. മത്സരത്തിനിടെ എമ്മയ്ക്കു വീഴ്ചയിൽ പരിക്കേറ്റു. മെഡിക്കൽ ടൈം ഔട്ട് എടുത്ത എമ്മ വീണുപൊട്ടിയ കാലിൽ ബാൻഡേജ് ഒട്ടിച്ചാണ് തിരിച്ചെത്തിയത്. അട്ടിമറികളിലൂടെ തകർപ്പൻ…
Read More