കോട്ടയം: കോട്ടയം ജില്ലയിലെ കോണ്‍ഗ്രസ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ കൈകളിലേക്കോ ?. പുനഃസംഘടന പൂർത്തിയായതോടെ ജില്ലയിലെ കോണ്‍ഗ്രസിന്റെ അവസാനവാക്കായി തിരുവഞ്ചൂർ രാധാകൃഷ്ണൻ മാറിയിരിക്കുന്ന കാഴ്ചയാണ്. ഡിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പോടെയാണ് ജില്ലയിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മറനിക്കീ പുറത്തു വന്നത്.ഉമ്മൻ ചാണ്ടി നേതൃത്വം നല്‍കിയിരുന്ന എഗ്രൂപ്പിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായി നില കൊണ്ടിരുന്നയാളായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ. എന്നാൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേര് ഉയർന്നുവന്നതോടെയാണ് എഗ്രൂപ്പും തിരുവഞ്ചൂർ രാധാകൃഷ്ണനുമായുള്ള അസ്വാരസ്യങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് ഡിസിസി പ്രസിഡന്റിനെ നിയമിക്കുന്നതിൽ എഗ്രൂപ്പിനും ഉമ്മൻ ചാണ്ടിക്കുമൊപ്പം തിരുവഞ്ചൂർ രാധാകൃഷ്ണൻ നിലകൊണ്ടില്ല. തുടർന്നാണ് കെ. സുധാകരൻ, വി.ഡി. സതീശൻ നേതൃത്വത്തിനൊപ്പം തിരുവഞ്ചൂർ രാധാകൃഷ്ണനും നീങ്ങിതുടങ്ങിയത്. പുനസംഘടന കൂടി പൂർത്തിയായിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇപ്പോൾ തിരുവഞ്ചൂർ ഗ്രൂപ്പിനാണ് മുൻഗണന. ഇതോടെ എ ഗ്രൂപ്പ് ജില്ലയിൽ തൂത്തെറിയപ്പെട്ടു. ഡിസിസി അധ്യക്ഷൻ തെരഞ്ഞെടുപ്പോടെ എ ഗ്രൂപ്പിൽനിന്നു…
Read MoreDay: October 23, 2021
കാക്കനാട് മയക്കുമരുന്ന് കേസ്; പ്രതികളുടെ അക്കൗണ്ടിലേക്ക് വന്‍തോതില്‍ പണം ഇട്ടവരൊക്കെ കുടുങ്ങും; പോലീസ് അന്വേഷണം ഇപ്പോൾ ഇങ്ങനെ…
കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസില്‍ പ്രതികള്‍ക്കു മയക്കുമരുന്നു വാങ്ങാനായി വന്‍തോതില്‍ പണം മുടക്കിയവരെ കേന്ദ്രീകരിച്ച് അന്വേഷണം. മയക്കുമരുന്നു കേസിലെ മുഖ്യപ്രതികളുടെ അക്കൗണ്ടിലേക്ക് വന്‍തോതില്‍ തുക നിക്ഷേപിച്ചവരെ ചോദ്യം ചെയ്തു വരികയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.എം. കാസിം പറഞ്ഞു. മയക്കമരുന്നു വില്പനയില് പങ്കാളികളായവരെയാണ് ഇപ്പോള്‍ ചോദ്യം ചെയ്തു വരുന്നത്.കഴിഞ്ഞ ദിവസം തൃശൂര്‍ മുകുന്ദപുരം തേവര്‍പറമ്പില്‍ ടി.എസ്. സനീഷിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്നു കേസിലെ മുഖ്യപ്രതികളായ മൂന്നുപേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മയക്കുമരുന്ന് വാങ്ങുന്നതിനായി ഇയാള്‍ ലക്ഷങ്ങള്‍ അയച്ചു നല്‍കിയതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാള്‍ മയക്കുമരുന്ന് ചില്ലറ വില്പന നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.ഇയാള്‍ നെട്ടൂരിലെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ചാണ് മയക്കുമരുന്നു വില്പന നടത്തിയതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലോഡ്ജ് കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. ഓയോ…
Read Moreഅയഡിന്റെ കുറവുണ്ടായാൽ എന്തു സംഭവിക്കും?
അയഡിന്റെ കുറവുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്ന ങ്ങളാണ് അയഡിൻ ഡിഫിഷ്യൻസി ഡിസോർഡേഴ്സ് (ഐഡിഡി). സാധാരണ തൈറോയ്ഡ് പ്രവർത്തനം, വളർച്ച, വികസനം എന്നിവയ്ക്ക് അത്യന്താപേക്ഷിതമായ സൂക്ഷ്മ പോഷകമാണ് അയഡിൻ. ഗർഭിണികളിൽ, കുട്ടികളിൽഅയഡിന്റെ കുറവ് പലതരത്തിലുള്ള ആരോഗ്യ – വികാസ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാം. അയഡിന്റെ കുറവ് മാനസിക വൈകല്യത്തിന്റെ ഒരു പ്രധാന കാരണമാണ്. പ്രത്യേകിച്ച് ഗർഭാവസ്ഥയിലും കുട്ടിക്കാലത്തും അയഡിന്റെ കുറവ് ദോഷകരമാണ്. ഐഡിഡികൾ ക്രെറ്റിനിസം, ഗർഭം അലസൽ എന്നിവയിലേക്ക് നയിച്ചേക്കാം; നേരിയ കുറവ് പോലും പഠനശേഷിയുടെ ഗണ്യമായ നഷ്ടത്തിന് കാരണമാകും. എങ്ങനെ തടയാം?ലോകമെമ്പാടുമുള്ള ഒരു വലിയ പൊതുജനാരോഗ്യ പ്രശ്നമാണ് അയഡിൻ ഡിഫിഷ്യൻസി ഡിസോർഡേഴ്സ്. ലോകമെമ്പാടുമുള്ള 1.5 ബില്യണിലധികം ആളുകൾ ഐഡിഡിയുടെ അപകടത്തിലാണ്. നമ്മുടെ രാജ്യത്ത്, 200 ദശലക്ഷത്തിലധികം ആളുകൾ ഐഡിഡികളുടെ അപകടസാധ്യതയുള്ളവരാണെന്നും 71 ദശലക്ഷം ആളുകൾ ഗോയിറ്ററും മറ്റ് ഐഡിഡികളും അനുഭവിക്കുന്നുണ്ടെന്നും കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ഈ വൈകല്യങ്ങൾ ഉണ്ടാകുന്നതിനുമുമ്പ് എളുപ്പത്തിൽ തടയാം.…
Read Moreതാനുമൊരു അമ്മയാണ്, കാര്യങ്ങൾ മനസിലാകും; പ്രശ്ന പരിഹാരത്തിന് എല്ല പിന്തുണയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാമെന്ന് മന്ത്രി ഉറപ്പു നൽകിയെന്ന് അനുപമ
സ്വന്തം ലേഖകൻ തിരുവനന്തപുരം: അമ്മയെ അറിയിക്കാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അമ്മ അനുപമയെ ഫോണിൽ വിളിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. പ്രശ്നം പരിഹരിക്കുന്നതിനു ആവശ്യമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി അനുപമ പറഞ്ഞു. കുഞ്ഞിനെ വിട്ടുകിട്ടുന്നതിനായി സെക്രട്ടേറിയറ്റ് പടിക്കൽ ഇന്ന് നിരാഹാര സമരം ആരംഭിക്കാനിരിക്കേയാണ് അനുപമയെ മന്ത്രി വീണ ജോർജ് വിളിച്ചത്. താനുമൊരു അമ്മയാണ്, കാര്യങ്ങൾ മനസിലാകുമെന്ന് വീണ അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിലുണ്ടായ വീഴ്ചകളിൽ നടപടിയുണ്ടാകുമെന്നു മന്ത്രി ഉറപ്പ് നൽകിയതായി അനുപമ പറഞ്ഞു. വീഴ്ചകൾ കണ്ടെത്താൻ വകുപ്പ് തലത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താനുമൊരു അമ്മയാണ്, കാര്യങ്ങൾ മനസിലാകുമെന്നു മന്ത്രി പറഞ്ഞതായി അനുപമ പറഞ്ഞു.തന്റെ സമ്മതമില്ലാതെയാണ് ദത്ത് നൽകിയതെന്നു പരാതി നൽകിയിട്ടും കാര്യമായ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് അനുപമ നിരാഹാര സമരം നടത്തുന്നത്. സമരം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് എതിരല്ല.…
Read Moreജയനാശാന് മെരിച്ചു…പോലീസ് കൊന്നു ! ആശാനെ ഇടവും വലവും അനങ്ങാനാവാതെ പൂട്ടി പോലീസ്; കെഎസ്ആര്‍ടിസി ബസിന്റെ പണം കെട്ടിവയ്ക്കേണ്ടി വരും…
പൂഞ്ഞാറില്‍ യാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കുന്ന രീതിയില്‍ വെള്ളക്കെട്ടിലൂടെ കെഎസ്ആര്‍ടിസി ബസോടിച്ച ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെതിരേ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ജയനാശാനെതിരേ കേസെടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസി നല്കിയ പരാതിയിലാണ് ഡ്രൈവര്‍ക്കെതിരേ നടപടി. വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയതാണ് ഡ്രൈവര്‍ ജയദീപിനെതിരെയുള്ള നടപടിക്ക് കാരണമായി കെഎസ്ആര്‍ടിസി മാനേജ്മെന്റ് പറയുന്നത്. ബസ് വെള്ളക്കെട്ടിലിറക്കിയതു വഴി കേടുപാടുകളുണ്ടായതു മൂലം 5,33,000 രൂപ കെഎസ്ആര്‍ടിസിക്ക് നഷ്ടമുണ്ടായതായാണ് പരാതി. ബസിന് നാശനഷ്ടം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഡ്രൈവര്‍ വെള്ളക്കെട്ടില്‍ ഇറക്കിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഈരാറ്റുപേട്ടയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്ത് എത്തിക്കുകയായിരുന്നു. സംഭവം വിവാദമായത്തിന് പിന്നാലെ ജയദീപനെ സസ്പെന്റ് ചെയ്യുകയും ഇയാളുടെ…
Read Moreആരോടു ചോദിക്കാൻ, ആരോട് പറയാൻ..!ഫോണില്ല, അന്വേഷണ കൗണ്ടറില്ല; ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ വിശേഷം ബഹുകേമം
ഒറ്റപ്പാലം: ടെലിഫോണില്ല, എൻക്വയറി കൗണ്ടറില്ല, റിസപ്ഷനുമില്ല. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ വിശേഷം ബഹുകേമം. വിവരങ്ങളറിയാൻ ഇവിടെയെത്തിയാൽ വട്ടം തിരിയും. ആരോടു ചോദിക്കണമെന്നോ, പറയണമെന്നോ അറിയാത്ത അവസ്ഥ. യാത്രക്കാരുടെ കാര്യം ഇവിടെയെത്തിയാൽ കഷ്ടമാണ്. റെയിൽവേ സ്റ്റേഷനിൽ വർഷങ്ങളായി ടെലിഫോണ്‍ സംവിധാനമില്ല. തീവണ്ടി വിവരങ്ങളറിയാനും മറ്റുകാര്യങ്ങൾക്കും ഒരു സൗകര്യവുമില്ല. ചെറിയ കാര്യങ്ങൾ പോലും അറിയണമെങ്കിൽ നേരിട്ടുവരേണ്ട സ്ഥിതിയാണ് യാത്രികർക്ക്. ചുരുക്കിപ്പറഞ്ഞാൽ ഇവിടെയെത്തുന്ന യാത്രക്കാർ നട്ടം തിരിയുന്ന അവസ്ഥ. ട്രെയിൻ സംബന്ധമായതോ, റിസർവേഷൻ സംശയങ്ങളോ തീർക്കണമെങ്കിൽ ഇവിടെയുള്ള റിസർവേഷൻ വരിയിൽ ഇടം പിടിക്കേണ്ട അവസ്ഥയാണ് യാത്രികർക്കുള്ളത്. ടിക്കറ്റ് എടുക്കുന്നതിനുവേണ്ടിയും മറ്റും യാത്രക്കാർ നിൽക്കുന്നതുപോലെ അന്വേഷണങ്ങൾക്കും വരി നിൽക്കേണ്ട ഗതികേടാണ് യാത്രക്കാർ അനുഭവിക്കുന്നത്. ഇതിനുസമയമേറെ വേണം താനും. റിസർവേഷൻ കൗണ്ടറിൽ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട അവസ്ഥയാണുള്ളതെന്നാണ് ഉയർന്നുവരുന്ന പരാതി. വർഷങ്ങളായി പ്രവർത്തനരഹിതമായ ടെലിഫോണ്‍ കേടുപാടുകൾ തീർക്കാൻ ഇതുവരേയ്ക്കും അധികൃതർ തയാറായിട്ടില്ല. വിവിധ ആവശ്യങ്ങൾക്കായി…
Read Moreസർക്കാരിന്റെ സ്വപ്നപദ്ധതിയായ സിൽവർ ലൈൻ പദ്ധതിക്ക് അനുകൂലമാണ് കേന്ദ്രനിലപാടെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ
ന്യൂഡൽഹി: കേരള സർക്കാരിന്റെ സ്വപ്നപദ്ധതിയായ സിൽവർ ലൈന്‍ അനുകൂലമാണ് കേന്ദ്രനിലപാടെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. സാങ്കേതിക സാന്പത്തിക കാര്യങ്ങളിൽ കേന്ദ്രം കൂടുതൽ വ്യക്തത തേടി. അതിന് മറുപടി നൽകി പദ്ധതിയുമായി മുന്നോട് പോകുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം അതിവേഗ റെയിൽപ്പാതയ്ക്കായി എടുക്കുന്ന വായ്പയുടെ ബാധ്യത എറ്റെടുക്കില്ലെന്നു കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പദ്ധതി പൂർത്തീകരണത്തിനായി രാജ്യാന്തര ഏജൻസികളിൽനിന്ന് എടുക്കുന്ന വായ്പകൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തണമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നാലുമണിക്കൂർ കൊണ്ട് എത്തിച്ചേരാൻ കഴിയുന്ന സെമി ഹൈസ്പീഡ് റെയിൽ ലൈൻ (സിൽവർ ലൈൻ) പദ്ധതിക്കായി ധനകാര്യവകുപ്പ് വഴി ജിഐസിഎ, എഡിബി, എഐഐബി, കെഎഫ്ഡബ്ല്യു എന്നിവയിൽനിന്ന് 3700 കോടി രൂപ വായ്പ എടുക്കാനാണ് സംസ്ഥാനത്തിന്റെ നീക്കം. എന്നാൽ, ഈ കടബാധ്യത റെയിൽവേയ്ക്ക്…
Read Moreഗ്രാമീണജനതയുടെ സ്പന്ദനങ്ങളിൽ വന്ന മാറ്റം, കാർഷിക ആയുധങ്ങൾ നിർമിക്കുന്ന ആലകൾ അപ്രത്യക്ഷമാകുന്നു
ഒറ്റപ്പാലം: ചുട്ടുപഴുത്ത ഇരുന്പ് അടിച്ച് പരത്തി ആയുധങ്ങളാക്കുന്ന ഗ്രാമീണ ആലകളും അന്യം നിന്നു. ഒരുകാലത്ത് ഗ്രാമീണ ചന്തമായിരുന്നു ഇത്. കൊയ്ത്തിന് അരിവാൾ മൂർച്ച കൂട്ടാൻ കരിക്കിടുന്നതും, മടവാളക്കമുള്ള പണിയായുധങ്ങൾ മൂർച്ച കൂട്ടിയിരുന്നതും ഇത്തരം ആലകളിലാണ്. ഇരുന്പുപണി കുലതൊഴിലാക്കിയ അവകാശ ജാതീയരും അന്നുണ്ടായിരുന്നു. വർഷങ്ങൾക്കിപ്പുറം ഭൂരിഭാഗം ആലകളിലെയും തീയണഞ്ഞു. ഒട്ടേറെ ആലകളുണ്ടായിരുന്ന മേഖലകളിൽ ചുരുക്കം ചില ആലകൾ മാത്രമായി അവശേഷിച്ചു. അവയും അന്യം നിന്ന സ്ഥിതിയാണിപ്പോൾ. പൂർവികരാൽ പാരന്പര്യമായി കൈവന്ന തൊഴിൽ കൈവിടാനുള്ള വിഷമം മൂലം വിഷമഘട്ടത്തിലും പിടിച്ചുനിൽക്കാൻ ശ്രമിച്ചവരെല്ലാം പരാജയപ്പെട്ടു. പണ്ട് ഗ്രാമങ്ങളിലെ കല്ലുവെട്ട് മടയിൽ ചെങ്കല്ല് കൊത്തിയെടുത്തിരുന്നത് ഇരുന്പിന്റെ കൊത്തി ഉപയോഗിച്ചായിരുന്നു.ഇത് ദിവസവും ഉൗട്ടി മൂർച്ചകൂട്ടുകയും ചെയ്തിരുന്നു. ഓരോ ഗ്രാമങ്ങളിലും ഇത്തരം കല്ലുവെട്ട് നടന്നിരുന്നു. അതുകൊണ്ടുതന്നെ ഗ്രാമങ്ങളിലെ ആലകളിൽ തിരക്കൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. കാലക്രമേണ കല്ലുവെട്ടും കല്ലുചെത്തും യന്ത്രങ്ങളിലേക്ക് വഴി മാറിയതോടെ ആലകളിലെ തിരക്കൊഴിഞ്ഞു. മടവാൾ, അരിവാൾ,…
Read Moreവടക്കനിലേയും തെക്കനിലേയും ഭാവങ്ങൾ അരങ്ങിലെത്തിക്കാൻ സ്ത്രീകളും; കലാമണ്ഡലം കഥകളി വേഷം വിഭാഗങ്ങളിൽ പെണ്‍കുട്ടികൾക്കു പ്രവേശനം നല്കി
ചെറുതുരുത്തി: കേരള കലാമണ്ഡലം ആർട്ട് ഹൈസ്കൂളിലെ എട്ടാം ക്ലാസിലേക്കു നടത്തിയ അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തിൽ കഥകളി വടക്കൻ വിഭാഗത്തിൽ ആറു പെണ്‍കുട്ടികൾക്കും കഥകളി തെക്കൻ വിഭാഗത്തിൽ മൂന്നു പെണ്‍കുട്ടികൾക്കും പ്രവേശനം നല്കി. വടക്കൻ വിഭാഗത്തിൽ വൈദേഹി (കൊല്ലം), ദുർഗ്ഗ രമേഷ് (ഇടുക്കി), ആര്യ കെ.എസ് (മലപ്പുറം), ശ്വേത ലക്ഷ്മി (കോഴിക്കോട്), ത്രയംബക (കോഴിക്കോട്), അക്ഷയ (കറുകപുത്തൂർ) എന്നിവർക്കാണ് പ്രവേശനം കൊടുത്തത്. കഥകളി തെക്കൻ വിഭാഗത്തിൽ ദേവനന്ദ (കൊല്ലം), വൈഷ്ണവി (പത്തനംതിട്ട) , കൃഷ്ണപ്രിയ (ആലപ്പുഴ) എന്നിവരുമാണ് ചേർന്നത്. ഇതോടെ 2021-22 അധ്യയനവർഷത്തിൽ കഥകളി വടക്കൻ വിഭാഗത്തിൽ ആകെ ഏഴു കുട്ടികളും തെക്കൻ വിഭാഗത്തിൽ അഞ്ചു കുട്ടികളും പഠനം നടത്തും. ഔപചാരിക വിദ്യാഭ്യാസ രീതിയിൽ ഇത് ആദ്യമായാണ് പെണ്‍കുട്ടികൾക്ക് കഥകളിയിൽ പ്രവേശനം നല്‍കിയത്.
Read Moreഉദ്യാനത്തില്‍ വിശ്രമിച്ചിരുന്നയാളെ മനുഷ്യ വിസര്‍ജ്യത്തില്‍ കുളിപ്പിച്ച് വിമാനം ! ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
ഉദ്യാനത്തില്‍ വിശ്രമിച്ചിരുന്ന ആളുടെ മേല്‍ വിമാനത്തില്‍ നിന്ന് മനുഷ്യവിസര്‍ജ്യം വര്‍ഷിച്ചു. ബ്രിട്ടണിലെ വിന്‍സറില്‍ ഇക്കഴിഞ്ഞ ജൂലായ് പകുതിക്കാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. പ്രദേശിക ജനപ്രതിനിധിയായ കരെന്‍ ഡേവിസ് ഈ വിഷയം വിന്‍സറിലെ റോയല്‍ ബോറോ ഏവിയേഷന്‍ ഫോറത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് പുറംലോകമറിഞ്ഞത്. പൂന്തോട്ടത്തിനു മുകളിലൂടെ പറന്ന വിമാനം തോട്ടം പൂര്‍ണ്ണമായൂം വൃത്തികേടാക്കിയെന്ന് കരെന്‍ ഡേവീസ് ചൂണ്ടിക്കാട്ടി. പൂന്തോട്ടവും ഗാര്ഡന് അംബ്രെല്ലകളും നശിപ്പിക്കുക മാത്രമല്ല, ഉടമയേയും മനുഷ്യവിസര്‍ജ്യത്തില്‍ കുളിപ്പിച്ചുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. എല്ലാ വര്‍ഷവും ഉറഞ്ഞ അവശിഷ്ടങ്ങള്‍ ഇത്തരത്തില്‍ വിമാനങ്ങള്‍ തള്ളുന്ന പതിവുണ്ട്. എന്നാല്‍ ഇത് ഉറഞ്ഞ അവശിഷ്ടങ്ങള്‍ ആയിരുന്നില്ല. തോട്ടം ഉടമയുടെ ആ അനുഭവം വളരെ ഭയാനകമായിരുന്നുവെന്നും അവര്‍ പറഞ്ഞു. മാലിന്യങ്ങളും മനുഷ്യ വിസര്‍ജ്യവും പ്രത്യേകം ടാങ്കുകളില്‍ ശേഖരിക്കുകയും വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ മാലിന്യം നീക്കുന്നതിനുള്ള സംവിധാനത്തില്‍ പുറത്തേക്ക് കളയുകയുമാണ് പതിവ്.
Read More