പോ​ലീ​സ് കൈ​യ്ക്ക് പി​ടി​ച്ച​ത് അ​ഴി​ക്കു​ള്ളി​ലേ​ക്ക് ക​യ​റ്റാ​ൻ..!​പ​തി​നാ​ലു​കാ​രി​യു​ടെ കൈ​യ്ക്ക് പി​ടി​ച്ച യു​വാ​വി​ന് മൂ​ന്നു​വ​ര്‍​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

കാ​സ​ര്‍​ഗോ​ഡ്: പ​തി​നാ​ലു​കാ​രി​യു​ടെ കൈ​യി​ല്‍ ക​യ​റി​പ്പി​ടി​ച്ച് മാ​ന​ഹാ​നി വ​രു​ത്തി​യ കേ​സി​ല്‍ യു​വാ​വി​ന് പോ​ക്സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം മൂ​ന്നു വ​ര്‍​ഷം ക​ഠി​ന ത​ട​വി​നും 25,000 രൂ​പ പി​ഴ​യും ശി​ക്ഷ. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​മ്പ​ത് മാ​സം അ​ധി​കം ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

ബ​ന്ത​ടു​ക്ക മാ​രി​പ്പ​ടു​പ്പി​ലെ പി.​കെ. സു​രേ​ഷി​നെ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് കോ​ട​തി (ഒ​ന്ന്) ജ​ഡ്ജ് എ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ശി​ക്ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. പ്ര​കാ​ശ് അ​മ്മ​ണ്ണാ​യ ഹാ​ജ​രാ​യി.

2016 ജ​നു​വ​രി പ​ത്തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ബേ​ഡ​കം എ​സ്ഐ​യാ​യി​രു​ന്ന ജ​യ​കു​മാ​ർ ആ​ണ് കേ​സ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Related posts

Leave a Comment