ചാവക്കാട്: മാനം കറുക്കുന്പോൾ തീരവാസികളുടെ നെഞ്ചിൽ തീയാണ്. കടൽ കോപത്തിൽ ശേഷിക്കുന്നത് കൂടി കടൽ വിഴുങ്ങുമെന്ന ആധിയിലാണ് നെഞ്ചിടിപ്പ്. തകർന്നു കിടക്കുന്ന കടൽ ഭിത്തിക്ക് മുകളിലൂടെ കടൽ കരയ്ക്കു കയറുകയാണ്. കടലാക്രമണത്തിൽ നിരവധി വീടുകൾ തകർന്നു. ബാക്കിയുള്ള വീടുകളും സ്ഥലവും സംരക്ഷിക്കാൻ ഒരു നടപടിയുമില്ല. കടൽ ക്ഷോഭമുണ്ടാകുന്പോൾ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എത്തും. വാഗ്ദാനങ്ങളും ഉറപ്പും നൽകും. അതോടെ തീർന്നു തീരസംരക്ഷണം. രാഷ്ട്രീയ പാർട്ടികൾ പരസ്പരം പഴിചാരും. രാഷ്ട്രീയം നോക്കി തീരപ്രദേശത്തുള്ളവർ പക്ഷം പിടിക്കും. ഇതിനിടയിൽ കടൽ ശാന്തമാകും. ഉറപ്പു നൽകിയവരും കേട്ടവരും മറന്നു. ഇനി അടുത്ത സീസണിൽ. വർഷങ്ങളായി തൊട്ടാപ്പ് – മുനക്കകടവ്-അഴിമുഖം മേഖലയിൽ കടൽ ക്ഷോഭം തുടരുന്നു. വർഷങ്ങളായി തുടരുന്ന കടലാക്രമണത്തിൽ നൂറു കണക്കിനു വീടുകളും തെങ്ങും കടൽ കൊണ്ടുപോയി. ഏക്കർ കണക്കിനു സ്ഥലവും തീരത്തുണ്ടായിരുന്ന കൂറ്റൻ കടൽഭിത്തികളും തകർന്നു. ജിയോ ബാഗുകൾ നിരത്തിയെങ്കിലും ഒരു…
Read MoreDay: May 18, 2022
കുട്ടികളെ മയക്കാൻ മരണപ്പുക! വിദ്യാലയ പരിസരങ്ങളിൽ തന്പടിച്ചു ലഹരിക്കൂട്ടം; അറസ്റ്റിലായവർ പറഞ്ഞത് കേട്ട് ഞെട്ടി പോലീസ്
ചെറുതോണി: ജില്ലയിലെ വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ ലഹരിമാഫിയ സംഘം തന്പടിച്ചു കുട്ടികളെ വീഴ്ത്തുന്നതായി പരാതി. ജില്ലാ ആസ്ഥാനത്തു പൈനാവ് എൻജിനിയറിംഗ് കോളജിനു സമീപവും ഇതര വിദ്യാലയങ്ങളുടെ പരിസരത്തും വൻതോതിൽ കഞ്ചാവും ലഹരിയുത്പന്നങ്ങളും വിറ്റഴിക്കുന്നതായിട്ടാണ് വ്യാപക പരാതി. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുമാത്രം വില്പന നടത്തുന്ന സംഘങ്ങളാണ് രംഗത്തുള്ളത്. അറസ്റ്റിലായവർ പറഞ്ഞത് പോലീസിനു കിട്ടിയ രഹസ്യവിവരത്തെത്തുടർന്നു രണ്ടാഴ്ച മുൻപ് നാലു വിദ്യാർഥികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തതിൽനിന്നു ലഹരിക്കച്ചവടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പോലീസിനു ലഭിച്ചിരുന്നു. തുടർന്ന് ഈ നാലു വിദ്യാർഥികളെയും അനിശ്ചിത കാലത്തേക്കു കോളജിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. വല്ലപ്പോഴും നടത്തുന്ന പരിശോധനകൾക്കൊണ്ട് ലഹരിസംഘത്തെ തടയാനാവില്ലെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വിദ്യാർഥി ഏജന്റുമാർ വ്യാജമദ്യം മുതൽ കഞ്ചാവുവരെ സുലഭമായി വിദ്യാർഥികളടക്കമുള്ളവർക്കു ലഭിക്കുന്നുണ്ട്. ലഹരി വസ്തുക്കൾ ആവശ്യക്കാർക്കു സ്ഥലത്തെത്തിച്ചു നൽകാൻ ചില വിദ്യാർഥികൾത്തന്നെ ഏജന്റുമാരായും പ്രവർത്തിക്കുന്നു. വില്പനക്കാരുടെ ഫോൺ നന്പരുകളും വിദ്യാർഥികൾക്കിടയിൽ സുപരിചിതമാണ്. ഫോണിൽ ബന്ധപ്പെട്ടാൽ ലഹരിവസ്തുക്കൾ…
Read Moreമക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി; കൂടെ ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്പിളിയെ നാട്ടുകാർ രക്ഷിച്ചു; എട്ടുവർഷത്തിന് ശേഷം അമ്മയ്ക്ക് ജീവപര്യന്തം തടവും ശിക്ഷയും
ഇരിങ്ങാലക്കുട: മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്കു ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച കേസിലെ പ്രതി പൂല്ലൂർ ഉൗരകം പുത്തുപറന്പിൽ ജിതേഷ് ഭാര്യ അന്പിളി(34)യെയാണ് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ് ജീവപര്യന്തം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. കുടുംബകലഹത്തെതുടർന്ന് അന്പിളി 2014 ജനുവരി 11 നു രാത്രി 7.30 നു വീട്ടുവളപ്പിലെ കിണറ്റിൽ മക്കളായ ലക്ഷ്മി (നാല്) യെയും ശ്രീഹരി (ഒന്നര)യെയും എറിഞ്ഞു കൊലപ്പെടുത്തുകയും കിണറ്റിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിക്കുകയുമായിരുന്നു. നിലവിളി കേട്ടു നാട്ടുകാർ ഓടിയെത്തി കിണറ്റിൽ നിന്ന് അന്പിളിയെയും കുട്ടികളെയും പുറത്തെടുത്ത് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടികൾ മരിച്ചു. അന്പിളി പരിക്കുകളോടെ രക്ഷപ്പെട്ടു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 24 സാക്ഷികളെ വിസ്തരിക്കുകയും 45 രേഖകൾ മാർക്ക് ചെയ്യുകയും ചെയ്തു.…
Read Moreസിഗ്നലിൽ നിർത്തിയിട്ട കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം
പുതുക്കാട്: ദേശീയപാത ആന്പല്ലൂർ സിഗ്നൽ ജംഗ്ഷനിൽ ബസ് കാറിനു മുകളിലേക്കു മറിഞ്ഞ് അപകടം. ബസ് യാത്രക്കാരായ ഏഴു പേർക്കു നിസാര പരിക്കേറ്റു. ഇന്നലെ പുലർച്ചെ 5.10 നായിരുന്നു അപകടം. സിഗ്നലിൽ നിർത്തിയിട്ടിരുന്ന കാറിനു പിറകിൽ നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് മറിയുകയായിരുന്നു. ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. കാറിന്റെ പിൻസീറ്റിൽ യാത്രക്കാരില്ലാതിരുന്നതും രക്ഷയായി. പുതുക്കാട് പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തി. വേഗത്തിൽ വന്നിരുന്ന ബസ് സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതാണ് അപകടകാരണമെന്നു പറയുന്നു. കാസർഗോഡു നിന്നും മൂന്നാറിലേക്കു വിനോദയാത്രയ്ക്കുപോയ ബസും മൂർക്കനാടു നിന്നും തൊടുപുഴയിലേക്കു പോയിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. ആന്പല്ലൂർ സിഗ്നലിൽ അപകടങ്ങൾ പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു അപകടത്തിൽ ആന്പല്ലൂരിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് തകർന്നിരുന്നു. പിന്നീട് അതു പുനസ്ഥാപിച്ചിട്ടില്ല. തൊട്ടടുത്ത റോഡിൽ സിഗ്നൽ പോസ്റ്റ് ഉപേക്ഷിച്ച നിലയിലാണ്. സിഗ്നൽ പ്രവർത്തിക്കാത്തതുമൂലം ചാലക്കുടി ഭാഗത്തേക്കു…
Read Moreമനുഷ്യരുടെ ആദ്യ രൂപങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന ഹോബിത്തിന് വംശനാശം സംഭവിച്ചിട്ടില്ല! ഇപ്പോഴും ഉണ്ടെന്ന വാദവുമായി നരവംശ ശാസ്ത്രജ്ഞന്
മനുഷ്യരുടെ ആദ്യ രൂപങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന ഹോബിത്തിന് വംശനാശം സംഭവിച്ചിട്ടില്ലെന്ന വാദവുമായി ഗ്രിഗറി ഫോര്‍ത്ത് എന്ന നരവംശ ശാസ്ത്രജ്ഞന്. ആല്‍ബര്‍ട്ടാ യൂണിവേഴ്സിറ്റിയില്‍ നിന്നും വിരമിച്ച ഇദ്ദേഹം ഇതിനായി നിരവധി തെളിവുകളാണ് നിരത്തുന്നത്. 1984 മുതല്‍ ഈ മേഖലയിലുള്ള തനിക്ക് ഹോബിത്തുകള്‍ ഇപ്പോഴും ഉള്ളതായിട്ടുള്ള പല തെളിവുകളും കാണാനായിട്ടുണ്ടെന്ന് ഗ്രിഗറി പറയുന്നു. മനുഷ്യനൊ കുരങ്ങനൊ അല്ലാത്ത ഒരു ജീവിയുടെ മൃതദേഹം ഫ്ളോര്‍സ് ദ്വീപുകളില്‍ (നിലവില്‍ ഇന്ത്യനേഷ്യയുടെ ഭാഗം) കണ്ടതായി മുമ്പ് അഭിമുഖത്തില്‍ ഒരാള്‍ പറഞ്ഞ കാര്യം ഗ്രിഗറി ഓര്‍മിപ്പിക്കുന്നു. 2003ല്‍ ഫ്ളോര്‍സിലെ ലിയാംഗ് ബുവായില്‍ കണ്ടെത്തിയ തലയോട്ടിയും ഇത് സാധൂകരിക്കുന്നതായി അദ്ദേഹം അവകാശപ്പെടുന്നു. 60,000 വര്‍ഷം മുമ്പുണ്ടായ കാലാവസ്ഥ വ്യതിയാനംമൂലം ഫ്ളോര്‍സില്‍ നിന്ന് ഹോബിത്തുകള്‍ മറ്റെവിടേക്കൊ പിന്മാറിയതായിരിക്കാമെന്നാണ് ഗ്രിഗറിയുടെ നിഗമനം. എന്നാലിതിന് യാതൊരു സാധ്യതയുമില്ലെന്നാണ് മറ്റ് നരവംശ ശാസ്ത്രജ്ഞന്മാര് പറയുന്നത്. ഹോബിത്തുകള്‍ക്ക് പൂര്‍ണമായും വംശനാശം സംഭവിച്ചു കഴിഞ്ഞു. അവരുടെ…
Read Moreനിരഞ്ജനയുടെ തീരുമാനം! മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന്റെയും ദിവ്യയുടെയും മകൾ വിവാഹിതയാകുന്നു; ചടങ്ങ് വൃദ്ധമന്ദിരത്തിൽ
തിരുവനന്തപുരം: മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന്റെയും ദിവ്യയുടെയും മകൾ നിരഞ്ജന വിവാഹിതയാകുന്നു. തിരുവനന്തപുരം പിടിപി നഗർ വൈറ്റ്പേളിൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകൻ സംഗീതാണ് വരൻ. ഈ മാസം 22ന് തവനൂരിൽ സാമൂഹികനീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വൃദ്ധമന്ദിരത്തിൽ വച്ചാണ് വിവാഹം. നിരഞ്ജനയുടെ തീരുമാനത്തെ തുടർന്നാണ് വിവാഹം വൃദ്ധമന്ദിരത്തിൽ വച്ചു നടത്തുന്നത്. കോഴിക്കോട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയിലെ എച്ച്ആർ വിഭാഗത്തിൽ ജോലിചെയ്യുകയാണ് നിരഞ്ജന.
Read More