മ​ക​ൾ വി​ധ​വ​യാ​യെ​ങ്കി​ലും കു​ഴ​പ്പ​മി​ല്ല..! ഒ​ന്ന​ര​വ​ർ​ഷം മ​ന​സി​ൽ ഒ​ളി​പ്പി​ച്ച ദു​ര​ഭി​മാ​നം; 21കാ​ര​നെ ഭാ​ര്യ​വീ​ട്ടു​കാ​ര്‍ ന​ടു​റോ​ഡി​ല്‍ കു​ത്തി​ക്കൊ​ന്നു


ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ലെ ബീ​ഗം ബ​സാ​റി​ല്‍ യു​വാ​വി​നെ നാ​ട്ടു​കാ​ര്‍​ക്ക് മു​ന്നി​ലി​ട്ട് കു​ത്തി ക്കൊ​ന്നു.ഇ​ത​ര​ജാ​തി​യി​ല്‍​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ചെ​യ്ത​തി​ന് 21കാ​ര​നാ​യ നീ​ര​ജ് പ​ന്‍​വാ​റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

നീ​ര​ജി​നെ ഭാ​ര്യ​വീ​ട്ടു​കാ​ര്‍ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ക​യാ​ണ്.

ബീ​ഗം ബ​സാ​റി​ലെ ന​ടു​റോ​ഡി​ല്‍ വ​ച്ച് യു​വാ​വി​നെ അ​ഞ്ചം​ഗ സം​ഘം കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി രു​ന്നു.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. തി​ര​ക്കേ​റി​യ തെ​രു​വി​ലി​ട്ട് ഒ​ന്നി​ലേ​റെ​ത്ത​വ​ണ നീ​ര​ജി​നെ അ​ക്ര​മി​ക​ള്‍ കു​ത്തു​ക​യാ​യി​രു​ന്നു.

നീ​ര​ജും പി​താ​വു​മൊ​ത്ത് ബ​സാ​റി​ലെ ബ​ന്ധു​വി​ന്‍റെ ക​ട​യി​ല്‍ നി​ന്ന് പു​റ​ത്തേ​ക്കി​റ​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

ഒ​രു വ​ര്‍​ഷം മു​ന്‍​പാ​ണ് നീ​ര​ജ് മ​റ്റ് ജാ​തി​യി​ല്‍​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ വീ​ട്ടു​കാ​രു​ടെ എ​തി​ര്‍​പ്പ് മ​റി​ക​ട​ന്ന് വി​വാ​ഹം ചെ​യ്ത​ത്. ഇ​വ​ര്‍​ക്ക് ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള ഒ​രു കു​ട്ടി​യു​മു​ണ്ട്.

ബീ​ഗം ബ​സാ​റി​ല്‍ ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​ണ് നീ​ര​ജ്. വി​വാ​ഹ​ത്തി​ന് മു​ന്‍​പ് നീ​ര​ജി​ന്‍റെ പ്ര​ണ​യ ബ​ന്ധ​ത്തെ എ​തി​ര്‍​ത്ത​വ​ര്‍ ത​ന്നെ​യാ​ണ് മ​ക​നെ ആ​ക്ര​മി​ച്ച​തെ​ന്ന് നീ​ര​ജി​ന്‍റെ പി​താ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

 

Related posts

Leave a Comment