കോവിഡ് ബാധിച്ചു മരിച്ചതു വീട്ടിലോ? എങ്കിൽ സർക്കാരിന്‍റെ കോവിഡ് മരണ ലിസ്റ്റിൽ ഉൾപ്പെടുമെന്നതു വ്യാമോഹം മാത്രം…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോവിഡ് ബാധിച്ചു മരിച്ചതു വീട്ടിൽവച്ചാണോ? എങ്കിൽ സർക്കാരിന്‍റെ കോവിഡ് മരണ ലിസ്റ്റിൽ ഉൾപ്പെടുമെന്നതു വ്യാമോഹം മാത്രം.

കോവിഡ് മരണങ്ങൾ ഉൾപ്പെടുത്താനും അപ്പീൽ നൽകാനുമായി ആരോഗ്യവകുപ്പ് തയാറാക്കിയിരിക്കുന്ന വെബ്സൈറ്റിലാണ് കെണിയൊരുക്കി വച്ചിരിക്കുന്നത്.

സൈറ്റിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെങ്കിൽ ആശുപത്രി രേഖകൾ നിർബന്ധമാക്കിയതാണ് ആയിരക്കണക്കിനു പേർക്കു കുരുക്കായിരിക്കുന്നത്.

ഇതുമൂലം വീട്ടിൽ തന്നെ കഴിഞ്ഞു കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾക്കൊന്നും സൈറ്റിൽ രജിസ്റ്റർ ചെയ്യാനോ അപ്പീൽ നൽകാനോ കഴിയാത്ത സ്ഥിതിയാണ്.

ആശുപത്രി രേഖകൾ സൈറ്റിൽ സമർപ്പിച്ചെങ്കിൽ മാത്രം അപേക്ഷാ ഫോം സമ്മിറ്റ് ചെയ്യാൻ കഴിയുന്ന തരത്തിലാണ് വെബ്സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്.

ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ചി​​​കി​​​ത്സാ രേ​​​ഖ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യ​​​തോ​​​ടെ കോ​​​വി​​​ഡും അ​​​നു​​​ബ​​​ന്ധ രോ​​​ഗ​​​ങ്ങ​​​ളും ബാ​​​ധി​​​ച്ചു വീ​​​ട്ടി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് ഓ​​​ണ്‍​ലൈ​​​നി​​​ൽ അ​​​പേ​​​ക്ഷി​​​ക്കാ​​​നോ അ​​​പ്പീ​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നോ ക​​​ഴി​​​യാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​യി.

സാ​​​ങ്കേ​​​തി​​​ക​​​ത്വ​​​ത്തി​​​ൽ കു​​​ടു​​​ങ്ങി സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ സ​​​ർ​​​ക്കാ​​​ർ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കേ​​​ണ്ട​​​വ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽനി​​​ന്നു പു​​​റ​​​ത്താ​​​കുമെന്ന സ്ഥിതിയാണ്.

ചി​​​കി​​​ത്സ തേ​​​ടി​​​യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ രേ​​​ഖ​​​ക​​​ളും തീ​​​യ​​​തി​​​യും അ​​​ട​​​ക്ക​​​മു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​ത്ത​​​വ​​​രു​​​ടെ ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​കു​​​ന്നി​​​ല്ലെ​​​ന്നാ​​​ണു പ്ര​​​ധാ​​​ന​​​ പരാതി.

കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ മ​​​ര​​​ണ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും അ​​​പ്‌ലോഡ് ചെ​​​യ്തി​​​ട്ടും മ​​​രി​​​ച്ച​​​വ​​​രു​​​ടെ ആ​​​ശു​​​പ​​​ത്രി രേ​​​ഖ​​​കൾ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യ​​​ത് സം​​​സ്ഥാ​​​ന​​​ത്തെ കോ​​​വി​​​ഡ് മ​​​ര​​​ണസം​​​ഖ്യ കു​​​റ​​​ച്ചുകാണിക്കുന്നതിനുള്ള ഗൂഢശ്രമമാണെന്ന് ആ​​​രോ​​​പ​​​ണ​​​മുണ്ട്.

ആ​​​ശു​​​പ​​​ത്രി രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​കാ​​​ത്ത​​​വ​​​ർ​​​ക്കു ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ത്തി​​​ലെ പ്രാ​​​ഥ​​​മി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്രം പോ​​​ലും ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷാ പോ​​​ർ​​​ട്ട​​​ലി​​​ൽനി​​​ന്ന് എ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണി​​​പ്പോ​​​ൾ.

ആ​​​രോ​​​ഗ്യവ​​​കു​​​പ്പി​​​ന്‍റെ അ​​​നാ​​​സ്ഥ മൂ​​​ലം അ​​​പ്പീ​​​ൽ അ​​​പേ​​​ക്ഷ പോ​​​ലും ന​​​ൽ​​​കാ​​​നാ​​​കാ​​​തെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ വ​​​ല​​​യു​​​ന്പോ​​​ൾ, ചി​​​കി​​​ത്സാരേ​​​ഖ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്ന പ​​​തി​​​വു മ​​​റു​​​പ​​​ടി മാ​​​ത്ര​​​മാ​​​ണ് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്.

കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു വീ​​​ട്ടി​​​ൽ മ​​​രി​​​ച്ച​​​വ​​​രെ സം​​​സ്ഥാ​​​ന​​​ത്തെ കോ​​​വി​​​ഡ് മ​​​ര​​​ണ​​​സം​​​ഖ്യ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്നി​​​ല്ലെ​​​ന്ന ആക്ഷേപം വ്യാ​​​പ​​​ക​​​മാ​​​യ​​​തോടെയാണ് ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ തു​​​ട​​​ക്ക​​​മി​​​ട്ട​​​ത്.

കോവിഡ് ബാധിച്ചു വീ​​​ട്ടി​​​ൽ മ​​​രി​​​ച്ച​​​വ​​​ർ​​​ക്കും ആശുപത്രിയിൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സാ​​​ങ്കേ​​​തി​​​ക ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ല​​​ഘൂ​​​ക​​​രി​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും ആ​​​രോ​​​ഗ്യമ​​​ന്ത്രി​​​യും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ച​​​ത്.

കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​വി​​​ഡ് മ​​​ര​​​ണ​​​സം​​​ഖ്യ കു​​​റ​​​ച്ചു കാ​​​ണി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ക്കു​​​ന്ന​​​താ​​​യി ആ​​​രോ​​​പി​​​ച്ചു പ്ര​​​തി​​​പ​​​ക്ഷം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ നി​​​ന്ന് ഇ​​​റ​​​ങ്ങി​​​പ്പോ​​​യി​​​രു​​​ന്നു.

കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്കു സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​രം 50,000 രൂ​​​പ​​​യു​​​ടെ ഒ​​​റ്റ​​​ത്ത​​​വ​​​ണ ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന (ബി​​​പി​​​എ​​​ൽ) കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​തി​​​മാ​​​സം 5,000 രൂ​​​പ വീ​​​തം മൂ​​​ന്നു വ​​​ർ​​​ഷം ധ​​​ന​​​സ​​​ഹാ​​​യം വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നും സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു.

Related posts

Leave a Comment