കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം ലസിത് മലിംഗ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നും വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുകയാണെന്ന് മലിംഗ അറിയിച്ചു. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽനിന്നും നേരത്തെ വിരമിച്ച മലിംഗ ട്വന്റി-20 യില്‍ തുടര്‍ന്നിരുന്നു. ലോകകപ്പ് അടുത്തിരിക്കെയാണ് ട്വന്റി-20യിൽനിന്നും വിമരമിക്കുകയാണെന്ന് 38 കാരനായ താരം പ്രഖ്യാപിച്ചിരിക്കുന്നത്. 2011 ലാണ് മലിംഗ ടെസ്റ്റില്‍ നിന്ന് വിരമിച്ചത്. 2019 ല്‍ ഏകദിനത്തില്‍ നിന്നും വിരമിച്ചു. ക്രിക്കറ്റ് യാത്രയിൽ തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച മലിംഗ യുവ താരങ്ങൾക്ക് തന്റെ അനുഭവ സമ്പത്ത് പകർന്നുനൽകുമെന്നും ട്വീറ്റ് ചെയ്തു. വിചിത്രമായ ബൗളിംഗ് ആക്ഷനും യോർക്കറുകളുമാണ് ലോക ക്രിക്കറ്റിൽ മലിംഗയെ ശ്രദ്ധേയനാക്കിയത്. ബാറ്റ്സ്മാൻമാരുടെ പേടിസ്വപ്നമായിരുന്നു മലിംഗയുടെ യോർക്കറുകൾ.
Read MoreDay: September 15, 2021
രണ്ടാം തരംഗം കടന്നുപോയിട്ടില്ല, മൂന്നാം തരംഗമെത്തി! പുതിയ കണ്ടെത്തലുകളും നിര്‍ദേശങ്ങളും അറിയാതെ പോകരുത്…
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം കടന്നുപോയിട്ടില്ലെന്ന് ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച്ച് ആവർത്തിക്കുന്പോൾ മൂന്നാം തരംഗത്തിന്റെ തുടക്കമെന്ന പഠനറിപ്പോർട്ടുമായി ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ (പിജിഐഎംഇആർ). ഇന്ത്യ ഇപ്പോഴും രണ്ടാം തരംഗത്തിന്റെ മധ്യത്തിലാണെന്നാണ് ഐസിഎംആർ മേധാവി ബൽറാം ഭാർഗവ ഇന്നലെയും പറഞ്ഞത്. എന്നാൽ, മൂന്നാം തരംഗം തുടങ്ങിക്കഴിഞ്ഞെന്നും ഇതു കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നുമാണ് പിജിഐഎംഇആർ ചൂണ്ടിക്കാട്ടുന്നത്. മൂന്നാം തരംഗം കുട്ടികളെ സാരമായി ബാധിക്കില്ലെന്നും 71% കുട്ടികളിലും ആന്റിബോഡി കണ്ടെത്തിയതായും പിജിഐഎംഇആർ നടത്തിയ സർവേ ഫലത്തിൽ പറയുന്നു. അതേസമയം, മൂന്നാം തരംഗത്തിൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പും ഇവർ നൽകുന്നുണ്ട്. 27,000 കുട്ടികളിൽ പിജിഐഎംഇആർ നടത്തിയ പഠനത്തിൽ 71% പേരിലും കോവിഡ് ആന്റിബോഡി കണ്ടെത്തി. കുട്ടികളെ മൂന്നാം തരംഗം വല്ലാതെ ബാധിക്കില്ലെന്നാണ് ഇതു കാണിക്കുന്നതെന്ന് പിജിഐഎംഇആർ ഡയറക്ടർ ഡോ. ജഗത് റാം പറഞ്ഞു.…
Read Moreശബരിമല മേല്‍ശാന്തി നിയമനം; മലയാളി ബ്രാഹ്മണരായിരിക്കണമെന്ന വ്യവസ്ഥ ഒഴികെ മറ്റു യോഗ്യതകള്‍ തങ്ങള്‍ക്കുണ്ടെന്ന് ഹര്‍ജിക്കാർ; ദേവസ്വം ബോർഡ് അഭിഭാഷകൻ പറഞ്ഞതിങ്ങനെ…
കൊച്ചി: ശബരിമലയിലെയും മാളികപ്പുറത്തെയും മേല്‍ശാന്തി നിയമനത്തിനു മലയാള ബ്രാഹ്മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിജ്ഞാപനത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി മൂന്നാഴ്ച്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി. മറുപടി സത്യവാങ്മൂലം നല്കാന് മൂന്നാഴ്ച സമയം വേണമെന്ന് ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന് അറിയിച്ചതിനെത്തുടര്‍ന്നാണു ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് കെ. ബാബു എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജികള്‍ മാറ്റിയത്. ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും ബോര്‍ഡിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. കോട്ടയം മൂലവട്ടം സ്വദേശി സി. വിഷ്ണുനാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജികളാണു ഹൈക്കോടതി പരിഗണിക്കുന്നത്. ശബരിമല മേല്‍ശാന്തി നിയമനത്തിനുള്ള വിജ്ഞാപനത്തില്‍നിന്നു മലയാള ബ്രാഹ്മണര്‍ അപേക്ഷിച്ചാല്‍ മതിയെന്ന വ്യവസ്ഥ ഒഴിവാക്കി ഹിന്ദുമത വിശ്വാസികള്‍ക്ക് അപേക്ഷിക്കാന്‍ അനുമതി നല്‍കണമെന്നാണു ഹര്‍ജിക്കാരുടെ ആവശ്യം. മലയാളി ബ്രാഹ്മണരായിരിക്കണമെന്ന വ്യവസ്ഥ ഒഴികെ വിജ്ഞാപനത്തില്‍ പറയുന്ന മറ്റു യോഗ്യതകള്‍ തങ്ങള്‍ക്കുണ്ടെന്നും ഹര്‍ജിക്കാര്‍ പറയുന്നു.
Read Moreജോലിക്ക് പോകാതെ ആറുമാസം ഓൺലൈൻ ഗെയിം കളിച്ചു; പെയിന്റിംഗ് ജോലിയിലൂടെ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടു; ഒടുവിൽ ഒരുമുഴം കയറിൽ തൂങ്ങി…
ഈറോഡ്: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടമായ യുവാവ് ജീവനൊടുക്കിയ നിലയില്‍. പൂന്തുറ റോഡ് സ്വദേശിയായ പെയിന്റിംഗ് തൊഴിലാളി ശ്രീറാം(22)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുറത്തുപോയ മാതാപിതാക്കളും സഹോദരനും വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ശ്രീറാമിന്റെ മുറി അകത്തു നിന്നും പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന് ഇവര്‍ വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ശ്രീറാമിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ശ്രീറാമിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. കഴിഞ്ഞ ആറുമാസമായി ജോലിക്ക് പോകാതെ ശ്രീറാം ഫോണില്‍ ഗെയിം കളിച്ചിരുന്നു. പോലീസ് കേസെടുത്തു.
Read Moreഅങ്ങനെ അതും കണ്ടുപിടിച്ചു! പുതിയ യന്ത്രം കണ്ടുപിടിച്ച് കുസാറ്റ് ഗവേഷക ഡോ. ശാലിനി മേനോന്; പരിശോധനയ്ക്കായി സാമ്പിളിന്റെ ഒരു തുള്ളി മാത്രം മതി
കളമശേരി: നാഡീതന്തു ഉത്പാദിപ്പിക്കുന്ന രാസപദാര്‍ഥമായ ഡോപ്പമൈന് ആണ് സന്തോഷമുള്‍പ്പെടെയുള്ള മനുഷ്യവികാരങ്ങള്‍ നിര്‍ണയിക്കുന്നത്. ഇതിന്റെ അളവ് നിര്‍ണയിക്കാന്‍ കഴിയുന്ന “ഡോപ്പാമീറ്റര്‍’ എന്ന സെന്‍സര്‍ ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് കുസാറ്റ് ഗവേഷക ഡോ. ശാലിനി മേനോന്. പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്സ്, സ്കീസോഫ്രീനിയ, വിഷാദം തുടങ്ങിയ ഗുരുതരമായ ന്യൂറോളജിക്കല്‍ രോഗങ്ങളുടെ ചികിത്സാരംഗത്ത് മുന്നേറ്റമുണ്ടാക്കാന്‍ ഈ കണ്ടുപിടിത്തം സഹായിക്കുമെന്നു വിലയിരുത്തപ്പെടുന്നു. ചെലവുകുറഞ്ഞതും കൊണ്ടുനടക്കാന്‍ കഴിയുന്നതുമായ “ഡോപ്പാമീറ്റര്‍’ പോയിന്റ് ഓഫ് കെയര്‍ രോഗനിര്‍ണയ ആപ്ലിക്കേഷനുകള്‍ക്ക് ഉപയോഗിക്കാം. പരിശോധനയ്ക്കായി സാമ്പിളിന്റെ ഒരു തുള്ളി മാത്രം മതി. പെട്ടെന്നുതന്നെ ഫലം ലഭിക്കും. പേറ്റന്റിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നു കുസാറ്റിലെ അപ്ലൈഡ് കെമിസ്ട്രി വകുപ്പ് സെന്‍സര്‍ റിസര്‍ച്ച് ഗ്രൂപ്പിലെ റിസര്‍ച്ച് അസോസിയേറ്റായ ഡോ. ശാലിനി മേനോന് പറഞ്ഞു. സയന്‍സ് ഫാക്കല്‍റ്റി ഡീന്‍ ഡോ. കെ. ഗിരീഷ് കുമാറിന്റെ മാര്‍ഗനിര്‍ദ്ദേശവും കോഴിക്കോടുള്ള “പ്രോച്ചിപ്പ് ടെക്നോളജി’ എന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപനത്തിന്റെ സഹകരണവും ശാലിനി മേനോന് ലഭിച്ചിരുന്നു.
Read Moreഐഫോൺ 13 സീരിസ് അവതരിപ്പിച്ചു; ഒപ്പം പുതിയ ആപ്പിള്‍ വാച്ചും, ഐപാഡും
ന്യൂയോർക്ക്: ആപ്പിളിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. മികച്ച സ്റ്റൈലും കരുത്തുറ്റ പെർഫോമൻസുമായി പുതുതലമുറ ഐഫോൺ 13 സീരിസാണ് പ്രധാന ആകർഷണം. ആപ്പിള്‍ മേധാവി ടിം കുക്കാണ് പുറത്തിറക്കിയ പുതിയ ഉല്‍പ്പന്നങ്ങളെ പരിചയപ്പെടുത്തിയത്. സെറാമിക് ഷീൽഡ് ഫ്രണ്ട്, ഫ്ലാറ്റ് എഡ്ജ് ഡിസൈനിൽ പിങ്ക്, ബ്ലൂ, മിഡ്നൈറ്റ്, സ്റ്റാർലൈറ്റ്, പ്രോഡക്റ്റ് റെഡ് നിറങ്ങളിലാകും പുതിയ ഐഫോൺ വിപണിയിലെത്തുക. ഐഫോൺ 13 റീസൈക്കിൾ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. പുതിയ ഫോണുകളുടെ ഡിസ്പ്ലേ, ബാറ്ററി, കാമറ എന്നിവയില്‍ പതിവുപോലെ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഐഫോൺ 13ന് ഒപ്പം ആപ്പിള്‍ വാച്ച് സീരീസ് 7, പുതിയ ഐപാഡ് മിനി എന്നിവയും കമ്പനി പുതിയതായി അവതരിപ്പിച്ചു. ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവയുടെ ബേസിക്ക് സ്റ്റോറേജ് മോഡലുകള്‍ 128 ജിബിയില്‍ തുടങ്ങി 512 ജിബി വരെയാണ്. ഐഫോണ്‍ 13 മിനി വില ആരംഭിക്കുന്നത് 699…
Read Moreഎത്ര തവണ ഉപയോഗിച്ചു? വെറുതേ കിടന്നതു മാസങ്ങളോളം, സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിനു ചെലവാക്കിയ രൂപ കേട്ട് ഞെട്ടരുത്…
തൃശൂർ: സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന് ഇതുവരെ ചെലവാക്കിയതു കോടികൾ. ജിഎസ്ടി ഉൾപ്പെടെ 22,21,51,000 രൂപയാണു സർക്കാർ നൽകിയത്. ഹെലികോപ്റ്ററിന്റെ മാസവാടകയും ജീവനക്കാരെ സംരക്ഷിക്കുന്നതിനും മാത്രം 21,64,79,000 രൂപ നൽകി. പാർക്കിംഗ് ഫീസ് 56,72,000 രൂപ! ഹെലികോപ്റ്ററിന്റെ കരാർ കാലാവധി കഴിഞ്ഞ മേയ് 13ന് അവസാനിച്ചു. അഡ്വ. ഷാജി കോടങ്കണ്ടത്ത് നൽകിയ വിവരവാകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ വിവരങ്ങൾ. ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതിനുശേഷം എത്ര തവണ ഉപയോഗിച്ചുവെന്ന ചോദ്യത്തിന്, പൂർണമായ വിവരങ്ങൾ ലഭ്യമല്ല എന്നാണു മറുപടി. മാവോയിസ്റ്റ് ഓപ്പറേഷന് എപ്പോഴെങ്കിലും ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും, വിവരങ്ങൾ തങ്ങളുടെ പക്കലില്ലെന്നാണു പോലീസ് അധികൃതരുടെ മറുപടി. സംസ്ഥാനത്തു മാവോയിസ്റ്റ് ഓപ്പറേഷനു ഹെലികോപ്റ്റർ അത്യാവശ്യമാണെന്നു ചൂണ്ടിക്കാട്ടിയാണു മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. എന്നാൽ നാളിതുവരെ മാവോയിസ്റ്റ് സംഭവങ്ങളുമായി ബന്ധപ്പെട്ട് ഹെലികോപ്റ്റർ ഉപയോഗിക്കേണ്ടി വന്നിട്ടില്ല. ദുരന്തസ്ഥലങ്ങളിലും…
Read Moreഇറ്റാലിയന്‍ നാവികരുടെ വെടിവയ്പ്! ബോട്ടിലുണ്ടായിരുന്ന മകന്റെ ആത്മഹത്യക്കു നഷ്ടപരിഹാരം തേടി അമ്മയുടെ ഹര്‍ജി
കൊച്ചി: ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിക്കുമ്പോള്‍ മത്സ്യബന്ധന ബോട്ടില്‍ തന്റെ 14 വയസുള്ള മകന് പ്രിജിനുമുണ്ടായിരുന്നെന്നും സംഭവത്തെത്തുടര്‍ന്നുള്ള മാനസികാഘാതം നിമിത്തം പ്രിജിന് പിന്നീട് ആത്മഹത്യ ചെയ്തെന്നും വ്യക്തമാക്കി നഷ്ടപരിഹാരം തേടി ഹൈക്കോടതിയില്‍ ഹര്‍ജി. പ്രിജിന്റെ അമ്മ കന്യാകുമാരി കഞ്ചംപുരം സുനാമി കോളനിയില്‍ മേരി മാര്‍ഗരറ്റ് ആണു ഹര്‍ജി നല്‍കിയത്. കേന്ദ്രസര്‍ക്കാരിനോടു വിശദീകരണം തേടിയ ജസ്റ്റീസ് പി.ബി. സുരേഷ്കുമാര്‍ ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി. കഴിഞ്ഞ 2012 ഫെബ്രുവരി 15 നാണ് സെന്റ് ആന്റണീസ് എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളായ കൊല്ലം സ്വദേശി വാലന്റൈന്‍ ജലസ്റ്റിന്‍, കന്യാകുമാരി സ്വദേശി അജേഷ് പിങ്ക് എന്നിവര്‍ വെടിയേറ്റു മരിച്ചത്. സംഭവത്തിൽ ഇറ്റാലിയന്‍ നാവികരായ ലത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവം നടക്കുമ്പോള്‍ പ്രിജിന് ബോട്ടിലുണ്ടായിരുന്നെന്നും പ്രായപൂര്‍ത്തിയാകാത്ത പ്രിജിനെ മത്സ്യബന്ധനത്തിനു കൊണ്ടുപോയതു ബാലവേല നിരോധന നിയമപ്രകാരമുള്ള…
Read Moreസഹികെട്ടാണ് ഞങ്ങള്‍..! യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചു; സഹോദരങ്ങൾ പിടിയിൽ; സ്ഥിരം മദ്യപാനിയായിരുന്ന രാജേഷ്…
ന്യൂഡൽഹി: യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച കേസില്‍ സഹോദരങ്ങൾ അറസ്റ്റില്‍. ഡല്‍ഹിയിലാണ് സംഭവം. മാങ്ക് റാം പാര്‍ക്ക് സ്വദേശിയായ രാജേഷ്(34) എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇയാളുടെ രണ്ട് സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് ബാഗില്‍ ഒളിപ്പിച്ച നിലയില്‍ ഇയാളുടെ മൃതദേഹം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകള്‍ പോലീസ് കണ്ടെത്തി. പിന്നീട് പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാളുടെ സഹോദരങ്ങളായ വിപിന്‍(28), രാജു(21) എന്നിവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സ്ഥിരം മദ്യപാനിയായിരുന്ന രാജേഷ് വീട്ടില്‍ വന്ന് പതിവായി പ്രശ്നങ്ങളുണ്ടാക്കുമായിരുന്നു. സംഭവ ദിവസവും ഇയാള്‍ വീട്ടില്‍ പ്രശ്നമുണ്ടാക്കി. തുടര്‍ന്ന് സഹികെട്ടാണ് ഇയാളെ മര്‍ദിച്ചതെന്നും ഇവർ പോലീസിനോടു പറഞ്ഞു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഇവർ തയാറായില്ല. ഇതോടെ കൃത്യസമയത്ത് ചികിത്സലഭിക്കാതെ ഇയാള്‍ മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read More