യാ​ത്ര​ക്കാ​രെ മ​യ​ക്കി​യ ശേ​ഷം ക​വ​ര്‍​ച്ച! സംഭവം തി​രു​വ​ന​ന്ത​പു​രം-​നി​സാ​മു​ദീ​ൻ എ​ക്‌​സ്പ്ര​സി​ൽ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം- നി​സാ​മു​ദ്ദീ​ന്‍ എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ ക​വ​ർ​ച്ച. മൂ​ന്ന് യാ​ത്ര​ക്കാ​രു​ടെ സ്വ​ർ​ണ​വും മൊ​ബൈ​ലും ക​വ​ർ​ന്നു.

തി​രു​വ​ല്ല സ്വ​ദേ​ശി വി​ജ​യ​ല​ക്ഷ്മി, മ​ക​ൾ ഐ​ശ്വ​ര്യ, ആ​ലു​വ സ്വ​ദേ​ശി കൗ​സ​ല്യ എ​ന്നി​വ​രാ​ണ് ക​വ​ർ​ച്ച​ക്ക് ഇ​ര​യാ​യ​ത്.

യാ​ത്ര​ക്കാ​രെ മ​യ​ക്കി​യ ശേ​ഷ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് സം​ഭ​വം.

കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് വാ​ങ്ങി​യ ഭ​ക്ഷ​ണം ഇ​വ​ര്‍ ക​ഴി​ച്ചി​രു​ന്നു. അ​തി​ന് ശേ​ഷ​മാ​ണ് മ​യ​ക്കം അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്നാ​ണ് പോ​ലീ​സി​ന് പ്രാ​ഥ​മി​ക​മാ​യി ല​ഭി​ച്ച മൊ​ഴി.

രാ​ജ​ല​ക്ഷ്മി​യും മ​ക​ളും ഒ​രു കോ​ച്ചി​ലാ​ണു​ണ്ടാ​യി​രു​ന്ന​ത്. കൗ​സ​ല്യ മ​റ്റൊ​രു കോ​ച്ചി​ലാ​യി​രു​ന്നു.

രാ​ജ​ല​ക്ഷ്മി​യു​ടെ ബാ​ഗു​ക​ളി​ല്‍​നി​ന്ന് പ​ത്ത് പ​വ​ന്‍റെ സ്വ​ര്‍​ണ​വും ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​മാ​ണ് മോ​ഷ​ണം പോ​യ​ത്. കൗ​സ​ല്യ​യു​ടെ സ്വ​ര്‍​ണ​ക്ക​മ്മ​ലു​ക​ളും ന​ഷ്ട​പ്പെ​ട്ടു.

Related posts

Leave a Comment