സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഗുണഗണങ്ങള്‍ വിശദീകരിക്കുന്ന കൈപ്പുസ്തകം അച്ചടിച്ച് വ്യാപകമായി വിതരണം ചെയ്യാനൊരുങ്ങി കേരള സര്‍ക്കാര്‍. ‘സില്‍വര്‍ ലൈന്‍ അറിയേണ്ടതെല്ലാം’ എന്ന പേരില്‍ 50 ലക്ഷം മള്‍ട്ടിക്കളര്‍ കൈപ്പുസ്തകങ്ങള്‍ അച്ചടിച്ച് വ്യാപകമായി പൊതുജനത്തിന് വിതരണം ചെയ്യാനാണ് പദ്ധതി. 36 പേജുകളുള്ള കൈപ്പുസ്തകം അച്ചടിക്കുന്നതിന് പബ്ലിക് റിലേഷന്‍ വകുപ്പ് ടെന്‍ഡര്‍ വിളിച്ചു. ആധുനിക സൗകര്യമുള്ള അച്ചടിശാലകളില്‍നിന്നാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിനകത്ത് ആസ്ഥാന ഓഫിസും സ്വന്തമായി പ്രസുമുള്ള സ്ഥാപനത്തെയാണ് പരിഗണിക്കുന്നത്. ജനുവരി 28 ആണ് ഇ ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി. 29ന് ഇ ടെണ്ടര്‍ തുറക്കും. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ വലിയ തോതിലുള്ള എതിര്‍പ്പുയരുന്ന സാഹചര്യത്തിലാണ് പദ്ധതിയുടെ ഗുണഫലങ്ങള്‍ വിവരിച്ചുകൊണ്ടുള്ള കൈപ്പുസ്തകം പുറത്തിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് യോഗങ്ങള്‍ വിളിച്ചു കൂട്ടി പദ്ധതിയെക്കുറിച്ചു വിശദീകരിച്ചിരുന്നു. പിന്നാലെയാണ് പദ്ധതിയുടെ ഗുണവശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കൈപ്പുസ്തകം പുറത്തിറക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനു…
Read MoreDay: January 12, 2022
ഭാഗ്യംവിറ്റ് അനുവിജയ തിരികെപ്പിടിച്ചത് ഭര്‍ത്താവിന്റെ ജീവന്; മസ്തിഷ്കമണം സംഭവിച്ച് വിനോദിന്റെ വൃക്ക തുന്നി ചേർത്തു; അറുതിയായത് ഏഴുവര്‍ഷത്തെ ദുരിതം
മെഡിക്കൽ കോളജ്: ഭാഗ്യംവിറ്റ് ഭർത്താവിന്റെ ജീവൻ തിരികെ പിടിച്ച് അനുവിജ. മസ്തിഷ്കമണം സംഭവിച്ച് ഏഴ് അവയവങ്ങള്‍ ദാനം ചെയ്ത വിനോദിന്റെ വൃക്കകളിലൊന്ന് കൊട്ടാരക്കര വെട്ടിക്കവല ബിജുഭവനില്‍ വിനോദി (40) ന് ലഭിച്ചപ്പോള്‍ അറുതിയായത് അനുവിജയയുടെയും മക്കളുടെയും ഏഴുവര്‍ഷത്തെ ദുരിതങ്ങള്‍ക്കു കൂടിയായിരുന്നു. ജീപ്പ് ഡ്രൈവറായിരുന്ന വിനോദിന്റെ തുച്ഛമായ വരുമാനം മാത്രമായിരുന്നു ആ കുടുംബത്തിന്റെ ആശ്രയം. കാഴ്ചക്കുറവിന് ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ വിനോദിന്റെ രോഗനിര്‍ണയ പരിശോധനാഫലം ആ കുടുംബത്തില്‍ ഇടിത്തീയായി മാറുകയായിരുന്നു. വിനോദിന്റെ രണ്ടു വൃക്കകളും തകരാറിലാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല.2013-ല്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നുമാണ് വിദഗ്ധ ചികിത്സയ്ക്ക് അവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിൽ എത്തുന്നത്. നെഫ്രോളജി വിഭാഗത്തില്‍ ഡോ. നോബിള്‍ ഗ്രേഷ്യസിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. എന്നാല്‍ രണ്ടുവൃക്കകളും പൂര്‍ണമായി തകരാറിലാണെന്ന വസ്തുത ഒരിക്കല്‍കൂടി അവര്‍ക്ക് അംഗീകരിക്കേണ്ടിവന്നു.ചികിത്സയ്ക്കും നിത്യജീവിതത്തിനുമായി മറ്റു മാര്‍ഗങ്ങളൊന്നും മുന്നില്‍ കാണാതെ വന്നപ്പോള്‍ വിനോദിന്റെ…
Read Moreവെള്ളപ്പൊക്കത്തിൽ നദിയിലൂടെ ഒഴുകിയെത്തിയതോ? ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പമ്പു ഹൗസിലെ കുടിവെള്ള ടാങ്കിൽ കൂറ്റൻ അണലി
റാന്നി: പെരുന്തേനരുവി തടയണയിൽ സ്ഥിതി ചെയ്യുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പന്പുഹൗസിൽനിന്നും കൂറ്റൻ അണലിയെ പിടികൂടി. ഇന്നലെ രാവിലെ പന്പുഹൗസിലെത്തിയ ജീവനക്കാരാണ് കുടിവെള്ള ടാങ്കിൽ അകപ്പെട്ട നിലയിൽ അണലിയെ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പിന്റെ ദ്രുതകർമ സേനയുടെ റാന്നി യൂണിറ്റിനെ വിവരം അറിയിച്ചു. അസാമാന്യ വലുപ്പമുള്ള അണലി വെള്ളപ്പൊക്കത്തിൽ നദിയിലൂടെ ഒഴുകിയെത്തിയതാകുമെന്നാണ് നിഗമനം. വെള്ളം ഉയർന്നു കിടന്ന സമയത്ത് പന്പുഹൗസിന്റെ ടാങ്കിലകപ്പെടുകയും പിന്നീട് അതിൽ കുടുങ്ങുകയുമായിരുന്നു. ഇവിടെ നിന്നാണ് എരുമേലി അടക്കം തീർഥാടന പാതയിലെല്ലാം കുടിവെള്ളം എത്തിക്കുന്നത്. ആർ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്എഫ്ഒ കെ. ആർ. ദിലീപ് കുമാർ, ബിഎഫ്ഒമാരായ എം. അജയ കുമാർ, ജെ.ആർ രജനീഷ്, രാജേഷ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് അണലിയെ പിടികൂടിയത്. ഇതിനെ പിന്നീട് റാന്നിയിലെ ദ്രുതകർമ സേനയുടെ ഓഫീസിലെത്തിച്ചു.പിന്നീട് ശബരിമല വനത്തിൽ തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു.
Read Moreഅച്ഛനെ മദ്യംനൽകി അബോധാവസ്ഥയിലാക്കിയ ശേഷം..! ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ രണ്ടുപേർകൂടി അറസ്റ്റിൽ; ഒമ്പതു പേരുണ്ടെന്ന് പെണ്‍കുട്ടി
പത്തനംതിട്ട: അട്ടത്തോട്ടിൽ വനവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ രണ്ടു പേർകൂടി പിടിയിൽ. കേസിൽ നേരത്തേ ഒരാൾ അറസ്റ്റിലായിരുന്നു. അട്ടത്തോട് നെടുങ്ങാലിൽ വീട്ടിൽ രമേശൻ (24), ഉതിമൂട്ടിൽ കണ്ണൻ ദാസ് (27) എന്നിവരെയാണ് കഴിഞ്ഞ ദിവസം പന്പ പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയായ ജയകൃഷ്ണനെ (22) കഴിഞ്ഞ നവംബറിൽ ഇതേ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചിറ്റാർ പ്രീമെട്രിക് ഹോസ്റ്റലിൽ താമസിച്ച് പത്താം ക്ലാസിൽ പഠിച്ചുവരവേയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. മഹിളാ മന്ദിരത്തിലും ട്രൈബൽ ഹോസ്റ്റലിലും കഴിഞ്ഞ പെണ്‍കുട്ടിയെ ആരോഗ്യ പ്രവർത്തകർ പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്. ഒരു വർഷം മുന്‍പ് നിലയ്ക്കലിൽ ജോലിക്ക് വന്ന ജയകൃഷ്ണനുമായി പെണ്‍കുട്ടി പ്രണയത്തിലാവുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 14ന് ഇയാൾ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനെന്ന വ്യാജേന നിലയ്ക്കൽ ക്ഷേത്രത്തിൽ…
Read Moreപെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്ന് സ്നേഹം കിട്ടുന്നില്ല; പരാതിയുമായി യുവതി വനിതാ കമ്മീഷനില്‍
തിരുവനന്തപുരം: പെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്നും സ്നേഹവും പരിഗണനയും കിട്ടുന്നില്ലെന്ന പരാതിയുമായി യുവതി വനിതാ കമ്മീഷനില്‍. പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും വാദം കേട്ട കമ്മീഷന് ഇരുവരെയും കൗണ്‍സലിംഗിന് വിധേയരാക്കാന്‍ തീരുമാനിച്ചു. പരാതിക്കാരിയുടെ ആരോപണം എതിര്‍ക്ഷി പൂര്‍ണമായും നിഷേധിച്ചു. രണ്ടു വയസും കഷ്ടിച്ച് ഒരു മാസവും പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളുള്ള ഇരുപത്തിയഞ്ചുകാരിയാണ് പരാതി നല്‍കിയിരുന്നത്.എറണാകുളത്തെ ഒരു ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും അവിടത്തെ ഡോക്ടറും തമ്മിലുള്ള തമ്മിലുള്ള പ്രശ്നങ്ങളായിരുന്നു കമ്മീഷനു മുമ്പാകെ വന്ന മറ്റൊരു പരാതി. പരസ്പര ബഹുമാനമില്ലായ്മയായിരുന്നു പരാതിക്ക് അടിസ്ഥാനമായി ഇരുവിഭാഗവും ആരോപിച്ചിരുന്നത്. തങ്ങളുടെ പദവികളും ഉത്തരവാദിത്തങ്ങളും അംഗീകരിച്ച് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാമെന്ന് ഇരുവിഭാഗവും കമ്മീഷന് മുമ്പാകെ തീരുമാനമെടുത്തു. എറണാകുളത്തെ അബാദ് പ്ലാസയിലെ കടനടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ പോലീസ് സംഘം അപമാര്യാദയായി പെരുമാറിയെന്ന് യുവതിയുടെ പരാതിയില്‍ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് കമ്മീഷന്റെ പ്രാഥമിക നിഗമനം. പ്രശ്നത്തിനൊടുവില്‍ അബാദ് പ്ലാസയില്‍ നിന്നും…
Read Moreഇതിനു സമ്മതിച്ചില്ലെങ്കില്‍ നിനക്കും മക്കള്‍ക്കും സന്തോഷം കാണത്തില്ല ! വൈഫ് സ്വാപ്പിംഗ് കേസിലെ മുഖ്യ പ്രതി ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നത് ഇങ്ങനെ…
പങ്കാളികളെ കൈമാറിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരാതിക്കാരിയുടെ സഹോദരന് ഒരു മാധ്യമത്തോടാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സഹോദരിയെ ഭീഷണിപ്പെടുത്തിയാണ് ഭര്‍ത്താവ് പലര്‍ക്കും കൈമാറിയതെന്നും സഹോദരിയെയും മക്കളെയും ഇയാള്‍ നിരന്തരം മര്‍ദിച്ചിരുന്നതായും സഹോദരന് പറഞ്ഞു. കുട്ടികളെ കൊല്ലുമെന്ന് പറഞ്ഞ് സഹോദരിയെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇതിന് സമ്മതിച്ചില്ലെങ്കില്‍ നിനക്കും മക്കള്‍ക്കും സന്തോഷം കാണത്തില്ല എന്നൊക്കെയാണ് പറഞ്ഞതെന്നും സഹോദരന് പറയുന്നു. ഇയാള്‍ യുവതിയെ തല്ലുമായിരുന്നില്ലെന്നും പക്ഷെ മാനസികമായി തളര്‍ത്തിയ ശേഷമാണ് ഇയാള്‍ കാര്യങ്ങള്‍ ഇയാളുടെ വഴിയ്ക്ക് ആക്കിയിരുന്നതെന്നും സഹോദരന് പറയുന്നു. ആ വ്ളോഗ് കേട്ടതോടെ മനസ്സ് തകര്‍ന്നുവെന്നും പരാതിക്കാരിയുടെ സഹോദരന് പറയുന്നു. പലരീതിയിലുള്ള ലൈംഗികവൈകൃതങ്ങള്‍ക്കും സഹോദരിയെ അവരുടെ ഭര്‍ത്താവ് ഇരയാക്കിയിരുന്നു. മുമ്പ് ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അത് കൗണ്‍സിലിംഗിലൂടെ ഒത്തുതീര്‍പ്പാക്കുകയാണ് ചെയ്തതെന്നും സഹോദരന് വെളിപ്പെടുത്തി. വിവാഹത്തിന്റെ ആദ്യ രണ്ടു വര്‍ഷങ്ങളില്‍ പ്രശ്നമുണ്ടായിരുന്നില്ലെന്നും അതിനു ശേഷമാണ് ഭര്‍ത്താവ് ഇത്തരം കാര്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചു തുടങ്ങിയത്.…
Read Moreവയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചത് ഇരുപതുവയസുകാരന്! കിടങ്ങൂരില്‍ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കിടങ്ങൂർ: അർധരാത്രി വീട്ടിൽ അതിക്രമിച്ചു കയറി ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി. കിടങ്ങൂർ മംഗളാരം പള്ളിക്കുസമീപം കാഞ്ഞിരക്കാട്ട് പ്രസാദി (20)നെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. അതിക്രമത്തിനിടെ സാരമായി പരിക്കേറ്റ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദേശവാസിയും മുന്‍പ് വിവിധ കേസുകളിൽ പ്രതിയായി തിരുവഞ്ചൂർ ജുവനൈൽ ഹോമിൽ കഴിഞ്ഞിട്ടുള്ള ആളുമായ പ്രസാദ് നിലവിൽ ലഹരിയ്ക്ക് അടിമയാണ്. ലഹരിയുടെ വീര്യത്തിൽ പ്രദേശത്ത് ചുറ്റിത്തിരിഞ്ഞ് അക്രമ പ്രവർത്തനങ്ങൾ ചെയ്യുകയാണ് ഇയാളുടെ പതിവ്. മുൻപരിചയമുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് വീട്ടിൽ മറ്റാരുമില്ലെന്നു മനസിലാക്കി വയോധികയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ബലപ്രയോഗത്തിലൂടെ കീഴ്പെടുത്താൻ ശ്രമിച്ചെങ്കിലും വയോധിക എതിർത്തതോടെ യുവാവ് കടന്നുകളഞ്ഞു. ബലപ്രയോഗത്തിൽ പരിക്ക് പറ്റിയ വയോധിക പിന്നീട് ആശുപത്രിയിൽ ചികിത്സതേടുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. കിടങ്ങൂർ എസ്ഐ കുര്യൻ മാത്യു, എഎസ്ഐ…
Read Moreബിന്ദു അമ്മിണിക്ക് നേരെ ആക്രമണങ്ങൾ വർധിക്കുന്നു; വീണ്ടും സംരക്ഷണമേർപ്പെടുത്തി പോലീസ്
കോഴിക്കോട്: ആക്ടിവിസ്റ്റും ഗവ. ലോ കോളജ് അധ്യാപികയുമായ ബിന്ദു അമ്മിണിക്ക് വീണ്ടും പോലീസ് സംരക്ഷണമേർപ്പെടുത്തി. കഴിഞ്ഞയാഴ്ച കോഴിക്കോട് ബീച്ചിൽ ബിന്ദു അമ്മിണിക്കു നേരെ ക്രൂരമായ ആക്രമണമുണ്ടായി. ഇതിനെ തുടർന്ന് വ്യാപകമായി പരാതികളുയർന്നിരുന്നു. ഇതോടെയാണ് രണ്ട് വനിതാ പോലീസുകാരെ സുരക്ഷയ്ക്കു നിയോഗിച്ചത്. പൊയിൽക്കാവിലെ വീട്ടിലും ലോ കോളജിലേക്കുള്ള യാത്രക്കിടയിലും സുരക്ഷ നൽകും. മൂന്നു വർഷം മുമ്പ് ബിന്ദു അമ്മിണിക്ക് കോടതി നിർദേശപ്രകാരം സുരക്ഷയേർപ്പെടുത്തിയിരുന്നു. എന്നാൽ സുരക്ഷയ്ക്കു നിയോഗിച്ച പോലീസുകാർക്കെതിരെ പരാതി നൽകിയതോടെ സംരക്ഷണംതന്നെ പിൻവലിച്ചു. പിന്നീട് പലതവണ ബിന്ദു അമ്മിണി ആക്രമണത്തിനു ഇരയായി.
Read Moreതട്ടിപ്പിന്റെ പുതിയ മുഖം വീട്ടുമുറ്റത്തേക്ക് ! കോട്ടയം അയര്‍ക്കുന്നത്തും പരിസരപ്രദേശത്തും നടന്ന സംഭവം ഇങ്ങനെ…
കോട്ടയം: തട്ടിപ്പിന്റെ പുതിയമുഖം വീട്ടുമുറ്റത്തേക്ക്. വീടുകൾ കയറിയിറങ്ങുന്ന മെത്ത, ഫ്ളോർ മാറ്റുകൾ തുടങ്ങിയ വിൽപ്പനക്കാരാണു വിശ്വസ്തതയുടെ മുഖംമൂടിയിൽ തട്ടിപ്പുമായി വീടുകളിലെത്തുന്നത്. അയർക്കുന്നം, പാന്പാടി, ളാക്കാട്ടൂർ, കൂരോപ്പട, പള്ളിക്കത്തോട് തുടങ്ങിയ വിവിധയിടങ്ങളിൽ കഴിഞ്ഞദിവസങ്ങളിലായി നിരവധിപ്പേരാണു തട്ടിപ്പിനിരയായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പുസംഘം വിലസുന്നുണ്ട്. വാഹനത്തിൽ മെത്ത, ഫ്ളോർമാറ്റുകളുമായി നാല്, അഞ്ച് പേർ ചേരുന്ന ചെറു സംഘങ്ങളായാണു വീടുകൾ കയറിയിറങ്ങുന്നത്. വിപണിയിൽ ചെറിയ വിലയ്ക്ക് ലഭിക്കുന്ന സാധനങ്ങൾക്കു മൂന്നും നാലു ഇരട്ടി അധിക വിലയാണ് ഈ സംഘം ഈടാക്കുന്നത്. മിക്കപ്പോഴും പുരുഷന്മാരില്ലാത്ത വീടുകളിലാണു കൂടുതലായി തട്ടിപ്പ് നടത്തുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം തട്ടിപ്പ് സംഘം സജീവമാകുന്നുണ്ട്. പാന്പാടി പ്രദേശത്ത് കഴിഞ്ഞദിവസം ഒരു വീട്ടിലെത്തിയസംഘം ഫ്ളോർ മാറ്റ് സ്ക്വയർ ഫീറ്റിന് 240 രൂപയാണ് ഈടാക്കിയത്. വീട്ടിലെത്തിയ സംഘം ഫ്ളോർ മാറ്റിനെക്കുറിച്ചു വിശദീകരിച്ചു. വീട്ടുകാരുടെ ചെറിയ താത്പര്യം മനസിലാക്കിയ സംഘം അവർ…
Read Moreവധുവിനേയും കൊണ്ട് വരൻ പാഞ്ഞത് ആംബുലൻസിൽ; സൈറൻ മുഴക്കിയുള്ള വൈറൽ യാത്രയ്ക്ക് പണികിട്ടി; മാസ് മറുപടിയുമായി വരൻ!
കായംകുളം: കറ്റാനത്തു വിവാഹ ശേഷം ആംബുലൻസിൽ വധൂവരന്മാർ വീട്ടിലേക്കു സൈറൻ മുഴക്കി യാത്ര ചെയ്ത സംഭവത്തിൽ ആംബുലൻസ് ഉടമയ്ക്കും ഡ്രൈവർക്കുമെതിരെ കേസെടുത്ത് പിഴ ചുമത്തുമെന്നു മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. ഇന്നലെ ട്രാൻസ് പോർട്ട് കമ്മീഷണറുടെ നിർദേശ പ്രകാരം മാവേലിക്കര മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എസ്. സുബി, സി.ബി. അജിത് കുമാർ , എംവിഐ ഗുരുദാസൻ എന്നിവരുടെ നേതൃത്വത്തിൽ ആംബുലൻസ് കസ്റ്റഡിയിലെടുത്തു നൂറനാട് പോലീസിനു കൈമാറി. ഉടമയ്ക്കും ഡ്രൈവർക്കും നോട്ടീസ് നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് കറ്റാനത്തു നടന്ന ഒരു വിവാഹ ശേഷം വധുവരന്മാർ ആഘോഷ പൂർവം ആംബുലൻസിൽ വരന്റെ വീട്ടിലേക്കു യാത്ര ചെയ്തത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ, ഇതിനു പിന്നാലെ പരാതിയുമായി നിരവധി പേർ രംഗത്തുവന്നു. ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷനാണ് പ്രധാനമായും പരാതി ഉയർത്തിയത്. കറ്റാനം വെട്ടിക്കോട്…
Read More