തിരുവനന്തപുരം: കുട്ടികളുടെ സാന്നിധ്യത്തിൽ പൊതു സ്ഥലത്ത് അറസ്റ്റ് നടത്തുമ്പോൾ അത് കുട്ടികൾക്ക് യാതൊരു തരത്തിലും ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിലാകരുതെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പോലീസ് ഓഫീസർമാർക്കും കർശന നിർദ്ദേശം നൽകാൻ കമ്മീഷൻ അംഗം ശ്യാമളാദേവി സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
Read MoreDay: May 21, 2022
സഹോദരന്റെ പെട്ടന്നുള്ള മരണകാരണം ആ തെറ്റുകൊണ്ട്; നിർഭാഗ്യം ഒഴിവാക്കാൻ ജനന തീയതി മാറ്റി കംബോഡിയൻ പ്രധാനമന്ത്രി
നോം പെൻ: നിർഭാഗ്യം ഒഴിവാക്കാൻ ജനന തീയതി മാറ്റി കംബോഡിയൻ പ്രധാനമന്ത്രി ഹുൻ സെൻ. 1951 ഏപ്രിൽ നാലിൽ നിന്നും 1952 ഓഗസ്റ്റ് അഞ്ചിലേക്കാണ് പ്രധാനമന്ത്രി ഔദ്യോഗിക ജനന തീയതി മാറ്റിയത്. പുതിയ തീയതിയിലാണ് തന്റെ യഥാർഥ ജന്മദിനമെന്ന് ഹുൻ സെൻ പറഞ്ഞു.സിംഗപൂരിലെ ചികിത്സക്കു ശേഷം മടങ്ങിയെത്തിയ ഹുൻ സെനിന്റെ മൂത്ത സഹോദരൻ 10 ദിവസങ്ങൾക്ക് ശേഷം മരിച്ചിരുന്നു. ചൈനീസ് രാശി കലണ്ടറിന് വിരുദ്ധമായ തെറ്റായ ജന്മദിനം ഉണ്ടായതാണ് സഹോദരന്റെ പെട്ടന്നുള്ള മരണ കാരണമെന്ന സംശയമാണ് പ്രധാനമന്ത്രിയുടെ പേരുമാറ്റത്തിൽ കലാശിച്ചത്. അമ്പതിന് മുകളിൽ പ്രായമുള്ള കംബോഡിയക്കാർക്ക് രണ്ട് ജനന തീയതികൾ ഉണ്ടാവുന്നത് സർവ സാധാരണയാണ്. 1975 മുതൽ 1979 വരെയുണ്ടായിരുന്ന ഖമർ റൂഷിന്റെ ഭരണകാലത്ത് ഔദ്യോഗിക രേഖകൾ നഷ്ടപ്പെട്ടതാണ് ഇരട്ട ജനന തീയതി ഉണ്ടാവാൻ കാരണം.
Read Moreമകൾ വിധവയായെങ്കിലും കുഴപ്പമില്ല..! ഒന്നരവർഷം മനസിൽ ഒളിപ്പിച്ച ദുരഭിമാനം; 21കാരനെ ഭാര്യവീട്ടുകാര്‍ നടുറോഡില്‍ കുത്തിക്കൊന്നു
ഹൈദരാബാദ്: ഹൈദരാബാദിലെ ബീഗം ബസാറില്‍ യുവാവിനെ നാട്ടുകാര്‍ക്ക് മുന്നിലിട്ട് കുത്തി ക്കൊന്നു.ഇതരജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് 21കാരനായ നീരജ് പന്‍വാറാണ് കൊല്ലപ്പെട്ടത്. നീരജിനെ ഭാര്യവീട്ടുകാര്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ബീഗം ബസാറിലെ നടുറോഡില്‍ വച്ച് യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തുകയായി രുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. തിരക്കേറിയ തെരുവിലിട്ട് ഒന്നിലേറെത്തവണ നീരജിനെ അക്രമികള്‍ കുത്തുകയായിരുന്നു. നീരജും പിതാവുമൊത്ത് ബസാറിലെ ബന്ധുവിന്റെ കടയില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോഴായിരുന്നു സംഭവം. ഒരു വര്‍ഷം മുന്‍പാണ് നീരജ് മറ്റ് ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ടുമാസം പ്രായമുള്ള ഒരു കുട്ടിയുമുണ്ട്. ബീഗം ബസാറില്‍ കച്ചവടം നടത്തുകയാണ് നീരജ്. വിവാഹത്തിന് മുന്‍പ് നീരജിന്റെ പ്രണയ ബന്ധത്തെ എതിര്‍ത്തവര്‍ തന്നെയാണ് മകനെ ആക്രമിച്ചതെന്ന് നീരജിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
Read More