കോട്ടയം: അഞ്ചു വർഷം സംഘടനകളിൽ പ്രധാന ചുമതലകൾ വഹിച്ചവരെ വീണ്ടും ഭാരവാഹിത്വത്തിലേക്കു പരിഗണിക്കേണ്ടതില്ല എന്ന കെപിസിസി തീരുമാനത്തിൽ പല നേതാക്കൾക്കും അങ്കലാപ്പ്. മാനദണ്ഡം കർശനമായി നടപ്പാക്കിയാൽ പല പതിവ് മുഖങ്ങളും തെറിക്കും എന്നതാണ് സ്ഥിതി. ആർക്കെങ്കിലും ഇളവുകിട്ടുമോയെന്ന ആകാംക്ഷയിലാണ് നേതാക്കളിൽ പലരും. ആർക്കെങ്കിലും ഇളവ് നൽകിയാൽ അതിൽപ്പിടിച്ചു സമ്മർദം ശക്തമാക്കി തുടരാണ് ചിലരെങ്കിലും ശ്രമിക്കുന്നത്. കെ.സുധാകരൻ കെപിസിസി പ്രസിഡന്റും വി.ഡി.സതീശൻ പ്രതിപക്ഷനേതാവും ആയി പുതിയ നേതൃത്വം വന്നതിനു പിന്നാലെയാണ് കോൺഗ്രസിനെ സെമികേഡർ രൂപത്തിൽ അടിമുടി പരിഷ്കരിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. ഇതു പാർട്ടിയിൽ ചില്ലറ പൊട്ടിത്തെറികൾക്കും ചില നേതാക്കളുടെ പുറത്തേക്കുള്ള പോക്കിനും വഴിതെളിച്ചെങ്കിലും നടപടികളുമായി മുന്നോട്ടുതന്നെ പോകാനാണ് നേതൃത്വത്തിന്റെ തീരുമാനം. പുറത്തുപോയവരോടൊപ്പം അണികൾ ഒരാളുപോലും പോയിട്ടില്ല എന്നതാണ് നേതൃത്വം മുന്നോട്ടുവയ്ക്കുന്ന വാദം. ഇന്നത്തെ രീതിയിൽ പോയാൽ ഇനി കോൺഗ്രസിനു പിടിച്ചുിനിൽക്കാനാവില്ലെന്നാണ് വിലയിരുത്തൽ. പാർട്ടിയിൽ അടിത്തട്ടുമുതൽ സംസ്ഥാനതലം വരെ…
Read MoreDay: September 18, 2021
വീണ്ടും ദുരഭിമാനക്കൊല! ഒളിച്ചോടിയ കമിതാക്കളെ കൊന്ന് രണ്ടു സംസ്ഥാനങ്ങളിൽ ഉപേക്ഷിച്ചു; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
ന്യൂഡൽഹി: ഉത്തർപ്രദേശ് സ്വദേശികളായ കമിതാക്കളെ പെണ്‍കുട്ടിയുടെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹങ്ങൾ രണ്ടു സംസ്ഥാനങ്ങളിൽ ഉപേക്ഷിച്ചു. ജഹാംഗീർപുരി സ്വദേശികളായ ഉത്തം യാദവ്, നേഹ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിൽ നേഹയ്ക്ക് പ്രായപൂർത്തിയായിട്ടില്ല. അയൽവാസികളായ ഇരുവരും കുറച്ചുകാലമായി പ്രണയത്തിലായിരുന്നു. എന്നാൽ വീട്ടുകാർ ബന്ധത്തെ ശക്തമായി എതിർത്തു. ഇതോടെ ഇരുവരും ജൂലൈ 31ന് ഡൽഹിയിലേക്ക് ഒളിച്ചോടി. പെണ്‍കുട്ടിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ ഇരുവരുടെയും താമസസ്ഥലം കണ്ടെത്തി. പിന്നീടാണ് ഇരുവരെയും ഡൽഹിയിൽ നിന്നും തട്ടിക്കൊണ്ടുപോയത്. യുവാവിന്റെ മൃതദേഹം രാജസ്ഥാനിൽ ഉപേക്ഷിച്ച ബന്ധുക്കൾ പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം തള്ളിയത് മധ്യപ്രദേശിലെ ബിൻഡയിലാണ്. ക്രൂരമർദ്ദനത്തിനിരയാക്കിയ ശേഷമാണ് യുവാവിനെ കൊലപ്പെടുത്തിയത്. സ്വകാര്യ ഭാഗങ്ങൾ മുറിച്ചുകളഞ്ഞ ശേഷം അക്രമികൾ യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ കഴുത്തിൽ കയറുമുറുക്കിയാണ് കൊലപ്പെടുത്തിയത്. യുവാവിന്റെ പിതാവ് മകനെ കാണാനില്ലെന്ന് കാണിച്ച് നൽകിയ പരാതിയെ തുടർന്ന് നടത്തിയ പോലീസ് അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളുകൾ അഴിഞ്ഞത്. പെണ്‍കുട്ടിയുടെ…
Read Moreവീടുനിർമാണത്തിനായി വാനം തോണ്ടുമ്പോൾ..! അനിയന്റെ മകനെ കല്ലെറിഞ്ഞു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി
കൊട്ടാരക്കര: സിപിഎം ബ്രാഞ്ച് സെക്രട്ടറി അയൽവാസി കൂടിയായ അനുജന്റെ മകനെ കല്ലെറിഞ്ഞു പരിക്കേൽപിച്ചതായി പരാതി. കാലിനു പരിക്കേറ്റ കോടാത്തല പടിഞ്ഞാറ് കളങ്ങുവിള വീട്ടിൽ പ്രമോദിന്റെ മകൻ പ്ലസ്ടു വിദ്യാർഥിയായ അഭിഷേക് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിൽസ തേടി. പ്രമോദിന്റെ മൂത്ത സഹോദരനും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ പ്രതാപനെതിരെ കുടുംബം പുത്തൂർ പോലീസിൽ പരാതി നൽകി. പ്രമോദ് വീടുനിർമാണത്തിനായി വാനം തോണ്ടുമ്പോൾ കണ്ടെത്തിയ പാറ പൊട്ടിക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായി. പ്രതാപൻ പാറ പൊട്ടിക്കുന്നത് തടയുകയും തൊഴിലാളികളെ ആക്രമിക്കാൻ ശ്രമിക്കുകയുമുണ്ടായി. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് അഭിഷേകിനെ കല്ലുകൊണ്ടെറിഞ്ഞത്. അഭിഷേകിന്റെ കാലിനാണ് പരിക്കേറ്റിട്ടുള്ളത്. കമ്യൂണിസ്റ്റ് രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രന്റെ ജ്യേഷ്ഠന്റെ മക്കളാണ് പ്രതാപനും പ്രമോദും.
Read Moreമറക്കേണ്ട, 2022 മാര്‍ച്ച് വരെ മാത്രം… പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി
ന്യൂഡൽഹി: പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. 2022 മാര്‍ച്ച് വരെയാണ് നീട്ടിയത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സെസ്(സിബിഡിറ്റി) ആണ് ഇക്കാര്യം അറിയിച്ചത്. നിയമപ്രകാരമുള്ള പിഴ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി 2021 സെപ്റ്റംബര്‍ 30 മുതല്‍ 2022 മാര്‍ച്ച് 31 വരെയും നീട്ടിയെന്നും അറിയിച്ചു.
Read Moreഅച്ഛൻ ഇടയ്ക്കു കയറി, ഗെയിംകളി മുടങ്ങി;അച്ഛനോട് പിണങ്ങി ഏഴു വയസുകാരൻ ചെയ്തത് കണ്ടോ;കോട്ടയം കൈപ്പുഴയിലെ സംഭവം ഞെട്ടിക്കുന്നത്…
ഏറ്റുമാനൂർ: മൊബൈൽ ഫോണിലെ കളി മതിയാക്കി ട്യൂഷനു പോകാൻ പറഞ്ഞ അച്ഛനോടു പിണങ്ങി ഏഴു വയസുകാരനെ വീടുവിട്ടോടി. കോട്ടയത്തെ കൈപ്പുഴയിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് രക്ഷിതാക്കളെയും നാട്ടുകാരെയും ഒരുപോലെ പരിഭ്രാന്തരാക്കിയ സംഭവം. സംഭവമറിഞ്ഞെത്തിയ പോലീസ് സമയോചിതമായി ഇടപെട്ടതിനാൽ കുട്ടി ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്തി രക്ഷിതാക്കളുടെ അടുത്തെത്തിക്കാനായി. വീട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ച കുട്ടിയെ മിഠായി നൽകി അനുനയിപ്പിച്ചാണ് തിരികെ വീട്ടിലെത്തിച്ചത്. അച്ഛനോട് പിണങ്ങി കുട്ടി വീടുവിട്ട് ഓടിയതിനെത്തുടർന്ന് നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ കുട്ടിയെ ആരോ കാറിൽ കടത്തിക്കൊണ്ടു പോയതായി പ്രചാരണമുണ്ടായത് വീട്ടുകാരെ പരിഭ്രാന്തരാക്കി. പരാതി കിട്ടിയതിനെത്തുടർന്ന് ഏറ്റുമാനൂർ പോലീസ് അന്വേഷണത്തിനിറങ്ങി. ഒരു മണിക്കൂറിന് ശേഷം കൈപ്പുഴ ആട്ടുകാരൻ കവലയിൽ വച്ച് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ആർ. രാജേഷ് കുമാർ, ഗ്രേഡ് എസ്ഐ സോണി ജോസഫ്, സിപിഒമാരായ എ. അനീഷ്, പി.സി. സജി,…
Read Moreപോലീസ് കൈയ്ക്ക് പിടിച്ചത് അഴിക്കുള്ളിലേക്ക് കയറ്റാൻ..!പതിനാലുകാരിയുടെ കൈയ്ക്ക് പിടിച്ച യുവാവിന് മൂന്നുവര്‍ഷം കഠിനതടവും പിഴയും
കാസര്‍ഗോഡ്: പതിനാലുകാരിയുടെ കൈയില്‍ കയറിപ്പിടിച്ച് മാനഹാനി വരുത്തിയ കേസില്‍ യുവാവിന് പോക്സോ വകുപ്പുകള്‍ പ്രകാരം മൂന്നു വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒമ്പത് മാസം അധികം തടവ് അനുഭവിക്കണം. ബന്തടുക്ക മാരിപ്പടുപ്പിലെ പി.കെ. സുരേഷിനെയാണ് കാസര്‍ഗോഡ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ.വി. ഉണ്ണികൃഷ്ണന് ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി. 2016 ജനുവരി പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബേഡകം എസ്ഐയായിരുന്ന ജയകുമാർ ആണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
Read More