കു​വൈ​റ്റി​ൽ കു​ടു​ങ്ങി മ​ല​യാ​ളി യു​വ​തി! തി​രി​ച്ചു​പോ​ര​ണ​മെ​ങ്കി​ൽ സ്പോ​ൺ​സ​ർ ആ​യ അ​റ​ബി​ക്ക് 2.5 ല​ക്ഷം രൂ​പ ന​ൽ​ക​ണം; അ​സു​ഖം പി​ടി​പെ​ട്ട​പ്പോ​ൾ…


വൈ​പ്പി​ൻ: കു​ട്ടി​ക​ളെ നോ​ക്കാ​നു​ള്ള ജോ​ലി​ക്കാ​യി എ​ജ​ന്‍റ് മു​ഖേ​ന കു​വൈ​റ്റി​ലേ​ക്ക് പോ​യ മ​ല​യാ​ളി യു​വ​തി​ക്ക് ക്രൂ​ര​പീ​ഢ​ന​വും ഭീ​ഷ​ണി​യു​മെ​ന്ന് പ​രാ​തി.

ശ​മ്പ​ള​വും ല​ഭി​ക്കു​ന്നി​ല്ലെ​ന്നു പ​റ​യു​ന്നു. തി​രി​ച്ചു​പോ​ര​ണ​മെ​ങ്കി​ൽ സ്പോ​ൺ​സ​ർ ആ​യ അ​റ​ബി​ക്ക് 2.5 ല​ക്ഷം രൂ​പ ന​ൽ​ക​ണ​മ​ത്രെ.

ചെ​റാ​യി അ​ഴീ​പ​റ​മ്പി​ൽ ലി​നീ​ഷി​ന്‍റെ ഭാ​ര്യ അ​ജി​ത (32) യാ​ണ് നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​രാ​ൻ ക​ഴി​യാ​തെ കു​വൈ​റ്റി​ൽ ക​ഴി​യു​ന്ന​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ 14നാ​ണ് അ​ജി​ത കു​വൈ​റ്റി​ലേ​ക്ക് വി​മാ​നം ക​യ​റി​യ​ത്. ജോ​ലി​ക്ക് ക​യ​റി​യ നാ​ൾ​മു​ത​ൽ കൊ​ടി​യ പീ​ഢ​ന​മാ​ണ​ത്രേ.

അ​സു​ഖം പി​ടി​പെ​ട്ട​പ്പോ​ൾ ചി​കി​ത്സ ന​ൽ​കി​യി​ല്ലെ​ന്നു ഭ​ർ​ത്താ​വ് ലി​നീ​ഷി​നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​റ്റോ ആ​ൻ​റ​ണി​ക്കും അ​യ​ച്ച വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ അ​ജി​ത പ​റ​യു​ന്നു.

യു​വ​തി​യെ എ​ത്ര​യും വേ​ഗം നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ബി ഈ​ഡ​ൻ എം​പി ഇ​ന്ത്യ​യി​ലെ കു​വൈ​റ്റ് അം​ബാ​സി​ഡ​ർ​ക്ക് ക​ത്ത് ന​ൽ​കി.

Related posts

Leave a Comment