ആ​രാ​ണ് ഈ ​കാ​മീ​ഡി​യ മോ​ഡ​റേ​റ്റ്സ് ? ഒ​രു നി​മി​ഷം, ഞെട്ടി ആ​രാ​ധ​ക​ർ! സംഭവത്തെക്കുറിച്ച് നടി പറയുന്നത് ഇങ്ങനെ…

ക​ത്രീ​ന കൈ​ഫി​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടോ​യെ​ന്ന സം​ശ​യം ആ​രാ​ധ​ക​ർ​ക്ക് തോ​ന്നി​യാ​ൽ തെ​റ്റു പ​റ​യാ​നൊ​ക്കി​ല്ല. ആ​രാ​ണ് ഈ ​കാ​മീ​ഡി​യ മോ​ഡ​റേ​റ്റ്സ് എ​ന്ന് അ​വ​ർ ചോ​ദി​ക്കു​ന്നു.

ബോ​ളി​വു​ഡ് സു​ന്ദ​രി ക​ത്രീ​ന കൈ​ഫി​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം ഹാ​ൻ​ഡി​ൽ കാ​മീ​ഡി​യ മോ​ഡ​റേ​റ്റ്‌​സ് എ​ന്നാ​ക്കി മാ​റ്റി​യ​ത് ആ​രാ​ണെ​ന്ന ചോ​ദ്യം ബാ​ക്കി​യാ​ണ്.

അ​ധി​ക​നേ​രം ഈ ​പേ​ര് അ​ക്കൗ​ണ്ടി​ൽ നി​ല​നി​ന്നി​ല്ല. പെ​ട്ടെ​ന്നു ത​ന്നെ ക​ത്രീ​ന​യു​ടെ യ​ഥാ​ർ​ഥ പേ​ര് ഹാ​ൻ​ഡി​ലി​ൽ ഇ​ടം നേ​ടു​ക​യും ചെ​യ്തു.

താ​ര​ത്തി​ന്‍റെ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടോ​യെ​ന്നാ​ണ് സ്വ​ഭാ​വി​ക​മാ​യി ആ​ദ്യം ഉ​യ​ർ​ന്ന സം​ശ​യം. ക​ത്രീ​ന കൈ​ഫി​ന് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ 66 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്‌​സ് ഉ​ണ്ട്.

താ​ര​ത്തി​ന്‍റെ വ​രാ​നി​രി​ക്കു​ന്ന ഹൊ​റ​ർ കോ​മ​ഡി ചി​ത്ര​മാ​യ ഫോ​ൺ ഭൂ​തി​ന്‍റെ പ​ബ്ലി​സി​റ്റി സ്റ്റ​ണ്ടാ​ണ് ഇ​തെ​ന്നാണ് ചി​ല​ർ സം​ശ​യി​ച്ച​ത്.

ക​ത്രീ​ന​യു​ടെ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​താ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ഒ​രു വി​ഭാ​ഗം വി​ശ്വ​സി​ക്കു​ക​യും ചെ​യ്യു​ന്നു.

അ​തേ​സ​മ​യം, സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ല​മാ​ണ് ഈ ​ഹ്ര​സ്വ​മാ​യ പേ​ര് മാ​റ്റം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ സം​ഭ​വി​ച്ച​തെ​ന്നാ​ണ് ക​ത്രീ​ന​യു​ടെ ടീം ​വാ​ദി​ക്കു​ന്ന​ത്.

ഇ​ഷാ​ൻ ഖ​ട്ട​റും സി​ദ്ധാ​ന്ത് ച​തു​ർ​വേ​ദി​യും അ​ഭി​ന​യി​ക്കു​ന്ന ഗു​ർ​മീ​ത് സിം​ഗി​ന്‍റെ ഫോ​ൺ ഭൂ​ത് എ​ന്ന ചി​ത്ര​ത്തി​ൽ ക​ത്രീ​ന കൈ​ഫ് ഉ​ട​ൻ പ്ര​ത്യ​ക്ഷ​പ്പെ​ടും. ‘ഫോ​ൺ ഭൂ​ത്’ ന​വം​ബ​ർ നാ​ലി​ന് റി​ലീ​സ് ചെ​യ്യും.

ഇ​തു​കൂ​ടാ​തെ ആ​ലി​യ ഭ​ട്ടും പ്രി​യ​ങ്ക ചോ​പ്ര​യും അ​ഭി​ന​യി​ക്കു​ന്ന ‘ജീ ​ലെ സ​രാ’​യി​ലും ക​ത്രീ​ന കൈ​ഫ് അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment