അമ്പലപ്പുഴ: കാടിളക്കി നടന്ന മത്സ്യ പരിശോധനകൾ നിലച്ചു, മീൻ വീണ്ടും പഴയപടിയായി. പഴകിയ മത്സ്യങ്ങൾ കഴിച്ചവർ ചികിത്സതേടി ആശുപത്രിയിൽ. രണ്ടു മാസം മുന്‍പ് വ്യാപക പരാതി ഉയർന്നതിനെത്തുടർന്നാണ് വ്യാപക മത്സ്യപരിശോധന ആരംഭിച്ചത്. ജില്ലയുടെ പലേടത്തുനിന്നും മാസങ്ങൾ പഴക്കമുള്ളതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യങ്ങൾ പിടിച്ചെടുത്തിരുന്നു. പരിശോധന ശക്തമായതോടെ പഴകിയ മത്സ്യങ്ങൾ എത്തുന്നതും കുറഞ്ഞിരുന്നു. ഇടുക്കിയിൽ മത്സ്യം കഴിച്ചതിനെത്തുടർന്നു ഭക്ഷ്യവിഷബാധയുണ്ടായതോടെയാണ് സംസ്ഥാന വ്യാപക പരിശോധന നടത്താൻ ആരോഗ്യമന്ത്രി നിർദേശം നൽകിയത്. എന്നാൽ, മന്ത്രിയുടെ നിർദേശമിറങ്ങി ദിവസങ്ങൾ കഴിഞ്ഞാണ് ഉദ്യോഗസ്ഥർ വ്യാപക പരിശോധന തുടങ്ങിയത്. ഇതോടെ അന്യസംസ്ഥാനങ്ങളിൽനിന്നു മോശം മത്സ്യം വരുന്നതും കുറഞ്ഞിരുന്നു. എന്നാൽ, ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും പരിശോധനകളെല്ലാം നിലച്ചു. ഇതോടെ അന്യസംസ്ഥാനങ്ങളിൽനിന്നടക്കം ആഴ്ചകൾ പഴക്കമുള്ള മീൻ വീണ്ടും എത്തിത്തുടങ്ങിയിരിക്കുകയാണ്. ചൂര കഴിച്ചവർ ആശുപത്രിയിൽ പതിവായ പരിശോധന ഇല്ലാത്തതാണ് കേടായ മത്സ്യം വിപണിയിൽ എത്താൻ പ്രധാന കാരണം. കഴിഞ്ഞ ദിവസം തോട്ടപ്പള്ളി…
Read MoreDay: June 24, 2022
കുവൈറ്റിൽ കുടുങ്ങി മലയാളി യുവതി! തിരിച്ചുപോരണമെങ്കിൽ സ്പോൺസർ ആയ അറബിക്ക് 2.5 ലക്ഷം രൂപ നൽകണം; അസുഖം പിടിപെട്ടപ്പോൾ…
വൈപ്പിൻ: കുട്ടികളെ നോക്കാനുള്ള ജോലിക്കായി എജന്റ് മുഖേന കുവൈറ്റിലേക്ക് പോയ മലയാളി യുവതിക്ക് ക്രൂരപീഢനവും ഭീഷണിയുമെന്ന് പരാതി. ശമ്പളവും ലഭിക്കുന്നില്ലെന്നു പറയുന്നു. തിരിച്ചുപോരണമെങ്കിൽ സ്പോൺസർ ആയ അറബിക്ക് 2.5 ലക്ഷം രൂപ നൽകണമത്രെ. ചെറായി അഴീപറമ്പിൽ ലിനീഷിന്റെ ഭാര്യ അജിത (32) യാണ് നാട്ടിലേക്ക് തിരിച്ചുപോരാൻ കഴിയാതെ കുവൈറ്റിൽ കഴിയുന്നത്. കഴിഞ്ഞ ഏപ്രിൽ 14നാണ് അജിത കുവൈറ്റിലേക്ക് വിമാനം കയറിയത്. ജോലിക്ക് കയറിയ നാൾമുതൽ കൊടിയ പീഢനമാണത്രേ. അസുഖം പിടിപെട്ടപ്പോൾ ചികിത്സ നൽകിയില്ലെന്നു ഭർത്താവ് ലിനീഷിനും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആൻറണിക്കും അയച്ച വീഡിയോ സന്ദേശത്തിൽ അജിത പറയുന്നു. യുവതിയെ എത്രയും വേഗം നാട്ടിലേക്ക് തിരിച്ചയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി ഇന്ത്യയിലെ കുവൈറ്റ് അംബാസിഡർക്ക് കത്ത് നൽകി.
Read Moreഅഭയ കേസ് ശിക്ഷ മരവിപ്പിച്ചു ! ഫാ. കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജാമ്യം; ക്രിമിനല്‍ നിയമശാസ്ത്രത്തിന്റെ തത്വങ്ങള്‍ സിബിഐ കോടതി കാറ്റില്‍ പറത്തി; ഡിവിഷന് ബെഞ്ചിന്റെ വിലയിരുത്തലുകൾ ഇങ്ങനെ…
കൊച്ചി: അഭയ കേസില്‍ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും സിബിഐ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ നടപ്പാക്കുന്നതു തടഞ്ഞ് ഹൈക്കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചു. പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്താന്‍ വിചാരണക്കോടതി ആശ്രയിച്ച ഒമ്പതു സാഹചര്യങ്ങള്‍ വിശദമായി വിലയിരുത്തിയ ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ജാമ്യം അനുവദിക്കുകയായിരുന്നു. ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം കഠിനതടവും 6.5 ലക്ഷം രൂപ പിഴയും, സിസ്റ്റർ സെഫിക്ക് ജീവപര്യന്തം കഠിനതടവും 5.5 ലക്ഷം രൂപ പിഴയുമാണ് തിരുവനന്തപുരം സിബിഐ കോടതി ശിക്ഷ വിധിച്ചിരുന്നത്. ശിക്ഷയ്ക്കെതിരേയുള്ള അപ്പീലുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അപ്പീല്‍ തീര്‍പ്പാകുന്നതുവരെ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് ഫാ. കോട്ടൂരും സിസ്റ്റര്‍ സെഫിയും നല്കിയ ഹര്‍ജികളാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ചത്. അഞ്ചു ലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയുടെ രണ്ട് ആള്‍ജാമ്യവുമാണ് മുഖ്യ ജാമ്യവ്യവസ്ഥ. കോടതിയുടെ…
Read More