എല്ലാം ഗോ​വി​ന്ദാ..! മാ​ന​സ​പൂ​ജ ചെ​യ്യാ​നൊ​രു​ങ്ങി​യ സു​രേ​ഷ്ഗോ​പി​ക്കി​ല്ല; ഇ​ട​ത് സ്ഥാ​നാ​ർ​ഥി കെ.​രാ​ധാ​കൃ​ഷ്ണ​ന് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് ക​ലാ​മ​ണ്ഡ​ലം ഗോ​പി

തൃ​ശൂ​ര്‍: വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ ആ​ല​ത്തൂ​രി​ലെ ഇ​ട​ത് സ്ഥാ​നാ​ർ​ഥി കെ.​രാ​ധാ​കൃ​ഷ്ണ​നാ​യി വോ​ട്ട​ഭ്യ​ർ​ഥി​ച്ച് ക​ലാ​മ​ണ്ഡ​ലം ഗോ​പി. വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് ക​ലാ​മ​ണ്ഡ​ലം ഗോ​പി​യു​ടെ വോ​ട്ട​ഭ്യ​ർ​ഥ​ന. മ​ന്ത്രി​യാ​യ കെ. ​രാ​ധാ​കൃ​ഷ്ണ​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ക​ലാ​മ​ണ്ഡ​ലം ഗോ​പി വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു​ണ്ട്.

തൃ​ശൂ​രി​ൽ സു​രേ​ഷ് ഗോ​പി​ക്ക് വേ​ണ്ടി പ​ല വി​ഐ​പി​ക​ളും ക​ലാ​മ​ണ്ഡ​ലം ഗോ​പി​യെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് മ​ക​ൻ ര​ഘു​വി​ന്‍റെ ആ​രോ​പ​ണം വി​വാ​ദ​മാ​യി​രു​ന്നു.

സു​രേ​ഷ് ഗോ​പി കാ​ണാ​നെ​ത്തു​മെ​ന്നും അ​നു​ഗ്ര​ഹി​ക്ക​ണ​മെ​ന്നും ഒ​രു ഡോ​ക്ട​ർ നി​ർ​ബ​ന്ധി​ച്ചെ​ന്ന് ക​ലാ​മ​ണ്ഡ​ലം ഗോ​പി​യു​ടെ മ​ക​ൻ ര​ഘു​ഗു​രു​കൃ​പ ഫെ​യ്സ്ബു​ക്കി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് വി​വാ​ദ​ങ്ങ​ൾ തു​ട​ങ്ങി​യ​ത്.

പ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ആ​ശാ​ന് പ​ത്മ വി​ഭൂ​ഷ​ൺ വേ​ണ്ടേ എ​ന്ന് ചോ​ദി​ച്ച​താ​യും മ​ക​ൻ ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു. എ​ന്നാ​ൽ ക​ലാ​മ​ണ്ഡ​ലം ഗോ​പി​യെ വി​ളി​ക്കാ​ൻ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​യു​ടെ പ്ര​തി​ക​ര​ണം.

Related posts

Leave a Comment