മുംബൈ: മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് അവസാനം. ഇന്ത്യയുടെ പരിമിത ഓവർ ക്രിക്കറ്റ് ടീം സ്ഥാനം രോഹിത് ശർമയ്ക്ക്. നേരത്തേ ട്വന്റി-20 ക്യാപ്റ്റൻ സ്ഥാനം മാത്രമായിരുന്നു രോഹിത്തിന് ബിസിസിഐ നൽകിയിരുന്നത്. ഐസിസി ട്വന്റി-20 ലോകകപ്പോടെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് വിരാട് കോഹ്ലി പടിയിറങ്ങിയതോടെയായിരുന്നു അത്. എന്നാൽ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പരയ്ക്ക് മുന്നോടിയായി ഏകദിന ടീം ക്യാപ്റ്റൻ സ്ഥാനവും രോഹിത്തിന് ബിസിസിഐ കൈമാറി. 2023ലെ ഏകദിന ലോകകപ്പ് വരെയാണ് രോഹിത്ത് ക്യാപ്റ്റൻ സ്ഥാനത്ത് തുടരുക. ടെസ്റ്റ് ക്രിക്കറ്റിൽ മാത്രമായിരിക്കും കോഹ്ലി ഇന്ത്യയുടെ നായകനാകുക. ടെസ്റ്റ് ക്രിക്കറ്റിൽ അജിങ്ക്യ രഹാനെയ്ക്കു പകരം രോഹിത് ശർമ്മയെ സഹനായകനാക്കി എന്നതും ശ്രദ്ധേയം. ഡിസംബർ 26ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സര ടെസ്റ്റ് പരന്പരയ്ക്കുള്ള ഇന്ത്യൻ 18 അംഗ ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചു. പരിക്കുമൂലം രവീന്ദ്ര ജഡേജ, ശുഭ്മാൻ ഗിൽ, അക്സർ പട്ടേൽ, രാഹുൽ ചാഹർ എന്നിവരെ…
Read MoreDay: December 9, 2021
വനിതാ എസ്ഐ കരണത്തടിഞ്ഞു ജീപ്പിൽ കയറ്റി; സ്റ്റേഷനിലെത്തിയപ്പോൾ ബനിയനിട്ട പോലീസുകാരൻ കുനിച്ചു നിർത്തിയിടിച്ചു; ആളുമായി സ്റ്റേഷനിലെത്തിച്ച യുവാക്കൾ നേരിട്ടത് കൊടിയ മർദനം
തൃപ്പൂണിത്തുറ: വൃശ്ചികോത്സവത്തിനു വന്ന യുവാവിനെ തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് വനിത എസ്ഐയുടെ നേതൃത്വത്തിൽ മർദിച്ചതായി ആക്ഷേപം. ഉദയംപേരൂർ നടക്കാവ് മേക്കേവെളിയിൽ സദാനന്ദന്റെ മകൻ നിതിൻ(25) ആണ് പോലീസ് മർദനത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. പൂർണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ നിതിനെയും കൂട്ടുകാരൻ അരുണിനെയുമാണ് പോലീസ് മർദിച്ചത്. തിങ്കളാഴ്ച രാത്രി പത്തോടെ സ്റ്റാച്ച്യു ജംഗ്ഷനിൽ ഒരു സംഘം യുവാക്കൾ അടിപിടിയുണ്ടാക്കിയിരുന്നു. ഈ സംഘത്തിന്റെ പിന്നിലായി നിതിനും അരുണും നടന്നു പോകുന്നുണ്ടായിരുന്നു. ഇവരെയാണ് പോലീസ് പിടിച്ചു കൊണ്ടുപോയി മർദിച്ചത്. എന്തിനാണ് തങ്ങളെ പിടിച്ചു കൊണ്ടുപോകുന്നതെന്ന് ചോദിച്ച നിതിനെ ഉദ്യോഗസ്ഥ കരണത്തടിച്ചുവെന്നും പിന്നീട് ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ച ശേഷം ഉദ്യോഗസ്ഥയും സ്റ്റേഷനിലുണ്ടായിരുന്ന ബനിയൻ ധരിച്ച പോലീസുകാരനും കുനിച്ചു നിർത്തി മുതുകിലും മറ്റും ശക്തിയായി ഇടിച്ചുവെന്നുമാണ് ആക്ഷേപം. പിന്നീട് യഥാർഥ പ്രതികളെ പിടിച്ചു കൊണ്ടുവന്നതോടെ ആള് മാറിയതറിഞ്ഞ് പോലീസ് യുവാക്കളെ പുലർച്ചെ രണ്ടോടെ…
Read Moreസെറീന ഓസ്ട്രേലിയയ്ക്കില്ല
മെൽബണ്‍: വനിതാ ടെന്നീസ് സൂപ്പർ താരം അമേരിക്കയുടെ സെറീന വില്യംസ് ഓസ്ട്രേലിയൻ ഓപ്പണ്‍ ടൂർണമെന്റിൽ നിന്ന് പിന്മാറി. ആരോഗ്യ പ്രശ്നങ്ങൾ മുൻനിർത്തിയാണ് സെറീനയുടെ പിന്മാറ്റം. ലോക ഒന്നാം നന്പർ താരമായിരുന്ന സെറീന 23 തവണ ഗ്രാൻസ്ലാം കിരീടം നേടിയിട്ടുണ്ട്. ഈ വർഷം വിംബി ൾഡണിൽ പങ്കെടുത്ത ശേഷം മറ്റ് ടൂർണമെന്റുകളിൽ പങ്കെടുക്കാൻ സെറീനയ്ക്ക് കഴിഞ്ഞിരുന്നില്ല. സീസണിലെ ആദ്യ ഗ്രാൻസ്ലാമായ ഓസ്ട്രേലിയൻ ഓപ്പണ്‍ ജനുവരിയിലാണ് നടക്കുക.
Read Moreനാലു ദിവസം പ്രായമുള്ള കുഞ്ഞ് വീടിനുള്ളിൽ മരിച്ച നിലയിൽ; വീട്ടിൽ പ്രസവിച്ച യുവതിയുടെ കുട്ടിയെ കണ്ടെത്തിയത് ബക്കറ്റിൽ; അധികം പുറത്തിറങ്ങാത്ത ഇവരെക്കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങനെ…
കാഞ്ഞിരപ്പള്ളി: നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടക്കുന്നം മുക്കാലിയില്‍ വാടകയ്ക്കു താമസിക്കുന്ന മൂത്തേടത്ത്മലയില് സുരേഷ് – നിഷ ദമ്പതികളുടെ ആറാമത്തെ ആൺകുട്ടിയെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സമയത്ത് മാതാവ് നിഷയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പെയിന്റിംഗ് തൊഴിലാളിയായ ഭര്‍ത്താവ് സുരേഷ് ജോലിക്കുപോയിരുന്നു. കുട്ടി ജനിച്ച വിവരം അയല്‍വാസികൾ അറിഞ്ഞിരുന്നില്ല. കുഞ്ഞിന്റെ കരച്ചില് കേട്ട് അയല്‍വാസിയായ സ്ത്രീ എത്തിയപ്പോള്‍ വീട്ടില്‍ എല്ലാവര്ക്കും കോവിഡ് ആണെന്നു പറഞ്ഞു തിരിച്ചയച്ചു. സംശയം തോന്നിയ ഇവര്‍ ആശാ വര്‍ക്കറെ വിവരം അറിയിക്കുകയായിരുന്നു. ആശാവര്‍ക്കര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. നിറുത്താതെ കരഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോള്‍ മറവു ചെയ്യാന്‍ വേണ്ടി കുഞ്ഞിനെ ബക്കറ്റിലിടാന്‍ താന്‍ മൂത്ത…
Read More