തമിഴിൽ തല എന്നാൽ തലവൻ എന്നർഥം. അതുകൊണ്ടുതന്നെ തല എന്നാണ് എം.എസ്. ധോണിയെ ചെന്നൈ സൂപ്പർ കിംഗ്സ് താരങ്ങളും ആരാധകരും വിമർശകരുമെല്ലാം വിളിക്കുന്നത്. തലവൻ എന്നതിലുപരി, തലയിൽ എന്തെങ്കിലും ഉള്ളവൻ എന്നും ധോണിയുടെ കാര്യത്തിൽ മാറ്റിയെഴുതിയാൽ അതു ന്യായവും യുക്തവുംതന്നെ. ക്രിക്കറ്റ് മൈതാനത്തെ ജീനിയസാണ് താനെന്ന് ഒരിക്കൽക്കൂടി ധോണി തെളിയിച്ചു. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലായിരുന്നു തലയുടെ തല ക്രിക്കറ്റ് ലോകം കണ്ടത്. മത്സരശേഷം ഇന്ത്യൻ മുൻ താരം വീരേന്ദർ സെവാഗ് അക്കാര്യം അടിവരയിടുകയും ചെയ്തു, ഐപിഎല്ലിൽ ഒരു ജീനിയസ് ഉണ്ടെങ്കിൽ അത് എം.എസ്. ധോണിയാണ്- സെവാഗിന്റെ വാക്കുകൾ. ഐപിഎൽ 2021 സീസണിന്റെ രണ്ടാം ഭാഗം യുഎഇയിൽ പുനരാരംഭിച്ചത് ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള പോരാട്ടത്തിലൂടെയായിരുന്നു. 11 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 48 റണ്‍സ് എന്ന നിലയിൽനിന്ന് കരകയറി ആറ് വിക്കറ്റ്…
Read MoreDay: September 21, 2021
അപകടത്തിൽപ്പെട്ട സൈക്കിൾ യാത്രികന് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിൻ
കൊല്ലം: അപകടത്തിൽപെട്ടു കിടന്ന സൈക്കിൾ യാത്രികന് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിൻ. കുരിയപ്പുഴ പാലത്തിൽ സൈക്കിളിൽ നിന്നു വീണ തെക്കേചിറ സ്വദേശി തുളസീധരനെയാണ് മന്ത്രി നേരിട്ട് ഇടപെട്ട് ആശുപത്രിയിലെത്തിച്ചത്. കരുനാഗപ്പള്ളിയിലെ പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു മന്ത്രി. കുരിയപ്പുഴയിൽ റോഡിൽ വീണുകിടന്ന തുളസീധരനെ കണ്ട മന്ത്രി വാഹനം നിർത്തുകയും പുറത്തിറങ്ങിആശുപത്രിയിലെത്തിക്കാൻ നിർദേശം നൽകുകയായിരുന്നു. മന്ത്രിക്ക് അകമ്പടി വന്ന കരുനാഗപ്പള്ളി എസ്ഐ ധന്യയുടെ നേതൃത്വത്തിലുള്ള പോലീസിന് സംഘത്തിനാണ് നിർദേശം നൽകിയത്. തുളസീധരനെ ഉടൻതന്നെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചു. തുളസീധരന്റെ പരിക്ക് ഗുരുതരമല്ലെന്ന് മന്ത്രി അറിയിച്ചു. റോഡപകടത്തിൽപ്പെട്ടു കിടക്കുന്നവരെ രക്ഷിക്കാൻ മടികാണിക്കരുതെന്നും മന്ത്രി ഓർമിപ്പിച്ചു.
Read Moreപ്രസവത്തോടെ തള്ള ആട് ചത്തു! ആട്ടിൻകുട്ടിക്ക് തുണയായി വെച്ചൂർ പശു; വീട്ടിൽ വേറെ ആടുകളുണ്ടെങ്കിലും ആട്ടിൻകുട്ടി പശുവുമായിട്ടാണ് ചങ്ങാത്തം
മൂവാറ്റുപുഴ: തള്ളയാടിനെ നഷ്ടപ്പെട്ട ആട്ടിൻകുട്ടിക്ക് തുണയായി വെച്ചൂർപശു. പ്രസവത്തോടെ തള്ള ആട് ചത്തുപോയ ആട്ടിൻ കുട്ടിയെ തന്റെ കുഞ്ഞിനെ പോലെ സംരക്ഷിക്കുന്ന വെച്ചൂർ പശു കൗതകമാകുന്നു. മീങ്കുന്നം ആറൂർ കോച്ചേരിൽ ചെറിയാൻ തോമസിന്റെ വെച്ചൂർ ഇനത്തിൽപ്പെട്ട പശുവാണ് തള്ളയാട് ചത്തുപോയ ആട്ടിൻകുട്ടിയെ തന്റെ കുഞ്ഞിനെപോലെ സംരക്ഷിക്കുന്നത്. ഏഴ് ദിവസം മുന്‍പാണ് പ്രസവത്തോടെ തള്ളയാടും ഒരു ആട്ടിൻ കുട്ടിയും ചത്തത്. രക്ഷപ്പെട്ട ആട്ടിൻകുട്ടിയെ പശുവിന്റെ പാലും വീട്ടിലെ മറ്റ് ആടുകളുടെ പാലും കറന്നെടുത്ത് നൽകിയാണ് ചെറിയാൻ തോമസും കുടുംബവും സംരക്ഷിച്ച് പോന്നത്. ഒരാഴ്ച പിന്നിട്ടതോടെ ആട്ടിൻകുട്ടി തുള്ളിച്ചാടി കളിക്കാൻ തുടങ്ങിയതോടെയാണ് വീട്ടിൽ മൂന്ന് മാസം മുന്‍പ് പ്രസവിച്ച വെച്ചൂർ പശുവിന്റെ അകിടിൽ നിന്നും പാല് കുടിക്കാനും പശുവിന്റെ കളികൂട്ടുകാരനുമായി മാറിയത്. വീട്ടിൽ വേറെ ആടുകളുണ്ടെങ്കിലും ആട്ടിൻകുട്ടി പശുവുമായിട്ടാണ് ചങ്ങാത്തം.
Read Moreനാലു പതിറ്റാണ്ടിന്റെ പെരുമയില്‍ ചിരിയുടെ പരേഡ് ! വിറ്റുപോയത് നൂറു രൂപയുടെ രണ്ടോ മൂന്നോ ടിക്കറ്റ്; ആ ചരിത്രം ഇങ്ങനെ…
സിജോ പൈനാടത്ത് കൊച്ചി: ചിരിക്കു പുതിയ മേല്‍വിലാസം കുറിച്ച മിമിക്സ് പരേഡ് വേദിയിലേറിയിട്ട് ഇന്നു നാലു പതിറ്റാണ്ടു തികയുന്നു. കോമഡി ആസ്വാദകര്‍ക്കു നവ്യാനുഭവം പകര്‍ന്ന കൊച്ചിന് കലാഭവന്റെ ആറു കലാകാരന്മാര് ചേര്‍ന്നു 1981 സെപ്റ്റംബര്‍ 21നാണു മിമിക്സ് പരേഡ് ആദ്യമായി വേദിയില്‍ അവതരിപ്പിച്ചത്. കൊച്ചിയിലെ ഫൈന്‍ ആര്‍ട്സ് ഹാളില്‍ അന്നു വൈകുന്നേരം 6.30നായിരുന്നു മിമിക്സ് പരേഡിന്റെ ചരിത്രപരമായ അരങ്ങേറ്റം. സിഎംഐ വൈദികനായിരുന്ന ഫാ. ആബേലിന്റെ മനസിലുദിച്ച മിമിക്സ് പരേഡിന് ആശയപൂര്ണതയും അവതരണമികവും നല്കി വേദിയിലെത്തിച്ച ചിരിസംഘത്തില് ഇന്നു സിനിമാരംഗത്തു പ്രശസ്തരായ സിദ്ദിഖും ലാലും സ്റ്റേജ് ഷോകളിലൂടെ അറിയപ്പെട്ട കെ.എസ്. പ്രസാദും ഉണ്ടായിരുന്നു. അന്‍സാര്‍, റഹ്മാന്, വര്ക്കിച്ചന് പേട്ട എന്നിവരായിരുന്നു മിമിക്സ് പരേഡിന്റെ ആദ്യ അവതരണത്തിനു വേദിയിലെത്തിയ മറ്റുള്ളവര്‍. കെ.എസ്. പ്രസാദിന്റെ സഹോദരന് പ്രദീപും സുഹൃത്തും ചേര്‍ന്നാണു 1,500 രൂപയ്ക്കു പരിപാടി ബുക്ക് ചെയ്തത്. ഓരോ ആര്‍ട്ടിസ്റ്റിനും പ്രതിഫലം…
Read Moreഇത് ഹാജിറ ഉമ്മ, ഒറ്റപ്പാലം നഗരത്തിന് സുപരിചിത..! മാനസിക വിഭ്രാന്തിയുടെ യാത്രക്കിടയിലും വാക്സിൻ സ്വീകരിച്ചു; ഈ ജീവിതം ആരും അറിയാതെ പോകരുത്…
ഒറ്റപ്പാലം: ബോധമണ്ഡലം മറച്ച മാനസിക വിഭ്രാന്തിയുടെ യാത്രക്കിടയിലും ഹാജിറുമ്മയും വാക്സിൻ സ്വീകരിച്ചു. ഒറ്റപ്പാലം നഗരസഭയുടെ ആശ്രയ ഭവനം അന്തേവാസിയായ ഹാജിറ (67) ഉമ്മക്ക് ആരോ പറഞ്ഞ് കേട്ട അറിവ് എപ്പോഴോ ഓർമ്മയുടെ ഇത്തിരി വെട്ടത്തുണ്ടായിരുന്നു. ഇതാണ് കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാനും കാരണമായത്. ഇത് ഹാജിറ ഉമ്മ ഒറ്റപ്പാലം നഗരത്തിന് ഇവർ സുപരിചിതയാണ്. മാനസിക അസ്വാസ്ഥ്യം കാണിക്കാറുണ്ടെങ്കിലും കഴിഞ്ഞ 20 കൊല്ലത്തിലധികമായി ഒറ്റപ്പാലത്തിന്റെ തെരുവിലാണ് ഇവരുടെ ജീവിതം. തോന്നിയാൽ പേപ്പർ, അട്ടപ്പെട്ടി , പ്ലാസ്റ്റിക് സാധനങ്ങൾ എന്നിവ കടകളിൽ നിന്നും, ഓഫീസുകളിൽ നിന്നും ശേഖരിച്ച് ആക്രി കടയിൽ കൊണ്ടുപോയി വിൽപ്പന നടത്തും. സഹായിക്കാൻ മറ്റാരുമില്ലാതെ കട തിണ്ണയിലും, റോഡരികിലും, താലൂക്ക് ആശുപത്രിയുടെ വരാന്തയിലും ഭാണ്ഡകെട്ടുമായി അന്തിയുറങ്ങിയിരുന്ന ഹാജിറ ഉമ്മക്ക് അടുത്ത കാലത്താണ് ഒറ്റപ്പാലം നഗരസഭ ആശ്രയഭവനം നൽകിയത്. ഒറ്റക്കായതു കൊണ്ടു തന്നെ വാക്സിൻ എടുക്കുന്നതിനെ കുറിച്ചോ ,അതിന്റെ…
Read Moreപണം, അത് വിഷ്ണുവിന് പ്രശ്നമല്ല ! ഐ ഫോണ്‍ വാങ്ങാന്‍ ശ്രമിച്ച വിഷ്ണുവിന്റെ തന്ത്രം പാളി; കോട്ടയം വെസ്റ്റ് പോലീസ് ഓടിച്ചിട്ടു പിടികൂടി
കോട്ടയം: നോട്ടുകെട്ടെന്ന വ്യാജേന വെള്ള പേപ്പർ കെട്ട് നല്‍കിയയാളെ കോട്ടയം വെസ്റ്റ് പോലീസ് ഓടിച്ചിട്ടു പിടികൂടി. കൊല്ലം ശൂരനാട് സ്വദേശി പ്ലാവിലശേരിയിൽ വിഷ്ണു ചന്ദ്രനെ (29)യാണ് പോലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകുന്നേരം കോട്ടയം ഭാരത് ആശുപത്രിക്കു സമീപമാണ് സംഭവം. കോട്ടയം സ്വദേശിയായ യുവാവ് ഇയാളുടെ രണ്ട് ഐഫോണുകൾ വിൽക്കാനുണ്ടെന്നു കാണിച്ചു ഓണ്‍ലൈൻ വില്പന സൈറ്റായ ഒഎൽഎക്സിൽ പരസ്യം നല്കി. ഇതു കണ്ട വിഷ്ണു ഫോണ്‍ ഇഷ്ടപ്പെട്ടുവെന്നും വാങ്ങാൻ താത്പര്യമുണ്ടെന്നും കാണിച്ച് ഉടമയെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് ഇന്നലെ വൈകുന്നേരം ഭാരത് ആശുപത്രിക്കു സമീപത്തു വച്ചു പണം നല്കി ഫോണ്‍ വാങ്ങിക്കൊള്ളാമെന്ന് വാക്ക് പറഞ്ഞുറപ്പിച്ചു. ഇതോടെ വൈകുന്നേരത്തോടെ പറഞ്ഞുറപ്പിച്ച സമയത്ത് രണ്ടു പേരും സ്ഥലത്തെത്തി. ഫോണ്‍ വാങ്ങിനോക്കിയ വിഷ്ണു പണമാണെന്നു പറഞ്ഞ് ഒരുപൊതി ഫോണ്‍ നല്‍കിയയാൾക്കു കൈമാറി. തുടർന്നു ഫോണുകളുമായി ഓടിരക്ഷപ്പെടുകയായിരുന്നു. ഫോണ്‍ വില്പന നടത്തിയയാൾ ബഹളമുണ്ടാക്കിയതോടെ…
Read Moreഅവരുടെ നിഗമനം തെറ്റി, പ്രതീക്ഷിച്ചത് ലഭിച്ചതുമില്ല, കുടുങ്ങുകയും ചെയ്തു! പൊന്‍കുന്നത്ത് നടന്ന സംഭവം ഇങ്ങനെ…
പൊൻകുന്നം: കല്ലറയ്ക്കൽ സ്റ്റോഴ്സ് ഉടമ തച്ചപ്പുഴ കല്ലറയ്ക്കൽ കെ.ജെ. ജോസഫിന്റെ വാഹനം തടഞ്ഞു പണം കവർന്ന കേസിൽ നാലുയുവാക്കൾ അറസ്റ്റിൽ. കഴിഞ്ഞ 17ന് രാത്രി കടയടച്ചു മടങ്ങിയപ്പോൾ തച്ചപ്പുഴ റോഡിൽ പണം തട്ടിയെടുത്ത ചേനപ്പാടി തരകനാട്ടുകുന്ന് പറയരുവീട്ടിൽ അഭിജിത്ത് (25), തന്പലക്കാട് തൊണ്ടുവേലി കൊന്നയ്ക്കാപറന്പിൽ ഹരികൃഷ്ണൻ (24), തന്പലക്കാട് വേന്പനാട്ട് രാജേഷ് (23), തന്പലക്കാട് കുളത്തുങ്കൽ മുണ്ടപ്ലാക്കൽ ആൽബിൻ (26) എന്നിവരാണ് അറസ്റ്റിലായത്. 25,000 രൂപയാണു വാഹനത്തിൽനിന്ന് ഇവർ തട്ടിയെടുത്തത്. മൊത്തവിൽപ്പന വ്യാപാരിയായതിനാൽ കൂടുതൽ പണമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാൽവർസംഘം കവർച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ബിഗ്ഷോപ്പറുമായി പതിവായി വാനിൽ കയറി മടങ്ങുന്ന കടയുടമയെ പലദിവസം നിരീക്ഷിച്ചാണിവർ പദ്ധതി തയാറാക്കിയത്. അഭിജിത്തിനെ ചേനപ്പാടിയിലെ വീട്ടിൽനിന്നും മറ്റുള്ളവരെ എറണാകുളം ഇടപ്പള്ളിയിലെ ലോഡ്ജിൽ നിന്നുമാണു പിടികൂടിയത്. ഇവരുടെ പക്കൽനിന്നു കത്തികളും കവർച്ചയ്ക്ക് ഉപയോഗിച്ച ബൈക്കുകളും കണ്ടെടുത്തു. കുറച്ചുപണം ഇവർ ചെലവഴിച്ചു.…
Read Moreമകളെ ആശുപത്രിയിൽ കൊണ്ടുപോകാൻ അനുവദിച്ചില്ല, 2000 രൂപ പിഴ! സ്കൂട്ടർ യാത്രികനുനേരെ പോലീസ് അതിക്രമമെന്നു പരാതി; പരാതിയില്‍ പറയുന്നത് ഇങ്ങനെയൊക്കെ…
പുതുക്കാട്: ഫോണിൽ സംസാരിച്ചെന്നു പറഞ്ഞ് സ്കൂട്ടർ യാത്രികനായ ദളിത് യുവാവിനെ തടഞ്ഞു നിർത്തി വരന്തരപ്പിള്ളി പോലീസിന്റെ അതിക്രമം. മകളെ ആശുപത്രിയിൽ കൊണ്ടുപോകാൻ അനുവദിച്ചില്ലെന്നും പരാതി. നന്തിപുലം സ്വദേശി കൈപ്പുള്ളി കൃഷ്ണകുമാറിനാണ് ദുരനുഭവം. കഴിഞ്ഞ 16നായിരുന്നു പരാതിക്കിടയാക്കിയ സംഭവം. വീട്ടിൽ സുഖമില്ലാതിരുന്ന മകളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ജോലി സ്ഥലത്തുനിന്നു രൂപ വാങ്ങി വരുന്നതിനിടെ വാഹന പരിശോധന നടത്തിയിരുന്ന എസ്ഐ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു. മകളാണ് വിളിച്ചതെന്നും സുഖമില്ലാതിരിക്കുകയാണെന്നും പറഞ്ഞിട്ടും എസ്ഐ വഴങ്ങിയില്ലെന്നും 2000 രൂപ പിഴയിട്ടതായും ലൈസൻസ് സ്റ്റേഷനിലെത്തി കൈപ്പറ്റാനുമായിരുന്നു എസ്ഐ യുടെ നിർദേശം. റോഡരികിൽ സ്കൂട്ടർ നിർത്തിയാണ് സംസാരിച്ചതെന്നും സ്റ്റാർട്ട് ചെയ്ത ശേഷം വീണ്ടും വിളിച്ചപ്പോൾ ഫോണ്‍ എടുത്ത് നോക്കുക മാത്രമാണ് ചെയ്തതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ഇതിനിടെ മകൾ വീണ്ടും വിളിച്ചപ്പോൾ കൃഷ്ണകുമാർ മൊബൈൽ ഫോണ്‍ എസ്ഐയെ കാണിച്ചു. അപ്പോൾ നിന്റെ മകളുടെ കാര്യം…
Read Moreശബരിമല വിമാനത്താവളം ! ഡിജിസിഎ റിപ്പോർട്ട് ജില്ലയുടെ വികസനസ്വപ്നങ്ങൾക്കു തിരിച്ചടിയാകുമോ ?
കോട്ടയം: ജില്ലയുടെ വികസനസ്വപ്നങ്ങൾക്കു ചിറകുവിടർത്തിയ ശബരിമല വിമാനത്താവള പദ്ധതിയുടെ ഭാവിയിൽ ആശങ്ക. ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ഒട്ടും സുരക്ഷിതമല്ലെന്നു ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കണ്ടെത്തിയതോടെയാണു പദ്ധതി ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്. ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിന്റെ 2263 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനു സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിരുന്നതാണ്. ഡിജിസിഎയുടെ വിലയിരുത്തൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് വ്യക്തമാക്കിയ നിലയ്ക്കു പദ്ധതിയുടെ നടത്തിപ്പ് ഇനിയെങ്ങനെയാകുമെന്ന സംശയം ഉയരുന്നു. കോവിഡിന്റെ ആഗമനവും രണ്ടു തെരഞ്ഞെടുപ്പും കാരണം കുറച്ചുകാലമായി പദ്ധതിയുടെ പ്രവർത്തനം മന്ദഗതിയിലായിരുന്നു. ഇടതു സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് ശബരി വിമാനത്താവളം. ഗതാഗത വകുപ്പിന്റെ കീഴിലാണു സംസ്ഥാനത്തെ വ്യോമയാന വിഭാഗമെങ്കിലും വിമാനത്താവളങ്ങൾ സംബന്ധിച്ച കാര്യങ്ങളുടെ മേൽനോട്ടം മുഖ്യമന്ത്രിക്കാണ്. വിമാനത്താവളത്തിനായി ഭൂമിയുടെ സ്ഥലമെടുപ്പ് സംബന്ധിച്ച് റവന്യു വകുപ്പിന്റെ നിലപാടും നിർണായകമായിരുന്നു. വിമാനത്താവള നിർമാണത്തിന് അനുയോജ്യമായ സ്ഥലം ഏറ്റെടുക്കാൻ അഞ്ചു വർഷമായി…
Read Moreസ്കൂളുകൾ തുറക്കാൻ മുന്നൊരുക്കം തുടങ്ങി; രക്ഷിതാക്കൾക്ക് ആശങ്ക ബാക്കി! ഇനി വാക്സിനെടുക്കാനുള്ളവരുടെ പേരുവിവരങ്ങൾ ആരോഗ്യവകുപ്പിന് കൈമാറി
തൊടുപുഴ: നവംബറിൽ സ്കൂളുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചതോടെ ജില്ലയിലും മുന്നൊരുക്കങ്ങൾ തുടങ്ങി. അധ്യാപകർക്ക് പൂർണമായും വാക്സിൻ നൽകാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ വ്യക്തമായ മാർഗ നിർദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടില്ല. എങ്കിലും സ്കൂളുകൾ തുറക്കാനുള്ള നീക്കവുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് ഇതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചത്. എന്നാൽ കോവിഡിന്റെ ഭീഷണി പൂർണമായും നീങ്ങാത്ത സാഹചര്യത്തിൽ വിദ്യാർഥികളെ സ്കൂളുകളിലേക്ക് വിടുന്ന കാര്യത്തിൽ നല്ലൊരു വിഭാഗം രക്ഷിതാക്കൾക്കും ആശങ്കയുണ്ട്. രണ്ടു വർഷത്തോളമായി അടഞ്ഞു കിടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നീണ്ട ഇടവേളയ്ക്കു ശേഷം തുറക്കുന്നത്. ലോവർ, അപ്പർ പ്രൈമറി ക്ലാസുകളും, ഹയർസെക്കൻഡറി ക്ലാസുകളുമാണ് ആദ്യം തുടങ്ങുന്നത്. ജില്ലയിലെ സ്കൂളിൽ അധ്യാപകരും അനധ്യാപകരുമായി ആറായിരത്തോളം പേരാണുള്ളത്. ഇതിൽ 179 അധ്യാപകരും 24 അനധ്യാപകരും ഒഴികെയുള്ളവർ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാലാണ് ഇവരുടെ വാക്സിനേഷൻ വൈകിയതെന്ന് ജില്ലാ…
Read More