ക്ലി​​​ഫ്ഹൗ​​​സി​​​ലെ അ​​​ട​​​ച്ചി​​​ട്ട മു​​​റി​​​യി​​​ല്‍ ച​​​ര്‍​ച്ച ന​​​ട​​​ത്തി;​​​ ഷാ​​​ര്‍​ജാ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യു​​​ടെ ഭാ​​​ര്യ​​​ക്കു സ​​​മ്മാ​​​നം ന​​​ല്‍​കാ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഭാ​​​ര്യ ശ്ര​​​മി​​​ച്ചു; സ്വപ്നന ൽകിയ സത്യവാങ് മൂലത്തിലെ ചില വിവരങ്ങൾ പുറത്തുവരുമ്പോൾ….


കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സ് പ്ര​​​തി സ്വ​​​പ്‌​​​ന സു​​​രേ​​​ഷ് കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ലും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും കു​​​ടും​​​ബ​​​ത്തി​​​നു​​​മെ​​​തി​​​രേ ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ.

മ​​​ക​​​ളു​​​ടെ ബി​​​സി​​​ന​​​സി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി ഷാ​​​ര്‍​ജാ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യു​​​ടെ സ​​​ഹാ​​​യം തേ​​​ടി​​​യെ​​​ന്നും ഇ​​​തി​​​നാ​​​യി ക്ലി​​​ഫ്ഹൗ​​​സി​​​ലെ അ​​​ട​​​ച്ചി​​​ട്ട മു​​​റി​​​യി​​​ല്‍ ച​​​ര്‍​ച്ച ന​​​ട​​​ത്തി​​​യെ​​​ന്നും എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി​​​യി​​​ല്‍ ന​​​ല്‍​കി​​​യ സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ സ്വ​​​പ്ന ആ​​​രോ​​​പി​​​ക്കു​​​ന്നു.

ജീ​​​വ​​​നു ഭീ​​​ഷ​​​ണി​​​യു​​​ണ്ടെ​​​ന്നും സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ലെ ക​​​ള്ള​​​പ്പ​​​ണ ഇ​​​ട​​​പാ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ചി​​​ല കാ​​​ര്യ​​​ങ്ങ​​​ള്‍ ര​​​ഹ​​​സ്യ​​​മൊ​​​ഴി​​​യാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ്വ​​​പ്‌​​​ന സ​​​മ​​​ര്‍​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​യ്‌​​​ക്കൊ​​​പ്പം ന​​​ൽ​​​കി​​​യ സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് ഇ​​​പ്പോ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്.

2017ല്‍ ​​​ഷാ​​​ര്‍​ജാ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു ക്ലി​​​ഫ് ഹൗ​​​സ് ച​​​ര്‍​ച്ച. ന​​​ളി​​​നി നെ​​​റ്റോ​​​യും എം. ​​​ശി​​​വ​​​ശ​​​ങ്ക​​​റും ച​​​ര്‍​ച്ച​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു. കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ല്‍​നി​​​ന്നു താ​​​നു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രെ മാ​​​റ്റി​​​നി​​​ര്‍​ത്തി. യു​​​എ​​​ഇ​​​യി​​​ലെ ഐ​​​ടി മ​​​ന്ത്രി​​​യു​​​മാ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി ച​​​ര്‍​ച്ച ന​​​ട​​​ത്തി.

ഷാ​​​ര്‍​ജാ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യു​​​ടെ എ​​​തി​​​ര്‍​പ്പാ​​​ണ് മ​​​ക​​​ളു​​​ടെ ഐ​​​ടി സം​​​രം​​​ഭ ത്തിനു ത​​​ട​​​സ​​​മാ​​​യ​​​ത്.കോ​​​വ​​​ള​​​ത്ത് ഷാ​​​ര്‍​ജാ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യു​​​ടെ ഭാ​​​ര്യ​​​ക്കു സ​​​മ്മാ​​​നം ന​​​ല്‍​കാ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഭാ​​​ര്യ ശ്ര​​​മി​​​ച്ചു.

സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ അ​​​വ​​​ര്‍ സ്വീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഭാ​​​ര്യ​​​യെ താ​​​ൻ പി​​​ന്തി​​​രി​​​പ്പി​​​ച്ചെ​​​ന്നും സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു.

ക്ലി​​​ഫ് ഹൗ​​​സി​​​ലെത്തിയിരുന്നു: മുഖ്യമന്ത്രിയുടെ ഓഫീസ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യാ​​​യ ക്ലി​​​ഫ് ഹൗ​​​സി​​​ൽ പ​​​ല​​​പ്പോ​​​ഴാ​​​യി വ​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നു സ്വ​​​പ്ന സു​​​രേ​​​ഷി​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ത്തി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ പ​​​ഴ​​​യ മ​​​റു​​​പ​​​ടി അ​​​ട​​​ങ്ങി​​​യ വീ​​​ഡി​​​യോ ഷെ​​​യ​​​ർ ചെ​​​യ്തു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ്.

കോ​​​ണ്‍​സു​​​ലേ​​​റ്റ് ജ​​​ന​​​റ​​​ലി​​​ന്‍റെ സെ​​​ക്ര​​​ട്ട​​​റി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ ക്ലി​​​ഫ് ഹൗ​​​സി​​​ൽ സ്വ​​​പ്ന​ സു​​​രേ​​​ഷ് വ​​​ന്നി​​​ട്ടു​​​ണ്ടെ​​ന്നാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി.

കോ​​​ണ്‍​സു​​​ലേ​​​റ്റ് ജ​​​ന​​​റ​​​ൽ വ​​​രു​​​ന്പോ​​​ഴൊ​​​ക്കെ ഒ​​​പ്പം സ്വ​​​പ്ന​​​യു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​പ്പോ​​​ഴൊ​​​ക്കെ അ​​​ദ്ദേ​​​ഹം വ​​​ന്നി​​​ട്ടു​​​ണ്ടോ അ​​​പ്പോ​​​ഴൊ​​​ക്കെ സ്വ​​​പ്ന​​​യും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നെന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ര​​​ണ്ടു വ​​​ർ​​​ഷം മുന്പു പറഞ്ഞ വീ​​​ഡി​​​യോ​​​യാ​​​ണ് ഇ​​​ന്ന​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീസ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കി​​​യ​​​ത്.

സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു വി​​​വാ​​​ദം മു​​​ൻ​​​പു ക​​​ത്തി നി​​​ൽ​​​ക്ക​​​വേ 2020 ഒ​​​ക്ടോ​​​ബ​​​ർ 13നു ​​​മു​​​ഖ്യ​​​മ​​​ന്ത്രി ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് ഇ​​​തു പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്.

Related posts

Leave a Comment