തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയിൽ വിമർശനവുമായി നടൻ ജയസൂര്യ. മഴയാണ് റോഡ് അറ്റകുറ്റപ്പണിയുടെ തടസം എന്ന സർക്കാർ വാദം ജനം അറിയേണ്ട. കുഴികളിൽ വീണ് ജനം മരിക്കുമ്പോൾ കരാറുകാരനാണ് ഉത്തരവാദിത്വമെന്നും ജയസൂര്യ പറഞ്ഞു. പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡിൽ പ്രസിദ്ധപ്പെടുത്തുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിലാണ് ജയസൂര്യയുടെ വിമർശനം. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു താരം വിമർശനം നടത്തിയത്. കാലാവധി അവസാനിക്കാത്ത റോഡുകളില്‍ അപാകത ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് വിവരം അറിയിക്കാനാണ് പുതിയ സംവിധാനം നിലവില്‍ വരുത്തുന്നതെന്ന് മന്ത്രി റിയാസ് പറഞ്ഞു. ഡിഫക്ട് ലയബിലിറ്റി കാലാവധിയിലുള്ള റോഡുകളുടെ കരാറുകാര്‍, കരാറുകാരുടെ ഫോണ്‍ നമ്പര്‍, ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പര്‍ എന്നിവ പുതിയ പദ്ധതി പ്രകാരം ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും.
Read MoreDay: December 4, 2021
സിപിഎം പ്രവർത്തകന് ഭ്രഷ്ട് കൽപിച്ച് ക്ഷേത്രം ഭാരവാഹികൾ; തനിക്ക് ഇങ്ങനെ ഒരു പ്രശ്നം നേരിടേണ്ടി വന്നതിന് പിന്നിലെ സത്യം വെളിപ്പെടുത്തി ഷിൻജു
കോഴിക്കോട് : ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളിൽനിന്നു ഭ്രഷ്ട് കല്പിച്ചെന്ന പരാതിയുമായി സിപിഎം പ്രവർത്തകൻ രംഗത്ത്. ഹിന്ദു ഐക്യവേദി വിട്ട് സിപിഎമ്മിൽ ചേർന്ന പ്രവർത്തകനാണ് ക്ഷേത്ര ഭരണസമിതി ഭ്രഷ്ട് കല്പിച്ചെന്ന പരാതിയുമായി രംഗത്തുവന്നത്. ശബരിമലയിലേക്കു വ്രതമെടുത്തു പോകാനൊരുങ്ങിയ തനിക്കു ക്ഷേത്രത്തില്‍ ആചാരവിലക്കു കല്പിച്ചെന്നാണ് കോഴിക്കോട് വെള്ളയില്‍ പ്രദേശത്തെ ടിയില്‍ “കാവ്യസ്മിതം’ വീട്ടില്‍ ഷിന്‍ജുപരാതിപ്പെടുന്നത്. തൊട്ടടുത്ത ക്ഷേത്രത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ ക്ഷേത്രത്തിലെ ഭാരവാഹി കൂടിയാണ് ഷിന്‍ജു. ശബരിമലയ്ക്കു പോകുന്നതിനായി ക്ഷേത്രത്തില്‍ കെട്ടുനിറയ്ക്കാന്‍ അനുവദിക്കില്ലെന്നാണ് ഭാരവാഹികള്‍ തീരുമാനിച്ചതെന്നു ഷിന്‍ജു ദീപികഡോട്ട്കോമിനോടു പറഞ്ഞു. കെട്ട് നിറയ്ക്കുന്നതിനു മുമ്പു വഴിപാട് രസീത് നല്കരുതെന്നു ക്ഷേത്രം ജീവനക്കാരിക്കും കെട്ട് നിറയ്ക്കാന്‍ അനുവദിക്കരുതെന്നു പൂജാരിക്കും നിര്‍ദേശം നല്‍കിയതായും ഇക്കാര്യം ഇരുവരും തന്നോടു പറഞ്ഞതായും ഷിന്‍ജു പറയുന്നു. വ്രതമാരംഭിക്കുന്നതിനായി മാലയിട്ടു നല്‍കിയതിനു ക്ഷേത്രം പൂജാരിയെ ശാസിച്ചതായും ഷിന്‍ജു അറിയിച്ചു. ക്ഷേത്രത്തില്‍ തൊഴാനെത്തിയാല്‍ തീര്‍ത്ഥവും ചന്ദനവും നല്‍കരുതെന്നും…
Read Moreഇറച്ചി വെന്തതിന്റെ ഉപ്പ് നോക്കുമ്പോഴേക്കും വിലങ്ങുമായി അവരെത്തി; മരപ്പട്ടിയെ കൊന്നു കറിവച്ച അമ്പിളിയേയും കറിയും കസ്റ്റഡിയിലെ ടുത്തു ഫോറസ്റ്റ് അധികൃതർ
കാട്ടാക്കട : മരപ്പട്ടിയെ കൊന്ന് കറിവെച്ച സംഭവത്തിൽ വിളവൂർക്കൽ സ്വദേശി അറസ്റ്റിൽ. വിളവൂർക്കൽ ചിറയിൽ പുത്തൻവീട്ടിൽ അമ്പിളി (50) ആണ് പരുത്തിപ്പള്ളി ഫോറസ്റ്റ് അധികൃതരുടെ പിടിയിലായത്. ഇന്നലെ ഉച്ചതിരിഞ്ഞ് മലയം മണലിവിള ഭാഗത്തായിരുന്നു സംഭവം. പണി പൂർത്തിയായി വരുന്ന ഇയാളുടെ വീടിന് സമീപത്ത് കെണിവെച്ച് മരപ്പട്ടിയെ പിടികൂടുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് അധികൃതർ സ്ഥലത്ത് എത്തുമ്പോൾ ഇയാൾ ഇറച്ചി ഭക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ പിടികൂടി. ഒരു സുഹൃത്ത് മുഖാന്തരമാണ് കെണി ഒരുക്കുന്നതിനുള്ള കൂട് നിർമിച്ചതെന്ന് പ്രതി സമ്മതിച്ചു. കെണിവയ്ക്കാൻ ഉപയോഗിച്ച കൂട്, പാത്രങ്ങൾ, ഇറച്ചിയുടെ അവശിഷ്ടങ്ങൾ, കറിവയ്ക്കുന്നത് ഉപയോഗിച്ച ആയുധങ്ങൾ എന്നിവ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. പരുത്തിപ്പള്ളി ഡെപ്യൂട്ടി റെയ്ഞ്ചർ സുനിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ. രഞ്ജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ശനിയാഴ്ച വനം കോടതിയിൽ ഹാജരാക്കും.…
Read Moreതേങ്ങ ഉടച്ച് റോഡ് ഉദ്ഘാടനം; തേങ്ങ ഉടഞ്ഞില്ല, റോഡ് പൊളിഞ്ഞു..! കരാറുകാരന് എട്ടിന്റെ പണികൊടുത്ത് എംഎൽഎ
ലഖ്നൗ: എംഎല്‍എ തേങ്ങയുടച്ച് റോഡ് ഉദ്ഘാടനം ചെയ്യുന്നതിനിടെ റോഡ് പൊളിഞ്ഞു കരാറുകാരൻ വെട്ടിലായി. ഉത്തര്‍ പ്രദേശിലെ ബിജ്നോര്‍ സദര്‍ മണ്ഡലത്തിലാണ് സംഭവം. ഉദ്ഘാടകയായി എത്തിയ ബിജെപി എംഎല്‍എ സുചി മൗസം ചൗധരി തേങ്ങയുടച്ചപ്പോളാണ് റോഡ് പൊളിഞ്ഞിളകിയത്. 16 കോടി മുടക്കി നിര്‍മിച്ച ഏഴര കിലോമീറ്റര്‍ നീളമുള്ള റോഡാണ് പൊളിഞ്ഞിളകിയത്. ജലവിഭവ വകുപ്പാണ് റോഡ് നിര്‍മിച്ചത്. എന്തായാലും പൊളിഞ്ഞ റോഡിനെ അങ്ങനെ വിട്ടുപോകാന്‍ സുചി തയ്യാറായില്ല. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു. ഉദ്ഘാടനം ഉപേക്ഷിച്ചതായും വിഷയം ജില്ലാ മജിസ്ട്രേട്ടുമായി സംസാരിച്ചെന്നും സുചി മൗസം പറഞ്ഞു.
Read Moreകോഹ്ലിയുടെ പുറത്താകൽ, റീപ്ലേകളിൽ കണ്ടത്…
മുംബൈ: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ദൗർഭാഗ്യകരമായ രീതിയിൽ പുറത്തായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. എൽബിഡബ്ല്യു അപ്പീലിൽ പന്ത് ആദ്യം ബാറ്റിൽ തട്ടിയെന്ന് മനസിലായ കോഹ്ലി റിവ്യൂ എടുത്തെങ്കിലും തേർഡ് അന്പയർ ഔട്ട് വിളിക്കുകയായിരുന്നു.അജാസ് പട്ടേൽ എറിഞ്ഞ 30-ാം ഓവറിലെ അവസാന പന്തിൽ കോഹ്ലി വിക്കറ്റിനു മുന്നിൽ കുരുങ്ങി. കിവീസ് താരങ്ങളുടെ അപ്പീലിനു പിന്നാലെ ഓണ്‍ഫീൽഡ് അന്പയർ അനിൽ ചൗധരിയുടെ വിരലുയർന്നു. പന്ത് ആദ്യം ബാറ്റിൽ തട്ടിയെന്ന് ഉറപ്പുണ്ടായിരുന്ന കോഹ്ലി ഉടൻതന്നെ റിവ്യൂ എടുത്തു. എന്നാൽ വിവിധ ആംഗിളുകൾ പരിശോധിച്ചിട്ടും പന്ത് ആദ്യം പാഡിലാണോ ബാറ്റിലാണോ ഇനി ഒരേസമയം രണ്ടിടത്തും തട്ടിയതാണോ എന്ന് ടിവി അന്പയർ വീരേന്ദർ ശർമയ്ക്കു സംശയമുയർന്നു. ഇതോടെ അദ്ദേഹം ഓണ്‍ഫീൽഡ് അന്പയറുടെ തീരുമാനത്തിനൊപ്പം നിൽക്കുകയായിരുന്നു. എന്നാൽ റീപ്ലേകളിൽ പന്ത് ആദ്യം ബാറ്റിലിടിച്ചുവെന്ന് വ്യക്ത മായിരുന്നു.
Read More800 ഗോളിൽ റൊണാൾഡോ
മാഞ്ചസ്റ്റർ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു തകർപ്പൻ ജയം. യുണൈറ്റഡ് 3-2ന് ആഴ്സണലിനെ തോൽപ്പിച്ചു. ആവേശം നിറഞ്ഞ മത്സരത്തിന്റെ ശ്രദ്ധാകേന്ദ്രമായതു റൊണാൾഡോയായിരുന്നു. റൊണാൾഡോ ഇരട്ട ഗോളിലൂടെ 801 ഗോളിലെത്തി. ഇതോടെ രാജ്യത്തിനും ക്ലബ്ബിനുമായി ഔദ്യോഗിക കരിയർ ഗോളെണ്ണം 800 കടന്ന ആദ്യ കളിക്കാരനായി റൊണാ. ഒലെ ഗണ്ണർ സോൾഷെയറെ മാറ്റിയശേഷം താത്കാലിക പരിശീലകനായി ചുമതലയേറ്റ മൈക്കിൾ കാരിക്കിന്റെ അവസാന മത്സരമായിരുന്നു. പുതിയ താത്കാലിക പരിശീലകനായി റാൾഫ് റാഗ്നിക് നിയമിതനായി. കാരിക്കിന്റെ കീഴിൽ കളിച്ച മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ജയിച്ചപ്പോൾ ഒരണ്ണം സമനിലയായിരുന്നു. ക്ലബ്ബിൽ ഇനി തുടരുന്നില്ലെന്ന് മുൻ യുണൈറ്റഡ് താരം അറിയിച്ചു. യുണൈറ്റഡിന്റെ മുൻ താരവും പരിശീലകനുമായിരുന്ന സോൾഷെയർക്കു കാണികൾ അദ്ദേഹത്തിന്റെ പഴയ ജഴ്സി നന്പർ ഉയർത്തി ആദരം നൽകി. 13-ാം മിനിറ്റിൽ ആഴ്സണൽ വലകുലുക്കി. എമിൽ സ്മിത്ത് റോവിന്റെ വകയായിരുന്നു…
Read Moreകുട്ടികളുടെ ആരോഗ്യമാണ് സര്‍ക്കാരിന് പ്രധാനം; സംസ്ഥാനത്ത് വാക്സിനെടുക്കാതെ 1,707 അധ്യാപകർ; ലിസ്റ്റ് പുറത്തുവിട്ട് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനെടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും ലിസ്റ്റ് പുറത്തുവിട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ആകെ 1,707 സ്കൂൾ ജീവനക്കാരാണ് വാക്സിനെടുക്കാത്തത്. 229 ജീവനക്കാരാണ് വിച്ച്എസ്ഇയില് വാക്സിനെടുക്കാത്തത്. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടില്ല. എല്‍പി, യുപി, ഹൈസ്കൂള്‍ എന്നീ വിഭാഗങ്ങളിൽ 1,066 പേര് വാക്സിനെടുത്തില്ല. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ ജീവനക്കാർ വാക്സിൻ എടുക്കാനുള്ളത്. പാലക്കാട് 61, മലപ്പുറം 201, കോഴിക്കോട് 151, വയനാട് 29, തിരുവനന്തപുരം 110, കൊല്ലം 90, പത്തനംതിട്ട 51, ആലപ്പുഴ 89, കോട്ടയം 74, ഇടുക്കി 43, എറണാകുളം 106, തൃശൂര്‍ 124, കണ്ണൂര്‍ 90, കാസര്‍ഗോഡ് 36 എന്നിങ്ങനെയാണ് കണക്ക്. വാക്സിനെടുക്കാത്തവരോടു വിശദീകരണം ചോദിച്ചതായി മന്ത്രി അറിയിച്ചു. ആരോഗ്യപ്രശ്നമുള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കില്‍ എല്ലാ ആഴ്ചയും ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാണെന്നും കുട്ടികളുടെ ആരോഗ്യമാണ് സര്‍ക്കാരിന് പ്രധാനമെന്നും മന്ത്രി വ്യക്തമാക്കി.
Read More