പരിഹാസം കണ്ണുതുറപ്പിച്ചു… “അ​യോ​ധ്യ​യി​ലെ രാ​മ​ന്” പെ​റ്റി ന​ല്‍​കിയത് നിവൃത്തികേട് കൊണ്ട്; തെറ്റായ വിലാസം നൽകിയവർക്കെതിരേ കേസെടുത്ത് പോലീസ്

കൊ​ല്ലം: വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ പി​ടി​യി​ലാ​യ​പ്പോ​ൾ തെ​റ്റാ​യ മേ​ല്‍​വി​ലാ​സം ന​ല്‍​കി പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കാ​ർ യാ​ത്ര​ക്കാ​ര​നെ​തി​രെ കേ​സെ​ടു​ത്തു.

കാ​ട്ടാ​ക്ക​ട മൈ​ലാ​ടി സ്വ​ദേ​ശി ന​ന്ദ​കു​മാ​റി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. പേ​ര് രാ​മ​ന്‍, അ​ച്ഛ​ന്‍റെ പേ​ര് ദ​ശ​ര​ഥ​ന്‍, സ്ഥ​ലം അ​യോ​ധ്യ എ​ന്ന് പേ​രും വി​ലാ​സം ന​ൽ​കി​യ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ പ​രി​ഹാ​സ​ത്തി​ന് വ​ഴി​വ​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ 12നാ​ണ് വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ സം​ഭ​വ​മു​ണ്ടാ​യ​ത്. സീ​റ്റ് ബെല്‍​റ്റ് ഇ​ടാ​തെ യാ​ത്ര ചെ​യ്ത​തി​ന് പോ​ലീ​സ് 500 രൂ​പ പി​ഴ ചു​മ​ത്തി​യ​പ്പോ​ഴാ​ണ് യു​വാ​വ് തെ​റ്റാ​യ മേ​ൽ​വി​ലാ​സം ന​ൽ​കി​യ​ത്.

ന​ന്ദ​കു​മാ​ർ ന​ൽ​കി​യ​ത് തെ​റ്റാ​യ പേ​രും വി​ലാ​സ​വു​മാ​ണെ​ന്ന് മ​ന​സി​ലാ​യെ​ങ്കി​ലും പേ​ര് എ​ന്താ​യാ​ലും സ​ർ​ക്കാ​രി​ന് കാ​ശു കി​ട്ടി​യാ​ൽ മ​തി​യെ​ന്നാ​യി​രു​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​യു​ന്ന​ത്.

ച​ട​യ​മം​ഗ​ലം പോ​ലീ​സി​ന്‍റെ സീ​ല്‍ പ​തി​ച്ച ര​സീ​തും സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ “അ​യോ​ധ്യ​യി​ലെ രാ​മ​ന്’ പെ​റ്റി ന​ല്‍​കി​യെ​ന്ന് പോ​ലീ​സും സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. നി​യ​മ​ലം​ഘ​നം ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ യു​വാ​ക്ക​ള്‍ ക​യ​ര്‍​ത്തു.

മേ​ല്‍​വി​ലാ​സ രേ​ഖ​ക​ള്‍ ന​ല്‍​കാ​ന്‍ ത​യാ​റാ​കാ​യി​ല്ല. നി​വൃ​ത്തി​യി​ല്ലാ​തെ വ​ന്ന​പ്പോ​ഴാ​ണ് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് പ​റ​ഞ്ഞ മേ​ല്‍​വി​ലാ​സ​ത്തി​ല്‍ പെ​റ്റി ന​ല്‍​കി​യ​തെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

പ്ര​തി​ക്കെ​തി​രെ ഐ​പി​സി 419, കേ​ര​ള പോ​ലീ​സ് ആ​ക്ടി​ലെ 121, മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ത്തി​ലെ 179 വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ജാ​മ്യം കി​ട്ടാ​വു​ന്ന വ​കു​പ്പു​ക​ളാ​ണ് മു​ന്നും.

Related posts

Leave a Comment