തിരുവനന്തപുരം: കല്ലുവാതുക്കൽ വിഷമദ്യദുരന്തക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി മണിച്ചന്റെ മോചനം വൈകും. കോടതി ശിക്ഷിച്ച പിഴത്തുക കൂടി അടച്ചെങ്കിൽ മാത്രമേ മണിച്ചന് ജയിലിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കുകയുള്ളു. 30 ലക്ഷം രൂപ മണിച്ചൻ പിഴയായി അടയ്ക്കണമെന്നായിരുന്നു കൊല്ലം സെഷൻസ് കോടതി ശിക്ഷ വിധിച്ചിരുന്നത്. ഈ പിഴ തുക ഇരകളാക്കപ്പെട്ടവരുടെ കുടുംബത്തിന് നൽകണമെന്നായിരുന്നു കോടതി ഇത്രയും തുക പിഴയായി അടയ്ക്കാൻ കൈവശമില്ലെന്നാണ് മണിച്ചന്റെ ബന്ധുക്കൾ പറയുന്നത്. അഭിഭാഷകരുമായി ആലോചിച്ച് നിലവിലെ സാഹചര്യം കോടതിയെ ബോധിപ്പിച്ച് പിഴത്തുക അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കിത്തരുവാൻ അഭ്യർഥിക്കാനാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ആലോചിക്കുന്നത്. മണിച്ചന്റെയും കുടുംബത്തിന്റെയും വസ്തുവകകൾ റവന്യൂറിക്കവറി നേരിടുകയാണ്. പിഴതുക അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കിതരണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനാണ് ബന്ധുക്കൾ ആലോചിക്കുന്നത്. നെട്ടുകാൽതേരി തുറന്ന ജയിലിലാണ് മണിച്ചൻ ഇപ്പോൾ കഴിയുന്നത്.
Read MoreDay: June 16, 2022
സഞ്ജു വീണ്ടും ടീം ഇന്ത്യയിൽ; അയർലൻഡിനെതിരേയുള്ള ട്വന്റി-20 പരമ്പര നയിക്കാൻ ഹർദിക് പാണ്ഡ്യ
മുംബൈ: ഗുജറാത്ത് ടൈറ്റൻസിന് ഐപിഎൽ കിരീടം നേടിക്കൊടുത്ത ഹർദിക് പാണ്ഡ്യ അയർലൻഡിനെതിരേയുള്ള ട്വന്റി-20 പരന്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കും. ഡബ്ലിനിൽ 26 നും 28 നുമായി പൂർത്തിയാകുന്ന പരന്പരയിൽ സഞ്ജു സാംസണും ഇടംനേടി. മഹാരാഷ്ട്രയിൽ നിന്നുള്ള വലംകൈയൻ ബാറ്റർ രാഹുൽ ത്രിപാഠിയാണ് ടിമിലെ പുതുമുഖം. ഐപിഎല്ലിനെ മിന്നുംഫോമാണ് രാഹുലിന് ദേശീയടീമിലേക്കു വഴിതുറന്നത്.പേസർ ഭുവനേശ്വർ കുമാറാണ് വൈസ്ക്യാപ്റ്റൻ. ഒന്നാം വിക്കറ്റ് കീപ്പറായി ദിനേശ് കാർത്തിക്ക് ടീമിലുണ്ടാകും. ടീം: ഹർദിക് പാണ്ഡ്യ (ക്യാപ്റ്റൻ) ഭൂവനേശ്വർ കുമാർ (വൈസ് ക്യാപ്റ്റൻ) ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, വെങ്കിടേഷ് അയ്യർ, ദീപക് ഹുഡ, രാഹുൽ ത്രിപാഠി, ദിനേശ് കാർത്തിക്, യുസ്വേന്ദ്ര ചഹൽ, അക്സർ പട്ടേൽ, രവി ബിഷ്ണോയി, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, ആർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്.
Read Moreപന്നിക്കെണിയിൽ മനുഷ്യച്ചോര വീഴുമ്പോൾ! കാട്ടുപന്നിയെ കൊല്ലാൻ തോക്കിന്റെ കാഞ്ചിയിൽ ചരടുകെട്ടിയ കെണി; അബദ്ധത്തിൽ വെടിയുതിർന്ന് സിപിഐ നേതാവിന് ദാരുണാന്ത്യം
പൊയിനാച്ചി (കാസർഗോഡ്): കാട്ടുപന്നിയെ കൊല്ലാൻ വച്ച തോക്കുകെണിയിൽനിന്നു വെടിയേറ്റ് സിപിഐ നേതാവ് മരിച്ചു. സിപിഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയംഗം കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ എം. മാധവൻ നമ്പ്യാർ (65) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട്ടിൽനിന്ന് 200 മീറ്റർ അകലെയുള്ള തോട്ടത്തിൽ ചക്ക പറിക്കാൻ പോയതായിരുന്നു മാധവൻ നമ്പ്യാർ. കാട്ടുപന്നിയെ ലക്ഷ്യമാക്കി ഇവിടെ ആരോ വച്ചിരുന്ന തോക്കിൽനിന്നാണ് അബദ്ധത്തിൽ വെടിയുതിർന്നത്. തോക്കിന്റെ കാഞ്ചിയിൽ ചരടുകെട്ടിയാണ് കെണിയൊരുക്കുന്നത്. ചരടിൽ തട്ടിയാൽ വെടിയുതിരുന്ന രീതിയിലാണ് കെണി. ചക്ക പറിക്കുന്നതിനിടയിൽ മാധവൻ നമ്പ്യാർ കെണിയിൽ തട്ടിയിരിക്കാമെന്നാണ് കരുതുന്നത്. വെടിയൊച്ച ദൂരെവരെ കേട്ടിരുന്നു. അപകടത്തിനുശേഷം ഇദ്ദേഹം ഭാര്യയെ ഫോണിൽ വിളിച്ച് സംഭവം പറഞ്ഞു. ആളുകൾ ഓടിയെത്തി കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് മംഗളൂരുവിലെ തേജസ്വിനി ആശുപത്രിയിലേക്കു മാറ്റി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കാൽമുട്ടിൽ തോക്കിന്റെ പെല്ലറ്റ് കുടുങ്ങിയിരുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ചികിത്സയ്ക്കിടെ…
Read Moreക്ലിഫ്ഹൗസിലെ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി; ഷാര്‍ജാ ഭരണാധികാരിയുടെ ഭാര്യക്കു സമ്മാനം നല്കാന് മുഖ്യമന്ത്രിയുടെ ഭാര്യ ശ്രമിച്ചു; സ്വപ്നന ൽകിയ സത്യവാങ് മൂലത്തിലെ ചില വിവരങ്ങൾ പുറത്തുവരുമ്പോൾ….
കൊച്ചി: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണങ്ങൾ. മകളുടെ ബിസിനസിന് മുഖ്യമന്ത്രി ഷാര്‍ജാ ഭരണാധികാരിയുടെ സഹായം തേടിയെന്നും ഇതിനായി ക്ലിഫ്ഹൗസിലെ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിൽ സ്വപ്ന ആരോപിക്കുന്നു. ജീവനു ഭീഷണിയുണ്ടെന്നും സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടു ചില കാര്യങ്ങള്‍ രഹസ്യമൊഴിയായി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്വപ്ന സമര്‍പ്പിച്ച അപേക്ഷയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2017ല്‍ ഷാര്‍ജാ ഭരണാധികാരി എത്തിയപ്പോഴായിരുന്നു ക്ലിഫ് ഹൗസ് ചര്‍ച്ച. നളിനി നെറ്റോയും എം. ശിവശങ്കറും ചര്‍ച്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ചയില്‍നിന്നു താനുള്‍പ്പെടെയുള്ളവരെ മാറ്റിനിര്‍ത്തി. യുഎഇയിലെ ഐടി മന്ത്രിയുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഷാര്‍ജാ ഭരണാധികാരിയുടെ എതിര്‍പ്പാണ് മകളുടെ ഐടി സംരംഭ ത്തിനു തടസമായത്.കോവളത്ത് ഷാര്‍ജാ ഭരണാധികാരിയുടെ ഭാര്യക്കു…
Read MoreThat Which You Don’t Know About Jamaican Woman Might Be Charging To Significantly More Than You Think
Low utilization of breast cancer screening mammography in the population is a attainable contributing factor to this. Breast cancer is the main reason for cancer and most cancers associated deaths in Jamaican women. In Jamaica, girls often current with advanced stages of breast cancer, despite the availability of screening mammography for early detection. The utilization of screening mammography for early breast most cancers diagnosis appears to be limited, and this examine investigated the nationwide patterns of mammographic screening and the impression of mammography on the analysis of breast cancer in…
Read More