ഏ​​ക​​ദി​​ന ടീം ​​ ക്യാ​​പ്റ്റ​​ൻ സ്ഥാ​​ന​​വും രോ​​ഹി​​ത് ശ​​ർ​​മ്മ​​യ്ക്ക്

 

മും​​​​​ബൈ: മാ​​​​​സ​​​​​ങ്ങ​​​​​ൾ നീ​​​​​ണ്ട അ​​​​​ഭ്യൂ​​​​​ഹ​​​​​ങ്ങ​​​​​ൾ​​​​​ക്ക് അ​​​​​വ​​​​​സാ​​​​​നം. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പ​​​​​രി​​​​​മി​​​​​ത ഓ​​​​​വ​​​​​ർ ക്രി​​​​​ക്ക​​​​​റ്റ് ടീം ​​​​​സ്ഥാ​​​​​നം രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ​​​​​യ്ക്ക്. നേ​​​​​ര​​​​​ത്തേ ട്വ​​​​​ന്‍റി-20 ക്യാ​​​​​പ്റ്റ​​​​​ൻ സ്ഥാ​​​​​നം മാ​​​​​ത്ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു രോ​​​​​ഹി​​​​​ത്തി​​​​​ന് ബി​​​​​സി​​​​​സി​​​​​ഐ ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്ന​​​​​ത്.

ഐ​​​​​സി​​​​​സി ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പോ​​​​​ടെ ക്യാ​​​​​പ്റ്റ​​​​​ൻ സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്ന് വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി പ​​​​​ടി​​​​​യി​​​​​റ​​​​​ങ്ങി​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്. എ​​​​​ന്നാ​​​​​ൽ, ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ പ​​​​​ര​​​​​ന്പ​​​​​ര​​​​​യ്ക്ക് മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യി ഏ​​​​​ക​​​​​ദി​​​​​ന ടീം ​​​​​ക്യാ​​​​​പ്റ്റ​​​​​ൻ സ്ഥാ​​​​​ന​​​​​വും രോ​​​​​ഹി​​​​​ത്തി​​​​​ന് ബി​​​​​സി​​​​​സി​​​​​ഐ കൈ​​​​​മാ​​​​​റി. 2023ലെ ​​​​​ഏ​​​​​ക​​​​​ദി​​​​​ന ലോ​​​​​ക​​​​​ക​​​​​പ്പ് വ​​​​​രെ​​​​​യാ​​​​​ണ് രോ​​​​​ഹി​​​​​ത്ത് ക്യാ​​​​​പ്റ്റ​​​​​ൻ സ്ഥാ​​​​​ന​​​​​ത്ത് തു​​​​​ട​​​​​രു​​​​​ക.

ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ മാ​​​​​ത്ര​​​​​മാ​​​​​യി​​​​​രി​​​​​ക്കും കോ​​​​​ഹ്‌​​​​ലി ഇ​​​​​ന്ത്യ​​​​​യു​​​​​ടെ നാ​​​​​യ​​​​​ക​​​​​നാ​​​​​കു​​​​​ക. ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ അ​​​​​ജി​​​​​ങ്ക്യ ര​​​​​ഹാ​​​​​നെ​​​​​യ്ക്കു പ​​​​​ക​​​​​രം രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ്മ​​​​​യെ സ​​​​​ഹ​​​​​നാ​​​​​യ​​​​​ക​​​​​നാ​​​​ക്കി എന്നതും ശ്രദ്ധേയം.

ഡി​​​​​സം​​​​​ബ​​​​​ർ 26ന് ​​​​​ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ മൂ​​​​​ന്ന് മ​​​​​ത്സ​​​​​ര ടെ​​​​​സ്റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യ്ക്കു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ൻ 18 അം​​​​​ഗ ടീ​​​​​മി​​​​​നെ​​​​​യും ബി​​​​​സി​​​​​സി​​​​​ഐ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. പ​​​​​രി​​​​​ക്കു​​​​​മൂ​​​​​ലം ര​​​​​വീ​​​​​ന്ദ്ര ജ​​​​​ഡേ​​​​​ജ, ശു​​​​​ഭ്മാ​​​​​ൻ ഗി​​​​​ൽ, അ​​​​​ക്സ​​​​​ർ പ​​​​​ട്ടേ​​​​​ൽ, രാ​​​​​ഹു​​​​​ൽ ചാ​​​​​ഹ​​​​​ർ എ​​​​​ന്നി​​​​​വ​​​​​രെ ഒ​​​​​ഴി​​​​​വാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്.

ടെ​​​​​സ്റ്റ് ടീം: ​​​​​വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി (നാ​​​​​യ​​​​​ക​​​​​ൻ), രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ (സ​​​​​ഹ​​​​​നാ​​​​​യ​​​​​ക​​​​​ൻ), കെ.​​​​​എ​​​​​ൽ. രാ​​​​​ഹു​​​​​ൽ, മാ​​​​​യ​​​​​ങ്ക് അ​​​​​ഗ​​​​​ർ​​​​​വാ​​​​​ൾ, ചേ​​​​​തേ​​​​​ശ്വ​​​​​ർ പൂ​​​​​ജാ​​​​​ര, അ​​​​​ജി​​​​​ങ്ക്യ ര​​​​​ഹാ​​​​​നെ, ശ്രേ​​​​​യ​​​​​സ് അ​​​​​യ്യ​​​​​ർ, ഹ​​​​​നു​​​​​മ വി​​​​​ഹാ​​​​​രി, ഋ​​​​​ഷ​​​​​ഭ് പ​​​​​ന്ത്, വൃ​​​​​ദ്ധി​​​​​മാ​​​​​ൻ സാ​​​​​ഹ, ആ​​​​​ർ. അ​​​​​ശ്വി​​​​​ൻ, ജ​​​​​യ​​​​​ന്ത് യാ​​​​​ദ​​​​​വ്, ഇ​​​​​ഷാ​​​​​ന്ത് ശ​​​​​ർ​​​​​മ, മു​​​​​ഹ​​​​​മ്മ​​​​​ദ് ഷ​​​​​മി, ഉ​​​​​മേ​​​​​ഷ് യാ​​​​​ദ​​​​​വ്, ജ​​​​​സ്പ്രീ​​​​​ത് ബും​​​​​റ, ഷാ​​​​​ർ​​​​​ദു​​​​​ൽ ഠാ​​​​​ക്കൂ​​​​​ർ, മു​​​​​ഹ​​​​​മ്മ​​​​​ദ് സി​​​​​റാ​​​​​ജ്. റി​​​​​സ​​​​​ർ​​​​​വ്: ന​​​​​വ്ദീ​​​​​പ് സെ​​​​​യ്നി, സൗ​​​​​ര​​​​​ഭ് കു​​​​​മാ​​​​​ർ, ദീ​​​​​പ​​​​​ക് ചാ​​​​​ഹ​​​​​ർ, അ​​​​​ർ​​​​​സാ​​​​​ൻ നാ​​​​​ഗ്വാ​​​​​സ്വാ​​​​​ല.

Related posts

Leave a Comment