റിയാസ് കുട്ടമശേരി അഞ്ചൽ സിഐ ആയിരിക്കുമ്പോൾ കോളിളക്കം സൃഷ്ടിച്ച ഉത്ര വധക്കേസിൽ അലംഭാവം കാട്ടിയതിന് വകുപ്പുതല അന്വേഷണം നേരിട്ടു കൊണ്ടിരിക്കുന്നയാളാണ് ഈ കേസിൽ ആരോപണ വിധേയനായ സിഐ സി.എൽ.സുധീർ. വിശദമായ പരാതി നൽകിയിട്ടും ഗൗരവത്തോടുള്ള അന്വേഷണം നടത്തിയില്ലെന്ന ഉത്രയുടെ മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് കൊല്ലം എസ്പി കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയും അവർ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് ഉത്രയെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയും ചെയ്തിതിരുന്നു. ഇതു കൂടാതെ അഞ്ചലിൽ തന്നെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാൻ മൃതദേഹങ്ങൾ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തിയ സംഭവവും വിവാദമായിരുന്നു. ഇതിനെയെല്ലാം തുടർന്നാണ് സിഐ സുധീറിനെ എറണാകുളം റൂറലിലേക്ക് സ്ഥലം മാറ്റിയത്. ഇഴയുന്ന വകുപ്പ്തല അന്വേഷണം രാഷ്ട്രീയ പ്രതിഷേധങ്ങൾക്കൊടുവിൽ സിഐ സുധീറിനെതിരേ വകുപ്പുതല നടപടിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക അന്വേഷണവും പ്രഖ്യാപിച്ചു. കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസിസ്റ്റന്റ്…
Read MoreDay: December 14, 2021
മുഖ്യമന്ത്രി രണ്ടുനാൾ ആലുവയിൽ നാഥനില്ലാതെ ഈസ്റ്റ് പോലീസ് സ്റ്റേഷൻ
ആലുവ: കളമശേരിയിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഇനി രണ്ടുനാൾ ആലുവ പാലസിൽ. ഒപ്പം മുൻ ആഭ്യന്തര മന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനും. എന്നാൽ ഇവർക്ക് സുരക്ഷയൊരുക്കേണ്ട ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ പ്രധാന ഉദ്യോഗസ്ഥരെല്ലാം പകരക്കാരാണ്. ഇന്നലെ മുഖ്യമന്ത്രിയെത്തിയതോടെ താൽക്കാലിക ഭരണ സിരാ കേന്ദ്രമായി ആലുവ മാറുകയായിരുന്നു. പാലസിന്റെ അനക്സ് ബ്ലോക്കിലെ രണ്ട് റൂമുകളിലാണ് വിഐപികളുടെ താമസം. അഡ്വക്കറ്റ് ജനറലുമായി ഇന്നലെ മുഖ്യമന്ത്രി ചർച്ച നടത്തി. വിവാദമായ മോഫിയ കേസിന്റെ വിവരങ്ങൾ റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തികിനെ വിളിച്ചു വരുത്തി ചർച്ച ചെയ്തു. നാളെ രാത്രിയോടെ ഇരുവരും മടങ്ങും. അതേസമയം, മോഫിയയുടെ മരണത്തിൽ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിഐയായിരുന്ന സി.എൽ. സുധീറിനെ സസ്പെൻഡ് ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം പുതിയ ഇൻസ്പെക്ടർ ചുമതലയേറ്റിരുന്നു.…
Read Moreഹര്‍നാസിന്റെ വിജയം ഇന്ത്യയുടേത് മാത്രമല്ല ‘ട്രാന്‍സ്’ സമൂഹത്തിന്റെതു കൂടി ! ആ കിരിടത്തിനു പിന്നിലെ ‘ട്രാന്‍സ്’ സംഭാവന ഇങ്ങനെ…
സുസ്മിതാ സെന്നിനും ലാറാ ദത്തയ്ക്കും പിന്നാലെ വിശ്വസുന്ദരിപ്പട്ടം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയായി പഞ്ചാബ് സുന്ദരി ഹര്‍നാസ് സന്ധു ഉദിച്ചുയര്‍ന്നപ്പോള്‍ ചര്‍ച്ചയായത് ഫിനാലെ റൗണ്ടിലെ ഹര്‍നാസിന്റെ ഔട്ട്ഫിറ്റാണ്. ബീജ് നിറത്തിലുള്ള മനോഹരമായ ഗൗണാണ് ഫിനാലെയ്ക്കു വേണ്ടി ഹര്‍നാസ് ധരിച്ചത്. സില്‍വര്‍ വര്‍ക്കുകളും വി ആകൃതിയിലുള്ള കഴുത്തുമൊക്കെയാണ് ഈ ബോഡിഫിറ്റ് ഗൗണിന്റെ പ്രത്യേകത. പ്രശസ്ത ട്രാന്‍സ് ഡിസൈനറായ സൈഷ ഷിന്‍ഡെയാണ് ഹര്‍നാസിനു വേണ്ടി ഈ ഗൗണ്‍ ഡിസൈന്‍ ചെയ്തത്. ഹര്‍നാസിനെ വേദിയില്‍ കൂടുതല്‍ തിളക്കമുള്ളവളാക്കുന്ന ഗൗണ്‍ ഡിസൈന്‍ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് സൈഷ ഫിലിംഫെയറിന് നല്കിയ അഭിമുഖത്തില്‍ പങ്കുവെച്ചു. മോഡേണും ഒപ്പം കരുത്തുമാവണം ഹര്‍നാസിന്റെ ഗൗണ്‍ ലുക്ക് എന്നാണ് മനസ്സില്‍ ഉണ്ടായിരുന്നത്. ഹര്‍നാസ് വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്ത വന്നപ്പോള്‍ മറ്റെല്ലാ ഇന്ത്യക്കാരെയുംപോലെ താനും ഏറെ സന്തോഷത്തിലായിരുന്നു. 2000ത്തില്‍ ഫാഷന്‍ വിദ്യാര്‍ഥിയായിരിക്കെ ലാറാ ദത്ത വിജയിയായത് ഓര്‍മയിലുണ്ട്. അന്നേ മിസ് യൂണിവേഴ്സ്…
Read Moreവെറൈറ്റിയല്ലേ… ക്രിസ്മസ് ഓഫർ…. മധ്യപ്രദേശില്നിന്നെത്തിച്ച ഗോതമ്പ് ചാക്കില്‍ ആരോ ഉപയോഗിച്ച് തേഞ്ഞ രണ്ടു ചെരിപ്പ്;സാധാരണ കിട്ടാറുള്ളത് ഇവയൊക്കെ…
കോഴിക്കോട്: സപ്ലൈക്കോയില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ മാത്രം വിതരണം ചെയ്താല്‍ മതിയോ…ഒരു ജോഡി ചെരിപ്പും ഇരിക്കട്ടെ എന്നു വിചാരിച്ചാല്‍ കുഴപ്പമുണ്ടോ…? എന്തായാലും ഭാഗ്യം തൊഴിലാളികള്‍ കണ്ടതുകൊണ്ട് രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ ഗോതമ്പ് ചാക്കിനൊപ്പം ആരോ ഉപയോഗിച്ച് പഴകിയ ചെരുപ്പും റേഷനകടയില് എത്തിയേനെ. വടകര വില്യാപ്പള്ളിയില്‍ സപ്ലൈകോയുടെ എന്‍എഫ്എസ്എ ഗോഡൗണിലാണ് സംഭവം. റേഷന്‍ കടയിലേക്ക് കൊണ്ടുപോകാനായി ഗോതമ്പ് ചാക്ക് കയറ്റുന്നതിനിടയിലാണ് ഒരു ഭാഗം മുഴച്ചുനില്‍ക്കുന്നത് കണ്ടത്. ചാക്കിലെ തുന്നലുകള്‍ ഓരോന്നായി അഴിച്ചെടുത്തു. അപ്പോഴാണ് ചാക്കില്‍ രണ്ടു ചെരുപ്പുകള്‍ കണ്ടത്. ഉടനെ ഇതെടുത്തു മാറ്റുകയായിരുന്നു. സാധാരണയായി തുന്നിക്കെട്ടിയ ചാക്കില്‍നിന്ന് പാന്‍പരാഗ്, കടലാസു കഷണങ്ങള്‍, ഉപയോഗിച്ച പേപ്പറുകള്‍ തുടങ്ങിയവ കിട്ടാറുണ്ടെന്നു പറയുന്നു. മധ്യപ്രദേശില്‍നിന്നും നല്ലപോലെ പായ്ക്ക് ചെയ്തു വന്നതാണ് ഗോതമ്പ്. അല്ലെങ്കില്‍ റേഷന്‍ കടയിലെത്തിയ ശേഷം കടക്കാരന് ചാക്ക് അഴിക്കുമ്പോള്‍ മാത്രമാണ് ചെരുപ്പ് പുറത്തുവരിക. കഴിഞ്ഞ മാസം മായനാട്ടെ റേഷന്‍ കടയില്‍നിന്ന് ഒരാള്‍…
Read Moreപ്രതികരിക്കാതെ ഇരുന്നിട്ട് കാര്യമില്ലെന്ന് സിതാര
മുന്‍പ് ഞാന്‍ ഇടുന്ന പോസ്റ്റുകൾക്കു താഴെ വരുന്ന കമന്റുകള്‍ എല്ലാം വായിക്കുമായിരുന്നു. ചിലര്‍ക്ക് ഇതൊരു പ്രത്യേക രസമാണ്. മോശം കമന്റ് ഇടുന്നതിലും കൂട്ടത്തോടെ ആക്രമിക്കുന്നതിലുമെല്ലാം ആനന്ദം കണ്ടെത്തുന്നവരുണ്ട്. നമ്മളെക്കുറിച്ചുള്ള വാര്‍ത്ത കൊടുത്ത പോസ്റ്റിന് താഴെയുള്ള കമന്റ് ബോക്സില്‍ വന്ന് ചീത്ത വിളിച്ചു പോകുന്ന പലരുടെയും പ്രൊഫൈല്‍ എടുത്തു നോക്കിയാലറിയാം അവര്‍ ഭാര്യയെയും മക്കളെയും ഒക്കെ കെട്ടിപ്പിടിച്ചിരിക്കുന്ന ഫോട്ടോ ഇട്ടിട്ടുണ്ടാകും. ഒരിക്കല്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് ഒരാള്‍ കമന്റ് ചെയ്യുകയായിരുന്നു. ഞാനതിന്റെ സ്ക്രീന്‍ ഷോട്ട് എടുത്ത് അയാളുടെ കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്റെ പേജിലും ഇട്ടു. പ്രതികരിക്കാതെ ഇരുന്നിട്ട് കാര്യമില്ലല്ലോ.-സിതാര കൃഷ്ണകുമാർ
Read Moreകാമുകനെ വിവാഹം കഴിക്കുന്നതിനായി യുവതി ഒപ്പിച്ചത് വല്ലാത്തൊരു പണി! ഓടിനടന്നത് ആയിരത്തോളം പോലീസുകാര്‍; ഒടുവില്‍ യുവതി സത്യം പറഞ്ഞത് കേട്ട് പോലീസ് ഞെട്ടി
നാഗ്പുർ: കാമുകനെ വിവാഹം കഴിക്കുന്നതിനായി പോലീസിൽ വ്യാജ പീഡനപരാതി നൽകി കൗമാരക്കാരി. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം. രണ്ടുപേർ ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നാഗ്പുര്‍ പോലീസ് കമ്മീണര്‍ അമിതേഷ് കുമാറിന്റെ നേതൃത്വത്തില്‍ ആയിരം പോലീസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച മഹാരാഷ്ട്രയില്‍ അരിച്ചുപെറുക്കി അന്വേഷണം നടത്തി. 250ഓളം സിസിടിവികള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി നല്കിയ പരാതി വ്യാജമാണെന്ന് അധികൃതര്‍ക്ക് ബോധ്യമാകുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി പീഡനപരാതി വ്യാജമാണെന്ന് പറഞ്ഞത്. തന്റെ കാമുകനെ വിവാഹം ചെയ്യാനാണ് താന്‍ ഇപ്രകാരം ചെയ്തതെന്ന് ഇവര്‍ പോലീസിനോടു പറഞ്ഞു. നാഗ്പുരിലെ ചിക്കാലി മേഖലയില്‍ വച്ച് തന്നെ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കമ്മീഷണർ അമിതേഷ് കുമാറും അഡീഷണൽ കമ്മീഷണർ സുനിൽ ഫുലാരിയും മറ്റ്…
Read Moreമാസ് ലുക്കിൽ ‘ഉടുമ്പ്’ സെന്തിൽ
ടി.ജി.ബൈജുനാഥ്ഏറെ ട്വിസ്റ്റുകളുള്ള ഒരു സിനിമാക്കഥ പോലെ ആവേശഭരിതമാണു നടൻ സെന്തിൽകൃഷ്ണയുടെ സ്ക്രീൻജീവിതം. നെത്തോലി നെൽസനായുംമഞ്ജുളനായുമൊക്കെ മിനിസ്ക്രീനിൽ ചിരിവിതറി കുടുംബങ്ങളോട് ഇഷ്ടംകൂടി മുന്നോട്ടുപോകുന്പോഴാണ് ട്വിസ്റ്റുകളുടെ തുടക്കം. തുടക്കമിട്ടതു സംവിധായകൻ വിനയൻ. ചാലക്കുടിക്കാരൻ ചങ്ങാതിയിൽ സെന്തിലിനെ വിനയൻ നായകനാക്കി. ചാലക്കുടിയുടെ ചങ്കിന്റെ വേഷം സെന്തിലിനു പേരും പെരുമയും നല്കി. ഇപ്പോൾ, കരിയറിലെ മറ്റൊരു നിർണായക ട്വിസ്റ്റ് സെന്തിലിനു സമ്മാനിച്ചതു സംവിധായകൻകണ്ണൻ താമരക്കുളം. ഇമോഷണൽ ത്രില്ലർ ഉടുന്പിൽ തീപ്പൊരി ഡയലോഗുകൾ വിതറി, മാസ് ലുക്കിൽ സെന്തിൽ വരുന്പോൾ ആരും പറഞ്ഞുപോകും..ഇതെന്തൊരുമാറ്റം! അപ്പോഴും സെന്തിലിന് പറയാനുള്ളത് ഇത്രമാത്രം… ‘ നമ്മൾ ഒന്നുമല്ല. ഈശ്വരാധീനം കൊണ്ട് ഇതിലേക്കൊക്കെ എത്തിച്ചേരുകയാണ്!’ ആന്റിഹീറോചാലക്കുടിക്കാരനിൽ നിന്നു വേറിട്ടു നിൽക്കുന്നകാരക്ടറാണ് ഉടുന്പിലെ അനിയെന്നു സെന്തിൽ പറയുന്നു. ‘മണിച്ചേട്ടന്റെ കഥ പറയുന്നതുകൊണ്ടുതന്നെ സെന്റിമെന്റ്സാണ് അതിൽ മെയിൻ. പിന്നെ, സ്നേഹം, കോമഡി എന്നിവ ചേർന്നൊരു സംഭവം. എന്നാൽ, ഉടുന്പിലെ അനി കൂലിത്തല്ലുമായി നടക്കുന്ന…
Read Moreശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി ഗുരുവിനെ ആക്ഷേപിക്കാനായിരുന്നോയെന്ന് പി.സി തോമസ്
കൊല്ലം: കഴിഞ്ഞവർഷം കൊല്ലത്ത് തുടങ്ങിയ ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി ഗുരുദേവനെ ആക്ഷേപിക്കാൻ വേണ്ടി ആയിരുന്നോ എന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്. യൂണിവേഴ്സിറ്റിയുടെ ചാൻസലറായ ഗവർണർ തന്നെ ഈ വിവരം പുറത്ത് വിട്ടപ്പോൾ അസഹിഷ്ണത കൊണ്ട് ഇരിക്കാൻ വയ്യാത്ത മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതുപക്ഷ നേതാക്കന്മാരും ഉന്നതവിദ്യാഭ്യാസരംഗത്ത് കാട്ടിയ വലിയ ക്രൂരതകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇഷ്ടമുള്ളവരെ വൈസ്ചാൻസലർ പോലെയുള്ള പദവിയിൽ പോലും നിയമിക്കുക, ഇത്തരം പ്രസ്ഥാനം തുടങ്ങിയിട്ടുണ്ട് അതിന്റെ ബാക്കി പരിപാടികളൊന്നും നടത്താതിരിക്കുക ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞ ഗവർണറോട് വിരോധം കാട്ടുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്യുന്നത് ശരിയാണോ എന്ന് ജനങ്ങൾക്ക് ആശങ്കയുണ്ടെന്ന് തോമസ് പറഞ്ഞു. തെറ്റായ രീതിയിൽ സ്വന്തക്കാരെയും പാർട്ടിക്കാരെയും തിരുകിക്കയറ്റി വൻ അഴിമതി കാട്ടിയ രീതിക്കെതിരായി ശക്തമായ നിലപാട് സ്വീകരിച്ച ഗവർണറുടെ നീക്കത്തിൽ മുഖ്യമന്ത്രിയും സർക്കാരും ഞെട്ടിയിരിക്കുകയാണ്. ഓരോ ദിവസവും ഓരോ രീതിയിൽ…
Read Moreനടന് അനില്‍ കപൂറിന്റെ മകള്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ സജീവമായുണ്ടായിരുന്നു! കരീനയും അമൃതയും “സൂപ്പർ സ്പ്രെഡർ’: താരങ്ങളുടെ വീട്ടിൽ കോവിഡ് പരിശോധന
മുംബൈ: ബോളിവുഡ് താരങ്ങളായ കരീന കപൂറിന്റെ അമൃത അറോറയുടെയും വീടുകളിൽ കോവിഡ് പരിശോധന നടത്തും. താരങ്ങളുമായി സമ്പർക്കത്തിൽ വന്ന എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്നും മുംബൈ കോർപറേഷൻ അറിയിച്ചു. അടുത്തിടെ ഇരുവരും നിരവധി പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞയാഴ്ച മുംബൈയില്‍ നടന് അനില്‍ കപൂറിന്റെ മകള്‍ സംഘടിപ്പിച്ച പാര്‍ട്ടിയിലും ഇവര്‍ സജീവമായുണ്ടായിരുന്നു. ഇതിനാൽ ഇവർ സൂപ്പർ സ്പ്രെഡർ ആകാൻ സാധ്യതയെന്നും മുംബൈ കോർപറേഷൻ വ്യക്തമാക്കി. കരീന കപൂറിനും അമൃത അറോറയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുംബൈയിലെ വസതി അധികൃതർ സീൽ ചെയ്തിരുന്നു. കരീനയോട് റൂട്ട്മാപ്പ് ചോദിച്ചറിയാൻ അധികൃതർ സമീപിച്ചിരുന്നു. എന്നാൽ ഇവർ സഹകരിക്കാൻ വിസമ്മതിച്ചതോടെ ഉദ്യോഗസ്ഥർ കടുത്ത നടപടി സ്വീകരിക്കുകയായിരുന്നു. അതേസമയം, ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുംബൈയിൽ വലിയ ഒത്തുചേരലുകൾ നിരോധിച്ചിരുന്നു. സംസ്ഥാനത്ത് പതിനെട്ട് പേർക്കാണ് ഒമിക്രോണുകൾ റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച നടന്ന പഞ്ചാബി റാപ്പർ എപി…
Read Moreഅമ്പത്തിനാലാം വയസിൽ ഫേസ്ബുക്കിൽ കയറി; യുവതിയെ വളച്ച് വിവാഹ വാഗ്ദാനം നൽകി തട്ടിയെടുത്തത് സ്വർണവും 8 ലക്ഷം രൂപയും; പത്മനാഭനെ കുടുക്കി പോലീസ്
ചാവക്കാട്: വിവാഹം കഴിക്കാമെന്ന് പറഞ്ഞ് യുവതിയേ ലോഡ്ജ് മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ 54കാരൻ പിടിയിൽ. ഗുരുവായൂർ തെക്കേനട വാകയിൽ സമൂഹമഠം പത്മനാഭനെയാണ് എസ്എച്ച്ഒ കെ.എസ്. സെൽവരാജ് അറസ്റ്റ് ചെയ്തത്. ഏഴുമാസം മുന്‍പ് ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നുവത്രെ. വിവാഹം കഴിച്ചവിവരം മറച്ചുവച്ചാണ് പത്മനാഭൻ വിവാഹ വാഗ്ദാനം നൽകിയത്. പണയംവയ്ക്കാൻ സ്വർണം വാങ്ങിയും ബാങ്കിൽനിന്ന് പലപ്പോഴായി 8.25 ലക്ഷം രൂപയാണ് തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. എസ്ഐമാരായ എസ്. സിനോജ്, എ.എം. യാസിർ, സീനിയർ സിപിഒ എം. ഗീത, സിപിഒമാരായ ജെ.വി. പ്രദീപ്, ജയകൃഷ്ണൻ, വിനിൽ ബാബു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
Read More