മ​ലിം​ഗ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ​നി​ന്നും വി​ര​മി​ച്ചു

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം ല​സി​ത് മ​ലിം​ഗ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ​നി​ന്നും വി​ര​മി​ച്ചു. ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ർ​മാ​റ്റു​ക​ളി​ൽ​നി​ന്നും വി​ര​മി​ക്കു​ക​യാ​ണെ​ന്ന് മ​ലിം​ഗ അ​റി​യി​ച്ചു. ടെ​സ്റ്റ്, ഏ​ക​ദി​ന ഫോ​ർ​മാ​റ്റു​ക​ളി​ൽ​നി​ന്നും നേ​ര​ത്തെ വി​ര​മി​ച്ച മ​ലിം​ഗ ട്വ​ന്‍റി-20 യി​ല്‍ തു​ട​ര്‍​ന്നി​രു​ന്നു.

ലോ​ക​ക​പ്പ് അ​ടു​ത്തി​രി​ക്കെ​യാ​ണ് ട്വ​ന്‍റി-20​യി​ൽ​നി​ന്നും വി​മ​ര​മി​ക്കു​ക​യാ​ണെ​ന്ന് 38 കാ​ര​നാ​യ താ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 2011 ലാ​ണ് മ​ലിം​ഗ ടെ​സ്റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ച​ത്. 2019 ല്‍ ​ഏ​ക​ദി​ന​ത്തി​ല്‍ നി​ന്നും വി​ര​മി​ച്ചു. ക്രി​ക്ക​റ്റ് യാ​ത്ര​യി​ൽ ത​ന്നെ പി​ന്തു​ണ​ച്ച​വ​ർ​ക്ക് ന​ന്ദി അ​റി​യി​ച്ച മ​ലിം​ഗ യു​വ താ​ര​ങ്ങ​ൾ​ക്ക് ത​ന്‍റെ അ​നു​ഭ​വ സ​മ്പ​ത്ത് പ​ക​ർ​ന്നു​ന​ൽ​കു​മെ​ന്നും ട്വീ​റ്റ് ചെ​യ്തു.

വി​ചി​ത്ര​മാ​യ ബൗ​ളിം​ഗ് ആ​ക്ഷ​നും യോ​ർ​ക്ക​റു​ക​ളു​മാ​ണ് ലോ​ക ക്രി​ക്ക​റ്റി​ൽ മ​ലിം​ഗ​യെ ശ്ര​ദ്ധേ​യ​നാ​ക്കി​യ​ത്. ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ പേ​ടി​സ്വ​പ്ന​മാ​യി​രു​ന്നു മ​ലിം​ഗ​യു​ടെ യോ​ർ​ക്ക​റു​ക​ൾ.

 

Related posts

Leave a Comment