ജോണ്സണ് വേങ്ങത്തടം കോട്ടയം: കേരളം പ്രളയഭീതിയിൽ വിറങ്ങലിച്ചു നില്ക്കുന്പോൾ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേസുകൾ വീണ്ടും സുപ്രീംകോടതിയിൽ സജീവമാകുന്നു. ഉരുൾപൊട്ടലുകളും മേഘവിസ്ഫോടനങ്ങളും കേരളത്തിന്റെ മലയോരമേഖലകളിൽ ഭീതി ജനിപ്പിക്കുന്പോൾ നിർമാതാക്കൾ വെറും അറുപതു വർഷത്തെ ആയുസ് കൽപ്പിച്ച മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചിട്ട് 126 വർഷങ്ങൾ കഴിഞ്ഞത് ആശങ്കയോടെയാണ് മലയാളി നോക്കിക്കാണുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട 999 വർഷത്തെ പാട്ടക്കരാർ റദ്ദാക്കാൻ കേരള സർക്കാരിനു നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജി സുപ്രീം കോടതി 25 നു വീണ്ടും പരിഗണിക്കും. കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ് നൽകിയിട്ടുള്ള ഹർജിയും ഇതോടൊപ്പം പരിഗണിക്കും. ഇതിനിടെ കേരളത്തിന്റെ എതിർപ്പ് വകവയ്ക്കാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ റൂൾ കർവ് നിശ്ചയിച്ച് കേന്ദ്ര ജല കമ്മീഷൻ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി. വർഷത്തിൽ രണ്ടു തവണ പരമാവധി ജലനിരപ്പായ 142…
Read MoreDay: October 20, 2021
സ്കോട്ട്ലൻഡ് ക്രിക്കറ്റ് ടീമിന്റെ ട്വന്റി-20 ലോകകപ്പ് ജഴ്സിക്ക് പറയാനൊരു കഥയുണ്ട്..!
സ്കോട്ട്ലൻഡ് ക്രിക്കറ്റ് ടീമിന്റെ ട്വന്റി-20 ലോകകപ്പ് ജഴ്സിക്ക് ഒരു കഥയുണ്ട്. സ്കോട്ട്ലൻഡിന്റെ ലോകകപ്പ് ജഴ്സി ഡിസൈൻ ചെയ്തത് വെറും 12 വയസ് മാത്രമുള്ള റബേക്ക ഡൗണി. കൂട്ടുകാർക്കൊപ്പം കളിചിരിയുമായി നടക്കുന്ന ഈ ചെറു പ്രായത്തിലാണു റബേക്ക ഇത്രയും വലിയൊരു കാര്യം ചെയ്തതെന്നതാണു ശ്രദ്ധേയം. തങ്ങളുടെ ജഴ്സി ഡിസൈൻ ചെയ്തത് റബേക്ക ഡൗണിയാണെന്നതു ക്രിക്കറ്റ് ലോകത്തെ അറിയിച്ചതു സ്കോട്ട്ലൻഡാണ്. സ്കോട്ട്ലൻഡ് ജഴ്സി ധരിച്ച് ചിരിച്ചുനിൽക്കുന്ന റബേക്കയുടെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടാണ് ക്രിക്കറ്റ് സ്കോട്ട്ലൻഡ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സ്കൂൾ കുട്ടികളിൽനിന്നു ജഴ്സി ഡിസൈൻ ക്രിക്കറ്റ് സ്കോട്ട്ലൻഡ് ആവശ്യപ്പെട്ടിരുന്നു. 200 വിദ്യാർഥികൾ അയച്ച ജഴ്സിയിൽനിന്നു ക്രിക്കറ്റ് സ്കോട്ട്ലൻഡ് തെരഞ്ഞെടുത്തത് റബേക്കയുടെ ഡിസൈൻ. ദേശീയ ചിഹ്നമായ കള്ളിമുൾച്ചെടിയിൽനിന്നാണ് ജഴ്സിയിലെ നിറമായ പർപ്പിൾ റബേക്ക തെരഞ്ഞെടുത്തത്.
Read Moreഹിന്ദി പഠിക്കൂ, എന്നിട്ട് റീഫണ്ട് ചെയ്യാം…! തമിഴ് കസ്റ്റമറെ പരിഹസിച്ചതിന് മാപ്പ് പറഞ്ഞ് സൊമാറ്റോ; പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുത്തു
ചെന്നൈ: പരാതിയുമായെത്തിയ തമിഴ് ഉപഭോക്താവിനെ ഹിന്ദി അറിയില്ലെന്ന പേരിൽ കസ്റ്റമര്‍ കെയര്‍ ഏജന്റ് അപമാനിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സൊമാറ്റൊ. തമിഴിലും ഇംഗ്ലീഷിലും വിശദീകരണക്കുറിപ്പിറക്കിയാണ് സമൂഹമാധ്യമങ്ങളിൽ ആളിക്കത്തുന്ന പ്രതിഷേധം അണയ്ക്കാൻ കമ്പനിയുടെ നീക്കം. പിന്നാലെ പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുക്കുകയും ചെയ്തു. ഓര്‍ഡര്‍ ചെയ്ത ഭക്ഷണ ഇനങ്ങളില്‍ ഒരെണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് അതിന്റെ പണം റീഫണ്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട തമിഴ്നാട് സ്വദേശി വികാസിനാണ് ദുരനുഭവം ഉണ്ടായത്. സൊമാറ്റോയിൽ ഭക്ഷണം ഓർഡർ ചെയ്യുകയും ഒരു ഇനം നഷ്ടപ്പെടുകയും ചെയ്തു. എനിക്ക് ഹിന്ദി അറിയാത്തതിനാൽ തുക തിരികെ നൽകാനാവില്ലെന്ന് കസ്റ്റമർ കെയർ പറയുന്നു. ഒരു ഇന്ത്യക്കാരനായ എനിക്ക് ഹിന്ദി അറിയണം എന്ന പാഠവും ഉൾക്കൊള്ളുന്നു. അയാൾക്ക് തമിഴ് അറിയാത്തതിനാൽ എന്നെ ഒരു നുണയനാണെന്ന് മുദ്രകുത്തുകയും ചെയ്തു. -വികാസ് ട്വീറ്റ് ചെയ്തു. ഈ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ വികാസ്…
Read Moreകോവിഡ് ബാധിച്ചു മരിച്ചതു വീട്ടിലോ? എങ്കിൽ സർക്കാരിന്റെ കോവിഡ് മരണ ലിസ്റ്റിൽ ഉൾപ്പെടുമെന്നതു വ്യാമോഹം മാത്രം…
തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചതു വീട്ടിൽവച്ചാണോ? എങ്കിൽ സർക്കാരിന്റെ കോവിഡ് മരണ ലിസ്റ്റിൽ ഉൾപ്പെടുമെന്നതു വ്യാമോഹം മാത്രം. കോവിഡ് മരണങ്ങൾ ഉൾപ്പെടുത്താനും അപ്പീൽ നൽകാനുമായി ആരോഗ്യവകുപ്പ് തയാറാക്കിയിരിക്കുന്ന വെബ്സൈറ്റിലാണ് കെണിയൊരുക്കി വച്ചിരിക്കുന്നത്. സൈറ്റിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെങ്കിൽ ആശുപത്രി രേഖകൾ നിർബന്ധമാക്കിയതാണ് ആയിരക്കണക്കിനു പേർക്കു കുരുക്കായിരിക്കുന്നത്. ഇതുമൂലം വീട്ടിൽ തന്നെ കഴിഞ്ഞു കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾക്കൊന്നും സൈറ്റിൽ രജിസ്റ്റർ ചെയ്യാനോ അപ്പീൽ നൽകാനോ കഴിയാത്ത സ്ഥിതിയാണ്. ആശുപത്രി രേഖകൾ സൈറ്റിൽ സമർപ്പിച്ചെങ്കിൽ മാത്രം അപേക്ഷാ ഫോം സമ്മിറ്റ് ചെയ്യാൻ കഴിയുന്ന തരത്തിലാണ് വെബ്സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. ആശുപത്രിയിലെ ചികിത്സാ രേഖ നിർബന്ധമാക്കിയതോടെ കോവിഡും അനുബന്ധ രോഗങ്ങളും ബാധിച്ചു വീട്ടിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ഓണ്‍ലൈനിൽ അപേക്ഷിക്കാനോ അപ്പീൽ അപേക്ഷ സമർപ്പിക്കാനോ കഴിയാത്ത അവസ്ഥയായി. സാങ്കേതികത്വത്തിൽ കുടുങ്ങി സാധാരണക്കാർ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കേണ്ടവരുടെ പട്ടികയിൽനിന്നു പുറത്താകുമെന്ന സ്ഥിതിയാണ്.…
Read Moreജാതീയ പരാമർശം; യുവരാജിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
ന്യൂഡൽഹി: ജാതീയ പരാമർശം നടത്തിയതിനെത്തുടർന്ന് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലിനെതിരേ നടത്തിയ ജാതീയ പരാമർശത്തെത്തുടർന്നായിരുന്നു അറസ്റ്റ്. മൂന്നുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ താരത്തെ ജാമ്യത്തിൽ വിട്ടു. 2020 ഏപ്രിലിൽ രോഹിത് ശർമയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവിനിടെയാണു യുവരാജ് വിവാദ പരാമർശം നടത്തിയത്. സംഭവം വിവാദമായതോടെ യുവരാജ് മാപ്പുപറഞ്ഞിരുന്നു.
Read More“ശാഖയിൽ പഠിപ്പിക്കുന്നത് നീലച്ചിത്രം കാണലല്ലേ”; ആർഎസ്എസ് ശാഖ സന്ദർശിക്കാൻക്ഷണിച്ച നളിൻ കുമാറിനെ പരിഹസിച്ച് കുമാരസ്വാമി
ബംഗളൂരു: ആർഎസ്എസിനെതിരേ പരിഹസിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി രംഗത്ത്. നിയമസഭയിലിരുന്ന് നീലച്ചിത്രം കാണാൻ പഠിപ്പിക്കലാണ് ആർഎസ്എസ് ശാഖയിൽ ചെയ്യുന്നതെന്നാണ് കുമാരസ്വാമിയുടെ വിമർശനം. ആർഎസ്എസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ ശാഖ സന്ദർശിക്കണമെന്ന കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീലിന്റെ ക്ഷണത്തിനോട് പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി. ആർഎസ്എസ് കൂട്ടുകെട്ട് എനിക്കു വേണ്ട. അവിടെ എന്താണ് പഠിപ്പിക്കുന്നതെന്ന് എല്ലാവരും കണ്ടതാണ്. നിയമസഭാ സമ്മേളനത്തിനിടെ നിലച്ചിത്രം കാണുകയാണ് അവർ. ആർഎസ്എസ് ശാഖയിൽ ഇത്തരത്തിലുള്ള കാര്യങ്ങളാകാം പഠിപ്പിച്ചിട്ടുള്ളത്. തനിക്ക് ഇതു പഠിക്കാൻ ആഗ്രഹമില്ലെന്നും കുമാരസ്വാമി പറഞ്ഞു.
Read Moreപരിഹാസം കണ്ണുതുറപ്പിച്ചു… “അയോധ്യയിലെ രാമന്” പെറ്റി നല്‍കിയത് നിവൃത്തികേട് കൊണ്ട്; തെറ്റായ വിലാസം നൽകിയവർക്കെതിരേ കേസെടുത്ത് പോലീസ്
കൊല്ലം: വാഹനപരിശോധനയ്ക്കിടെ പിടിയിലായപ്പോൾ തെറ്റായ മേല്‍വിലാസം നല്കി പോലീസിനെ കബളിപ്പിച്ച സംഭവത്തിൽ കാർ യാത്രക്കാരനെതിരെ കേസെടുത്തു. കാട്ടാക്കട മൈലാടി സ്വദേശി നന്ദകുമാറിനെതിരെയാണ് കേസെടുത്തത്. പേര് രാമന്, അച്ഛന്റെ പേര് ദശരഥന്, സ്ഥലം അയോധ്യ എന്ന് പേരും വിലാസം നൽകിയത് സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസത്തിന് വഴിവച്ചിരുന്നു. കഴിഞ്ഞ 12നാണ് വാഹനപരിശോധനയ്ക്കിടെ സംഭവമുണ്ടായത്. സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്തതിന് പോലീസ് 500 രൂപ പിഴ ചുമത്തിയപ്പോഴാണ് യുവാവ് തെറ്റായ മേൽവിലാസം നൽകിയത്. നന്ദകുമാർ നൽകിയത് തെറ്റായ പേരും വിലാസവുമാണെന്ന് മനസിലായെങ്കിലും പേര് എന്തായാലും സർക്കാരിന് കാശു കിട്ടിയാൽ മതിയെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന് പറയുന്നത്. ചടയമംഗലം പോലീസിന്റെ സീല്‍ പതിച്ച രസീതും സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ “അയോധ്യയിലെ രാമന്’ പെറ്റി നല്‍കിയെന്ന് പോലീസും സമ്മതിക്കുകയായിരുന്നു. നിയമലംഘനം ചോദ്യം ചെയ്തപ്പോള്‍ യുവാക്കള്‍ കയര്‍ത്തു. മേല്‍വിലാസ രേഖകള്‍ നല്കാന് തയാറാകായില്ല. നിവൃത്തിയില്ലാതെ…
Read More